കഴിഞ്ഞ വര്‍ഷത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രിയങ്ക ചോപ്രയുടെ ശ്രമം. ദേശീയ പുരസ്കാരം നേടിയെങ്കിലും 2009 പ്രിയങ്കയ്ക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ല. ഒരു വര്‍ഷത്തില്‍ ഇത്രയധികം ഫ്ളോപ്പ് ഇതുവരെയും കരിയറില്‍ ഉണ്ടായിട്ടില്ല. പ്യാര്‍ ഇംപോസിബ്ള്‍, വാട്സ് യുവര്‍ രാശി എന്നിവ വിജയക്കുതിപ്പില്‍ നിന്ന പ്രിയങ്കയ് ക്ക് തിരിച്ചടിയായി. എന്നാല്‍ സംഭവിച്ചതെല്ലാം മറന്ന് തിരിച്ചുവരാന്‍ തന്നെയാണ് പ്രിയങ്കയുടെ തീരുമാനം. ഒരു സിനിമയെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശരിയാവണമെന്നില്ല. പലപ്പോഴും പറഞ്ഞു തരുന്ന കഥ സ്ക്രീനിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിയാറില്ല. അതല്ലെങ്കില്‍ ചില സംവിധായകരിലുള്ള അമിതമായ വിശ്വാസവും പരാജയത്തിനു കാരണമാകും.
കഴിഞ്ഞ ആറു മാസമായി ഏറെ സമയവും മുംബൈയ്ക്കു പുറത്താണ് പ്രിയങ്ക. ഷൂട്ടിങ് തിരക്കു തന്നെ കാരണം. ആദ്യം ബാങ്കോക്ക്, പിന്നെ അമേരിക്ക. സിദ്ധാര്‍ഥ് ആനന്ദിന്‍റെ അന്‍ജാനാ അന്‍ജാനിയുടെ ലൊക്കേഷന്‍ അവിടെയായിരുന്നു. നേരയെത്തിയത് കശ്മീരിലേക്കും അവിടെ നിന്ന് കുടകിന്‍റെ മനോഹാരിതയിലേ ക്ക്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന സാത്ത് ഖൂന്‍ മാഫ് ആണ് പ്രിയങ്കയ്ക്ക് ഏറെ പ്രതീക്ഷ നല്‍കു ന്ന ചിത്രം. യുറ്റിവി മോഷന്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഏഴ് നായകന്മാരാണ് പ്രിയങ്കയ്ക്ക്.
അവാര്‍ഡ് ചടങ്ങുകളില്‍പ്പോലും ശ്രദ്ധിക്കപ്പെട്ടത് പ്രിയങ്കയുടെ അസാന്നിധ്യമായിരുന്നു. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന കരീന കപൂറും കത്രീന കൈഫും നിറഞ്ഞു നില്‍ക്കുമ്പോള്‍ പ്രിയങ്ക എല്ലായിടത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഐപിഎല്‍ അവാര്‍ഡ് ഷോയ്ക്കും ഐപിഎല്‍ ക്ലോസിങ് സെറിമണിക്കും പെര്‍ഫോം ചെയ്യാന്‍ ക്ഷണിച്ചെങ്കിലും ഒന്നു മാത്രം ഏറ്റെടുക്കാനേ പ്രിയങ്ക തയാറായുള്ളൂ. പെര്‍ഫോമന്‍സിനായി ഒരു ദിവസം ഷൂട്ടിങ്ങിന് അവധി പറഞ്ഞ് എത്തിയ പ്രിയങ്ക പരിപാടി കഴിഞ്ഞതും നേരെ കുടകിലേക്ക് മടങ്ങി. കമ്യൂണിക്കേഷന്‍ പോലും അസാധ്യമായ ലൊക്കേഷനില്‍ തന്‍റെ കഥാപാത്രങ്ങളിലേക്കു മടങ്ങിപ്പോകാനാണ് പ്രിയങ്ക ഏറെ ആഗ്രഹിച്ചത്. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാന്‍ തന്നെയാണ് പ്രിയങ്കയുടെ തീരുമാനം.