രാഖി സാവന്തും അഭിഷേക് അവാസ്തിയും ഇപ്പോള്‍ രമ്യതയുടെ പാതയിലാണ്. സ്റ്റാര്‍പ്ലസ്സിലെ 'സരാ നാച്‌കെ ദിഖായി'യിലൂടെയെത്തി സ്റ്റാറായ അഭിഷേക് അവാസ്തി പ്രശസ്തനായത് രാഖി സാവന്തുമായുള്ള സൗഹൃദത്തിലൂടെയാണ്. എന്നാല്‍, പിന്നീട് രണ്ടുപേരും പിണങ്ങി. രാഖി പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോള്‍ അഭിഷേക് ചെറിയ വേഷങ്ങളിലൊതുങ്ങി. ഒടുവില്‍ 'രാഖി കാ സ്വയംവറി'ലൂടെ രാഖി വരനെയും കണ്ടെത്തി.
അഭിഷേക് അവാസ്തി രാഖിയുടെ അധ്യായം അവസാനിപ്പിച്ചതാണ്. അപ്പോഴാണ് പുതിയ ഒരു എപ്പിസോഡിലേക്കായി രാഖിക്കൊപ്പം നൃത്തംചെയ്യാന്‍ അഭിഷേകിനെ വിളിച്ചത്. അല്പം മടിച്ചാണ് അഭിഷേക് ചെന്നത്. എന്നാല്‍ രാഖി പഴയ പിണക്കം മറന്നമട്ടാണ്.
അഭിഷേകാണ് എനിക്ക് പറ്റിയ ഏറ്റവും
google_ad_client = "pub-3347613767743789"; google_language = "en"; google_encoding = "latin1"; google_ad_slot = "7478524737"; google_ad_width = 234; google_ad_height = 60;
google_protectAndRun("ads_core.google_render_ad", google_handleError, google_render_ad);
നല്ല ഡാന്‍സിങ് പാര്‍ട്ട്ണര്‍''-രാഖി ഡാന്‍സിനു മുമ്പുതന്നെ തുറന്നു പറഞ്ഞു. മാതൃദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയിലാണ് അഭിഷേകും രാഖിയും നൃത്തംചെയ്തത്. അഭിഷേകിന്റെ അമ്മയും നൃത്തം കാണാനുണ്ടായിരുന്നു.
''എന്റെ മകനോട് പിണങ്ങിയെങ്കിലും രാഖിയെ ഞാന്‍ മകളെപ്പോലെയാണ് കണ്ടത്. അഭിഷേകും രാഖിയും ഒന്നിക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ്'' -അഭിഷേകിന്റെ അമ്മ പറഞ്ഞു. ''പിണക്കം മറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരുമിച്ച് ജോലിചെയ്യുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ പിണക്കത്തിന് ഇനി പ്രസക്തിയില്ല. ഞങ്ങള്‍ ഒരുമിക്കുന്നു എന്നൊന്നും ഇതിനര്‍ഥമില്ല'' -രാഖി സാവന്ത് നയം വ്യക്തമാക്കുന്നു.