ഈ സിനിമ കാണാനിരിക്കുന്നവരുടെ നാവില്‍ വെള്ളമൂറും. അത്രയേറെ മനോഹരമായ വിഭവ
ങ്ങളാണ് കുക്കിങ് വിത്ത് സ്റ്റെല്ല യില്‍ അവതരിപ്പിക്കുന്നത്. വെറുമൊരു കുക്കറി ചിത്രമെന്നു പറഞ്ഞു തള്ളിക്കളയരുത് ദിലീപ് മേത്തയുടെ ഈ ഇംഗ്ലിഷ് ചിത്രം. കനേഡിയന്‍ ഹൈക്കമ്മിഷണറു ടെ വീട്ടിലെ കുക്കായ സ്റ്റെല്ല എലിസബത്ത് മാത്യൂസിന്‍റെ കഥയാ ണ് കുക്കിങ് വിത്ത് സ്റ്റെല്ല. ചിത്രത്തില്‍ പല റെസിപ്പികളും പരിച യപ്പെടുത്തുന്നുണ്ടെങ്കിലും മനോഹരമായ ഒരു സമ്മാനമാണ് അതിലെ ഓരോ സിനിമാപ്രവര്‍ത്തകനും നല്‍കുന്നത്. സിനിമയി ലെ 103 ക്രൂ അംഗത്തിനും ഓരോ റെസീപ്പി ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് ഒരു കുക്ക് ബുക്ക് പുറത്തിറക്കുന്നു. സീമ ബിശ്വാസ്, ലിസ റെ, ശ്രിയ ശരണ്‍, കനേഡിയന്‍ താരം ഡോണ്‍ മക്കെല്ലര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഇന്ത്യന്‍ വിഭവമാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്.
ഇന്ത്യയില്‍ താമസിക്കാനെത്തുന്ന കനേഡിയന്‍ ദമ്പതിമാരായ മൈക്കിളിന്‍റെയും മായയുടെയും കുക്കാണ് സ്റ്റെല്ല.
മൈക്കിളിന് പരമ്പരാഗത ഇന്ത്യന്‍ കുക്കിങ് പഠിക്കണമെന്ന ആഗ്രഹം തുടങ്ങിയതാണ് ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളുടെ തുടക്കം. ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈകമ്മിഷനു വേണ്ടി കഴിഞ്ഞ പതിനൊന്നാം തീയതി ചിത്രത്തിന്‍റെ പ്രൈവറ്റ് സ്ക്രീനിങ് നടത്തിയിരുന്നു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ലോസ് ഏഞ്ജലസി ലെ ഓപ്പണിങ് നൈറ്റ് ചിത്രം കൂടിയാണ് കുക്കിങ് വിത്ത് സ്റ്റെല്ല. ഷോയുടെ റെഡ് കാര്‍പ്പെറ്റില്‍ ലിസ റെയും പങ്കെടുക്കും.
വ്യത്യസ്തമായ ഒരു വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് കുക്കി ങ് വിത്ത് സ്റ്റെല്ലയ്ക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍.
വെറുമൊരു കുക്കിങ് ചിത്രത്തേക്കാള്‍ സമൂഹത്തിനു നേ രെ പിടിച്ച കണ്ണാടിയാണ് കുക്കി ങ് വിത്ത് സ്റ്റെല്ല. ചെറിയൊരു ചി ത്രം തമാശയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ദിലീപ് മേത്തയും കൂട്ടു കാരും.