| Cinema Niroopanam ............!!!!!!!!!!!!!!!! | |
|
+43balagolapan mancheri majeed baasha pandit smitha willy machan nair roshanpeter kannan nair manzoor avatar shyam Thakara bharathchandran thambi mangalasseri M.R.P thalathil dineshan thanthonni nishpakshan bellari raja vikalan merlin mohan menon kiwi balram ombhatia narendrannair raja vettukuzhi deathrace maadambi naayakan real hero ajith_mc86 safalpu mohan.thomas MANNADIYAR suku dracula yeldo987 47 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കഥ തുടരണോ.. ?? Fri Mar 26, 2010 11:15 pm | |
| ഒരേ റൂട്ടിൽ ഓടുന്ന ബസ് പോലെ ആണു എന്റെ സിനിമകൾ എന്നാണു മലയാളത്തിലെ ഒരു കോമെഡിയൻ ആയ നടൻ എന്റെ സിനിമകളെ കുറിച്ച് പറഞ്ഞത്.. അത് ഞാൻ അയാളെ എന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തതിന്റെ കെറുവ് കൊണ്ടാണു എന്ന് എല്ലാവർക്കും അറിയാം.എനിക്കു വേണ്ടത് ശുദ്ധമായ നർമ്മമാണു അതു കൊണ്ടു തന്നെ ഇവരെയെന്നും എന്റെ സിനിമകളിൽ എനിക്ക് ആവശ്യമില്ല.. ഞാൻ ആരാണെന്നും എന്റെ സിനിമകൾ എന്താണെന്നും കേരളത്തിലെ പ്രേക്ഷകർക്ക് നന്നായിട്ടറിയാം. പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർക്ക്. സംശയമുള്ളവർ എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ തിയറ്ററിൽ പോയി നോക്കിയാൽ മതി അപ്പോൾ കാണാം സ്ത്രീജനങ്ങളുടെ നീണ്ട ക്യൂ.. കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ല്ലാ കൊല്ലവും വിഷുവിനു ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അതെല്ലാം 100 ദിവസം ഓടാറുമുണ്ട്.. പക്ഷെ എനിക്കതിന്റെ അഹങ്കാരം ഒന്നും ഇല്ല കേട്ടോ.. മലയാളത്തിലെ മറ്റേത് സംവിധായകനുണ്ട് ഇതു പോലെ വിജയ ചിത്രങ്ങൾ ചെയ്യുന്നത് എന്നൊന്നും ഞാൻ ചോദിക്കില്ല.. പണ്ട് എന്റെ സിനിമകൾക്ക് തിരകഥ എഴുതിയിരുന്നത് ശ്രീനിവാസൻ ആയിരുന്നു. കുറചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ശ്രീനിവാസനു ഞാന്‍ വിചാരിക്കുന്ന അത്ര വലിയ കഴിവൊന്നുമില്ലെന്ന്. അപ്പോഴാണു ഞാൻ ലോഹിത ദാസിനെ പരിചയപ്പെടുന്നത്. ലോഹി നല്ല എഴുത്തുകാരൻ ആയിരുന്നു. പക്ഷെ സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ തുടങ്ങിയതോടെ പിന്നെ എന്റെ സിനിമകൾക്ക് തിരകഥ എഴുതാൻ സമയമില്ലാതെയായി.. അ സമയത്ത് ഞാൻ ശ്രീനിവാസനു വീണ്ടുമൊരവസരം കൂടി കൊടുത്തു. രക്ഷപെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയിട്ട്.. പക്ഷെ നിരാശയായിരുന്നു ഫലം. ആയിടയ്ക്കാണു ഞാൻ മീശമാധവൻ എന്ന ചിത്രം കാണുന്നത്. എന്റെ സിനിമകളുടെ അടുത്തെങ്ങും വരില്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു സിനിമ.. അതിന്റെ തിരകഥാകൃത്തിനെ ഞാൻ പതുക്കെ എന്റെ കൂടെ കൂട്ടി.. എന്റെ കൂടെയാവുമ്പോൾ ഇതിലും നല്ല സിനിമകൾ എഴുതാനുള്ള പ്രചോദനം രഞ്ജനു കിട്ടും എന്ന ഒരൊറ്റ കാരണം കൊണ്ടാണു ഞാൻ അങ്ങിനെ ചെയ്തത്. അല്ലാതെ ചിലർ പറയുന്ന പോലെ രഞ്ജൻ പ്രമോദ് - ലാൽ ജോസ് കൂട്ട് കെട്ട് പിന്നെയും ഉണ്ടായാൽ അത് എനിക്ക് ഭീഷണിയാവും എന്ന് കരുതിയിട്ടൊന്നുമല്ല.. ഞാൻ എവിടെ കിടക്കുന്നു ആ ലാൽ ജോസ് എവിടെ കിടക്കുന്നു.. അങ്ങിനെ രഞ്ജനെ കൂടെ കൂട്ടിയപ്പോൾ ആദ്യമൊക്കെ അയാൾ നന്നായിട്ട് എഴുതി. ഞങ്ങൾ ഒരുമിച്ച സിനിമകൾ ഒക്കെ ഹിറ്റുകളും ആയിരുന്നു.. വിജയങ്ങൾ വരുമ്പോൾ മനുഷ്യൻ ഒരിക്കലും അഹങ്കരിക്കാൻ പാടില്ല.. എന്ന് ഒരാൾ അഹങ്കരിക്കാൻ ആരംഭിക്കുന്നുവോ അന്ന് മുതൽ അയാൾ വളരാൻ തുടങ്ങും .. താഴോട്ട്.. ഈ സത്യം രഞ്ജൻ മനസ്സിലാക്കാതെ പോയി.. മനസ്സിനക്കരയും, അച്ചുവിന്റെ അമ്മയും വിജയിച്ചത് അത് സംവിധാനം ചെയ്തത് ഞാൻ ആയതു കൊണ്ടാണു എന്ന് ഇവിടത്തെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം. രഞ്ജൻ വിചാരിച്ചത് അയാളുടെ തിരകഥാ മികവു കൊണ്ടാണു എന്നാണു. അത് കൊണ്ടാണല്ലോ ഓടി പോയി ഫോട്ടോഗ്രാഫർ സംവിധാനം ചെയ്തത്.. അതിനു ശേഷം ഞാൻ അയാളെ കണ്ടിട്ടെയില്ല.. അങ്ങിനെ ഞാൻ വീണ്ടും ഒറ്റയ്ക്കായി.. പക്ഷെ ഞാൻ അങ്ങിനെ വെറുതെ ഇരുന്നാൽ ആകെ പ്രശ്നമാണു കാരണം വിഷുവിനു എന്റെ പടം ഇറങ്ങുന്നതും കാത്ത് കേരളത്തിലെ സ്ത്രീ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്നുണ്ട്.. അവരെ നിരാശപ്പെടുത്താൻ വയ്യ..അവസാനം ഞാൻ അത് തിരുമാനിച്ചു. തിരകഥ സ്വന്തമായി എഴുതാം എന്ന്.. അങ്ങിനെ ഞാൻ ആദ്യമായി എഴുതിയ തിരകഥയാണു രസതന്ത്രം.. ഗംഭീരമായിരുന്നു അല്ലേ.. എനിക്കറിയാം അല്ലെങ്കില്ലും ഞാൻ ചെയ്യുന്ന എന്തെങ്കിലും മോശമാവാറുണ്ടോ... ഇതിൽ നിന്നും ഞാൻ ഒരു കാര്യം മനസ്സിലാക്കി ഞാൻ ഒരു മികച്ച തിരകഥാകൃത്ത് തന്നെ ആണെന്ന്.. ഇനി മുതൽ ഒറ്റയ്ക്ക് തിരകഥ എഴുതാം എന്ന് അന്ന് ഞാൻ തിരുമാനിച്ചു.. അടുത്ത പടം വിനോദയാത്ര.. അതും ഹിറ്റ് . അതിന്റെ തിരകഥയ്ക്ക് എന്റെ തന്നെ മുൻ ചിത്രങ്ങളുമായി സാമ്യമുണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടായിരുന്നു. അസൂയ അല്ലാതെന്താ.ഇനിയിപ്പോൾ ഉണ്ടെന്ന് തന്നെ വെക്കുക എന്താ കുഴപ്പം എന്റെ തന്നെ സിനിമകളില്ലേ അല്ലേ.. അത് കേരളത്തിലെ ലക്ഷക്കണക്കിനു വരൂന്ന എന്റെ സ്ത്രീ പ്രേക്ഷകർ അങ്ങ് സഹിക്കും.. കാരണം അവർക്ക് അത്രയ്ക്ക് ഇഷ്ട്ടമാണു എന്റെ സിനിമകളെ.. പിന്നെ എടുത്തത് ഇന്നത്തെ ചിന്താവിഷയം ആണു.. എനിക്ക് തിരകഥ എഴുതാൻ അറിയില്ല എന്ന് വരെ പറഞ്ഞു കളഞ്ഞു ചിലർ ആ പടം കണ്ടിട്ട്.. പക്ഷെ കുടുംബ പ്രേക്ഷകർ ആ പടം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, എനിക്ക് കേരളാ സര്‍ക്കാരിന്റെ അവാർഡും കിട്ടി.. അപ്പോ ഈ പറഞ്ഞ ഒരുത്തനെം കണ്ടില്ല കേട്ടോ .. അവസാനമായി ഞാൻ എടുത്തത് ഭാഗ്യദേവത ആണു.. അതിലെ എന്റെ തിരകഥ വൈഭവം കണ്ട് മലയാളത്തിലെ മുൻ നിര തിരകഥാകൃത്തുകൾ വരെ അത്ഭുതപ്പെട്ടു പോയി എന്നാണു റിപ്പോർട്ട് (അതിനു മലയാളത്തിൽ ഇപ്പോ ആരാ മുൻ നിര തിരകഥാ കൃത്ത്.. ഞാൻ തന്നെ.. അല്ലാതാരാ..) ഈ വിഷുവിനും ഞാൻ വരുന്നുണ്ട്.. എന്റെ സ്ത്രീ പ്രേക്ഷകർക്ക് മനോഹരമായ ഒരു വിഷു കൈ നീട്ടവുമായി.... ജയറാമും മമതയും അഭിനയിക്കുന്ന സിനിമ.. കഥ തുടരും.. മനസിലായില്ലേ.. കേരളത്തിലെ എന്റെ ലക്ഷക്കണക്കിനു വരുന്ന സ്ത്രീ പ്രേക്ഷ്കർക്ക് വേണ്ടി ഞാൻ ഇനിയും കഥ തുടരും എന്ന്..അവരാണു തിരുമാനിക്കേണ്ടത് ഞാൻ കഥ തുടരണോ.. വേണ്ടയോ എന്ന് ....
Last edited by yeldo987 on Sat Mar 27, 2010 12:01 am; edited 1 time in total | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Fri Mar 26, 2010 11:52 pm | |
| enthuvadey ithu onnum vayikkan pattunnillallo? | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 7:28 am | |
| Dracu..malayalam font install cheyyanam.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 8:00 am | |
| SATHYAN ANTHIKKAADine pattiyaanu paranjathennu manasilaakukeee illa.....
yeldo.... kollaaaam.....
kaliyaakkiyathalla kettoo prashamsichathaa.....
odikkalayaruthu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 8:00 am | |
| - dracula wrote:
- enthuvadey ithu onnum vayikkan pattunnillallo?
enthu *wrong word* DRACU????? kannu pidikkunnille... atho malayaalam vaaykkaan aryillee.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 9:14 am | |
| ee paranjathil kureyokke vasthavam thanne aanu... iyaalude ippozhathe padangal veruth thattikoottu aanu... [You must be registered and logged in to see this image.] | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 10:13 am | |
| athu sheriya mohanannan paranjath. entho oru padamundaayirunnallo. mohanlalum 3 pennungalude kudumbam kalakkan nadakkanath ethuva athinte peru...............................? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 12:47 pm | |
| ninne njaaaan thallikollum....
veruthe athonnum ormmippikkallee......
Meera undaarunnathu kondu maathramaanu CDyengilum kaaanaamennu vachathu... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 1:44 pm | |
| sathyan anthikaadinte market foyi... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 3:22 pm | |
| - suku wrote:
- Dracu..malayalam font install cheyyanam..
day fond inte size valuthakkannau paranjathu... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 3:23 pm | |
| - MANNADIYAR wrote:
- dracula wrote:
- enthuvadey ithu onnum vayikkan pattunnillallo?
enthu *wrong word* DRACU?????
kannu pidikkunnille...
atho malayaalam vaaykkaan aryillee.... njan europe ile dracula ayathu kondayirikkum chilappol.. | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 3:25 pm | |
| | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 5:32 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 6:58 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 7:52 pm | |
| - dracula wrote:
- kalasam keeri.
vaayikkaaan nokkiyappozhaano keeriyathu???? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sat Mar 27, 2010 7:54 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 5:44 pm | |
| | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 5:46 pm | |
| pinnengane keeri?????????????????? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 5:47 pm | |
| dracula yudu chodhichal ariyaam ayirikkum.. | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 6:02 pm | |
| chilappol aarudeyenkilum chora kudikkan poyappol avanmaaru valichu keeriyathaayirikkum | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Sun Mar 28, 2010 6:03 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ആരവങ്ങളിലാതെ നൂറാം ദിവസത്തിലേക്ക് Wed Apr 21, 2010 3:29 pm | |
|
100 ദിവസം ഓടുന്ന സിനിമകളുടെ കാലം കഴിഞ്ഞു എന്ന് “മഹാനായ” സംവിധായകൻ പ്രിയദർശൻ പറഞ്ഞ് നാക്ക് വായിലേക്കിടുന്നതിനു മുൻപേ 125 ദിവസം നല്ല അന്തസായി ഓടിയ സിനിമയാണു വെറുതെ ഒരു ഭാര്യ. പ്രിയൻ സാർ ചിലപ്പോള്‍ തന്റെ തന്നെ സിനിമകളെക്കുറിച്ച് ആയിരിക്കും ഉദ്ദേശിച്ചിരിക്കുക. എന്തായലും ഈ അടുത്ത കാലത്തായി 100 ദിവസങ്ങൾ “ശരിക്കും” തിയറ്ററിൽ ഓടുന്ന പടങ്ങൾ കുറവണു. പക്ഷെ സൂപ്പർ സ്റ്റാറിന്റെ എല്ലാ ചിത്രങ്ങളും 100 ദിവസം പിന്നിടാറുണ്ട്. ചുരിങ്ങിയ പക്ഷം 75 ദിവസമെങ്കിലും. അഞ്ചാമത്തെ ദിവസം 25 ദിവസത്തെ പോസ്റ്ററും രണ്ടാമത്തെ ആഴ്ച്ച 50 ദിവസത്തെ പോസ്റ്ററും ഇനി എങ്ങാനും പടം 3 ആഴ്ച്ച ഓടിയാൽ മഹത്തായ 75 ദിവസത്തെ പോസ്റ്ററും അത് കഴിഞ്ഞ് ശരിക്ക് 4 ആഴ്ച്ച തികച്ച് കളിച്ചാൽ വിജയാഘോഷത്തിന്റെ 100 നാളുകൾ എന്ന നീളൻ പോസ്റ്ററുകൾ നാടൊട്ടുക്ക് ഒട്ടിച്ച് കൊണ്ടാടാനുമുള്ള ആ ഒരു തൊലിക്കട്ടി സൂപ്പർ സ്റ്റാറിനു മാത്രമേ ഉള്ളു . ഇങ്ങനെ പോസ്റ്റർ മാജിക്ക് കൂടാതെ ഒരു പടം 2010 ൽ 100 ദിവസം പിന്നിടാൻ പോവുകയാണു. ഈ വർഷത്തെ ആദ്യത്തെ മെഗാ ഹിറ്റ്. ജയറാം-ഇന്ദ്രജിത്ത്-ജയസൂര്യ കൂട്ടുകെട്ടിന്റെ ഹാപ്പി ഹസ്ബന്റ്. ജനുവരി 14 നു റിലീസ് ചെയ്ത ഹാപ്പി ഹസ്ബന്റ് നിലവാരമുള്ള ഒരു സിനിമ അല്ലാതിരിന്നിട്ടു കൂടി വൻ വിജയം നേടി. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതിൽ ഉപരി ഒരു മഹത്തായ സൃഷ്ടി ഉണ്ടാക്കണം എന്ന ലക്ഷ്യം സംവിധായകനു ഉണ്ടായിരുന്നില്ല താനും. എന്തായാലും ഏപ്രിൽ 23 നു ഹാപ്പി ഹസ്ബന്റ്സ് 100 ദിവസം തികയ്ക്കുകയാണു. സൂപ്പർ സ്റ്റാറിനെക്കാളും മെഗാസ്റ്റാറിനേക്കാളും വിജയ ശതമാനം ഉള്ള നടൻ ജയറാം ആണെന്ന സത്യം സൗകര്യപൂർവ്വം വിസ്മരിച്ച മലയാള സിനിമയക്ക് തുടർച്ചയായി 3 വർഷങ്ങളിലും 100 ദിവസം ഓടിയ ഹിറ്റുകൾ (2008 - വെറുതെ ഒരു ഭാര്യ, 2009- ഭാഗ്യ ദേവത) സമ്മാനിച്ചു കൊണ്ട് മറുപടി പറഞ്ഞ ജനപ്രിയ നായകനു അഭിനന്ദനങ്ങൾ..
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Wed Apr 21, 2010 9:13 pm | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Apr 22, 2010 4:01 am | |
| Original Janapriya naayakan Jayaram thanne. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! Thu Apr 22, 2010 3:14 pm | |
| aayirikkum....
pakshe aa BHAGYADEVATHA 100 day engine odiyennu manasilaavunnilla.... | |
|
| |
Sponsored content
| Subject: Re: Cinema Niroopanam ............!!!!!!!!!!!!!!!! | |
| |
|
| |
| Cinema Niroopanam ............!!!!!!!!!!!!!!!! | |
|