ലങ്കന്‍ മോഹങ്ങള്‍ എറിഞ്ഞുടച്ച് ഇംഗ്ലണ്ട് ട്വന്‍റി20 ലോകകപ്പിന്‍റെഫൈനലില്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും എതി രാളികളെ കാതങ്ങള്‍ പിന്തള്ളിയ ഇംഗ്ലണ്ടിന്‍റ ജയം 7വിക്കറ്റിന്. ലങ്കയുയര്‍ത്തിയ 129 എന്ന വിജയലക്ഷ്യം കോളിങ്വുഡും സം ഘവും 16ഓവറില്‍ മറികടന്നു. ഓപ്പണ ര്‍മാരായ കെയ്സ്വറ്റര്‍ (39) ലംബ് (33) എന്നി വര്‍ ഇംഗ്ലിഷ് ജയം അനാ യാസമാക്കി. കെവിന്‍ പീറ്റേഴ്സണ്‍ (26 പന്തില്‍42 ) മാ ര്‍ ഗന്‍ (2) എന്നിവര്‍ പുറത്താകാതെ നിന്നു. മലിംഗയെ സിക്സും ഫോറുമടിച്ച് പീറ്റേഴ് സനാണ് ജയം പൂര്‍ത്തിയാക്കിയത്.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ ഇംഗ്ലണ്ടിന്‍റെ ഷോര്‍ട്ട് ബോള്‍ ആക്രമണം വരിഞ്ഞുകെട്ടി. നാലോവറില്‍ 41 റണ്‍സ് നല്‍കിയ ടിം ബ്രെസ്നന്‍ ഒഴികെ ഒരു ബൗളറും ഓവറില്‍ ശരാശരി ആറു റണ്‍സിനു മേല്‍ വഴങ്ങിയില്ല. 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് ബ്രോഡിന്‍റെ കൃത്യതയും സ്പിന്നര്‍മാര്‍ ഗ്രെയിം സ്വാന്‍റെയും (4-0-20-1) മൈക്കല്‍ യാര്‍ഡിയുടെയും (4-0-21-0) കണിശതയും മധ്യ ഓവറുകളില്‍ ലങ്കന്‍ സ്കോറിങ്ങിനു കടിഞ്ഞാണിട്ടു.
ഓപ്പണറായിറങ്ങിയ സനത് ജയസൂര്യ (1) ഒരിക്കല്‍ക്കൂടി പരാജയമായി. ഇന്‍ഫോം ബാറ്റ്സ്മാന്‍ മഹേല ജയവര്‍ധനെ (10) നിരാശപ്പെടുത്തിയപ്പോള്‍ തിലകരത്നെ ദില്‍ഷന്‍ (9) ബൗണ്‍സര്‍ കെണിയില്‍ വീണു.
ഇന്ത്യയ്ക്കെതിരേ നിര്‍ണായക പ്രകടനം നടത്തിയ ഏഞ്ജലോ മാത്യൂസ് തന്നെയാണ് ഇന്നലെയും ലങ്കന്‍ സ്കോറിനു മാന്യത നല്‍കിയത്. 45 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം 58 റണ്‍സെടുത്ത മാത്യൂസ് അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.