ന്യൂഡല്‍ഹി: കാന്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഹ്രസ്വ ചിത്രങ്ങള്‍ക്കുവേണ്ടിയുള്ള 'കോര്‍ണറി'ല്‍ മനുവിന്റെ 'ഫ്രഞ്ച് വിപ്ലവം' പ്രദര്‍ശിപ്പിച്ചു. കോര്‍ണറില്‍ ഇത്തവണ പ്രദര്‍ശിപ്പിച്ച ഏക മലയാള ചിത്രം ഇതാണ്.
ഗൊദാര്‍ദിന്റെ സിനിമയുടെ സി.ഡി.യുമായി ഒരു ചലച്ചിത്രപ്രേമിയെ പോലീസ് പിടികൂടുന്നതും പിന്നീട് ഈ സിനിമയില്‍ പോലീസുകാര്‍ തന്നെ ആകൃഷ്ടരാകുന്നതുമാണ് പ്രമേയം. 13 മിനിറ്റ് ചിത്രത്തിന്റെ ക്യാമറ ഷെഹ്‌നാദ് ജലാലിന്‍േറതാണ്. അലന്‍സിയര്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാന ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'ഫ്രഞ്ച് വിപ്ലവം' പ്രദര്‍ശിപ്പിച്ചിരുന്നു.
2006-ല്‍ ഹ്രസ്വചിത്രങ്ങള്‍ക്കുള്ള നാലു സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'ഗോലി'യുടെ സംവിധായകനാണ് മനു.