ജൊഹാന്നാസ്ബര്ഗ്ലോകകപ്പിലെ നിരാശാജനകമായ പ്രകടനം ഫ്രഞ്ച്ടീമില് സൃഷ്ടിച്ച
അസ്വാരസ്യങ്ങള്‍ വഷളാകുന്നു. കോച്ച് റെയ്മണ്ട് ഡൊമനിക്കിനെ അപമാനിച്ച
സ്ട്രൈക്കര്‍ നിക്കൊളാസ് അനെല്‍ക്ക പുറത്താക്കപ്പെട്ടതിനു പിന്നാലെ
ടീമംഗങ്ങള്‍ പരിശീലനത്തിനു വിസമ്മതിച്ചതു സ്ഥിതിഗതികള്‍ ഗുരുതരമാക്കി.
സംഭവത്തെതുടര്‍ന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഡയറക്റ്റര്‍ ലൂയിസ് വാലന്റൈന്‍
രാജിവച്ചു. പൊതുജനമധ്യത്തിലാണു ടീം ബഹിഷ്ക്കരണം.
പരിശീലനത്തിനിറങ്ങാത്തതിനെച്ചൊല്ലി താത്ക്കാലികക്യാപ്റ്റന് പ ാട്രിക്
എവ്രയും ഫിറ്റ്നസ് കോച്ച് റോബര്‍ട്ട് ഡുവേ ണും തമ്മില്‍ ഉടക്കുകയാ
യിരുന്നു. കോച്ച് ഇടപെട്ടെങ്കിലും അന്തരീക്ഷം ശാന്ത മാക്കാനായില്ല.