ഊഹാപോഹങ്ങള്‍ക്ക് വിരാമം. ദീപിക പദുക്കോണ്‍ തന്റെ മുന്‍ കാമുകന് രണ്‍ബീര്‍ കപൂറിന്റെ നായികയായി അഭിനയിക്കുന്നില്ല. ദീപികയ്ക്ക് പകരം രണ്‍ബീറിന്റെ കാമുകിയായി അഭിനയിക്കുന്നത് ഒരു മലയാളി സുന്ദരിയാണ് - ബോളിവുഡില്‍ ഒന്നാം നമ്പറിലേക്ക് കുതിച്ചുകൊണ്ടിരികുന്ന സാക്ഷാല്‍ അസിന്!
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘സൈലന്‍സ്’ എന്ന ചിത്രത്തിലാണ് രണ്‍ബീറിന് അസിന് നായികയാവുക. ഈ സിനിമ ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ലവ്സ്റ്റോറിയാണ്.
കത്രീന കൈഫിനെയാണ് ആദ്യം സൈലന്‍സില്‍ രണ്‍ബീറിന്റെ നായികയായി അനുരാഗ് ബസു നിശ്ചയിച്ചത്. എന്നാല്‍ കത്രീന ചോദിച്ച പ്രതിഫലം കേട്ട് ബസുവിന് തലകറങ്ങി. ഇതേത്തുടര്‍ന്നാണ് ദീപികയെ സമീപിച്ചത്. ദീപിക സമ്മതം മൂളിയതോടെ ഈ ചൂടന്‍ വാര്‍ത്ത എങ്ങും പരന്നു. രണ്‍ബീറും മുന്‍ കാമുകിയും ഒന്നിക്കുന്നു എന്നറിഞ്ഞതോടെ ഈ പ്രൊജക്ടിനെ സംബന്ധിച്ച വിവരങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു.
എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ദീപിക ഈ സിനിമയില്‍ നിന്ന് ഔട്ട് ആയിരിക്കുകയാണ്. പകരം ആരെ നിശ്ചയിക്കണമെന്ന് അനുരാഗ് ബസുവിന് അധികം ആലോചിക്കേണ്ടിവന്നില്ല. ‘ഗജിനി’നായികയെ വിളിച്ചു കഥ പറഞ്ഞു. അസിന് ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയും ചെയ്തു