ഷെര്‍ലിന്‍ ചോപ്ര എന്ന ‘ഹോട്ടി നോട്ടി’ ഗേള്‍ മാധ്യമങ്ങള്‍ക്ക് എന്നും പ്രിയങ്കരിയാണ്. കഴുത്തിറക്കം കൂടിയ വസ്ത്രങ്ങള്‍ അണിഞ്ഞും ബിക്കിനിയിട്ട് ജിമ്മില്‍ പ്രത്യക്ഷപ്പെട്ടും ഈ ബോളിവുഡ് സുന്ദരി സൃഷ്ടിച്ച വിവാദങ്ങള്‍ ഇനി പഴങ്കഥയായി തള്ളാം. ഷെര്‍ലിനെ ആരാധിച്ചവര്‍ക്ക് അത്ഭുതം സമ്മാനിച്ചു കൊണ്ട് ഈ ഇരുപത്തിയാറുകാരി പ്ലേബോയ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍!
പൂര്‍ണ നഗ്നയായി പ്ലേബോയ് മാഗസിനു വേണ്ടി പോസു ചെയ്യാനുള്ള ഓഫര്‍ ഷെര്‍ലിന്‍ ആദ്യം ഒട്ട് അമ്പരപ്പ് സമ്മാനിച്ചു എങ്കിലും പിന്നീട് ഇത്രയും വലിയ ഒരു ഓഫര്‍ കൈവിടേണ്ടെന്ന് തീരുമാനിച്ചു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലും ഷെര്‍ലിന്റെ തീരുമാനം ആരാധകരില്‍ അടങ്ങാത്ത ആവേശമുണ്ടാക്കിയിരിക്കുകയാണ്.
വിവാദങ്ങളൊക്കെ സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും ഇത്രയും കാലമായി ഒരു നഗ്ന ഫോട്ടോയ്ക്ക് പോലും പോസു ചെയ്യാത്തതാണ് അഴകളവുകള്‍ ഒത്തിണങ്ങിയ ഈ സുന്ദരിക്ക് ആദ്യം കുറച്ച് പരിഭ്രമം നല്‍കിയത്. അമ്പരപ്പ് മാറ്റാന്‍ ഷെര്‍ലിന്‍ ഒരു ട്രയല്‍ ഫോട്ടോ ഷൂട്ടും നടത്തിയത്രേ! സുഹ്രുത്തായ ഫോട്ടോഗ്രാഫറിന്റെ സഹായത്തോടെ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയെന്ന് സമ്മതിക്കുന്ന ഇവര്‍ സംഭവം അത്ര മോശമല്ലെന്നും പ്രതികരിച്ചു.
ഹോട്ട് യോഗ പൊസിഷനുകളില്‍ പ്രത്യക്ഷപ്പെടുന്ന തനിക്ക് ഇനി പ്ലേബോയ്ക്ക് വേണ്ടി മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ പോലും പോസു ചെയ്യാന്‍ കഴിയുമെന്നാണത്രേ ഷെര്‍ലിന്‍ ഇപ്പോള്‍ പറയുന്നത്. ഫോട്ടോ ഷൂട്ടിനുള്ള ഓഫര്‍ സ്വീകരിക്കുന്നത് ഹഗ് ഹെഫ്നറുമായി അടുത്ത് പരിചയപ്പെടാനും സാധിക്കുമെന്നാണ് ഇവരുടെ നോട്ടി കമന്റ്