വിവാഹ മോചനം ആഗ്രഹിക്കുമ്പോഴും തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് ചെറിക്കുള്ള ബഹുമാനം കുറയുന്നില്ല. വിവാഹ മോചനത്തിന് ശേഷം ആഷ്‌ലിയില്‍ നിന്ന് തനിക്ക് ഒന്നും വേണ്ടെന്ന് ചെറില്‍ വ്യക്തമാക്കി.
വിവാഹമോചനത്തോടെ തനിക്ക് പുതിയൊരു ജീവിതം തുടങ്ങാനാകുമെന്നും ആഷ്‌ലിക്ക് അടുത്ത ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നുമാണ് ചെറിലിന്‍റെ അഭിപ്രായം. തങ്ങളുടെ ആറ് മില്യണ്‍ പൌണ്ട് വിലവരുന്ന വീട് ചെല്‍സി താരം കൂടിയായ കോളിന്‍റെ പേരില്‍ തന്നെ നില നിര്‍ത്തുമെന്നും അവര്‍ അറിയിച്ചു.
ലോകകപ്പിനിടയില്‍ കോളിന്‍റെ മനസ്സ് അസ്വസ്ഥമാകാന്‍ ഇടയാക്കാതെ വിവാഹ മോചനം എത്രയും പെട്ടന്ന് നടത്താനുള്ള തയ്യാറെടുപ്പിലാണ് ചെറില്‍. ജൂണ്‍ 12ന് ദക്ഷിണാഫ്രിക്കയുമായാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മല്‍സരം. ആഷ്‌ലിയുടെ സദാചാരവിരുദ്ധമായ പെരുമാറ്റമാണ് വിവാഹ മോചനത്തിന് കാരണമായി ചെറില്‍ ചൂണ്ടിക്കാണിക്കുന്നത്. തന്‍റെ ഭര്‍ത്താവായിരിക്കുമ്പോള്‍ തന്നെ ആഷ്‌ലിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായി ചെറില്‍ ആരോപിക്കുന്നു.
ആറോളം സ്ത്രീകളുമായി കോള്‍ കിടക്ക പങ്കിട്ടതായും അദ്ദേഹത്തിന്‍റെ അശ്ലീല ഫോട്ടോകള്‍ ചെറിലിന് ലഭിച്ചതായും ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആഷ്‌ലിയോടൊത്തുള്ള ജീവിതം അസാധ്യമാണെന്ന് ചെറില്‍ പ്രസ്താവിച്ചത്.
വിവാഹ മോചനത്തിനുള്ള നിയമ നടപടികള്‍ ജൂലൈയില്‍ നടത്താനായിരുന്നു ചെറിലിന്‍റെ അഭിഭാഷകര്‍ ഉപദേശിച്ചിരുന്നത്. എന്നാല്‍ ഇത് ആഷ്‌ലിയുടെ ലോകകപ് മല്‍സരങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് വിവാഹ മോചനം കഴിയുന്നതും നേരത്തെയാക്കാന്‍ ചെറിലിനെ പ്രേരിപ്പിക്കുന്നത്.