ഏതാനും വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ നടന്ന ആഷസ് സീരീസില്‍ ഫ്ലിന്റോഫിന്റെ നേതൃത്വത്തില്‍ അന്ന് ക്രിക്കറ്റ് രാജാക്കന്മാരായ ഓസ്റ്റ്രേലിയയെ പറപ്പിച്ചപ്പോളെ ഇംഗ്ലീഷ് ക്രിക്കറ്റിനു എന്തോ ഒരു “ഇത്” കൈ വന്നിരുന്നു. പീറ്റേഴ്സണ്‍, കോളിങ്വുഡ്, ഫ്ലിന്റോഫ്, എന്നീ ബാറ്റ്സ്മാന്മാര്‍ക്കൊപ്പം ഫാസ്റ്റ് ബൗളിങ് നിരയും മോശമല്ലാത്ത കളി പുറത്തെടുത്തു തുടങ്ങി. സൈഡ് ബോട്ടവും ബ്രോഡും മെല്ലെ പക്വതയിലേക്കുയര്‍ന്നു. അടുത്ത ജനുവരിയില്‍ സ്വന്തം നാട്ടില്‍ വച്ച് ഒരു വിധത്തില്‍ പിടിച്ചു നിന്നെങ്കിലും ആഷസില്‍ വെച്ച് കംഗാരുക്കള്‍ക്കു വീണ്ടൂം പലവിധത്തിലും പരുക്കേറ്റു. ഷേന്‍ വോണിനെ അടിച്ചു തുരത്തി പീറ്റേഴ്സണും ഫ്ലിന്റോഫും ഓസ്റ്റ്രേലിയന്‍ ക്രിക്കറ്റ് യുഗത്തിനു തന്നെ പാതി തിരശിലയിട്ടെന്നു പറയാം. എന്നാല്‍ പൊതുവെ അലസമായ ക്രിക്കറ്റ് എന്ന പതിവിലേക്ക്ക് ഇടയ്ക്കിടെ ഇംഗ്ലീഷ് ക്രിക്കറ്റ് മയങ്ങി വീണുവെന്നും കാണാവുന്നതാണ്. ഐ പി എല്‍ മത്സരങ്ങളുടെ പശ്ചാത്തലം ലോകകപ്പ് ജയത്തിനു വിലങ്ങു തടിയായെന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പറയുമ്പോള്‍ താരതമ്യേന ഏറ്റവും കുറച്ച് കളിക്കാരെ ഐ പി എലില്‍ പങ്കെടുപ്പിച്ച ഇംഗ്ലണ്ട് ഇത്തവണ എങ്ങനെ ലോകകപ്പെടുത്തെന്ന് പരിശോധിക്കണം. കോളിങ്വുഡ് (ഡെല്‍ഹി), ബൊപാര (പഞ്ചാബ്), ഫ്ലിന്റോഫ് (ചെന്നൈ), പീറ്റേഴ്സണ്‍ (ബാംഗ്ലൂറ്) എന്നിവര്‍ ഐ പി എല്‍ രണ്ടിലും മൂന്നിലും കളിച്ചുവെങ്കിലും വളരെ നിര്‍ണായകമായ പ്രകടനം ബൊപാരയൊഴികെ ആരും നടത്തിയില്ല. ഫ്ലിന്റോഫ് ഇടക്കു വിരമിക്കുകയും ചെയ്തു. പൊതുവെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് വലിയ നേട്ടം കൊയ്യാത്ത കരിബിയന്‍ പിച്ചുകളില്‍ തന്നെയാണൂ ലോകകപ്പ് നേട്ടമെന്നതും കണക്കിലെടുക്കണം. ഡെലഹിയുടെ നിരയില്‍ കാത്തിരുന്ന് ടി ടൊന്റിയെ മനസിലാക്കുകയായിരുന്നോ കോളിങ് വുഡ് എന്ന തന്ത്രശാലി? പീറ്റേഴ്സണ്‍ എന്ന ലോകോത്തര ബാറ്റ്സ്മാനൊപ്പം പുതുമുഖങ്ങളെ ഇറക്കാനുള്ള ധൈര്യമാണോ ലോകകപ്പിനു പിന്നില്‍? ഇന്ത്യ പുതുമുഖങ്ങളെ ഒഴിവാക്കി പതിവു കളിക്കാരില്‍ നിന്നു കുറെപ്പേരെയാണു പങ്കെടുപ്പിച്ചത്. ആദ്യ റൗണ്ടിലെ കുതിപ്പു തന്നെ ഫൈനല്‍ വരെ ഇംഗ്ലണ്ട് എത്തുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പരമ്പരാഗത വൈരികളായ ഓസ്റ്റ്രേലിയയെ ബൗളിങു കൊണ്ട് പിടിച്ചു നിര്‍ത്താനാകുമെന്ന് വേഗം കണക്കു കൂട്ടാന്‍ കഴിയില്ല. അവിടെ സംശയമില്ലാത്ത പ്രകടനമായിരുന്നു നിര്‍ണായകം. ഓപ്പണര്‍മാരെയും ക്ലാര്‍ക്കിനെയും നിയന്ത്രിച്ചതോടെ ഓസ്റ്റ്രേലിയ പരുങ്ങുകയും ചെയ്തു. പീറ്റേഴ്സന്റെ ആത്മവിശ്വാസവും ഫോമും നന്നായി ഉപയോഗിക്കുവാനും ടീമിനു കഴിഞ്ഞു. ക്രിക്കറ്റിന്റെ തുടക്കക്കാരായ ഇംഗ്ലണ്ട് ഇതേ ആത്മവിശ്വാസവുമായി അടുത്ത വര്‍ഷം ഇന്ത്യയിലേ ഏകദിന ലോകകപ്പിനെത്തുന്നുണ്ട്. ഇംഗ്ലീഷ് കളിശൈലിക്കു അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലേത്. 1987ല്‍ അവര്‍ ഫൈനലി ലെത്തിയതുമാണ്. കളിക്കമ്പക്കാര്‍ക്ക് അനുകൂലിക്കാം, ഇംഗ്ലണ്ടിനെ