ദക്ഷിണാഫ്രിക്കയില്‍ 2010 ലോകകപ്പിന് വിസില്‍
മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എങ്ങും ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാനുള്ള
ഒരുക്കങ്ങള്‍ നടക്കുകയാണ്. ലോകകപ്പ്
ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ വെള്ളിയാഴ്ച തിരി തെളിയും.
ജോഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ ഇന്ത്യന്‍ സമയം
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ
വര്‍ണാഭമായ ചടങ്ങുകളോടെയാണ് ലോകകപ്പിന് തുടക്കമാകുക. ഉദ്ഘാടന ചടങ്ങില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്
നെല്‍സണ്‍ മണ്ഡേല, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍
ഒരുക്കുന്ന സംഗീത വിരുന്നുമുണ്ടാകും. കൊളംബിയന്‍ ഗായിക ഷക്കീറയും ദക്ഷിണാഫ്രിക്കന്‍ ട്രൂപ്പായ റഷ്ലി
ഗ്രൗണ്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന
ലോകകപ്പിന്റെ ഔദ്യോഗിക ഗീതമായ 'വക്കാ...
വക്കാ...' ഉദ്ഘാടനത്തിന് മാറ്റുകൂട്ടും
.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോക ഫുട്ബോള്‍ മാമാങ്കത്തില്‍ മത്സരിക്കുന്നത്. ആദ്യ മത്സരം ഇന്ത്യന്‍ സമയം
നാല് മണിക്ക് ജോഹന്നാസ് ബര്‍ഗില്‍
ആതിഥേയരായ ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിലാണ്. കേപ്‌ടൗണില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍
ഫ്രാന്‍സ് ഉറുഗ്വേയെ നേരിടും.