കുറ്റാന്വേഷകരുടെ ചക്രവര്‍ത്തിയെന്നു വിളിക്കാം ഷെര്‍ലക് ഹോംസിനെ. സര്‍
ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ മനസില്‍ പിറന്ന സാങ്കല്‍പ്പിക കഥാപാത്രം
ലോകം കീഴടക്കിയത് വളരെ പെട്ടെന്ന്. ഷെര്‍ലക് ഹോംസ്, 221ബി, ബേക്കര്‍
സ്ട്രീറ്റ് എന്ന മേല്‍വിലാസത്തില്‍ കത്തുകള്‍ അയയ്ക്കുന്നവര്‍ ഇന്നും ഏറെ.
നിരവധി തവണ കഥകളും നോവലുകളുമായി പുറത്തിറങ്ങിയ ഷെര്‍ലക് ഹോംസ്
സിനിമയാക്കിയപ്പോള്‍ അതിന് പ്രചാരമേറി. ദ് ഹൗണ്ട് ഒഫ് ബാസ്കര്‍വില്ലിസും
എ സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റുമൊക്കെ വായിച്ച് ആവേശത്തിലായ ആരാധകര്‍ക്ക്
ഷെര്‍ലക് ഹോംസിനെ നേരിട്ടു കണ്ട പ്രതീതിയായി സിനിമകളിലെത്തിയപ്പോള്‍. പല
തവണ റീക്രിയേറ്റ് ചെയ്ത ഷെര്‍ലക് ഹോംസ് കഥകള്‍ ഗിന്നസ് ബുക്ക് ഒഫ്
റെക്കോഡ്സിലെത്തിയിരിക്കുന്നു. ദ് മോസ്റ്റ് റീറ്റോള്‍ഡ് സ്റ്റോറീസ്
ഒഫ് ഓള്‍ ടൈം ലിസ്റ്റിലാണ് ഷെര്‍ലക് ഹോം സ് മുന്നിലെത്തിയത്.
ഏറ്റവും അധികം തവണ ചിത്രീകരിച്ച കഥാപാത്രത്തിന്‍റെ റെക്കോഡ് ഷെര്‍ലക്
ഹോംസ് നേടിയത് 217 സിനിമകളിലെത്തിയതോടെയാണ്. ഒരുപാട് തവണ പറഞ്ഞെങ്കിലും
പുതുമ നഷ്ടപ്പെടാത്ത ഷെര്‍ലക് ഹോംസ് കഥകളുടെ റെക്കോഡ് അത്ര
പെട്ടെന്നൊന്നും തകര്‍ക്കാന്‍ സാധ്യതയില്ലെന്ന് ഗിന്നസ് ബുക്ക് ഒഫ്
റെക്കോഡ്സിന്‍റെ ലോക്കല്‍ മാനെജര്‍ ക്രിസ് ഷീഡി. 98 തവണ സിനിമയായ
സിന്‍ഡ്രലയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനം നേടിയത്. ദാരിദ്ര്യത്തില്‍
നിന്നു സമ്പന്നതയിലേക്കു പോകുന്ന സിന്‍ഡ്രലയുടെ കഥ കാര്‍ട്ടൂണ്‍ മുതല്‍
ഡ്രമാറ്റിക്, എവര്‍ ആഫ്റ്റര്‍, ഓപ്പറേറ്റിക്, എ മോഡേണ്‍ സിന്‍ഡ്രല,
തുടങ്ങി പോര്‍ണോഗ്രാഫിക് ചിത്രം വരെയായി. കഴിഞ്ഞ 102 വര്‍ഷത്തിനിടെ
അന്‍പത്തിമൂന്ന് തവണ സിനിമയായ റോബിന്‍ ഹുഡ് ആണ് ലിസ്റ്റില്‍ മൂന്നാമത്.
ദ് ത്രീ മസ്കെറ്റിയേഴ്സ് (21), ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് (21), ദ്
ഹഞ്ച്ബാക്ക് ഒഫ് നോട്രെഡാം (21), ഡ്രാക്കുള (20), ഗ്രേറ്റ്
എക്സ്പെറ്റേഷന്‍സ് (17), സോറോ (14), സ്വീനി ടോഡ് (10), കിങ് കോങ് (
,
അന്ന ആന്‍ഡ് ദ് കിങ് (6), ദ് തിങ് (6), സ്കാര്‍ഫെയ്സ് (6) എന്നിവയാണ്
ലിസ്റ്റിലെ മറ്റു സ്ഥാനക്കാര്‍.