ട്വന്‍റി-20 ലോകകപ്പിന്‍റെ സെമിഫൈനലില്‍ ഓസ്ട്രേലിയന്‍ താരം
മൈക്ക് ഹസിയുടെ പ്രഹരം തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് പാക് സ്പിന്നര്‍
സയ്യീദ് അജ്മല്‍. ഹസിയുടെ പ്രഹരത്തില്‍ തന്‍റെ ഹൃദയം തകര്‍ന്നുപോയെന്നും അജ്മല്‍
പറഞ്ഞു. ‘ഹസി അവസാന സിക്സറും പറത്തി ഓസീസിനെ അവിശ്വസനീയ വിജയത്തിലേക്ക്
നയിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തിന്‍റെ എന്‍റെ ഹൃദയം തകര്‍ന്ന് പോയി.
ടീം അംഗങ്ങളെല്ലാം അടുത്തെത്തി എന്നെ ആശ്വസിപ്പിച്ചുവെങ്കിലും ആ നിമിഷം
മറികടക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഇത്തരമൊരു
അവസ്ഥയില്‍ മത്സരം നഷ്ടപ്പെട്ടതിന്‍റെ വേദന എപ്പോഴും എന്നോടൊപ്പമുണ്ടാകും. ആദ്യ
പന്ത് ഞാന്‍ ഉദ്ദ്യേശിച്ച രീതിയില്‍ തന്നെ യോര്‍ക്കര്‍ എറിയാനായി.
എന്നാല്‍ രണ്ടാം പന്ത് മുതല്‍ ഹസി ശരിക്കുമൊരു കൊടുങ്കാറ്റാവുകയായിരുന്നു. ആ
കൊടുങ്കാറ്റില്‍ എന്‍റെ ലൈനും ലെംഗ്‌തുമെല്ലാം പോയി’. ഹസിയുടെ മികവിനെ
അംഗീകരിക്കുന്നുവെന്നും അജ്‌മല്‍ പറഞ്ഞു. ഹസി കൊടുങ്കാറ്റില്‍ തകര്‍ന്നു
തരിപ്പണമായെങ്കിലും താന്‍ ഇനിയും അവസാന ഓവറുകള്‍ എറിയാന്‍ തയ്യാറണെന്നും അജ്മല്‍
പറഞ്ഞു.
സെമിഫൈനല്‍ പോരാട്ടത്തില്‍ അവസാന ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 18 റണ്‍സായിരുന്നു
വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സിംഗിളെടുത്ത മിച്ചല്‍ ജോണ്‍സണ്‍ സ്ട്രൈക്
ഹസിയ്ക്ക് കൈമാറി. അടുത്ത പന്തില്‍ സിക്സറിടിച്ച് തുടങ്ങിയ ഹസി തുടര്‍ന്നുള്ള
മൂന്നു പന്തില്‍ രണ്ട് സിക്സറും ഒരു ബൌണറിയും നേടി ഓസീസിനെ അവിശ്വസനീയ
വിജയത്തിലേയ്യ്ക്ക് നയിക്കുകയായിരുന്നു