പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ പ്രശ്നങ്ങള്‍ക്ക് കാരണക്കാരന്‍ ഷൊയൈബ്
മാലിക്കാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിവാദമായ
ഓസ്ട്രേലിയന്‍ പര്യടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുളളത്. ഷൊയൈബിന്‍റേത്
പിന്തിരിപ്പന്‍ ചിന്താഗതിയാണെന്നും ഇത്
ടീമിലെ സീനിയര്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, മുഹമ്മദ്
യൂസഫ് എന്നിവരില്‍ പോലും മോശം
സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടീമിന്‍റെ മുന്‍ പരിശീലകനായ ഇതികാബ് ആലം അന്വേഷണക്കമ്മിറ്റിയുടെ
തെളിവെടുപ്പില്‍ വ്യക്തമാക്കുന്നതിന്‍റെ
വീഡിയോയാണ്
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ആലത്തിനു
പുറമെ പാക് ടീമിന്‍റെ അസിസ്റ്റന്‍റ്
കോച്ചായിരുന്ന അക്വിബ് ജാവേദിനും ഷൊയൈബിനെക്കുറിച്ച് നല്ല അഭിപ്രായമല്ല. കളിക്കാരായ റാണാ നവേദ്, മുഹമ്മദ് യൂസഫ്,
ഷാഹിദ്
അഫ്രീദി, ഷൊയൈബ് മാലിക് എന്നിവരില്‍ നിന്ന് തെളിവെടുക്കുന്നതിന്‍റെ
വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മാലിക്കിനെ നാട്ടിലേക്ക് തിരിച്ചയച്ചാലോ എന്നുപോലും
ആലോചിച്ചിരുന്നുവെന്നും വീഡിയോയില്‍ ആലം പറയുന്നുണ്ട്.
അക്വിബ്
ജാവേദിനും മാലിക്കിനെക്കുറിച്ച് നല്ല
അഭിപ്രായമില്ലെങ്കിലും മാലിക്ക് മാത്രമല്ല പ്രശ്നക്കാരന്‍ എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. ന്യൂസിലന്‍ഡ്
പര്യടനത്തിനിടെ ഒരു മത്സരത്തില്‍ പിച്ചിലെ
പച്ചപ്പ്
കണ്ട് മാലിക്ക് പരുക്ക് അഭിനയിച്ച് പിന്‍മറിയെന്നും ജാവേദ് പറയുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിനിടെ മൂന്നാം നമ്പറില്‍
ബാറ്റ് ചെയ്യാന്‍ ആദ്യം സമ്മതിച്ച മാലിക്
പിന്നീട് ഇതിനു തയ്യാറിയില്ലെന്ന് ആലം കുറ്റപ്പെടുത്തുന്നു. അതുപോലെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ്
ടെസ്റ്റില്‍ നിന്ന് മാലിക് മന:പൂര്‍വം വിട്ടു
നില്‍ക്കുകയായിരുന്നുവെന്നും ആലം പറയുന്നു.
2007ല്‍
മാലിക്കിനെ പാകിസ്ഥാന്‍ നായകനാക്കിയതാണ്
ഏറ്റവും വലിയ മണ്ടത്തരമായതെന്ന് മുഹമ്മദ് യൂസഫ് പറയുന്നു. ഇതോടെ ആര്‍ക്കു വേണമെങ്കിലും നായകനാവാമെന്ന
തോന്നലുണ്ടായി. ഒരുപാട് പ്രശ്നങ്ങളുള്ള ആളാണ് മാലിക്കെന്നും യൂസഫ് പറയുന്നു. എന്നാല്‍
യൂസഫാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന്
മാലിക്
പറയുന്നു.
2007ലെ
ട്വന്‍റി-20 ലോകകപ്പ് ടീമില്‍ നിന്ന് യൂസഫിനെ ഒഴിവാക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക്
തുടക്കം. ഞാനായിരുന്നു ആസമയത്ത് നായകന്‍.
അദ്ദേഹത്തെ പുറത്താക്കിയത് ഞാനാണെന്നായിരുന്നു യൂസഫ് ധരിച്ചിരുന്നത്. നയകനാവുമെന്നേ വിചാരിച്ചിട്ടില്ലാത്ത താന്‍
എന്തിനാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും
മാലിക് ചോദിക്കുന്നു. രണ്ട് തോണിയിലും കാലിടുന്ന സ്വഭാവം മാലിക് തുടര്‍ന്നാല്‍ അദ്ദേഹം അധികകാലം
ടീമിലുണ്ടാവില്ലെന്ന് ഷാഹിദ് അഫ്രീദി പറയുന്നു.
താന്‍ നായകനായാല്‍ മാലിക്കിനെ പുറത്താക്കുമെന്ന് അഫ്രീദി വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയന്‍
പര്യടനത്തിലെ മോശം പ്രകടനത്തെ
തുടര്‍ന്ന് നായകനായിരുന്ന മുഹമ്മദ് യൂസഫ് ഷൊയൈബ് മാലിക്കിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. യൂസഫിനെതിരെ
മാലിക്കും പരസ്യപ്രസ്താവന നടത്തിയിരുന്നു.
ഇതിനെതുടര്‍ന്ന് പി സി ബി അന്വേഷണ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്‍ നിര്‍ദേശമനുസരിച്ച് യൂസഫ്, മാലിക്,യൂനിസ്, റാണാ നവേദ് എന്നിവരെ ക്രിക്കറ്റില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു