അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്ബോള്‍ ടീം പ്രഖ്യാപിച്ചു. ഇരുപത്തിമൂന്നംഗ ടീമിനെയാണ് അര്‍ജന്റീനിയന്‍ കോച്ച് ഡീഗോ മറഡോണ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഴ്സിലോണയുടെ ലയന്‍ മെസ്സി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാര്‍ലോസ് ടെവസ് തുടങ്ങീ പ്രമുഖ താരങ്ങളെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം, പ്രതിരോധ നിരയിലേക്ക് ഏരിയല്‍ ഗാര്‍സിനെ പരിഗണിച്ചതും ശ്രദ്ധേയമാണ്. അര്‍ജന്റീനയ്ക്ക് വേണ്ടി കേവലം ഒരു മത്സരം മാത്രമാണ് ഗാര്‍സ് കളിച്ചിരിക്കുന്നത്. ദേശീയ ടീമില്‍ കളിച്ച് പരിചയമില്ലാത്ത താരത്തെ ടീമിലെടുത്തത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച 30 അംഗ ടീമില്‍ നിന്നാണ് 23 അംഗ ടീം തെരഞ്ഞെടുത്തത്. പ്രമുഖ താരങ്ങളായ സനേറ്റിയയെയും കംബിയാസോവിനെയും നേരത്തെ തന്നെ ഒഴിവാക്കിയിരിക്കുന്നു. അടുത്ത തിങ്കളാഴ്ച നടക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും. ലോകകപ്പിനുള്ള അര്‍ജന്റീനിയന്‍ ടീം മെയ് 28ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രത്തിരിക്കും.