മുന്‍ വിശ്വസുന്ദരി
സുഷ്മിത
സെന്നിന് സ്വന്തമായൊരു കുട്ടി വേണം. മുപ്പത്തിനാലുകാരിയായ ഈ അവിവാഹിത പക്ഷേ വിവാഹത്തെക്കുറിച്ചൊന്നും
പറയുന്നുമില്ല!
ഏത് സ്ത്രീക്കായാലും തന്റെ വയറ്റില്‍ പിറക്കുന്ന
ഒരു കുഞ്ഞ് എന്ന ആഗ്രഹം അടക്കാനാവില്ല.
അതേ ആഗ്രഹവും മാതൃവാഞ്ചയുമാവും സുഷിനെ സ്വന്തം കുഞ്ഞ് എന്ന ആഗ്രവുമായി അടുപ്പിച്ച് നിര്‍ത്തുന്നത്.
മിസ് ഇന്ത്യ മത്സരത്തിനു മുന്നോടിയായി നടത്തിയ ഒരു
ശില്‍പ്പശാലയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്
സുഷ് തന്റെ ആഗ്രഹം തുറന്നടിച്ചത്. എന്നാല്‍, ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സ്വന്തം രാജകുമാരനെ
കണ്ടെത്തിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ
ചോദ്യത്തോട് ‘താന്‍ വിവാഹത്തെ കുറിച്ച്
ഒന്നും പറഞ്ഞില്ലല്ലോ‘ എന്നായിരുന്നു ബോളിവുഡ് സുന്ദരി പ്രതികരിച്ചത്.
എല്ലാ പെണ്‍കുട്ടികള്‍ക്കും സ്വന്തം ജീവിത പങ്കാളിയെ
കുറിച്ച് സ്വപ്നങ്ങളുണ്ടാവും. താന്‍
അതെക്കുറിച്ച് ചിന്തിക്കുന്നത് വളരെ മുമ്പ് തന്നെ അവസാനിപ്പിച്ചു. എന്നാല്‍, തനിക്കും അത്തരമൊരാള്‍ ആവശ്യമാണ്, മാധ്യമങ്ങളുമായി തന്റെ ചിന്തകള്‍
പങ്കുവയ്ക്കുന്നതില്‍ സുഷ് മടിയൊന്നും കാട്ടിയില്ല.
കുട്ടികളോടുള്ള വാത്സല്യം കാരണം സുഷ്മിത രണ്ട് പെണ്‍കുട്ടികളെ
ദത്തെടുത്തിട്ടുണ്ട്. പത്ത് വര്‍ഷം
മുമ്പാണ് ഇവര്‍ റെനി എന്ന മകളെ സ്വന്തമാക്കിയത്. ഈ വര്‍ഷം ആദ്യമാണ് രണ്ടാമത്തെ മകള്‍ അലീസയെ ദത്തെടുത്തത്.