ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അടുത്ത സീസണില്‍ മികവ് കാട്ടിയാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പത്താന്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ മികച്ച രീതിയിലാണ് കളിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം നേടണമെങ്കില്‍ ഇനിയും മികവ് കാട്ടിയേ മതിയാവു. ഇനിയും ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേസ് കുറഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന അതിവേഗ ബൌളറായിരുന്നില്ല.
വിക്കറ്റെടുത്തില്ലെങ്കിലും 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാല്‍ മതിയെന്നാണോ ഇനി ആരാധകര്‍ കരുതുന്നതെന്ന് എനിക്കറിയില്ല. സ്വിംഗ് ആണ് എന്‍റെ ശക്തി. ടീം ആവശ്യപ്പെടുന്നതിനനുസരിച്ച് ബൌള്‍ ചെയ്യുന്ന ബൌളറാണ് ഞാന്‍. അടുത്ത സീസണ്‍ എന്നെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്’. മികവ് കാട്ടിയാല്‍ ടീമില്‍ തിരിച്ചെത്താന്‍ തനിക്ക് ഇനിയും അവസരമുണ്ടെന്നും പത്താന്‍ പറഞ്ഞു.
യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും 25കാരനായ പത്താനെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2003-04ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ പത്താന്‍ സ്വിംഗ് ബൌളറെന്ന നിലയില്‍ അതിവേഗമാണ് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നമായി മാറിയത്.
പിന്നീട് ബാറ്റിംഗ് മികവ് കൂടിയായപ്പോള്‍ ഇന്ത്യയുടെ അടുത്ത കപില്‍ ദേവ് എന്നുവരെ പത്താനെ വിളിക്കാന്‍ ആളുണ്ടായി. എന്നാല്‍ സ്വിംഗും പേസും നഷ്ടമായതോടെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രമായി ടീമില്‍ പത്താന്‍റെ സ്ഥാനം. ഇത് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയുമായി