ചുരയ്ക്കാ ഓലന്‍ Churakka Olan recipes
ചേരുവകള്‍
- ചുരയ്ക്കാ -1 എണ്ണം
- പച്ചമുളക് -6 എണ്ണം
- തേങ്ങാപ്പാല്‍ - കാല്‍ കപ്പ്
- വെളിച്ചെണ്ണ -2 ടീസ്പൂണ്‍
- കറിവേപ്പില -4 കതിര്‍പ്പ്
- വന്‍പയര്‍ -1 പിടി
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംപയര് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപ്പുമിട്ട് വേവിക്കുക. ഇതിലേയ്ക്ക് ചെറുതായി കനം കുറഞ്ഞ് അരിഞ്ഞ
ചുരയ്ക്കയും പച്ചമുളക് കീറിയതുമിട്ട് വെന്തുടയുന്നതുവരെ തിളപ്പിക്കുക. തേങ്ങാപ്പാലും ഒഴിക്കണം.പിന്നിട്
എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിയ്ക്കാം