കുബളങ്ങാ ഓലന്‍ Kumbalanga Olan recipes
ചേരുവകള്‍
- കുബളങ്ങാ -1 ഇടത്തരം കഷ്ണം
- പച്ചമുളക് -6
- തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
- വന്‍പയര്‍ -1 പിടി
- വെളിച്ചെണ്ണ -2 ടീസ്പൂണ്‍
- കറിവേപ്പില -4 കതിര്‍പ്പ്
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംപിഞ്ചു കുബളങ്ങയുടെ ഒരു ഇടത്തരം കഷ്ണം കനം കുറച്ച് അരിയുക.വന്‍പയര്‍ പാകത്തിന് വെള്ളം ഒഴിച്ച്
ഉപ്പ് ചേര്‍ത്ത് ഒരു പാത്രത്തില്‍ വേവിക്കുക.ഇതിലേയ്ക്ക് കുബളങ്ങ അരിഞ്ഞതും പച്ചമുളക് കീറിയതും ഇട്ട്
ഉടയുന്നതുവരെ വേവിക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതുവരെ കാത്തതിനുശേഷം
എണ്ണയും കരിവേപ്പിലയുമിട്ടു വാങ്ങി വെയ്ക്കുക.