| kerala breakfast recipes | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: kerala breakfast recipes Wed May 26, 2010 4:01 pm | |
| ഗോതമ്പ് ഉപ്പുമാവ് Wheat Uppumavu ഗോതമ്പ് ഉപ്പുമാവ് Wheat Uppumavu ചേരുവകള്‍
- ഗോതമ്പ് മാവ് - അരകിലോ
- തേങ്ങ - ഒരു മുറി തിരുമ്മിയത്
- കടുക് - 1 സ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം വെളിച്ചെണ്ണ - 2 സ്പൂണ്‍ കറിവേപ്പില - 1 കതിര്‍പ്പ് 4. ഉപ്പ് - പാകത്തിന് പാകം ചെയ്യുന്ന വിധംമാവും തേങ്ങാപ്പീരയും വെള്ളം തളിച്ച് നനയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ വെള്ളത്തുണി വിരിച്ച് ഈ മിശ്രിതം ആവികയറ്റി കട്ടകെട്ടാതെ വേവിച്ചെടുക്കുക.കടുക് വറുത്തതില്‍ വേവിച്ച ഗോതമ്പുമാവിട്ട് ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:01 pm | |
| റവ ഉപ്പുമാവ് Rava Uppumavu
റവ ഉപ്പുമാവ് Rava Uppumavu
ചേരുവകള്‍
റവ - 1/2 കിലോ തേങ്ങാതിരുമ്മിയത് - 1 മുറി വെളിച്ചെണ്ണ - 2 സ്പൂണ്‍ വറ്റല്‍മുളക് - 2 എണ്ണം കടുക് - 1 ടീസ്പൂണ്‍ കറിവേപ്പില - 1 കതിര്‍പ്പ് ഉപ്പ് - പാകത്തിന് വെള്ളം - ഗ്ലാസ്
പാകം ചെയ്യുന്ന വിധം
റവ ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുത്തെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ വെള്ളം ഒഴിക്കുക.ഉപ്പും ഇടുക.വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ റവ അതിലിട്ട് ഇളക്കുക.തേങ്ങാ തിരുമ്മിയതും ഇട്ട് തണുക്കുമ്പോള്‍ ഉപയോഗിക്കാം . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:01 pm | |
| മധുരകൊഴുക്കട്ട Madhura Kozhukkatta
മധുരകൊഴുക്കട്ട Madhura Kozhukkatta
ചേരുവകള്‍
1. അരി - അരകിലോ 2. ശര്‍ക്കര - 300 ഗ്രാം 3. തേങ്ങാതിരുമ്മിയത് - 1 കപ്പ്
പാകം ചെയ്യുന്ന വിധം
അരി കുതുര്‍ത്ത് അരച്ചുവെയ്ക്കുക.ശര്‍ക്കരയും തേങ്ങാതിരുമ്മിയതും മാവില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക.അല്പം മാവെടുത്ത് പരത്തി കുഴച്ചുവെച്ച മിശ്രിതം നടുക്കുവെച്ച് ചെറിയ ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:02 pm | |
| മോദക കൊഴുക്കട്ട Modhaka Kozhukkatta
മോദക കൊഴുക്കട്ട Modhaka Kozhukkatta
ചേരുവകള്‍
പച്ചരി - 1 കിലോ ജീരകം - 1 ടീസ്പൂണ്‍ ചെറുപയര്‍ - 400 ഗ്രാം ശര്‍ക്കര - 1 കിലോ തേങ്ങാതിരുമ്മിയത് - 2 കപ്പ് ഉപ്പ് -ഒരുനുള്ള്
പാകം ചെയ്യുന്ന വിധം
അരി കുതുര്‍ത്ത് അരയ്ക്കുക. ശര്‍ക്കര പാനിയാക്കി അതില്‍ ചെറുപയര്‍ വേവിച്ചതും തേങ്ങാതിരുമ്മിയതും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അരിമാവില്‍ ഒരു നുള്ള് ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് അതില്‍ നിന്നും അല്പം എടുത്ത് പരത്തി നടുവില്‍ ചെറുപയര്‍ മിശ്രിതവും വെച്ച് ഉരുളകളാക്കി ആവിയില്‍ വേവിക്കുക . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:02 pm | |
| ഗോതമ്പ് ഉള്ളി കൊഴുക്കട്ട Wheat Onion Kozhukkatta
ഗോതമ്പ് ഉള്ളി കൊഴുക്കട്ട Wheat Onion Kozhukkatta
ചേരുവകള്‍
1.ഗോതമ്പ് - അരകിലോ 2.തേങ്ങചിരകിയത് - 300 ഗ്രാം ജീരകപ്പൊടി - അരടീസ്പൂണ്‍ ഉപ്പ് - പാകത്തിന് 3.ചുവന്നുള്ളി - മുക്കാല്‍കിലോ പച്ചമുളക് - 4 എണ്ണം വെളിച്ചെണ്ണ - 2 സ്പൂണ്‍ കടുക് - 1 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയില്‍ തേങ്ങ ചിരകിയതും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചുവെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ഗോതമ്പ് മാവ് അല്പം എടുത്തു പരത്തി നടുവില്‍ ഉള്ളി വഴറ്റിയതും വെച്ച് ഉരുട്ടി ആവിയില്‍ വേവിക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:02 pm | |
| ഗോതമ്പ്കൊഴുക്കട്ട Wheat Kozhukkotta,Gothambu Kozhukkatta
ചേരുവകള്‍
1.ഗോതമ്പ് പൊടി - 2 കപ്പ് 2.തേങ്ങ ചിരകിയത് - 1 കപ്പ് ഉപ്പ് - പാകത്തിന് ജീരകം - 1/2 ടീസ്പൂണ്‍
പാകംചെയ്യുന്നവിധം
ഗോതമ്പ് പൊടിയില്‍ ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍ ഒതുങ്ങുന്ന ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവികേറ്റി എടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:03 pm | |
| കൊഴുക്കട്ട Kozhukkotta recipes
ചേരുവകള്‍
പച്ചരി - അരകിലോ തേങാതിരുമ്മിയത് - ഒന്നരക്കപ്പ് ഉപ്പ് - പാകത്തിന് ജീരകം - അരടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം
കുതിര്‍ത്ത പച്ചരി വെള്ളം തൊടാതെ അരയ്ക്കുക.പകുതി അരവാകുമ്പോള്‍ തേങ്ങയും ജീരകവും ഉപ്പും ചേര്‍ത്ത് അരയ്ക്കുക.നല്ലവണ്ണം അരഞ്ഞുകഴിയുമ്പോള്‍ ഉരുട്ടിയെടുത്ത് അപ്പചെമ്പില്‍ വെച്ച് ആവിയില്‍ വേവിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:03 pm | |
| മരച്ചീനിപ്പുട്ട് Maracheeni Puttu,Tapioca steamed cake ചേരുവകള്‍
- മരച്ചീനി - 1 കിലോ
- തേങാതിരുമ്മിയത് - 1 കപ്പ്
- ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധംമരച്ചീനികിഴങ് തൊലി ഇളക്കി കഴുകി ചെറുതായി അരിഞ്ഞ് ഉണക്കുക.ഉണക്കിയ മരച്ചീനി പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പിന്നിട് പുട്ടുപോലെ പുഴുങ്ങി എടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:04 pm | |
| റവ പുട്ട് Rava Puttu Steamed Cake ചേരുവകള്‍
- റവ - 500 ഗ്രാം
- തേങാതിരുമ്മിയത് - 1/2 കപ്പ്
- ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധംറവ ചീനച്ചട്ടിയിലിട്ടു വറുക്കുക.ഉപ്പും വെള്ളവും ചേര്‍ത്ത് കട്ട കെട്ടാതെ കുഴച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് നനച്ച റവപ്പൊടിയും തേങയും ഇടകലര്‍ത്തിയിട്ടു പുട്ടുകുടത്തില്‍ വെച്ച് ആവി കേറ്റി വേവിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:04 pm | |
| പുട്ട് Puttu ,Kerala Steam Cake recipes ചേരുവകള്‍
- പച്ചരി - 2 കപ്പ്
- തേങ - അരമുറി
- ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധംഅരി കുതിര്‍ത്ത് പൊടിച്ച് വെയ്ക്കുക. ഈ പൊടി ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.പാകത്തിന് ഉപ്പും ചൂട് വെള്ളവും ചേര്‍ത്ത് തിരുമ്മിവെയ്ക്കണം.പുട്ടുകുടത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ടതിനുശേഷം അല്പം തേങ്ങ ഇടുക.പിന്നിട് നനച്ചുവെച്ച മാവ് പിന്നെയും തേങ,പിന്നെയും മാവ് എന്നിങനെ ഇടകലര്‍ത്തി ഇട്ടതിനുശേഷം പുട്ടുകുടത്തില്‍ വെച്ച് ആവിയില്‍ വേവിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:04 pm | |
| പത്തിരി Kerala Pathiri recipes ചേരുവകള്‍
1.പച്ചരി - 1 കിലോ 2.തേങാപ്പാല്‍ - 3 കപ്പ് ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരി കുതിര്‍ത്ത് പൊടിച്ച് അരിപ്പില്‍ തെള്ളിയെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.ഈ പൊടിയില്‍ പാകത്തിന് ഉപ്പും തേങാപ്പാലും ചേര്‍ത്ത് കുഴച്ചെടുക്കുക.1 മണിക്കൂര്‍ കഴിഞ്ഞശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് പലകയില്‍ വെച്ച് പരത്തി ദോശക്കല്ലില്‍ തിരിച്ചും മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:05 pm | |
| ഊത്തപ്പം Oothappam recipes
ചേരുവകള്‍
1. പുഴുക്കലരി - 1 കപ്പ് പച്ചരി - 1/2 കപ്പ് ഉഴുന്ന് - 1 കപ്പ് 2. സവാള - 2 എണ്ണം പച്ചമുളുക് - 4 ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ത്ത് അരച്ചിട്ട് മിക്സ് ചെയ്യുക.ഉപ്പും ചേര്‍ക്കുക.മാവ് പുളിച്ചുതുടുങുമ്പോള്‍ ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് അല്പം കട്ടിക്ക് കോരി ഒഴിക്കുക.സവാളയും മുളകും ചെറുതായി അരിഞ്ഞത് ദോശയുടെ മുകളില്‍ നിരത്തി ഇളകി പോകാതെ തിരിച്ചിട്ടു മൊരിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:05 pm | |
| പാലപ്പം Palappam Kerala Appam recipes ചേരുവകള്‍
- അരിപ്പൊടി - 4 കപ്പ്
- പാല്‍ - ഒന്നരകപ്പ്
- റവ - 1/4 കപ്പ്
- പഞ്ചസാര - 3 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- വെള്ളം - പാകത്തിന്
- ഈസ്റ്റ് - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംപാലപ്പത്തിനുള്ളില് മയത്തില്‍ കുഴയ്ക്കുക. റവ വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറു ചൂടോടെ അരക്കപ്പ് പാലും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഈസ്റ്റും മാവില്‍ ചേര്‍ത്ത് അയവില്‍ കലക്കുക.ഒരു രാത്രി വെച്ചശേഷം ഒരു കപ്പ് പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കലക്കി അപ്പം ചുട്ടെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:05 pm | |
| ഇടിയപ്പം Tasty Idiappom recipes for you ചേരുവകള്‍ പച്ചരി - 4 കപ്പ് ഉപ്പ് - പാകത്തിന് തേങ - 2 1/2 കപ്പ് പാകം ചെയ്യുന്ന വിധം പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് പൊടിച്ചെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെ വറക്കുക.ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് മാവ് കുഴച്ച് ചെറിയ ഉരുളകളാക്കുക .ഇവ ഒരു സേവനാഴിയില്‍ ഇടുക .ഇഡ്ഡലിത്തട്ടില്‍ തേങാപ്പീര വിതറി | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:06 pm | |
| വട്ടയപ്പം Vattayappom Kerala recipes Kerala breakfast dish ചേരുവകള്‍
- പച്ചരി - അരകിലോ
- തേങ - 1
- പഞ്ചസാര - 250 ഗ്രാം
- ഈസ്റ്റ് - 2 നുള്ള്
- ഏലയ്ക്ക - 4 എണ്ണം
- കള്ള് - 1 കപ്പ്
പാകം ചെയ്യുന്ന വിധംപച്ചരി നേര്‍മ്മയായി പൊടിച്ചതും തേങാപ്പാലും ചേര്‍ത്ത് 6 മണിക്കൂര്‍ വയ്ക്കുക. പുളിച്ചശേഷം മാവില്‍ പഞ്ചസാരയും ഏലയ്ക്കാപൊടിച്ചതും ചേര്‍ത്ത് കലക്കുക. കശുമാവിന്‍പരിപ്പും കിസ്മിസും ചേര്‍ക്കുക. ഒരു സ്ടീല്‍പാത്രത്തില്‍ മയം പുരുട്ടി മാവ് കട്ടിയില്‍ കോരിയൊഴിച്ച് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:06 pm | |
| അപ്പം Appam recipes Kerala recipes for breakfast ചേരുവകള്‍1. പച്ചരി - അരകിലോ 2. തേങാ - അരമുറി പഞ്ചസാര - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് ഈസ്റ്റ് - 2 നുള്ള് 4. തെങാവെള്ളം - 1 കപ്പ് പാകം ചെയ്യുന്ന വിധംഅരി കുതിര്‍ത്ത് വെയ്ക്കുക .തെങാവെള്ളത്തില്‍ പഞ്ചസാര യോജിപ്പിച്ച് ഒരു ദിവസം മുന്പേ വെയ്ക്കുക തേങാതിരുമ്മിയതും,അരിയും ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക.തെങാവെള്ളവും ചേര്‍ത്ത് ഒരു രാത്രി വെച്ചതിനുശേഷം പാകത്തിന് ഉപ്പും ഈസ്റ്റും ചേര്‍ത്ത് കലക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ എണ്ണമയം പുരുട്ടിയതിനുശേഷം മാവ് ഒഴിച്ച് മൂടി വെച്ച് വേകുമ്പോള്‍ എടുക്കുക . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:06 pm | |
| മിക്സ്ചര്‍ ദോശ Mixture dosa recipies Kerala breakfast recipi
ചേരുവകള്‍
1. അരിമാവ് - 1 കപ്പ് മൈദ - 1 കപ്പ് ഗോതമ്പ് മാവ് - 1 കപ്പ് റവ - 1/2 കപ്പ് 2. ഉപ്പ് - പാകത്തിന് എണ്ണ - 3 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
റവ ചൂടാക്കി എടുക്കുക.ബാക്കിയുള്ള മാവുകളെല്ലാം ഇതിനോട് ചേര്‍ത്ത് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കിയെടുക്കുക.ദോശക്കല്ല് ചൂടാക്കി എണ്ണപുരുട്ടി മാവ് ഒഴിച്ച് ചുട്ടെടുക്കു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:07 pm | |
| പിസാദോശ Pissa Dosa Kerala breakfast recipes
ചേരുവകള്‍
1. ഗോതമ്പുമാവ് - 1 കപ്പ്
2. സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ് ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം തക്കാളി ചെറുതായി അരിഞ്ഞത് - 2 വലുത് ഉപ്പ് - പാകത്തിന് വെള്ളം - പാകത്തിന് 3. മുട്ട - 2 4. എണ്ണ - അരക്കപ്പ് 5. മല്ലിയില അരിഞ്ഞത് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇത്രയും സാധനങ്ങള്‍ ഒരുമിച്ച് കുഴച്ച് ദോശയ്ക്ക് മാവ് കലക്കുന്നതിനെക്കാള്‍ അല്പം കൂടി കട്ടിയായി കലക്കുക ദോശക്കല്ലില്‍ എണ്ണ പുരുട്ടി മാവിന്‍റെ കൂട്ടൊഴിച്ചു തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:07 pm | |
| അടദോശ Ada Dosa recipe Kerala breakfast
ചേരുവകള്‍
1. പച്ചരി -1 കപ്പ് സാമ്പാര്‍ പരിപ്പ് -1 കപ്പ് ഉഴുന്ന് -1 കപ്പ് 2. ഉള്ളി -8 എണ്ണം പച്ചമുളുക് -5 എണ്ണം 3. മുളുകുപ്പൊടി -1 ടീസ്പൂണ്‍ കായപ്പൊടി -1/2 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് 4. നല്ലെണ്ണ -50 ഗ്രാം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ നന്നായി കുതിര്‍ത്ത് അരച്ചെടുക്കുക .ഉള്ളിയും പച്ചമുളുകും ചെറുതായി അരിഞ്ഞതും മൂന്നാമത്തെ ചേരുവകളും ചേര്‍ക്കുക.അതിനുശേഷം ദോശകല്ലില്‍ എണ്ണ തേച്ച് ചുട്ടെടുക്കണം . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:07 pm | |
| ഉള്ളിദോശചേരുവകള്
- പുഴുക്കലരി -നാഴി
- പച്ചരി -ഉരി
- ഉഴുന്ന് -നാഴി
- സവാള -അരകിലോ
- പച്ചമുളക് -6 എണ്ണം
- കറിവേപ്പില -2 കതിര്‍പ്പ്
- ജീരകം -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംപുഴുക്കലരിയും പച്ചരിയും ഒരിമിച്ചിട്ടു കുതിര്‍ക്കുക .ഉഴുന്ന് വേറെ കുതിര്‍ക്കുക .2 കൂട്ടവും വെവേറെ അരച്ചെടുക്കുക .ജീരകവും കൂടെ അരച്ചെടുക്കുക .ഉഴുന്നുമാവും അരിമാവും ഉപ്പും കലര്‍ത്തിവെയ്ക്കുക . അടുപ്പില്‍ ദോശകല്ല് ചൂടാകുമ്പോള്‍ മാവ് കട്ടിക്ക് ഒഴിക്കുക .പകുതിവേവാകുമ്പോള്‍ ചെറുതായി അരിഞ്ഞതും പച്ചമുളുക് വട്ടത്തിലരിഞ്ഞതും കറിവേപ്പിലയും അതിന് മുകുളില്‍ വിതറി ചെറുതായി അമര്‍ത്തുക .മറുവശം തിരിച്ചിട്ടും വേവിക്കുക . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:08 pm | |
| മൈദദോശചേരുവകള്
- മൈദ -അരകിലോ
- മുട്ട -2 എണ്ണം
- ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധംമൈദ മാവ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കുക .2 മുട്ട പതച്ച് മാവിലൊഴിക്കുക.ദോശപോലെ പരത്തി ചുട്ടെടുക്കുക . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:08 pm | |
| നെയ്യ് ദോശചേരുവകള്
- അരി -അരകിലോ
- ഉഴുന്ന് -അരകിലോ
- നെയ്യ് -3 സ്പൂണ്‍
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംഉഴുന്നും അരിയും ആട്ടിയെടുത്ത് ഉപ്പ് ചേര്‍ത്ത് കലക്കിവെയ്ക്കുക.ദോശകല്ല് ചൂടാക്കി നെയ്യ് പുരുട്ടി മാവ് കനം കുറച്ച് പരത്തുക.ദോശയുടെ മുകളിലും നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് നന്നായി മൊരിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:09 pm | |
| മസാല ദോശ ചേരുവകള്‍
അരി - അരകിലോ
ഉഴ്ന്ന് - 300 ഗ്രാം
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വേറെവേറെ ആട്ടിയെടുത്തതിനുശേഷം ഒന്നിച്ചാക്കി ഉപ്പും ചേര്‍ത്ത് വെയ്ക്കുക .
മസാലകൂട്ടിന്
ഉരുളകിഴങു -അരകിലോ
സവാള -മുക്കാല്‍കിലോ
കറിവേപ്പില -ഒരുകതിര്‍പ്പ്
പച്ചമുളുക് -5 എണ്ണം
കടുക് -1 സ്പൂണ്‍
വെളിച്ചെണ്ണ -2 വലിയസ്പൂണ്‍
മജ്ജല്‍പ്പൊടി -2 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഉരുളകിഴങു പുഴുങ്ങി ഉടച്ചെടുക്കുക .ചീനച്ചട്ടി അടുപ്പില്‍ വെച്ച് കടുക് വറുത്തശേഷം സവാളയും പച്ചമുളുക് വട്ടത്തില്‍ അരിഞ്ഞതും വഴറ്റുക.വഴന്നു കഴിയുമ്പോള്‍ ഉരുളകിഴങ് പൊടിച്ചതും അരടീസ്പൂണ്‍ മ്ജ്ജല്‍പ്പോടിയും ഉപ്പും ചേര്‍ത്ത് ഇളക്കിവയ്ക്കുക .
ദോശകല്ല് അടുപ്പത്തുവെച്ചു ചൂടാകുമ്പോള്‍ എണ്ണ പുരുട്ടി മാവൊഴിച്ച് പരത്തുക.ഇതില്‍ ഒരു തവി ഉരുളകിഴങ് കറി വെച്ച് 2 അറ്റവും അമര്‍ത്തുക .ദോശ നല്ലതുപോലെ മൊരിയുന്നതുവരെ തിരിച്ചും മറിച്ചും ഇടുക . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: kerala breakfast recipes Wed May 26, 2010 4:09 pm | |
| വെജിറ്റബിള്‍ ഇഡ്ഡലിചേരുവകള്
- പച്ചരി -4
- ചെറുപയര്‍ -100 ഗ്രാം
- കാരറ്റ് - 50 ഗ്രാം
- തക്കാളി -1 എണ്ണം
- പടവലങ -50 ഗ്രാം
- ചീരയില -50 ഗ്രാം
- കാബേജ് -50 ഗ്രാം
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംപച്ചരി കുതിര്‍ത്തതില്‍ബാക്കി പച്ചകരികളും ചേര്‍ത്ത് മാവ് പരുവത്തില്‍ അരച്ചെടുക്കുക .ഉപ്പ് ചേര്‍ത്ത് ഇഡ്ഡലി ത്തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക .ഇങനെയെല്ലാം ഉടാക്കിയെടുക്കുന്ന ഇഡ്ഡലികള്‍ ബാക്കി വന്നാല്‍ ചെറു കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ വരുത്തെടുത്താല്‍ നാലുമണിക്ക് പലഹാരമായ് ഉപയോഗിക്കാം . | |
|
| |
Sponsored content
| Subject: Re: kerala breakfast recipes | |
| |
|
| |
| kerala breakfast recipes | |
|