| ചമ്മന്തി | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചമ്മന്തി Wed May 26, 2010 7:16 pm | |
| തേങ്ങാചുട്ട ചമ്മന്തി
ചേരുവകള്‍
ഉണക്ക തേങ്ങ -അരമുറി വറ്റല്‍മുളക് -3 പുളി -അല്പം ഉപ്പ് -പാകത്തിന് ചുവന്നുള്ളി -6
പാകം ചെയ്യുന്ന വിധം
തേങ്ങയുടെ ചിരട്ടകളഞ്ഞ് കനലില്‍ ചുട്ടെടുക്കുക.മുളകും ചുട്ടെടുക്കണം.ചുട്ടെടുത്ത തേങ്ങ ചെറു കഷണങ്ങള്‍ ആക്കുക.മുളക്,തേങ്ങ,പുളി,ഉപ്പ്,ഉള്ളി എന്നിവ യഥാക്രമം അരച്ചെടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:16 pm | |
| ഉഴുന്നുചമ്മന്തി
ചേരുവകള്‍
സാമ്പാര്‍ പരിപ്പ് ,കടലപരിപ്പ് -4 ടേബിള്‍സ്പൂണ്‍ ഉഴുന്ന് -2 ടേബിള്‍സ്പൂണ്‍ കായപ്പൊടി -അര ടീസ്പൂണ്‍ മുളക് -6 ഉപ്പ് -പാകത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
സാമ്പാര്‍ പരിപ്പ്,കടല പരിപ്പ് ,കായം,വറ്റല്‍മുളക്,എന്നിവ മൂപ്പിച്ച് ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക. ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊപ്പം ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:17 pm | |
| ചുവന്നുള്ളി ചമ്മന്തി
ചേരുവകള്‍
ചുവന്നുള്ളി -10 വറ്റല്‍മുളക് -5 ഉപ്പ് -പാകത്തിന് വെളിച്ചെണ്ണ -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുളക് ചുട്ടെടുക്കുക.ഉള്ളിയും മുളകും ഉപ്പും കൂടി അരച്ചെടുക്കുക.നന്നായി അരയരുത്.എണ്ണ ചൂടാകുമ്പോള്‍ ഈ മിശ്രിതമിട്ട് മൂപ്പിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:17 pm | |
| വെളുത്തുള്ളി ചമ്മന്തി
ചേരുവകള്‍
പിരിയന്‍ മുളക് -6 വെളുത്തുള്ളി -8 അല്ലി ഉപ്പ് -പാകത്തിന് വെളിച്ചെണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുളക് കനലില്‍ ചുട്ടെടുക്കുക.ഇത് ഉപ്പും വെളുത്തുള്ളിയും ചേര്‍ത്ത് കരുകരുപ്പായി അരയ്ക്കുക.വെളിച്ചെണ്ണയില്‍ ചാലിച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:17 pm | |
| വെള്ള ചമ്മന്തി ചേരുവകള്‍
- തേങ്ങ -1 കപ്പ്
- പച്ചമുളക് -3
- ഇഞ്ചി -1 കഷണം
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -1 കതിര്‍പ്പ്
- ചുവന്നുള്ളി -3 ചുള
പാകം ചെയ്യുന്ന വിധംതേങ്ങയും പച്ചമുളകും ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.കറിവേപ്പില ചതച്ചുചേര്‍ത്തു ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:18 pm | |
| പച്ചമുളക് ചമ്മന്തി ചേരുവകള്‍
- പച്ചമുളക് -10
- ചുവന്നുള്ളി -10
- വെളുത്തുള്ളി -4 അല്ലി
- ഉപ്പ് -പാകത്തിന്
- വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധംമുളകും ചുവന്നുളിയും വെളുത്തുള്ളിയും ഉപ്പ് ചേര്‍ത്ത് കരുകരുപ്പായി അരച്ചെടുക്കുക.വെളിച്ചെണ്ണയില്‍ ചാലിച്ച് ഉപയോഗിക്കാം .പുഴുക്കുകലോടൊപ്പം ഉപയോഗിക്കാന്‍ പറ്റിയ ചമ്മന്തി ആണത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:18 pm | |
| ചമ്മന്തിപ്പൊടി
ചേരുവകള്‍
തേങ്ങ -1 മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍ വറ്റല്‍മുളക് -6 പുളി -പാകത്തിന് ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
തേങ്ങ തിരുമ്മിയെടുത്തു ചുവക്കെ വറക്കുക.കായവും മൊരിച്ചെടുക്കണം.ചൂടാക്കിയ മുളകും കായവും കൂടി ആദ്യം പൊടിച്ചെടുക്കുക.ഉഴുന്നുപരിപ്പും വേണമെങ്കില്‍ അല്പം ഇതിനോടൊപ്പം ചേര്‍ക്കാം.തേങ്ങയും ഇടിച്ചെടുത്തു പുളിയും ചേര്‍ത്ത് എല്ലാം കൂടി ചേര്‍ത്തിളക്കി പാത്രത്തിലാക്കി ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:19 pm | |
| ഉപ്പുമാങ്ങാ ചമ്മന്തി
ചേരുവകള്‍
ഉപ്പുമാങ്ങ -1 തേങ്ങ - 1 കപ്പ് പച്ചമുളക് -3 ഇഞ്ചി -1 കഷണം
പാകം ചെയ്യുന്ന വിധം
ഉപ്പുമാങ്ങ അണ്ടികളഞ്ഞ് കഷണങ്ങള്‍ ആക്കിയെടുക്കുക.തേങ്ങയും പച്ചമുളകും ഇഞ്ചിയും അരച്ചെടുക്കുക. മാങ്ങാ കഷണങളും ഇതോടൊപ്പം അരയ്ക്കുക.ഉപ്പ് ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:19 pm | |
| തേങ്ങ ചമ്മന്തി
ചേരുവകള്‍
തേങ്ങ -അരമുറി വറ്റല്‍മുളക് -3 ചുവന്നുള്ളി -5 ചുള ഉപ്പ് -പാകത്തിന് കറിവേപ്പില -1 കതിര്‍പ്പ് നാരകത്തില -അല്പം പുളി -അല്പം
പാകം ചെയുന്ന വിധം
വറ്റല്‍ മുളക് കനലില്‍ ചുട്ടെടുക്കുക.തേങ്ങ തിരുമ്മി വെയ്ക്കുക.ആദ്യം വറ്റല്‍മുളക് അരയ്ക്കുക.പിന്നിട് തേങ്ങ,ഉപ്പ്,ചുവന്നുള്ളി,പുളി,നാരകത്തില,കറിവേപ്പില എന്ന ക്രമത്തിലരച്ചു നന്നായി യോജിപ്പിച്ചശേഷം ഉരുട്ടിയെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചമ്മന്തി Wed May 26, 2010 7:19 pm | |
| മാങ്ങ ചമ്മന്തി
ചേരുവകള്‍
മാങ്ങ -1 തേങ്ങ -അര മുറി വറ്റല്‍മുളക് -3 ഉലുവ -അര ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് ശര്‍ക്കര -ഒരു ചെറിയ കഷണം വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍ കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കുക.മുളക് എണ്ണയില്‍ വറുത്തെടുക്കുക.ഉലുവയും ചെറുതായി മൂപ്പിച്ച് എടുക്കണം.മാങ്ങയും മൂപ്പിച്ച് എടുക്കണം.മാങ്ങയും മുളകും ഉലുവയും തേങ്ങയും ഉപ്പും ശര്‍ക്കരയും നന്നായി അരച്ചെടുക്കുക.എണ്ണയില്‍ കടുക് പൊട്ടിച്ച് ചമ്മന്തിയില്‍ ചേര്‍ത്തിളക്കുക. | |
|
| |
Sponsored content
| Subject: Re: ചമ്മന്തി | |
| |
|
| |
| ചമ്മന്തി | |
|