ലോകത്തെ ഒട്ടുമിക്ക സ്റ്റാറുകളും ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സ്ഥാനം നേടി കഴിഞ്ഞു. ബോളിവുഡിലെ സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ ട്വിറ്ററില്‍ ജനപ്രീതി നേടി കഴിഞ്ഞു. ഓരോ സംഭവങ്ങളെ കുറിച്ചും ജീവിത നിമിഷങ്ങളെയും ട്വിറ്റര്‍ പേജുകളില്‍ കുറിച്ചിട്ട് ഓണ്‍ലൈന്‍ സുഹൃത്തുക്കളെ നേടുന്നതില്‍ സെലിബ്രിറ്റി താരങ്ങള്‍ കുതിക്കുകയാണ്. ഏറ്റവും അവസാനമായി അമിതാഭ് ബച്ചനും ട്വിറ്ററിലെത്തി.
എന്നാല്‍, ട്വിറ്റര്‍ ഫോളവേഴ്സിന്റെ കാര്യത്തില്‍ ഷാറൂഖ് ഖാന്‍ എന്ന കിംഗ് ഖാന്‍ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ ഏറെ മുന്നിലാണ്. ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള സച്ചിന് മുന്നില്‍ ട്വിറ്റര്‍ ഫോളവേഴ്സിനെ സ്വന്തമാക്കുന്നതില്‍ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. പിന്തുടര്‍ച്ചക്കാരെ നേടുന്നതില്‍ കിംഗ് ഖാന്‍ കുതിക്കുകയാണ്. ഖാന്‍ ഇതിനകം തന്നെ നാലു ലക്ഷത്തോളം ഫോളവേഴ്സിനെ സ്വന്തമാക്കിയിട്ടുണ്ട്.
നാലു ലക്ഷം പിന്തുടര്‍ച്ചക്കാരെ ലഭിച്ച ഷാറൂഖ് ഏറെ സന്തോഷത്തിലാണ്. ഇത്തരമൊരു നേട്ടം കൈവരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖാന്‍ പറഞ്ഞു. ഇത്തരമൊരു നേട്ടത്തിന് സഹായിച്ച എല്ലാവര്‍ക്കും തന്റെ ട്വിറ്റര്‍ പേജിലൂടെ നന്ദിപറയാനും ഖാന്‍ തായ്യാറായി. ഷാറൂഖിന്റെ ഈ നേട്ടത്തില്‍ ബിഗ് ബിയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
അതേസമയം, തന്നെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയൊന്നും ഇല്ലെന്നും വയസ്സായതിനാലായിരിക്കും ട്വിറ്റര്‍ ഉപയോക്താക്കള്‍ തന്നെ താത്പര്യമില്ലാത്തതെന്നും അമിതാബ്ജി പറഞ്ഞു. ബച്ചനെ നിലവില്‍ 1,00,240 പേരോളം പിന്തുടരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ബിഗ് ബിയും ട്വിറ്ററിലെത്തിയത്.
എന്നല്‍, മാസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കറെ 362,650 പേരാണ് പിന്തുടരുന്നത്. അതെ, ഷാറൂഖ് ഖാനെ തോല്‍പ്പിക്കാന്‍ സച്ചിന് ഇനിയും ഫോളവേഴ്സിനെ ലഭിക്കേണ്ടിയിരിക്കുന്നു. ഇതിനിടെ ട്വിറ്റര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളവേഴ്സ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഷാറൂഖ്. ഹോളിവുഡ് നടി ബ്രിറ്റ്നി സ്പിയേഴ്സിനെ ഏകദേശം 49,64,382 പേരാണ് പിന്തുടരുന്ന