വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ പ്രീമിയര്‍
ലീഗിന്റെ മുന്‍ ചെയര്മാന് ലളിത് മോഡിക്കെതിരെ ന്യൂസിലാന്‍ഡ് മുന്‍
ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് കോടതിയില്‍ കേസ് കൊടുത്തു. താന്‍
ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മോഡി നേരത്തെ പറഞ്ഞതിനെതിരെയാണ്
കെയ്ന്‍സ് കോടതിയെ സമീപിച്ചത്.
മൂന്നാമത് ഐ പി എല്‍ താരലേത്തിനുള്ള
കളിക്കാരുടെ ലിസ്റ്റില്‍ കെയ്ന്സുണ്ടായിരുന്നു. എന്നാല്‍ മുമ്പ്
ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കെയ്ന്‍സിനെ ലേലത്തില്‍ നിന്ന്
ഒഴിവാക്കുകയാണെന്ന് മോഡി ട്വിറ്ററില്‍ എഴുതിയിരുന്നു. ഇതിനെതിരെയാണ്
കെയ്ന്‍സ് ഇപ്പോള്‍ നിയമനടപടി സ്വീകരിക്കുന്നത്.