കേരള രഞ്ജി ടീമിനു പുതിയ ക്യാപ്റ്റനെ നല്‍കിക്കൊണ്ട് കേരള ക്രിക്കറ്റ്
അസോസിയേഷന്‍ തുടക്കം കുറിച്ചിരിക്കുന്ന നവോത്ഥാന പദ്ധതികള്‍ അടുത്ത ഐ പി
എല്‍ സീസണില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന കൊച്ചി ടീമിലും
പ്രതിഫലിക്കുമോ? ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയമേറെ ബാക്കിയാണെങ്കിലും ടിനു
യോഹന്നാനും ശ്രീശാന്തിനും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പടി
വാതിലില്‍ എത്തി നോക്കാന്‍ പോന്ന ചില മിടുക്കന്മാര്‍ കേരള മണ്ണില്‍ നിന്ന്
ഉയര്‍ന്ന് വരുന്നുണ്ടെന്ന് കാണാവുന്നതാണ്. അനന്ത പദ്മനാഭനെപ്പോലെ
നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രം അവര്‍ക്ക് ദേശീയ ടീമില്‍
എത്തിപ്പെടാനാവാതെ പോയില്ലെങ്കില്‍, ഇപ്പോള്‍ നടക്കുന്ന സിംബാബ് വേ ഏകദിന
ടൂര്‍ണമെന്‍റില്‍ ദയനീയമായി കളിക്കുന്ന പലരും പുറത്തേക്ക് പോയാല്‍,
നമ്മുടെ ചില കളിക്കാരെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ ടീമിലെത്തണം. അതിനുള്ള
ടേക്ക് ഓഫ് പോയിന്‍റായി കൊച്ചി ഐ പി എല്‍ ടീമില്‍ ലഭിക്കാവുന്ന അവസരങ്ങള്‍
പ്രയോജനപ്പെടുത്തണം. കൊച്ചി ടീമിന്‍റെ അഡ്വൈസറായി സാക്ഷാല്‍ സ്റ്റീവ് വോ
വരുന്നുവെന്ന വാര്‍ത്തകള്‍ സത്യമാവുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള
യുവ കളിക്കാരുടെ ഏറ്റവും വലിയ നേട്ടമായിരിക്കുമെന്നതിനു സംശയമില്ല. ഐ പി
എലില്‍ ഏറെയൊന്നും പ്രത്യക്ഷപ്പെടാത്ത പോണ്ടിങ് കൂടി കൊച്ചിയുടെ വിദേശ
കളിക്കാരുടെ നിരയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുകയാണ്.
സിംബാബ് വേയെക്കെതിരെയുള്ള ആദ്യമത്സരത്തില്‍ ബാറ്റിങ്
തെരഞ്ഞെടുത്തെങ്കിലും അമ്പത് റണ്‍സെങ്കിലും കുറച്ചാണ് ടീം സ്ക്കോര്‍
ചെയ്തത്. മികച്ച ഫീല്‍ഡിങ് ടീമെന്ന് പണ്ടേ പേരെടുത്ത സിംബാബ് വേയെ ഇത്തവണ
ഇന്ത്യന്‍ യുവനിര ലാഘവബുദ്ധിയോടെ കണ്ടതിനു തെളിവാണു കോളിയുടേതുള്‍പ്പെട്ട
രണ്ട് റണ്‍ ഔട്ടുകള്‍. ഓപ്പണിങ് തുടക്കം വളരെ മെല്ലെയായിരുന്നു. അവസരം
മുതലെടുത്തത് രോഹിത് ശര്‍മ്മ മാത്രം. കോളിയില്‍ നിന്ന് വളരെയധികം
പ്രതീക്ഷിച്ചിരുന്നതാണ്. പ്രതീക്ഷക്ക് വിപരീതമായി നല്ല ടൈമിങോടെ അടിച്ച
ജഡേജ പക്ഷെ ബൗളിങില്‍ ഒരു കൃത്യതയുമില്ലാതെ മങ്ങി. മൂന്നു പുതുമുഖ
ബൗളര്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. സിംബാബ് വേയാകട്ടെ
ഒന്നും നഷ്ടപ്പെടാനില്ലതെ ഇറങ്ങി ബാറ്റു കൊണ്ട് കളി നേടുകയും ചെയ്തു.
നമ്മുടെ ടീം ലങ്കക്കെതിരെ എന്താവുമെന്ന് വിചാരിച്ചെങ്കിലും ഇതെഴുതുമ്പോള്‍
സ്പിന്നര്‍മാരുടെ നേതൃത്വത്തില്‍ നമ്മുടെ ബൗളര്‍മാര്‍ മോശമല്ലാത്തെ
പ്രകടനം കൂട്ടായി നടത്തിയിട്ടുണ്ട്.
ഐ പി എല്‍ പാര്‍ട്ടികള്‍ മൂലമല്ല ലോകകപ്പ് തോല്വിയെന്ന്
ടെന്‍ഡുല്‍ക്കര്‍ തുറന്നടിച്ചതോടെ കളിക്കാരുടെ അര്‍പ്പണബോധത്തിന്‍റെ
അളവുകോല്‍ തേടുകയാണു പ്രേക്ഷകര്‍.