ഓസ്ട്രേലിയന്‍ ക്രിക്കറ്റ്
ടീമില്‍ പാകിസ്ഥാന്‍ വംശജനും ഇടം നേടി. ഇംഗ്ലണ്ടില്‍ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള
ഓസീസ് ടീമിലാണ് പാക് വംശനായ ഉസ്മാന്‍
ഖ്വാജയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസീസ് ടീമിലെത്തുന്ന ആദ്യ മുസ്ലിം കൂടിയാണ് ഖ്വാജ. രണ്ട്
ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ജൂലൈ
13ന് തുടങ്ങും.
ഖ്വാജയ്ക്ക് പുറമെ പേസര്‍ ബെന്‍ ഹില്‍ഫന്‍ഹുസിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമാബാദില്‍
ജനിച്ച ഖ്വാജ നാലാം വയസ്സിലാണ് ഓസ്ട്രേലിയയിലേക്ക്
കുടിയേറിയത്. അതേസമയം, പരുക്കിന്റെ പിടിയിലായിരുന്ന ബ്രാഡ് ഹഡ്ഡിനെയും ടീമിലെടുത്തിട്ടുണ്ട്. പരമ്പര
തുടങ്ങുമ്പോഴേക്കും കായികക്ഷമത
വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഹഡ്ഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ക്രിക്കറ്റ്
ഓസ്ട്രേലിയ അറിയിച്ചു. പതിനാലംഗ
ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ചു സെഞ്ച്വറി
നേടിയിട്ടുള്ള ഖ്വാജ ഓസ്ട്രേലിയയുടെ
അണ്ടര്‍-19 ടീമിനു വേണ്ടിയും
കളിച്ചിട്ടുണ്ട്. ടീം: റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലര്‍ക്ക്, ഡഗ് ബോളിംഗ്നര്‍, ബ്രാഡ് ഹഡ്ഡിന്‍, റിയാന്‍
ഹാരിസ്, നഥാന്‍ ഹൌരിത്‌സ്, ബെന്‍ ഹില്‍ഫന്‍സ്‌ഹുസ്, മൈക്ക് ഹസ്സി,
മിച്ചല്‍
ജോണ്‍സന്‍, സൈമണ്‍ കാറ്റിച്ച്, ഉസ്മാന്‍ ഖ്വാജ,
മാര്‍ക്കസ് നോര്‍ത്ത്, സ്റ്റീവന്‍
സ്മിത്ത്.