| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|
+50pandit perumal balagolapan innachan Bagpiper kannan nair neelakandan manavalan manikandan avatar thalathil dineshan machan kiwi allambans innhotel2010 mithravishnu thanthonni vettukuzhi menon rangerover willy roshanpeter smitha yeldo987 M.R.P naayakan narendrannair Alexander bharathchandran raja mangalasseri safalpu bellari raja dracula ombhatia suku sanjeev merlin thambi MANGALASSERY KARTHIKEYAN Anoop mohan devan MANNADIYAR real hero Mohanlal Is Reloaded mohan.thomas deathrace maadambi ajith_mc86 54 posters |
|
Author | Message |
---|
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Dec 31, 2010 2:13 am | |
| | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat Jan 08, 2011 8:33 am | |
| മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്! [You must be registered and logged in to see this image.] മോഹന്‍ലാല്‍ എന്ന പേരിന് ബോക്സോഫീസില്‍ കോടികളുടെ വിലയാണുള്ളത്. 1984 മുതല്‍ ഇന്നു വരെ അതിന് മാറ്റമൊന്നുമില്ല. എന്നാല്‍ 2010 ലാലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നേരിട്ട വര്‍ഷമാണ്. മാത്രമല്ല, കടുത്ത പ്രതിസന്ധിയിലേക്ക് താരം വീണിരിക്കുകയാണ്.
ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.
ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.
വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.
ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.
പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.
രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun Jan 09, 2011 8:37 am | |
| മോഹന്‍ലാല്‍ ഉറച്ചുതന്നെ, ബ്ലെസിയെയും പിടിച്ചു! [You must be registered and logged in to see this image.] 2010ല്‍ ഏറ്റ തിരിച്ചടി മോഹന്‍ലാല്‍ ക്യാമ്പിനെ ഉണര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം വമ്പന്‍ ഹിറ്റുകളിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. മുമ്പ് തീരുമാനിച്ചിരുന്ന പ്രൊജക്ടുകള്‍ കൂടാതെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്ന ചില പ്രൊജക്ടുകള്‍ കൂടി ഇത്തവണത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലാല്‍. ഏറ്റവും പുതിയ വാര്‍ത്ത, ബ്ലെസിയുടെ ഒരു സിനിമയും ഈ വര്‍ഷം മോഹന്‍ലാലിന് ഉണ്ടാകും എന്നതാണ്.
നേരത്തേ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ വമ്പന്‍മാരുടെ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്‍ലാല്‍ എതിര്‍ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്‍ഷം മോഹന്‍ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്‍ ജോസിന്‍റെ സിനിമയും ഈ വര്‍ഷം ഉള്‍പ്പെടുത്താനാണ് പുതിയ നീക്കം.
‘ആടുജീവിതം’ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്‍ലാലിനോട് സഹകരിക്കാന്‍ ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് ബ്ലെസി തന്‍റെ മറ്റ് പ്രൊജക്ടുകള്‍ നീട്ടിവച്ചതെന്നറിയുന്നു.
ഈ വര്‍ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകള്‍ ശ്രദ്ധിക്കുക - ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ‘ജീവിതസാഗരം’, പ്രിയദര്‍ശന്‍റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്‍ ജോസിന്‍റെ ഹ്യൂമര്‍ ചിത്രം. 2010 ആവര്‍ത്തിക്കാതിരിക്കാനുള്ള ലാലിന്‍റെ ഈ ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Jan 19, 2011 2:12 am | |
| അറബിയും ഒട്ടകവുമായി മോഹന്‍ലാലും പ്രിയനും [You must be registered and logged in to see this image.] 'അറബീം ഒട്ടകവും പി മാധവന്‍ നായരും' എന്ന രസകരമായ പേരാണ് ഈ മുഴുനീള കോമഡിച്ചിത്രത്തിന്റേത്.
ജാങ്കോ ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും അബുദാബിയില്‍ ആയിരിക്കും. മാര്‍ച്ച് ഒന്നിന് ചിത്രം ആരംഭിക്കും. ലക്ഷ്മി റായി, ഭാവന എന്നിവരാണ് നായികമാര്‍. മോഹന്‍ലാലിനൊപ്പം മുകേഷ് ആദ്യാവസാനം നിറഞ്ഞുനില്‍ക്കും. രണ്ടര മണിക്കൂര്‍ നേരം ചിരിപ്പിക്കുക എന്ന ലക്‍ഷ്യമാണ് ഈ സിനിമയിലൂടെ പ്രിയദര്‍ശനുള്ളത്. അതുകൊണ്ടുതന്നെ, ലാല്‍ - മുകേഷ് കൂട്ടുകെട്ടിന്‍റെ കോമഡി ആഘോഷമായിരിക്കും ഈ സിനിമയിലുണ്ടാവുക.
മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും അവസാനമായി ഒന്നിച്ചത് കാക്കക്കുയില്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പുതിയ സിനിമയില്‍ ഇരുവരും തൊഴില്‍രഹിതരായാണ് അഭിനയിക്കുന്നത്. ലാലും പ്രിയനും ഒരുമിക്കുന്ന ഹിന്ദിച്ചിത്രം ‘തേസ്’ പൂര്‍ത്തിയായാലുടന്‍ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെയാണ് രചിക്കുന്നത്. ശ്രീനിവാസനും ഈ പ്രൊജക്ടില്‍ സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കാക്കക്കുയില്‍, അക്കരെ അക്കരെ അക്കരെ, വന്ദനം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിംഗ് ബോയിംഗ് എന്നിവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും ഒരുമിച്ച സിനിമകള്‍. എല്ലാം വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ ലാലും പ്രിയനും ഒരുമിച്ച ഏറ്റവുമവസാനത്തെ ചിത്രമായ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ വന്‍ പരാജയമായിരുന്നു. ശ്രീനിവാസനാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat Jan 22, 2011 1:05 am | |
| മേജര്‍ രവിയ്‌ക്കൊപ്പം മോഹന്‍ലാല്‍ വീണ്ടും [You must be registered and logged in to see this image.] പൊട്ടിത്തകര്‍ന്ന കാണ്ഡഹാര്‍ എന്ന ചിത്രത്തിന് പിന്നാലെ മോഹന്‍ലാല്‍ വീണ്ടും മേജര്‍ രവിയ്ക്ക് കാള്‍ഷീറ്റ് നല്‍കി.
ഏറെ പ്രതീക്ഷകളോടെ പ്രദര്‍ശനത്തിനെത്തിയ കാണ്ഡഹാര്‍ എട്ടുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പേയാണ് മേജര്‍ രവി ലാലിനെ വച്ച് അടുത്ത ചിത്രമെടുക്കാനൊരുങ്ങുന്നത്.
ഇത്തവണ പട്ടാളക്കഥയല്ല മേജറിന്റെ വിഷയമെന്നൊരു പ്രത്യേകതയുണ്ട്, കുടുംബമാണ് തീം, ചിത്രത്തിന്റെ പേരാകട്ടെ അമ്മ യെന്നും. മേജര്‍ രവി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധവും അനുജന്‍ കാരണം നട്ടം തിരിയുന്ന ഒരു ചേട്ടന്റെ കഥയുമാണ് ചിത്രത്തിന്റെ പ്രധാനവിഷയം. അനിയന്‍മൂലം ബുദ്ധിമുട്ടുന്ന ചേട്ടനാണ് ലാല്‍ അഭിനയിക്കും.
അമ്മ എന്ന ചിത്രം മേജര്‍ നേരത്തേ ആലോചിച്ചിരുന്നതാണത്രേ. എന്നാല്‍ കാണ്ഡഹാര്‍ എന്ന വന്‍പ്രൊജക്ട് വന്നതോടെ തിരക്കിലാവുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.
അമ്മ കേരളത്തിലായിരിക്കും പൂര്‍ണമായും ചിത്രീകരിക്കുകയെന്നാണ് സൂചന. ചെറിയ ബജറ്റില്‍ തയ്യാറാക്കുന്ന സിനിമയില്‍ സംഗീതത്തിനും പ്രാധാന്യം നല്‍കാനാണത്രേ മജേറുടെ തീരുമാനം. ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Jan 26, 2011 1:17 am | |
| ലാലും രഞ്ജിത്തും ഒന്നിക്കുമോ [You must be registered and logged in to see this image.] മലയാളത്തിലെ ഏറ്റവും മികച്ച സംവിധാകയര്‍ക്കൊപ്പം ചേര്‍ന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മോഹന്‍ലാല്‍. വന്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് കരിയറില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താന്‍ ലാല്‍ തീരുമാനിച്ചത്. ഷാഫി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ബ്ലെസി, റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ജോസ് ഇവര്‍ക്കെല്ലാം ലാല്‍ ഡേറ്റ് നല്‍കിയത് ഈയൊരു നീക്കത്തിന്റെ ഭാഗമായാണ്.
ഇപ്പോഴിതാ ഒരുകാലത്ത് ലാലിന് തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായി രഞ്ജിത്തുമായി കൈകോര്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവരികയാണ്. ലാല്‍ സിനിമകളുടെ നിര്‍മതാാവായ ആശീര്‍വാദ് ഫിലിംസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂരാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.
ലാലിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം എന്നിവയുടെ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ ഏറ്റവുമൊടുവില്‍ പ്രാഞ്ചിയേട്ടന്‍ എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറവിയെടുക്കുകയും ചെയ്തു.
മമ്മൂട്ടിയുമായി മികച്ച സിനിമകള്‍ ഒരുക്കുമ്പോഴും ലാല്‍ സിനിമകള്‍ ചെയ്യാത്തതിന് രഞ്ജിത്ത് അഭിമുഖങ്ങളില്‍ മറുപടി നല്‍കിയിരുന്നു. ലാലുമൊത്ത് സിനിമകള്‍ ചെയ്യുന്നതിന് ചില തടസ്സങ്ങളുണ്ടെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.
എന്നാല്‍ ഇതേക്കുറിച്ച് ആന്റണി പറയുന്നത് അങ്ങിനെയല്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തിന് യാതൊരു കുറവുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം സംഭവിച്ചുവോയെന്ന് അറിയില്ല. ഞാന്‍ ആഗ്രഹിയ്ക്കുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രഞ്ജിയേട്ടന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. എനിയ്ക്കാണെങ്കില്‍ അത്തരം സിനിമകളോട് താത്പര്യവുമില്ല. ലാല്‍ സാറിന് ചിലപ്പോള്‍ താത്പര്യമുണ്ടാവും ആന്റണി പറയുന്നു.
ഇത് തന്നെയാണ് ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. തിരക്കഥാ-സംവിധാനരംഗത്ത് വേറിട്ട വഴിയിലൂടെ മുന്നോട്ട് പോകുന്ന രഞ്ജിത്ത് തന്റെ ഭാഗത്ത് നിന്ന് ഇനി ദേവാസുരവും രാവണപ്രഭുവും പ്രജാപതിയുമൊന്നും പ്രതീക്ഷിയ്‌ക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിയ്ക്കുന്ന തരത്തിലൊരു അടിപൊളി സിനിമകള്‍ക്കൊന്നും രഞ്ജിത്ത് തയാറാവില്ല. നിലപാടുകള്‍ മാറ്റി നല്ല സിനിമകള്‍ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ മുന്‍കൈയ്യെടുത്താല്‍ ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും സംഭവിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Feb 08, 2011 7:22 pm | |
| | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Feb 08, 2011 7:23 pm | |
| | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Feb 08, 2011 7:25 pm | |
| കാത്തിരിക്കുക...അവന്‍ വരുന്നു, രാജാവിന്‍റെ മകന്‍! [You must be registered and logged in to see this image.] യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഒരു വാര്‍ത്ത. മോഹന്‍ലാല്‍ വീണ്ടും രാജാവിന്‍റെ മകന്‍! മലയാള സിനിമയിലെ ആണത്തത്തിന്‍റെ ആള്‍രൂപം വിന്‍സന്‍റ് ഗോമസ് തിരിച്ചു വരികയാണ്. സിനിമയുടെ തിരക്കഥാജോലികള്‍ ഡെന്നിസ് ജോസഫ് പൂര്‍ത്തിയാക്കിവരുന്നു.
1986ല്‍ റിലീസായ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്‍റെ മകന്‍. മോഹന്‍ലാലിന് മലയാളം പുതിയ താരസിംഹാസനം നല്‍കിയത് ആ ചിത്രത്തോടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആ സിനിമയുടെ തുടര്‍ച്ചയാണ് അണിയറയില്‍ ഒരുങ്ങുന്നത് ഏറെ പ്രത്യേകതകളുണ്ട് ഈ പ്രൊജക്ടിന്. എല്ലാവരും ചെയ്യുന്നതുപോലെ ഒരു രണ്ടാം ഭാഗമല്ല ഇത്. ഇത് ആ കഥയുടെ ഒന്നാം ഭാഗമാണ്. സിനിമയുടെ പേര് ‘രാജാവിന്‍റെ മകന്‍’ എന്നുതന്നെ ആയിരിക്കും. തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും ചേര്‍ന്ന് തിരക്കഥയുടെ ഫൈനല്‍ ടച്ചപ് നടത്തിവരുന്നു.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമ്പിയും ഡെന്നിസും തങ്ങുന്ന ക്യാമ്പുമായി ആന്‍റണി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഉടന്‍ തന്നെ തിരക്കഥ പൂര്‍ത്തിയാക്കാനാണ് ആന്‍റണി സംവിധായകനും തിരക്കഥാകൃത്തിനും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അതായത്, ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
വിന്‍സന്‍റ് ഗോമസ് എങ്ങനെ അധോലോകത്തിന്‍റെ രാജകുമാരനായി മാറി എന്നാണ് പുതിയ ‘രാജാവിന്‍റെ മകന്‍’ പറയുന്നത്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും
. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Feb 09, 2011 12:54 am | |
| THANKS KANNAN .... TAMBI KANNAMTHANAAM VEENDUM... RAAJAVINTE MAKAN..MALAYAALA CINEMA YILE EKKALATHEYUM VALYA HIT UM..LALETTAN U MAATHRAM VIJAYIPPIKKAN PATTUNNA VESHAVUM AAYIRUNNU... ADHILE DIALOGUES UM HIT AAYIRUNNU..VEENDUM 2 AAM BHAAGAAM ENNU PARAYUMBOL..EXPECTATION VALUTHAAYRIKKUM... | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Mar 02, 2011 7:00 am | |
| മോഹന്‍ലാലിന്റെ ജീവചരിത്രം: ബ്രോഷര്‍ പ്രകാശനം ഇന്ന് [You must be registered and logged in to see this image.] നടന്‍ മോഹന്‍ലാലിന്റെ ജീവിതം പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. മൂന്നു ദശകത്തെ സ്വാധീനിച്ച ഈ നടന്റെ ജീവിത വഴികള്‍ 'മുഖരാഗം' എന്ന പേരില്‍ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി മുഖമാസികയായ 'കേളി'യുടെ വര്‍ക്കിങ് എഡിറ്ററുമായ ഭാനുപ്രകാശാണ് 'മുഖരാഗം' തയ്യാറാക്കുന്നത്.
ഇതിന്റെ ബ്രോഷര്‍ പ്രകാശനം ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് കടവ് റിസോര്‍ട്ടില്‍ മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രനടനുമായ ഇന്നസെന്റിന് ആദ്യകോപ്പി നല്‍കി നിര്‍വഹിക്കും. മോഹന്‍ലാലും ചലച്ചിത്ര താരങ്ങളും പങ്കെടുക്കും. | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun Apr 10, 2011 5:41 am | |
| ലാലും കാവ്യയും വന്നു; പാലയില്‍ ഉത്സവം [You must be registered and logged in to see this image.] കോട്ടയം: പാലാക്കാര്‍ക്ക് വെള്ളിയാഴ്ച ഉത്സവമായിരുന്നു സ്‌ക്രീനിലെ താരങ്ങള്‍ കണ്‍മുന്നില്‍, അതും മെഗാസ്റ്റാര്‍ മോഹന്‍ലാലും, ഇഷ്ടതാരം കാവ്യാ മാധവനും. പാലായില്‍ കുറേ സമയത്തേയ്ക്ക് വാഹനങ്ങള്‍ പോലും ഓടിയില്ല. അത്രയും തിരക്കായിരുന്നു റോഡുകളില്‍പ്പോലും
സെന്റ് തോമസ് സ്‌കൂളിലെത്തി താരങ്ങളെ നാട്ടുകാര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. കരിക്കിനേത്ത് സില്‍ക്‌സിന്റെ പുതിയ ഷോറും ഉത്ഘാടനം ചെയ്യാനായിരുന്നു ഇരുവരും എത്തിയത്. ഒപ്പം ഇവന്റ് മാനേജ്‌മെന്റ് വൈഭവുമായി രഞ്ജിനി ഹരിദാസുമുണ്ടയാിരുന്നു.
സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയ വേദിയില്‍ താരങ്ങള്‍ കയറിയപ്പോഴേയ്ക്കും നാലുപാടുനിന്നും ജയ് വിളി ഉയര്‍ന്നു. മോഹന്‍ലാലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും ധരിച്ചാണ് ഒരു സംഘമെത്തിയിരുന്നത്. വെറുമൊരു ഉത്ഘാടനമായിരുന്നുവെങ്കിലും പ്രമുഖ കക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കുള്ളതിനേക്കാളേറെ ആളുകളായിരുന്നു ലാലിനെയും കാവ്യയെയും കാണാന്‍ തടിച്ചുകൂടിയത്.
രാഷ്ട്രീയക്കാരായ കെഎം മാണി, ജോസ് കെ മാണി, മാണി സി കാപ്പന്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ പാടുപെടേണ്ടിവന്നു. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Apr 19, 2011 3:54 am | |
| | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Mon May 02, 2011 2:55 pm | |
| ലാലിന്റെ ടാക്കീസ് വരുന്നു [You must be registered and logged in to see this image.] 2010ലെ മോഹന്‍ലാലിന്റെ ഏക ഹിറ്റായ ശിക്കാറിന്റെ തിരക്കഥയൊരുക്കിയ സുരേഷ് ബാബു വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രത്തിലേക്ക്.
മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തുന്ന ടാക്കീസിന് വേണ്ടിയാണ് സുരേഷ് വീണ്ടും തൂലിക ചലിപ്പിയ്ക്കുന്നത്. സുരേഷ് ബാബുവിന്റെ ആറാമത്തെ തിരക്കഥ ഒരു പഴയ തിയറ്ററിന്റെ പശ്ചാത്തലത്തിലാണ് എഴുതപ്പെടുന്നത്. സുരേഷ് ബാബുവിന്റെ മൂന്നാമത്തെ ലാല്‍ ചിത്രമാണിത്. ഇതിന് മുമ്പ് താണ്ഡവത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് രചിച്ചത്.
രാമന്‍തുരുത്ത് എന്ന ഗ്രാമത്തിന്റെ ജീവനാഡിയായ കൊച്ചുകൊട്ടകയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥവികസിയ്ക്കുന്നത്. ഗ്രാമത്തിലെ പ്രധാനസംഭവവികാസങ്ങള്‍ക്കെല്ലാം വേദിയാണ് ഈ തിയറ്റര്‍. എന്നാല്‍ പുതിയ കാലത്തെ സാഹചര്യങ്ങളില്‍ ഈ കൊച്ചുതിയറ്റര്‍ നിലനില്‍പിനായി പൊരുതുകയാണ്.
ടാക്കീസിന്റെ ഉടമ ശിവശങ്കരന്‍ നായര്‍ മകന്‍ രവീന്ദ്രന്‍ നായര്‍ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ലാല്‍ അച്ഛനും മകനുമായി വേഷമിടുന്നതെന്ന പ്രത്യേകതയും ടാക്കീസിനുണ്ട്. മെയ് അവസാനം ടാക്കീസിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. courtesy : [You must be registered and logged in to see this link.] | |
|
| |
Bagpiper visitor
Posts : 6 Points : 6 Reputation : 0 Join date : 2011-06-21 Location : UB City
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Jun 21, 2011 4:57 am | |
| lalettanu pakaram lalettn matram.. salute u lalettaaa | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Aug 19, 2011 12:37 pm | |
| ഗുരുവായൂരപ്പന് ലാലിന്റെ വക പൊന്നോടക്കുഴല്‍[You must be registered and logged in to see this image.] ഗുരുവായൂര്‍: ഗുരുവായൂരപ്പന് നടന്‍ മോഹന്‍ലാലിന്റെ വക പൊന്നോടക്കുഴല്‍. വ്യാഴാഴ്ച ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ് ലാല്‍ കണ്ണന് പൊന്നോടക്കുഴല്‍ കാണിക്കയായി നല്‍കിയത്.
മുഴുക്കാപ്പ്, കളഭച്ചാര്‍ത്ത്, ലാലിന്റെയും ഭാര്യ സുചിത്രയുടെയും പേരില്‍ അഹസ് വഴിപാടുകള്‍ എന്നിവയും നടത്തിയിട്ടുണ്ട്. ഇതിന് പുറമെ സെപ്റ്റംബര്‍ രണ്ടിന് കൃഷ്ണനാട്ടത്തിലെ ബാണയുദ്ധം കഥ വഴിപാടിനും ലാല്‍ പണമടച്ചിട്ടുണ്ട്.
സുഹൃത്ത് ഡോ. വി. രാമചന്ദ്രന്‍, നിര്‍മാതാവ് ആനന്ദന്‍, ഫിലിം ഓഡിയന്‍സ് കൌണ്‍സില്‍ സെക്രട്ടറി ബാബു അണ്ടത്തോട് എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്.Courtesy : [You must be registered and logged in to see this link.] | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat Aug 20, 2011 3:14 pm | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat Aug 20, 2011 3:19 pm | |
| ഷാരൂഖും ലാലും ഒന്നിച്ച് ; മനം നിറഞ്ഞ് കൊല്ലം[You must be registered and logged in to see this image.] കൊല്ലത്തുകാര്‍ക്ക് വെള്ളിയാഴ്ച ശരിയ്ക്കുമൊരു വിരുന്നായിരുന്നു വടക്കിന്റെയും തെക്കിന്റെയും സൂപ്പര്‍താരങ്ങള്‍ ഒരേവേദിയില്‍, ആ അപൂര്‍വ്വമായ കാഴ്ചകാണാന്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ പൂരത്തിരക്കായിരുന്നു.
ഇഷ്ടതാരം മോഹന്‍ലാലിനെയും ബോളിവുഡ് ഹീറോ ഷാരൂഖ് ഖാനെയും ഒരുമിച്ച് കണ്ട് ആരാധകര്‍ അതിശയിച്ചു. ഡോക്ടര്‍ ബി രവിപിള്ളയുടെ 'ദി രവിസ്' എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉത്ഘാടനത്തിനായിട്ടാണ് താരങ്ങള്‍ കൊല്ലത്തെത്തിയത്.
ഹോട്ടലിന്റെ ഉത്ഘാടനം തേവള്ളിയിലാണെങ്കിലും ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനാണ് ഷാരൂഖ് ഖാനും മോഹന്‍ ലാലും ആശ്രാമം മൈതാനത്തെത്തിയത്. വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ കിങ് ഖാന്‍, അവിടെനിന്ന് രവിപ്പിള്ളയുടെ നീല റോള്‍സ് റോയിസ് കാറിലാണ് ആശ്രാമത്ത് എത്തിയത്.
ഷാരൂഖ് എത്തുന്നതിന് അല്പംമുമ്പ് മോഹന്‍ ലാല്‍ വേദിയുടെ പിന്നിലുള്ള വിശ്രമമുറിയിലെത്തിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവതാരകന്‍ മുകേഷ് രണ്ടു താരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതോടെ മൈതാനത്തുനിന്നും ആര്‍പ്പുവിളികളുയര്‍ന്നു.
ഇളംനീല ജീന്‍സും കറുത്ത കുര്‍ത്തയും സണ്‍ഗ്ലാസുമായി കാഷ്വല്‍ ലുക്കിലാണ് ഷാരൂഖ് എത്തിയത്. ലാളിത്യം വിളിച്ചോതിക്കൊണ്ടായിരുന്നു ലാലിന്റെ സാന്നിധ്യം.
താരങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ജയ്' വിളിച്ചും ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചു. ഏറെ നേരം കൈവീശി, കാണികെള അഭിവാദ്യംചെയ്ത ഷാരൂഖ് ഖാന്‍ കൊല്ലത്തിന്റെ സ്‌നേഹത്തിനു മുന്നില്‍ തലകുനിച്ചു.
വൈകിട്ട് 3.10ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഷാരൂഖ് ഖാന്‍ എത്തിയത്.
കിംഗ്ഖാന്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷ കൈകാര്യം ചെയ്യുന്ന 911 പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. മുംബൈയില്‍ നിന്നുള്ള തടിമിടുക്കുള്ള കറുത്ത വസ്ത്രമണിഞ്ഞ പത്തോളം വരുന്ന സംഘം വിമാനത്താവളത്തില്‍ ആരാധകര്‍ക്കു കൗതുകക്കാഴ്ചയായി. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Sep 16, 2011 2:26 am | |
| ബൈക്കില്‍ നിന്നുവീണു, മോഹന്‍ലാലിന് പരു [You must be registered and logged in to see this image.] സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു. ബൈക്കില്‍ നിന്നുവീണാണ് ലാലിന് പരുക്ക് പറ്റിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ബാങ്കോക്കില്‍ വച്ചാണ് മോഹന്‍ലാലിന് അപകടം പറ്റിയത്.
മോഹന്‍ലാലിന്‍റെ പരുക്ക് ഗുരുതരമല്ലെന്ന് ബാങ്കോക്കില്‍ നിന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പരുക്കേറ്റ ശേഷവും മോഹന്‍ലാല്‍ അഭിനയം തുടര്‍ന്നു എന്നണ് റിപ്പോര്‍ട്ട്.
ഒരുപാട് സ്ത്രീകളുമായി പ്രണയബന്ധമുള്ള ഒരു ഫ്ലവര്‍ മര്‍ച്ചന്‍റായാണ് മോഹന്‍ലാല്‍ കാസനോവയില്‍ അഭിനയിക്കുന്നത്. ഒരു ‘റൊമാന്‍റിക് ത്രില്ലര്‍’ എന്നാണ് ചിത്രത്തെ സംവിധായകന്‍ വിശേഷിപ്പിക്കുന്നത്. ഹോളിവുഡ് നിലവാരമുള്ള ആക്ഷന്‍ രംഗങ്ങളും റൊമാന്‍സ് മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലുള്ളത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാസനോവ. ഡിസംബര്‍ 16നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Sep 29, 2011 5:35 pm | |
| സ്‌നേഹവീടിനൊപ്പം കാസനോവ ട്രെയിലര്‍
മോളിവുഡ് ഒന്നടങ്കം കാത്തിരിയ്ക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം കാസനോവയുടെ ട്രെയിലര്‍ റിലീസിനൊരുങ്ങുന്നു. താരത്തിന്റെ ആരാധകരില്‍ ആവേശത്തോടെ കാത്തിരിയ്ക്കുന്ന കാസനോവയുടെ ട്രെയിലര്‍ സെപ്റ്റംബര്‍ അവസാനത്തോടെ തിയറ്ററുകളിലെത്തും.
ലാല്‍-സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സ്‌നേഹവീടിനൊപ്പമായിരിക്കും കാസനോവയുടെ ട്രെയിലറും ബിഗ് സ്‌ക്രീനിലെത്തുക. ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന ചിത്രം ബജറ്റിന്റെ കാര്യത്തില്‍ മലയാള സിനിമയിലെ മുന്‍കാല റെക്കാര്‍ഡുകളെല്ലാം പഴങ്കഥയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലുള്ള സിനിമയായതുകൊണ്ടു തന്നെ മികച്ച രീതിയില്‍ പരസ്യ പ്രചാരണം നടത്താനാണ് അണിയറക്കാരുടെ തീരുമാനം. നവംബറില്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഒരു മരുഭൂമിക്കഥയുടെ ട്രെയിലര്‍ റിലീസ് ചെയ്യുംമുമ്പെയാണ് കാസനോവയുടെ പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നത്.
സഞ്ജയ് ബോബി ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയില്‍ ഇന്റര്‍നാഷണല്‍ ഫഌവര്‍ മര്‍ച്ചന്റിന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നത്. ലക്ഷ്മി റായി, സഞ്ദജന, ശ്രീയ സരണ്‍, റോമ, എന്നിങ്ങനെ നായികമാര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രധാന പ്രമേയം പ്രണയമാണ്.
ഹിറ്റ്മാന്‍, അണ്‍നോണ്‍ തുടങ്ങിയ ഹോളിവുഡ് ആക്ഷന്‍ സിനിമകളുമായി സഹകരിച്ച ഫ്രാന്‍സ് സ്പില്‍ഹോസ്, വില്യം എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സംഘട്ടനരംഗങ്ങള്‍ കാസനോവയുടെ ഹൈലൈറ്റായരിക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Sep 30, 2011 5:16 am | |
| മോഹന്‍ലാല്‍ വരുന്നു; മറ്റുള്ളവര്‍ വഴി മാറുന്നു [You must be registered and logged in to see this image.]ഓണത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ റിലീസിങ് ഷെഡ്യൂളുകളിള്‍ വന്‍മാറ്റങ്ങള്‍. ജയറാമിന്റെ നായികയുടെയും ചാക്കോച്ചന്റെ സാന്‍ഡ്‌വിച്ചിന്റെയും റിലീസിങ് തീയതികളിലാണ് മാറ്റം വന്നിരിയ്ക്കുന്നത്.
അതേസമയം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രമായ സ്‌നേഹവീടിന്റെ റിലീസിങ് തീയതയില്‍ മാറ്റമില്ല. മുന്‍നിശ്ചയപ്രകാരം സെപ്റ്റംബര്‍ 30ന് തന്നെ ചിത്രം തിയറ്ററുകളിലെത്തും. ജയരാജ് സംവിധാനം ചെയ്യുന്ന നായികയും ഇതേ തീയതി തന്നെയാണ് തീരുമാനിച്ചിരുന്നതെങ്കിലും ലാല്‍ ചിത്രം കൂടുതല്‍ തിയറ്ററുകള്‍ കയ്യടിക്കയതോടെ നായികയുടെ റിലീസ് മാറ്റുകയായിരുന്നുവെന്ന് സൂചനകളുണ്ട്. ഇതോടെ സ്‌നേഹവീടിന് ഒരു സോളോ റീലിസിനുള്ള അവസരമാണ് ലഭിച്ചിരിയ്ക്കുന്നത്.
നായികയുടെ റിലീസ് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിയതോടെ അന്നേ ദിവസം ചാര്‍ട്ട് ചെയ്ത കുഞ്ചാക്കോ ബോബന്റെ സാന്‍ഡ് വിച്ച് ഒക്ടോബര്‍ 13ലേക്ക് മാറ്റി. സോളോ റിലീസ് തേടിയാണ് സാന്‍ഡ് വിച്ചും തീയതി മാറ്റിയിരിക്കുന്നത്.
ഇതിനിടെ ഒക്ടോബര്‍ ആറിന് തമിഴ് ചിത്രങ്ങളായ മുരന്‍, വിശാല്‍ നായകനായ വെടി എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ ആറിന് തിയറ്ററുകളിലെത്തും | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat Oct 15, 2011 5:08 am | |
| മോഹന്‍ലാലും ഷാഫിയും മെഗാ പ്രൊജക്ടിന് [You must be registered and logged in to see this image.]വെനീസിലെ വ്യാപാരിയ്ക്കു പിന്നാലെ സംവിധായകന്‍ ഷാഫിയുടെ അടുത്ത ചിത്രവും സൂപ്പര്‍സ്റ്റാര്‍ ചിത്രമാകുമെന്ന് റിപ്പോര്‍്ട്ട്. 2012ലെ മെഗാ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഷാഫി മോഹന്‍ലാല്‍ ചിത്രമെന്നാണ് സൂചന.
ഷാഫി ആദ്യമായാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നത്. ഇതൊരിക്കലും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കില്ലെന്നും. ആഷിക് അബുവിന്റെ സാള്‍ട്്ട ആന്റ് പെപ്പര്‍ പോലെ മധുരതരമായ ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന.
സാള്‍്ട്ട് ആന്റ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കളായ ദിലീഷും ശ്യാമുമാണ് ലാല്‍ച്ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഇപ്പോള്‍ ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ജോലിയിലാണിവര്‍. ഇതുകഴിഞ്ഞാല്‍ ഉടന്‍ ലാല്‍ച്ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും.
പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാത്ത എന്നാല്‍ ഏറെ രസിപ്പിക്കുന്ന ഒരു കഥയായാരിക്കും തങ്ങള്‍ ലാല്‍ച്ചിത്രത്തിന് വേണ്ടി ഒരുക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
വലിയ കഥയോ താരനിരയോ ഇല്ലാതെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ സാള്‍ട്ട് ആന്റ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കള്‍ വീണ്ടും ഒന്നിയ്ക്കുമ്പോള്‍ വീണ്ടുമൊരു സാള്‍ട്ട് ആന്റ് പെപ്പര്‍ തന്നെ ജനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. ഇതിന് മധുരം ചേര്‍ക്കാന്‍ ഷാഫിയും മോഹന്‍ലാലും കൂടി ചേരുമ്പോള്‍ 2012ലെ വലിയ ഹിറ്റുകളിലൊന്ന് പ്രതീക്ഷിയ്ക്കാം. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനമായിട്ടില്ല | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat Oct 15, 2011 5:31 am | |
| മോഹന്‍ലാല്‍ ചിത്രവുമായി സിദ്ദിഖ് [You must be registered and logged in to see this image.]ബോഡിഗാര്‍ഡ് എന്ന ചിത്രം സമ്മാനിച്ച വിജയത്തിന്റെ ത്രില്ലിലാണ് സംവിധായകന്‍ സിദ്ദിഖ്. തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നും ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലയാളം പൂര്‍ണ്ണമായും ഉപേക്ഷിച്ച് ഹിന്ദിയിലേയ്ക്ക് ചേക്കേറാന്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് സിദ്ദിഖ് പറയുന്നു.
ബോഡിഗാര്‍ഡിന് മുന്‍പു തന്നെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായുള്ള ഒരു ചിത്രം സിദ്ദിഖ് മനസ്സില്‍ കണ്ടിരുന്നു. മലയാളം ബോഡിഗാര്‍ഡ് ഇറങ്ങിയ ശേഷം ചെയ്യേണ്ട ചിത്രമായിരുന്നു അത്. എന്നാല്‍ ബോഡിഗാര്‍ഡുമായി മലയാളവും തമിഴും പിന്നിട്ട് ഹിന്ദി വരെയുള്ള ഓട്ടത്തിനിടയില്‍ ലാല്‍ ചിത്രം നീണ്ടു പോയി.
ലാലിനോട് നിരവധി അവധി പറഞ്ഞാണ് താന്‍ തമിഴിലും ഹിന്ദിയിലും ചിത്രം ചെയ്തതെന്ന് സിദ്ദിഖ്. ഈ മോഹന്‍ലാല്‍ ചിത്രം വെള്ളിത്തിരയിലെത്തിയ്ക്കുകയെന്നതാണ് തന്റെ അടുത്ത ദൗത്യം. ഹിന്ദി ബോഡിഗാര്‍ഡിനേക്കാള്‍ മികച്ചതായി ഇനി മറ്റൊരു ഭാഷയിലും ചിത്രം നിര്‍മ്മിക്കാനാവില്ലെന്ന് സംവിധായകന്‍ പറയുന്നു. അതുകൊണ്ടു തന്നെ കന്നഡ ബോഡിഗാര്‍ഡ് സംവിധാനം ചെയ്യാന്‍ സിദ്ദിഖിന് താത്പര്യമില്ല | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun Oct 16, 2011 4:57 pm | |
| ബ്രിഗേഡിയറെ കോടതി കയറ്റും: മേജര്‍ രവി [You must be registered and logged in to see this image.] പരസ്യചിത്രത്തിനായി മോഹന്‍ലാല്‍ ലഫ്റ്റനന്‍റ് കേണല്‍ പദവി ദുരുപയോഗം ചെയ്തു എന്ന് തെറ്റായ പരാതി നല്‍കിയ ബ്രിഗേഡിയര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് സംവിധായകന്‍ മേജര്‍ രവി. പരാതിക്കാരനായ ബ്രിഗേഡിയര്‍ സി പി ജോഷിക്കെതിരെ ഹൈക്കോടതിലെ സമീപിക്കുമെന്ന് മേജര്‍ രവി വ്യക്തമാക്കി.
ലാല്‍ യഥാര്‍ത്ഥത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. താന്‍ ഒരുക്കിയ കാണ്ഡഹാര്‍ എന്ന സിനിമയുടെ പോസ്റ്റര്‍ കേരള സര്‍ക്കാറിന്റെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രചരണത്തിന് വേണ്ടി നല്‍കിയതാണെന്നും മേജര്‍ രവി അറിയിച്ചു. ഇതിന്റെ പേരില്‍ മോഹന്‍ലാല്‍ ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ, മലയാളം അറിയാത്ത പട്ടാള ഓഫീസറാണ് മോഹന്‍ലാല്‍ യൂണിഫോം ദുരുപയോഗം ചെയ്തതായി കാണിച്ച് പരാതിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദവിയും യൂണിഫോമും പരസ്യചിത്രത്തിനായി ദുരുപയോഗം ചെയ്തതിനാല്‍ ലഫ്റ്റനന്‍റ് കേണല്‍ പദവി മോഹന്‍ലാലില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിഗേഡിയര്‍ സി പി ജോഷി പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. കേണല്‍ വേഷത്തില്‍ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് 50 ലക്ഷം രൂപ മോഹന്‍ലാല്‍ പ്രതിഫലം പറ്റിയെന്നും പരാതിയില്‍ പറയുന്നുണ്ട് | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Oct 18, 2011 7:47 pm | |
| യുടിവി മൂവിയ്ക്ക് ലാലിന് വന്‍ പ്രതിഫലം [You must be registered and logged in to see this image.] ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ യുടിവിയുടെ മലയാളം പ്രൊജക്ടില്‍ നായകനാവുന്നതിന് മോഹന്‍ലാല്‍ കരാറൊപ്പിട്ടു. മാടമ്പിയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനുമായി ഒന്നിയ്ക്കുന്ന ചിത്രത്തിന് വേണ്ടി റെക്കാര്‍ഡ് പ്രതിഫലമാണ് ലാല്‍ കൈപ്പറ്റിയിരിക്കുന്നതെന്ന് സൂചനകളുണ്ട്.
യുടിവിയ്ക്ക് വേണ്ടി തന്റെ ഡേറ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനും ലാല്‍ തയാറായിട്ടുണ്ട്. മറ്റു പ്രൊജക്ടുകള്‍ മാറ്റവച്ച് നവംബര്‍ അവസാനത്തോടെ ഉണ്ണികൃഷ്ണന്‍ ചിത്രംതുടങ്ങാനാണ് നടന്റെ തീരുമാനം. ഇതിനിടെ ക്രിസ്മസ് റിലീസ് പ്രഖ്യാപിച്ചിരിയ്ക്കുന്ന കാസനോവയുടെ ഷൂട്ടിങ് ലാല്‍ തീര്‍ക്കും.
മോഹന്‍ലാല്‍ ഒരു പൊലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം ക്രൈം ത്രില്ലറായാണ് ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്. ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ മതിപ്പ് തോന്നിയാണ് യുടിവിയും ലാലും സിനിമ ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ടെന്നും സൂചനകളുണ്ട്. | |
|
| |
Sponsored content
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
| |
|
| |
| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|