ഇത് ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്. അതായത് സി ഇ ഫ്രാന്‍സിസ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വന്തം പ്രാഞ്ചിയേട്ടന്.
തൃശൂരില്‍ അരി മൊത്തവ്യാപാരമാണ് കക്ഷിയുടെ
ജോലി. ഈ ലോകത്തിന്റെ മുഴുവന്‍ പ്രശ്നങ്ങള്‍ തന്റെ തലയ്ക്കുള്ളില്‍ ഒളിപ്പിച്ചുനടക്കുന്ന
പ്രാഞ്ചിയേട്ടന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ
ഏറ്റവും പുതിയ കഥാപാത്രമാണ്.
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്’ എന്ന
ചിത്രത്തിലാണ്
മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമാകുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷേപഹാസ്യ ചിത്രമാണ്
ഇത്തവണ രഞ്ജിത് ഒരുക്കുന്നത്. രാഷ്ട്രീയവും
കള്ളസ്വാമിമാരും വ്യവസായവുമെല്ലാം ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളില്‍ കൊരുക്കപ്പെടുന്നു.
പാലേരി മാണിക്യത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും
ഒന്നിക്കുന്ന സിനിമയാണ് പ്രാഞ്ചിയേട്ടന്.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ജൂലൈ ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. വേണുവാണ്
ഛായാഗ്രഹണം.
ആദ്യകാലങ്ങളില്‍ നര്‍മത്തിന് പ്രാധാന്യമുള്ള സിനിമകള്‍ രഞ്ജിത്
എഴുതിയിട്ടുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ശുഭയാത്ര, പ്രാദേശിക
വാര്‍ത്തകള്‍, പാവക്കൂത്ത് തുടങ്ങിയവ
ഉദാഹരണം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍
പെടുന്ന ഒട്ടേറെ തിരക്കഥകള്‍ രചിച്ചശേഷം
വീണ്ടും
നര്‍മ്മത്തിലേക്കുള്ള രഞ്ജിത്തിന്റെ മടങ്ങിപ്പോക്കാണ് പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്