സിനദിന്‍ സിദാന് ശേഷം ഫ്രാന്‍സില്‍ നിന്നുയര്‍ന്നു വന്ന സൂപ്പര്‍ താരമാണ് ഫ്രാങ്ക് റിബറി. അടുത്ത ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ സ്വപ്നങ്ങളൊക്കെയും ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡറെ ചുറ്റിപ്പറ്റി. ലോകകപ്പിനെക്കുറിച്ചും തന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന്‍റെ താരമായ റിബറി മനസ് തുറക്കുന്നു.
?ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ ബയേണിന്‍റെ സാധ്യതകള്‍
= മികച്ച താരങ്ങളൊത്തിണങ്ങിയ ടീമാണ് ബയേണ്‍, അതിനാല്‍ യൂറോപ്യന്‍ ചാംപ്യന്‍ പട്ടം സ്വന്തമാക്കാന്‍ ടീമിന് ഇത്തവണ കഴിയുമെന്ന് ഉറച്ച വിശ്വാസം.
? ഇന്ന് കളിക്കുന്ന മികച്ച താരം ആരാണെന്നാണ് വിശ്വാസം? ആര്‍ക്കെങ്കിലുമൊപ്പം കളിക്കാന്‍ പ്രത്യേക താത്പര്യമുണ്ടോ?
= അര്‍ജന്‍റീനയുടെ ലയണല്‍ മെസി തന്നെയാണ് ഏറ്റവും മികച്ച താരം. സ്പെയ്നിന്‍റെ സാവി ഹെര്‍ണാന്‍ഡസിനൊപ്പം കളിക്കുക സ്വപ്നം
?ഏത് പൊസിഷനിലും ഈസിയായി കളിക്കുന്ന താരമാണല്ലോ, എന്നാല്‍ താങ്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്?
= ഫീല്‍ഡില്‍ കൂടുല്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന താരമാണ് ഞാന്‍. അതിനാല്‍ ഇടത് വിംഗില്‍ നിന്ന് ആക്രമിച്ചെത്തുന്ന പൊസിഷനാണ് ഏറെ താത്പര്യം.
?ഇത്തവണ ലോകകപ്പില്‍ ഫ്രാന്‍സ് എവിടെ വരെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു?
= ഫ്രാന്‍സിന് പലതും തെളിയിക്കാനുണ്ട്, എന്തായാലും ഗ്രൂപ്പ് സ്റ്റേജ് കടക്കുമെന്ന് ഉറപ്പ്. ഫൈനല്‍ വരെയെത്താനുള്ള ആളും കഴിവും ഫ്രാന്‍സിനുണ്ട്
?എങ്കിലും ലോകകപ്പ് നേടാന്‍ ഏറെ സാധ്യതയുള്ള ടീമുകള്‍ ഏതാണെന്നാണ് അഭിപ്രായം?
= ഫ്രാന്‍സ് ഒരു മികച്ച ടീമാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ഇംഗ്ലണ്ടിനോ സ്പെയനിനോ കൂടുതല്‍ സാധ്യത നല്‍കാനാകും ഞാന്‍ താത്പര്യപ്പെടുക
?ലോകകപ്പില്‍ രാജ്യത്തിനായി കളിക്കുമ്പോള്‍ താങ്കള്‍ ഏത് മാനസികാവസ്ഥയിലായിരിക്കും?
= ഓരോ താരത്തിന്‍റെയും കരിയറില്‍ ഏറ്റവും വലിയ സംഭവം ലോകകപ്പാണെന്ന് ഉറപ്പ്. കഴിവുള്ള താരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമെതിരേ സ്വന്തം രാജ്യത്തിനായി ഏവരുടെയും പ്രാര്‍ഥനയോടെ പോരാടാനിറങ്ങുന്നത് സ്വപ്നസാഫല്യം.
?ഫ്രാന്‍സ് ഇതുവരെ ജന്മം നല്‍കിയിട്ടുള്ള ഏറ്റവും മികച്ച താരമാരാണ്?
= സംശയമെന്ത് സിനദിന്‍ സിദാന്‍ തന്നെ. ഒരു മികച്ച പ്ലെയര്‍ എന്നതിലുപരി ഒരു മികച്ച വ്യക്തിയുമായിരുന്നു സിദാന്‍. ടീമിലെ എല്ലാവരുമായി ഏറെ അടുപ്പം സൂക്ഷിച്ച സിദാന്‍ സഹതാരങ്ങളെ ഏറെ വിശ്വസിക്കുകയും ചെയ്തിരുന്നു. സിദാന്‍റെ കാലില്‍ പന്തെത്തിയാല്‍ എന്തെങ്കിലും മാജിക്ക് നമുക്ക് പ്രതീക്ഷിക്കാം.
?താങ്കളെ പലരും സിദാന്‍റെ പിന്‍ഗാമിയായി കണക്കാക്കുന്നു?
= ചിലരെങ്കിലും അങ്ങനെ പറയുന്നത് എനിക്ക് ഏറെ ആഹ്ലാദം നല്‍കുന്നു. സിസുവിന്‍റെ (സിദാന്‍) പിന്‍ഗാമിയായി കണക്കാക്കപ്പെടുന്നത് തന്നെ മികച്ച നേട്ടമാണ്. സിസുവിനെപ്പോലെ കളിക്കാനും സഹതാരങ്ങളോട് പെരുമാറാനും ഞാനും ശ്രമിക്കുകയാണ്.
?ചെറുപ്പകാലത്ത് ആരായിരുന്നു മാതൃകാ താരം?
= ചെറുപ്പത്തില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ ഷോണ്‍ പിയെരെ പാപിനായിരുന്നു എന്‍റെ റോള്‍ മോഡല്‍.
?ഇതുവരെയുള്ള കരിയറിലെ ഏറ്റവും മോശവും ഏറ്റവും സന്തോഷകരവുമായ രണ്ട് നിമിഷങ്ങള്‍?
= ഈ സീസന്‍റെ തുടക്കത്തില്‍ ആറ് മാസത്തോളം മുട്ടിനേറ്റ പരുക്കുമൂലം പുറത്തിരിക്കേണ്ടി വന്നത് ഏറ്റവും മോശം സമയം. 2006 ലോകകപ്പില്‍ സ്പെയ്നെതിരേ 3-1 ന് വിജയിച്ചത് ഏറ്റവും സന്തോഷകരമായ നിമിഷം.
1983 ല്‍ ജനിച്ച റിബറി ഫ്രാന്‍സിന്‍റെ തന്ത്രങ്ങള്‍ മെനയുന്ന താരമാണ്. മിഡ്ഫീല്‍ഡില്‍ ഇടത് വിങ്ങറുടെ റോള്‍ കൈകാര്യം ചെയ്യുന്ന റിബറി 1999 ലാണ് പ്രൊഫഷന്‍ രംഗത്തെത്തുന്നത്. 2006 മേയ് 27ന് മെക്സിക്കോയ്ക്കെതിരേയായിരുന്നു ഫ്രാന്‍സ് ദേശീയ ടീമില്‍ റിബറിയുടെ അരങ്ങേറ്റം. 42 മത്സരങ്ങളില്‍ ഫ്രാന്‍സിന്‍റെ ജഴ്സിയണിഞ്ഞിട്ടുള്ള റിബറി ഏഴു ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.