ഇന്നു
ജയിച്ചാ രണ്ടാം റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ തിളങ്ങിയ
മെസൂറ്റ് ഒസില്‍, മിറൊസ്ലാവ് ക്ലോസെ, തോമസ് മുള്ളര്‍, ഫിലിപ് ലാം,
കക്കാവു, ലൂക്കാസ് പൊഡോള്‍സ്കി എന്നിവരെല്ലാം മറ്റൊരു അവിസ്മരണീയ
പ്രകടനത്തിനു തയാറെടുക്കുന്നു.
ടീം ന്യൂസ്ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തകര്‍ത്ത കോംബിനേഷനില്‍
മാറ്റം വരുത്താനിടയില്ല. 4-2-3-1 ഫോര്‍മേഷന്‍. ക്ലോസെ തന്നെ കുന്തമുന.
സ്റ്റാര്‍ ടു വാച്ച്മെസൂറ്റ് ഓസില്‍
ഓസ്ട്രേലിയയ്ക്കെതിരേ പ്ലേമേക്കറായി തിളങ്ങിയ ഓസില്‍ തന്നെ ഇന്നും
സ്റ്റാര്‍ അട്രാക്ഷന്‍. സഹതാരങ്ങള്‍ക്ക് കിറുകൃത്യം പാസുകള്‍ നല്‍കി
മത്സരത്തില്‍ നിറഞ്ഞ ഈ ഇരുപത്തൊന്നുകാരന്‍ ബല്ലാക്കിനെ മറക്കാന്‍
ജര്‍മനിയെ പ്രാപ്തമാക്കുന്നു.
സെര്‍ബിയ
അവസാന
നിമിഷം വരെ ഘാനയോട് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന ശേഷം പെനല്‍റ്റി
ഗോളില്‍ തോറ്റ സെര്‍ബിയ തിരിച്ചുവരവിനു ശ്രമിക്കും. ഇന്നു
സമനിലയെങ്കിലും സ്വന്തമാക്കി, ഓസ്ട്രേലിയയ്ക്കെതിരേ ജയിക്കുകയാവും
ലക്ഷ്യമിടുക. ഇന്നു തോറ്റാല്‍ മുന്നോട്ടുള്ള പ്രയാണം ദുര്‍ഘടം. യോഗ്യതാ
റൗണ്ടിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഈ ടൂര്‍ണമെന്‍റിലെ കറുത്ത
കുതിരകളാകും സെര്‍ബിയയെന്നു വരെ പ്രവചനമുണ്ടായിരുന്നു.
ടീം ന്യൂസ്ഘാനയ്ക്കെതിരേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അലക്സാന്‍ഡര്‍
ലുകോവിച്ചിന് പകരം നെവെന്‍ സുബോട്ടിച് കളിക്കും. മിഡ്ഫീല്‍ഡില്‍ നെനദ്
മിലിജസിന് പകരം സ്ഡ്രാവ്കൊ കുസ്മനോവിച്ചും മുന്നേറ്റ നിരയില്‍
മാര്‍ക്കൊ പന്‍റെലിക്കിന് പകരം ഡാങ്കൊ ലസോവിച്ചും എത്തും. 4-4-2
ഫോര്‍മേഷന്‍ സ്വീകിരിക്കും.
സ്റ്റാര്‍ ടു വാച്ച്നെമന്ജ വിദിച്ച്
ഘാനയ്ക്കെതിരേ പതിവ് ഫോമിലെത്താനായില്ലെങ്കിലും ഈ മാഞ്ചെസ്റ്റര്‍
യുനൈറ്റഡ് താരം തന്നെയാകും ഇന്നും സെര്‍ബിയയുടെ പ്രതീക്ഷ. ജര്‍മനിയുടെ
ആക്രമണ പരമ്പര തടുക്കാന്‍ വിദിച്ച് മെയ്മറന്നു പൊരുതേണ്ടി വ