ബ്രസീല്‍
കളത്തിലിറങ്ങുന്നതു വരെ ലോകകപ്പ് തുടങ്ങിയെന്ന് വിശ്വസിക്കാന്‍
പ്രയാസപ്പെടുന്ന ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് അന്ത്യം. അഞ്ചു തവണ
കിരീടം ഉയര്‍ത്തിയ ബ്രസീലിന്‍റെ ആഫ്രിക്കന്‍ മണ്ണിലെ ലോകകപ്പ്
ക്യാംപെയ്ന് ഇന്നു തുടക്കമാകും. മരണ ഗ്രൂപ്പെന്ന് അറിയപ്പെടുന്ന ജിയില്‍
താരതമ്യേന ദുര്‍ബലരെന്നു കരുതപ്പെടുന്ന ഉത്തര കൊറിയയാണ് മഞ്ഞക്കിളികളുടെ
എതിരാളികള്‍. മത്സരം ജൊഹാന്നസ്ബര്‍ഗിലെ എല്ലിസ് പാര്‍ക്കില്‍.
ബ്രസീല്പഴയ ടീമുകളുടെ കളിയഴക് അവകാശപ്പെടാനില്ലാത്ത ടീമാണ് ദുംഗയുടേത് എന്ന്
ആരോപണമുണ്ട്. സൗന്ദര്യമല്ല, വിജയമാണ് പ്രധാനമെന്ന നിലപാടാണ് മോഡേണ്‍
ബ്രസീലിന്‍റേത്. യോഗ്യതാ റൗണ്ടിലെ 18 മത്സരങ്ങളില്‍ രണ്ടില്‍ മാത്രമാണ്
തോല്‍വി. സന്നാഹ മത്സരങ്ങളില്‍ സിംബാബ്വെയ്ക്കെതിരേയും
ടാന്‍സാനിയയ്ക്കെതിരേയും ആധികാരിക ജയങ്ങള്‍.
ടീം ന്യൂസ്പ്രധാന താരങ്ങള്‍ക്കൊന്നും പരുക്കില്ല. ഗോളി ജൂലിയൊ സീസറിന്‍റെ
പുറംവേദന ടീമിനു തലവേദന. ഈ പ്രശ്നം കാരണം ടാന്‍സാനിയയ്ക്കെതിരേ സീസര്‍
കളിച്ചില്ല. സീസര്‍ ഇന്നിറങ്ങിയില്ലെങ്കില്‍ ഹ്യൂറെല്ലൊ ഗോമസ് വലകാക്കും.
സ്റ്റാര്‍ ടു വാച്ച്നക്ഷത്ര സംഗമങ്ങളുടെ ടീമില്‍ ഒരേയൊരു താരത്തെ എടുത്തുപറയാന്‍ വിഷമം.
ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിടുന്ന സ്ട്രൈക്കര്‍ ലൂയിസ് ഫാബിയാനൊ ഉത്തര
കൊറിയയ്ക്കെതിരേ ഗോള്‍വേട്ട ആരംഭിക്കുമെന്നു പ്രതീക്ഷ.
ഉത്തര കൊറിയചരിത്രത്തില് അവര്‍ക്കു രണ്ടാം ലോകകപ്പ്. അരങ്ങേറിയ 1966 ല്‍
ഫേവറിറ്റുകളായ ഇറ്റലിയെ അട്ടിമറിച്ച പ്രകടനത്തിന്‍റെ ആവര്‍ത്തനമാണ് 2010ലെ
ലക്ഷ്യം. യോഗ്യതാ റൗണ്ടില്‍ ഉറച്ച പ്രതിരോധത്തിന്‍റെ പിന്‍ബലത്തില്‍
മുന്നേറി. അഞ്ച് സന്നാഹ മത്സരങ്ങളിലും വിജയമില്ല. നൈജീരിയയ്ക്കെതിരേ 3-1
ന് തോറ്റത് അവസാനത്തെ റിസല്‍റ്റ്.
ടീം ന്യൂസ്പരുക്കിന്റെ പ്രശ്നങ്ങളില്ല. ലോകത്തിനു പൊതുവെ അപരിചതരായ താരങ്ങളെ ആദ്യമായി കണ്ടറിയാം.
സ്റ്റാര്‍ ടു വാച്ച്ഏഷ്യന് റൂണിയെന്നറിയപ്പെടുന്ന ജോങ് തെ സെയിലാകും മാധ്യമ ശ്രദ്ധ.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളുകള്‍ കണ്ടെത്തുന്നത് ഹോബിയാക്കിയ ഈ താരം
ജനിച്ചത് ജപ്പാനില്‍. ഗ്രീസിനെതിരേയും നൈജീരിയയ്ക്കെതിരേയും ലക്ഷ്യം കണ്ടു.