പ്രിട്ടോറിയലോകകപ്പ് ഫുട്ബോളില്‍ നിന്നു കാമറൂണ്‍ പുറത്തായി. ഡെന്‍മാര്‍ക്കിനോട്
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോറ്റതാണു കാമറൂണിനു വിനയായത്.
ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഡാനിഷ് പടയ്ക്കു
വേണ്ടി നിക്കോളാസ് ബെറ്റ്നര്‍ (33ാം മിനിറ്റ്), ഡെന്നിസ് റൊമദാന്‍ (61)
എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കാമറൂണിന്‍റെ ആശ്വാസഗോള്‍ സാമുവല്‍
എറ്റുവിന്‍റെ വകയായിരുന്നു (10ാം മിനിറ്റ്)
അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ ഇരു ടീമുകളും മത്സരിച്ചപ്പോള്‍ ആവേശം
ആകാശത്തോളമെത്തി. കാമറൂണാണ് ആദ്യം വല കുലുക്കിയത്. ഡെന്‍മാര്‍ക്ക്
പ്രതിരോധ ഭടന്‍ പോള്‍സന്‍റെ പിഴവാണു ഗോളിനു വഴി തുറന്നത്. ഗോളി
തട്ടിക്കൊടുത്ത ഗോള്‍ കിക്ക് ബോക്സിനകത്തു വച്ചു സ്വീകരിച്ച പോള്‍സണ്‍
പന്ത് അലക്ഷ്യമായി തട്ടിയപ്പോള്‍ പാസ് ലഭിച്ചതു കാമറൂണ്‍ ഫോര്‍വേഡ്
പിയറി വെബോയ്ക്ക്. വെബോ ഉടന്‍ നല്‍കിയ പാസ് ഏറ്റു ഗോളാക്കി മാറ്റി.
ഗോള്‍ വീണതോടെ ഇരുഭാഗവും വര്‍ധിത വീര്യത്തോടെ ആഞ്ഞടിച്ചു. 33ാം
മിനിറ്റില്‍ ഡെന്‍മാര്‍ക്ക് സമനില പിടിച്ചു. റൊമാദാന്‍ നല്‍കിയ ക്രോസ്
ബെറ്റ്നര്‍ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയുടെ 61ാം
മിനിറ്റിലാണു ഡെന്‍മാര്‍ക്കിന്‍റെ വിജയഗോള്‍ പിറന്നത്. വലതുവിങ്ങിലൂടെ
മുന്നേറിയ റൊമദാന്‍ പോസ്റ്റിന്‍റെ വലതുമൂലയിലേക്കു നിറയൊഴിച്ചതോടെ
കാമറൂണിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീണു