ഓസ്ട്രേലിയന്‍ ട്വന്‍റി-20 ടീമിനന്‍റെ നായകനായി കാമറൂണ്‍
വൈറ്റിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നിലവിലെ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ
ട്വന്‍റി-20 ഫോമിനെക്കുറിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാബ് വൈറ്റിനെ
നായകനാക്കുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ട്വന്‍റി-20 ലോകകപ്പ് ഫൈനലിനു
ശേഷം തന്‍റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് ക്ലാര്‍ക്ക്
വ്യക്തമാക്കുകയും ചെയ്തിരുന്നു.
ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നായി 15.33 റണ്‍സ് ശരാശരിയില്‍ 92 റണ്‍സ്
മാത്രമാണ് ക്ലാര്‍ക്കിന് നേടാനായത്. വൈറ്റ് ആകട്ടെ ഏഴു മത്സരങ്ങളില്‍ നിന്ന് 45
റണ്‍സ് ശരാശരിയില്‍ 180 റണ്‍സ് അടിച്ചുക്കൂട്ടിയിരുന്നു. 80.7 ആണ് ക്ലാര്‍ക്കിന്‍റെ
സ്ട്രൈക് റേറ്റെങ്കില്‍ 146. 34 ആണ് വൈറ്റിന്‍റെ പ്രഹരശേഷി.
നായകനെന്ന നിലയില്‍ ക്ലാര്‍ക്കിന്‍റെ മികവില്‍ സെലക്ടര്‍മാര്‍ക്ക്
സംശയമില്ലെങ്കിലും വമ്പനടിക്കാര്‍ നിറഞ്ഞ ഓസീസ് ടീമില്‍ അദ്ദേഹത്തിനെ എവിടെ
കളിപ്പിക്കുമെന്നതാണ് അവരെ കുഴക്കുന്ന ചോദ്യം. കഴിഞ്ഞ മൂന്നു ട്വന്‍റി-20
ലോകകപ്പിലും കൂടി 108 റണ്‍സ് മാത്രമാണ് ക്ലാര്‍ക്കിന്‍റെ സമ്പാദ്യം.
ഇതൊക്കെയാണെങ്കിലും ക്ലാര്‍ക്ക് തന്നെയാണ് ഓസീസിനെ നയിക്കാന്‍ മിടുക്കനെന്ന്
വൈറ്റ് പറഞ്ഞു. ടീമിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുക മാത്രമാണ് തന്‍റെ
ലക്‍ഷ്യമെന്നും നായകസ്ഥാനം പരിഗണനയില്ലെന്നും വൈറ്റ് വ്യക്തമാക്കി