പാരിസ്ഉറുഗ്വെക്കാരന് റഫറി ജോര്‍ജ് ലാറിയോന്‍ഡയ്ക്ക് 2002 ലോകകപ്പ് ഒരു
ചെല്ലപ്പേര് സമ്മാനിച്ചിരുന്നു, റെഡ് കാര്‍ഡ് ലാറിയോന്‍ഡ എന്ന്. ഈ
ലോകകപ്പില്‍ ജര്‍മനി-ഇംഗ്ലണ്ട് മത്സരത്തിനിടെ ഫ്രാങ്ക് ലംപാര്‍ഡിന്‍റെ
ഗോള്‍ നിഷേധിച്ചതോടെ ആഗോള കുപ്രസിദ്ധിയിലേക്കുയര്‍ന്ന
ലാറിയോന്‍ഡയ്ക്കു പക്ഷേ, വിവാദങ്ങള്‍ പുതമയേയല്ല.
ഉറുഗ്വേയുടെ ദേശീയ ഫുട്ബോള്‍ അസോസിയേഷന്‍ 2002ല്‍ ആറു മാസം സസ്പെന്‍ഷന്‍
വിധിച്ചിട്ടുണ്ട് ലാറിയോന്‍ഡയ്ക്ക്. “ക്രമക്കേട്’ ആയിരുന്നു
തെളിയിക്കപ്പെട്ട കുറ്റം. 2006 ലോകകപ്പിലെ ഇറ്റലി-യുഎസ്എ മത്സരത്തില്‍
മൂന്നു ചുവപ്പു കാര്‍ഡുകളാണു ലാറിയോന്‍ഡ ആഞ്ഞു വീശിയത്. അതില്‍ ര
ണ്ടെണ്ണം യുഎസ് താരങ്ങളുടെ കഴുത്തറുത്തപ്പോള്‍ അമേരിക്കന്‍ ഫുട്ബോള്‍
പ്രേമികളുടെ മുഴുവന്‍ ശാപം ഏറ്റുവാങ്ങി.
ഇത്തവണ സെര്‍ബിയ - ഓസ്ട്രേലിയ മത്സരത്തില്‍ പെനല്‍റ്റി ബോക്സില്‍വച്ചു
ടിം കാഹില്‍ പന്ത് കൈകൊണ്ടു തൊട്ടിട്ടും പെനല്‍റ്റി അനുവദിക്കാത്തതില്‍
സെര്‍ബിയന്‍ കോച്ച് റാഡൊമിര്‍ ആന്‍റിക്കിനു ശക്തമായ പ്രതിഷേധമുണ്ട്. ആ
പെനല്‍റ്റി അനുവദിക്കപ്പെടുകയും സെര്‍ബിയ സ്കോര്‍ ചെയ്യുകയും
ചെയ്തിരുന്നെങ്കില്‍, ഘാനയ്ക്കു പകരം അവര്‍ പ്രീ ക്വാര്‍ട്ടര്‍ കളിച്ചേനെ.
ലാറിയോന്‍ഡ ആദ്യമായി ഗോള്‍ നിഷേധിക്കുന്നതും ലംപാര്‍ഡിനല്ല. 2004ല്‍
ബ്രസീലും കൊളംബിയയും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും
സമാന സംഭവമുണ്ടായി. ബ്രസീലിയന്‍ സ്ട്രൈക്കര്‍ അഡ്രിയാനോ ആയിരുന്നു അന്നു
ലംപാര്‍ഡിന്‍റെ സ്ഥാനത്ത്.
അതേസമയം, മെക്സി ക്കോ - അര്‍ജന്‍റീന മത്സരത്തില്‍ കാര്‍ലോസ് ടെവസിന്‍റെ
ഓഫ്സൈഡ് ഗോള്‍ അനുവദിച്ച ഇറ്റാലിയന്‍ റഫറി റോബര്‍ട്ടോ റോസെറ്റി
അത്രയേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുമില്ല. 2006ല്‍ ഇറ്റാലിയന്‍ ലീഗിനെ
പിടിച്ചുലച്ച ഒത്തുകളി വിവാദത്തില്‍ പരുക്കു പറ്റാതിരുന്ന അപൂര്‍വം
റഫറിമാരിലൊരാള്‍ റോസെറ്റിയായിരുന്നു. നിമിഷാര്‍ധങ്ങളില്‍ സ്വീകരിക്കുന്ന
തീരുമാനങ്ങളാകുമ്പോള്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികമെന്ന് മെക്സിക്കന്‍
കോച്ച് ഹാവിയര്‍ അഗ്വെയറും ആശ്വസിക്കുന്നു.