നയന്‍താര മരിക്കുമോ ? [You must be registered and logged in to see this image.] ലോകത്തുള്ള എല്ലാ കൂതറകളും മരിക്കും അതുപോലെ നയന്‍സും മരിക്കും.
ഞാനുദ്ദേശിച്ചത് അങ്ങനെയല്ലാതെ മെര്‍ലിന്‍ മണ്‍റോയെപ്പോലെ, സില്‍ക്ക്
സ്മിതയെപ്പോലെ ഒരു ദിവസം നയന്‍താരയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്
ജീവനൊടുക്കുമോ എന്നാണ്. ഇത്ര ക്രൂരമായി സംസാരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ
കഴിയുന്നു ആഭാസാ, എന്നാരും ചോദിക്കരുത്. ആഭാസനാണെങ്കിലും ഞാനൊരു ക്രൂരനല്ല.
നയന്‍താരയുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
നയന്‍താര മരിക്കും എന്നു പറഞ്ഞത് നയന്‍സ് സ്വന്തം കയ്യില്‍ പച്ചകുത്തി
വച്ചിരിക്കുന്നു എന്നു മാധ്യമങ്ങള്‍ പറഞ്ഞ പ്രഭുദേവയാണ്. അതും പ്രഭുദേവയെ
കിട്ടിയില്ലെങ്കില്‍, മുന്നും പിന്നും നോക്കാതെ നയന്‍താര
മരിച്ചുകളയുമെന്ന്. പണ്ട്, സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും ഇങ്ങനെയൊക്കെ
പറഞ്ഞതാണ്. എന്‍റെ ഒരേയൊരു കാമുകി (അന്ന്), എന്നെ കിട്ടിയില്ലെങ്കില്‍
അവള്‍ മരിക്കുമെന്ന് വളരെ അടുത്ത ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞതാണ്.
അതിനവള്‍ പറഞ്ഞ മറുപടി ‘അവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കൊല്ലും’
എന്നാണ്. നയന്‍താര അങ്ങനെയെന്തെങ്കിലും തര്‍ക്കുത്തരം പറഞ്ഞതായി അറിവില്ല.
അപ്പോള്‍ പ്രഭുദേവ പറഞ്ഞിലും കാര്യമുണ്ടായിരിക്കും.
തമിഴില്‍ ഇനി ഡൈവോഴ്സ് ആവാന്‍ ഏതാനും താരദമ്പതികളേ ബാക്കിയുള്ളൂ.
പ്രഭുദേവയും ഉടനെ സ്വന്തം ഭാര്യയെ ഒഴിവാക്കി നയന്‍താരയെ സ്വീകരിച്ച് ഒരു
മരണം ഒഴിവാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. സത്യത്തില്‍ ഇപ്പോള്‍
ഏതെങ്കിലും തമിഴനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ കെട്ടിപ്പിടിച്ച് ഉമ്മ
കൊടുത്തേനെ. ഹതാശയായ ഒരു ചങ്ങനാശ്ശേരിക്കാരിയെ ജീവിതത്തിലേക്കു തിരികെ
കൊണ്ടുവരാന്‍ സ്വന്തം ഭാര്യയെയും മക്കളെയും അടിച്ചു പുറത്താക്കുന്ന
തമിഴ്‍നാട്ടുകാരന്‍റെ അന്‍പ് ഒരു ഒന്നൊന്നര അന്‍പ് ആയിരിക്കുമെന്ന് നമ്മള്‍
തിരിച്ചറിയണം.കടവുള്‍ താടിയും മീശയും വച്ചുവന്നാല്‍
പ്രഭുദേവയെപ്പോലിരിക്കുമെന്നു ചിലപ്പോള്‍ നയന്‍സിനും തോന്നുന്നു കാണും.
വൈകോയും വൈക്കോലുമൊക്കെ സത്യം പറഞ്ഞാല്‍ പ്രഭുദേവയെ കണ്ടു പഠിക്കണം.ഒരു
മലയാളിപ്പെണ്ണിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം കുടുംബം പോലും
വേണ്ടെന്നു വയ്‍ക്കാന്‍ തയ്യാറായി പ്രഭുദേവ നില്‍ക്കുമ്പോള്‍ ഒരു
ഒന്നൊന്നേകാല്‍ ലക്ഷം മലയാളി പെണ്ണുങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരം
വൈകോയും സംഘവും വേണ്ടെന്നു വയ്‍ക്കുന്നതെന്തിനാണ് ? എന്തിനാണ് ഈ
മുല്ലപ്പെരിയാറിന്‍റെ കാര്യം പറഞ്ഞ് ഇങ്ങനെ വാശി പിടിക്കുന്നത് ? സ്വന്തം
ഭാര്യയെയും മക്കളെയും ഒന്നും ഉപേക്ഷിക്കാന്‍ ഇവിടെയാരും പറയുന്നില്ല.
ചുമ്മാ കിട്ടുന്ന വെള്ളം, അതും തരുകേലന്ന് ആരും പറയുന്നില്ല. ചോദിക്കാനും
പറയാനും ഇവിടെ ആരുമില്ലെന്നു കരുതി പാവപ്പെട്ട മലയാളികളോട്
എന്തുമാകാമെന്നാണോ ?
സോറി, പെണ്ണുങ്ങളുടെ കാര്യം പറഞ്ഞപ്പോള്‍ കൊര്‍ച്ച് രോഷാകുലനായിപ്പോയി.
കൂള്‍ ഡൗണ്‍, കൂള്‍ ഡൗണ്‍. പ്രഭുദേവയ്‍ക്കു വേണ്ടി മരിക്കാന്‍ തയ്യാറായി
നയന്‍താരയും, നയന്‍താരയ്‍ക്കു വേണ്ടി പ്രാരാബ്ധങ്ങള്‍ ഒഴിവാക്കാന്‍
പ്രഭുദേവയും തയ്യാറാവുമ്പോള്‍ കല്യാണമോ മറ്റോ നടന്നുകഴിഞ്ഞാല്‍ നയന്‍താര
മുന്‍കൈയെടുത്ത് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കും
എന്നെനിക്കുറപ്പുണ്ട്. കാരണം, ഹൊക്കനഗല്‍ പ്രശ്നം വന്നപ്പോള്‍ ജീന്‍സും
ടോപ്പുമിട്ട് പ്രതിഷേധിക്കാന്‍ നയന്‍താര മുന്നില്‍ നിന്നത് ഇന്നലെ
കണ്ടതുപോലെ എന്‍റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. നയന്‍സ്
ഹൊക്കനഗലുകാരിയല്ല, നല്ല അസ്സല്‍ ചങ്ങനാശ്ശേരിക്കാരിയാണ്.
ചങ്ങനാശ്ശേരിക്കാരായ പെണ്ണുങ്ങള്‍ ഒരുവീട്ടില്‍ ചെന്നുകയറിയാല്‍ ആ
വീടിന്‍റെയും ചിലപ്പോള്‍ പഞ്ചായത്തിന്‍റെയും ഭരണം ഏറ്റെടുക്കുമെന്നാണ്
പറയുന്നത്. ഇത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഒരു ചങ്ങനാശ്ശേരിക്കാരി
തന്നെ പറഞ്ഞതാണ്. തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു.
നയന്‍താര ചെന്നു കയറിയാല്‍ പ്രഭുവിന്‍റെ കുടുംബം മെച്ചപ്പെടും.
പ്രഭുവിന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി മുല്ലപ്പരിയാര്‍ പൊളിച്ചുപണിയാന്‍
നിര്‍ബന്ധിക്കാന്‍ കേരള സര്‍ക്കാര്‍ ഇപ്പോഴേ നയന്‍സിന്‍റെ മേല്‍
സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് എന്‍റെ അഭിപ്രായം. പെണ്ണുങ്ങള്‍ വിചാരിച്ചാലേ
ഇവിടെ വല്ലതും നടക്കൂ. മറ്റത് ചുമ്മാ പെട്ടിയും തൂക്കി വെള്ളയും
വെള്ളയുമിട്ട് ഡല്‍ഹി വരെ പോയിട്ടു വരാമെന്നല്ലാതെ വല്യ കാര്യമൊന്നുമില്ല.
റോമാനഗരം കത്തിയെരിയുമ്പോള്‍ നീറോയില്‍ ഗിത്താറിന്‍റെ സിഡി റൈറ്റ് ചെയ്തതും
ഒരു സ്ത്രീയാണെന്നോര്‍ക്കണം.
അപ്പോള്‍ കേരളത്തിന്‍റെയും നയന്‍താരയുടെയും കാര്യം സേഫാവുമെന്നു നമുക്കു
വിശ്വസിക്കാം. പ്രഭുദേവയുടെയും തമിഴ്‍നാടിന്‍റെയും കാര്യം പ്രത്യേകം
പറയുന്നില്ല. ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്നാണല്ലോ പറയുന്നത്.
പക്ഷെ, പുറത്താക്കപ്പെടുന്ന പ്രഭുദേവയുടെ ഭാര്യ റംലത്ത് എന്തു ചെയ്യും ?
ദേവയുടെ മക്കള്‍ എന്തു ചെയ്യും ? നയന്‍താരയെ ചെരിപ്പനടിക്കും എന്നു പറഞ്ഞ്
ചെരിപ്പുമായി നടന്ന സമയത്ത് ഇതുപോലെ ചത്തുകളയുമെന്നോ മറ്റോ
പറഞ്ഞിരുന്നെങ്കില്‍ റംലത്തിന്‍റെ കാര്യം പ്രഭുദേവ പരിഗണിച്ചേനെ എന്നു
തോന്നുന്നു. ഇതിപ്പോള്‍ അക്കാര്യം നയന്‍താര പറഞ്ഞുപോയതു കൊണ്ട് ഇനി
സ്കോപ്പുണ്ടോ എന്നറിയില്ല.
പ്രഭുദേവയില്‍ ഒരു മനുഷ്യസ്നേഹിയും ജീവകാരുണ്യപ്രവര്‍ത്തകനും ഉറങ്ങി
കിടക്കുന്നത് ഞാന്‍ കാണുന്നുണ്ട്. കുറച്ചുകൂടി പരിശ്രമിച്ചാല്‍
പ്രഭുദേവയ്‍ക്ക് പലതുമാകാം.എന്തായാലും പ്രഭുദേവ ഇത്രയും വിശാലമായ മനസ്സോടെ
നീണ്ടുനിവര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു കാര്യം നമുക്കുറപ്പിക്കാം. നയന്‍താര
മരിക്കില്ല..കൊന്നാലും മരിക്കില്ല. ബാക്കിയുള്ളതെല്ലാം മാധ്യമസൃഷ്ടിയാണ്
(ബ്ലോഗ് ഒരു മാധ്യമമല്ല) അത്ര തന്നെ !