malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 I_vote_lcap "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 I_voting_bar "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Image
Powered by website-hit-counters.com .
flag
 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

  " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka

Go down 
+43
velayudhan
nair
balagolapan
saivar
willy
dilipfan
Bagpiper
manavalan
manikandan
meeshamadhavan
mancheri majeed
vikalan
nishpakshan
roshanpeter
Alexander
innachan
mohan
bharathchandran
deathrace
avatar
ombhatia
smitha
suku
kiwi
machan
narendrannair
bellari raja
sanjeev
mangalasseri
allambans
maadambi
mithravishnu
raja
menon
M.R.P
thanthonni
mohan.thomas
naayakan
dracula
vettukuzhi
MANNADIYAR
real hero
yeldo987
47 posters
Go to page : Previous  1, 2, 3 ... 10, 11, 12, 13  Next
AuthorMessage
roshanpeter
Active member
Active member
roshanpeter

Posts : 313
Points : 367
Reputation : 3
Join date : 2010-01-10
Location : Kayamkulam

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyFri Dec 31, 2010 12:00 am

Thanks Naayakan ....
Back to top Go down
nishpakshan
Active member
Active member
nishpakshan

Posts : 153
Points : 184
Reputation : 1
Join date : 2010-06-26

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySat Jan 01, 2011 11:24 am

വരുന്നൂ - സി ബി ഐ കേസ് ഡയറി!

[You must be registered and logged in to see this image.]

സേതുരാമയ്യര്‍ വീണ്ടും വരികയാണ്. ഇത് അഞ്ചാം തവണ. ഒരോ തവണ എത്തുമ്പോഴും വിജയം വെട്ടിപ്പിടിക്കുന്ന മാന്ത്രികത ആവര്‍ത്തിക്കാന്‍. നീതിയുടെ ജാഗ്രത പുലര്‍ത്താന്‍, നേരറിയാന്‍. മമ്മൂട്ടി - കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥ സ്വാമി ഏകദേശം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് 2011 മേയ് മാസത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. സി ബി ഐ അണിയറപ്രവര്‍ത്തകരെല്ലാം പുതിയ ചിത്രത്തിന് പഞ്ചുള്ള ഒരു പേര് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ശ്യാം സൃഷ്ടിച്ച തീം മ്യൂസിക് ചെറിയ മാറ്റങ്ങളോടെ പുതിയ ചിത്രത്തിലും ആവര്‍ത്തിക്കും.

കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കൊലപാതകവും അതിന്‍റെ സത്യം തിരഞ്ഞുള്ള സേതുരാമയ്യരുടെ അന്വേഷണവുമാണ് പുതിയ സിനിമയുടെയും പ്രമേയം.

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവയായിരുന്നു സി ബി ഐ സീരീസിലെ നാലു ചിത്രങ്ങള്‍. ഇവയെല്ലാം വന്‍ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.

മുകേഷ്, ജഗതി, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്
Back to top Go down
Alexander
Active member
Active member
Alexander

Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyFri Jan 07, 2011 6:48 am

ടി എ റസാഖ് മമ്മൂട്ടിയെ കണ്ടു, ചിത്രം ഉടന്‍

[You must be registered and logged in to see this image.]

തിരക്കഥാകൃത്ത് ടി എ റസാഖ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. ‘ഡബിള്‍സ്’ എന്ന ചിത്രത്തിന്‍റെ പോണ്ടിച്ചേരിയിലെ ലൊക്കേഷനിലെത്തിയാണ് റസാഖ് മെഗാസ്റ്റാറിനെ കണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയുടെ വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റസാഖ് എത്തിയത്. മമ്മൂട്ടിയാണ് റസാഖിന്‍റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്‍. ഈ വര്‍ഷം മധ്യത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് സൂചനകള്‍.

മമ്മൂട്ടിക്ക് ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രത്തെ നല്‍കാനുള്ള ഒരുക്കത്തിലാണ് റസാഖ്. കുടുംബബന്ധങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന സിനിമയായിരിക്കും ഇത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വേഷമിടും.

അതേസമയം, മറ്റ് സംവിധായകര്‍ക്കു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചനയിലാണ് റസാഖ് ഇപ്പോള്‍. അതില്‍ ഒരുചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയാണ്. സംവിധാനം കമല്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ കായികാധ്യാപകനായാണ് അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.

റസാഖ് തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സി എസ് സുധേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് ‘പകരം വന്ന രാജാവ്’.

കാണാക്കിനാവ്, ഉത്തമന്‍, പെരുമഴക്കാലം, വേഷം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയില്‍ റസാഖിന് ‘നല്ല സിനിമയുടെ വക്താവ്’ എന്നൊരു പരിവേഷമാണുള്ളത്. എന്തായാലും റസാഖ് സംവിധായകന്‍റെ കുപ്പായം അണിയുമ്പോള്‍, നായകന്‍ മമ്മൂട്ടിയാകുമ്പോള്‍ ഒരു മികച്ച സിനിമ ലഭിക്കുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം
Back to top Go down
innachan
Active member
Active member
innachan

Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 44
Location : thrissur

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyTue Jan 11, 2011 5:10 pm

ആളുകള്‍ അമരവും പോക്കിരിരാജയും കാണട്ടെ: മമ്മൂട്ടി

[You must be registered and logged in to see this image.]

താന്‍ അഭിനയിക്കുന്ന എല്ലാ രീതിയിലുള്ള സിനിമകളും പ്രേക്ഷകര്‍ കാണട്ടെ എന്ന് മമ്മൂട്ടി. ‘ആളുകള്‍ക്ക് പല ടേസ്റ്റുകളും കാണും. അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’ - മമ്മൂട്ടി പറയുന്നു. ഒരു നടന് അയാള്‍ക്ക് ഇഷ്ടമായില്ലെങ്കിലും പല കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടിവരുമെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

“ഞാന്‍ എന്നെത്തന്നെ എപ്പോഴും പരീക്ഷിക്കുകയാണ്. ഓരോ സിനിമയിലും പരീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ്. കാണുന്നവര്‍ക്ക് അത് മനസിലാവും. മനസിലായില്ലെങ്കില്‍ എന്‍റെ പരീക്ഷണം പരാജയപ്പെട്ടു എന്നര്‍ത്ഥം” - ഗൃഹലക്‍ഷ്മിക്കുവേണ്ടി മോന്‍സി ജോസഫിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.

“സാധാരണ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നമ്മളെ മോഹിപ്പിക്കും. അങ്ങനെയുള്ളവ ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഒരു പേടിത്തൊണ്ടനാണ്. എനിക്കങ്ങനെ വലുതായിട്ടൊന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും, എപ്പോഴും ബെസ്റ്റ് ആയിക്കൊണ്ടിരിക്കാനുള്ള ഒരു ശ്രമമുണ്ട്. ഒരു പ്രാവശ്യം ബെസ്റ്റ് ആയാല്‍ അടുത്ത തവണയും അങ്ങനെ തന്നെയാകണം. ഇങ്ങനെ ഓരോ തവണയും പഴയതിനേക്കാള്‍ ബെസ്റ്റ് ആകണം. എന്‍റെ ഏറ്റവും പുതിയ സിനിമ നന്നായിരിക്കുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്നതാണ് എനിക്കിഷ്ടം. അഞ്ചുവര്‍ഷം മുമ്പത്തെ പടം നല്ലതായിരുന്നു എന്നു പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നില്ല. പഴയ മമ്മൂട്ടിയാവാന്‍ എനിക്ക് ആഗ്രഹമില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ വളരുന്നു എന്നതാണ് എന്‍റെ സന്തോഷം” - മെഗാസ്റ്റാര്‍ തന്‍റെ രീതി പറയുന്നു.

താന്‍ അത്ര ഗൌരവക്കാരനൊന്നുമല്ലെന്നും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ സീരിയസ് ആയതിനാല്‍ താനും അങ്ങനെയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. “സീരിയസ് സിനിമകള്‍ ചെയ്യുമ്പോള്‍ അറിയാതെ ഒരു സീരിയസ് ഇമേജ് വരും. പഴയ തലമുറയിലെ ആളുകള്‍ കുറച്ച് അകലം കാണിച്ചിരുന്നു. പുതിയ തലമുറക്കാര്‍ എത്ര സ്വതന്ത്രമായാണ് എന്നോട് പെരുമാറുന്നത്. ഇത്രയേറെ വേഷപ്പകര്‍ച്ചകള്‍ സാധിച്ചതിനു പിന്നില്‍ എന്‍റെ ഭാഗത്തുനിന്ന് ഒരു കഠിനശ്രമമുണ്ട്. ഭാഗ്യവുമുണ്ടാകാം. പലതരം കഥകള്‍ എന്‍റെ മുന്നിലേക്ക് വരുന്നു. പുതുമയുള്ള കഥകളോടാണ് എനിക്ക് താല്‍പ്പര്യം” - മമ്മൂട്ടി വ്യക്തമാക്കുന്നു.
Back to top Go down
narendrannair
Active member
Active member
narendrannair

Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySun Jan 23, 2011 12:26 am

മമ്മൂട്ടി വീണ്ടും വിവിധ ഗെറ്റ് അപ്പുകളില്‍

[You must be registered and logged in to see this image.]

സംവിധായകന്റെ കുപ്പായം കൂടി അണിയുന്ന ബാബു ജനാര്‍ദ്ദനന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. ബോംബെ 1993 മാര്‍ച്ച് 12 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 1993 മാര്‍ച്ച് 12ന് മുംബൈ യില്‍ നടന്ന ഒരു സ്‌ഫോടനും അതുമായി രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ സനാതന്‍ ഭട്ട് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വിവിധ ഗറ്റ് അപ്പുകളിലായിരിക്കും മമ്മൂട്ടിയെ ചിത്രത്തില്‍ കാണാന്‍ കഴിയുക.

ആലപ്പുഴയില്‍ നിന്നും മുംബൈയിലേയ്ക്ക് ജോലിതേടിപ്പോയ ഒരു യുവാവും അവന്റെ സഹോദരി ആമിനയും സനാതന്‍ ഭട്ടുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളില്‍. ഈ മൂന്നുകഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലുകൂടിയാവും ഭബോംബൈ 1993 മാര്‍ച്ച് 12' എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഈ ചിത്രത്തിനുവേണ്ടിയുള്ള തിരക്കഥയൊരുക്കുന്ന തിരക്കിലായിരുന്നു ബാബു ജനാര്‍ദ്ദനന്‍. മുംബൈ, കോയമ്പത്തൂര്‍, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് റെഡ് ക്രോസ് ഫിലിംസാണ്.

പാലേരി മാണിക്യം-ഒരു പാതരികൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി വിവിധതരം ഗെറ്റ് അപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈചിത്രത്തിലെ മമ്മൂട്ടിയുടെ വിവിധഭാവങ്ങളും മികവുറ്റതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Back to top Go down
vettukuzhi
Active member
Active member
vettukuzhi

Posts : 401
Points : 424
Reputation : 0
Join date : 2010-04-12

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyWed Jan 26, 2011 1:11 am

മമ്മൂട്ടിച്ചിത്രം, ആ മാര്‍ച്ച് 12ന് എന്ത് സംഭവിച്ചു

[You must be registered and logged in to see this image.]

1993 മാര്‍ച്ച് 12.
ബോംബെ.

അന്ന്, ഇന്ത്യയെ നടുക്കിക്കൊണ്ട് മഹാനഗരത്തില്‍ ബോംബ് സ്ഫോടന പരമ്പര അരങ്ങേറി. നഗരത്തിലെ 13 ഇടങ്ങളില്‍ മരണം വിതച്ചുകൊണ്ട് പൊട്ടിത്തെറികള്‍. രാവിലെ 10.30നാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. അപ്പോള്‍, അതേസമയത്ത് അങ്ങുദൂരെ മദ്രാസില്‍ ഒരു സിനിമയുടെ പൂജാചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സനാതനന്‍ ഭട്ടിന്‍റെ മനസ് എന്തോ കാര്യത്താല്‍ അസ്വസ്ഥമായി.

അതേസമയത്തുതന്നെ, കേരളത്തിലെ ആലപ്പുഴയില്‍ ആമിനയെന്ന പ്രീഡിഗ്രിക്കാരിയുടെ ഉള്ളിലും അകാരണമായ ഒരു ഭയം നിറഞ്ഞു. ജോലിതേടി ബോംബെയിലേക്കുപോയ സഹോദരനെച്ചൊല്ലിയായിരുന്നു അവളുടെ ആശങ്ക. ഈ മൂന്നുപേര്‍ - സനാതനന്‍ ഭട്ട്, ആമിന, അവളുടെ സഹോദരന്‍ - സ്ഫോടനവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഇവരുടെ ജീവിതം ആ സംഭവത്തിനുശേഷം മാറുകയായിരുന്നു.

തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥാഗതിയാണിത്. ‘ബോംബെ - 1993 മാര്‍ച്ച് 12’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. സംഘര്‍ഷഭരിതമായ ഒരു പശ്ചാത്തലത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റ്അപുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. സങ്കീര്‍ണമായ ഈ സാമൂഹ്യകഥയുടെ ചിത്രീകരണം അടുത്തമാസം രാജസ്ഥാനില്‍ ആരംഭിക്കുകയാണ്. മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.

‘തച്ചിലേടത്ത് ചുണ്ടന്‍’ എന്ന തിരക്കഥ മമ്മൂട്ടിക്കുവേണ്ടി ബാബു ജനാര്‍ദ്ദനന്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ബാബു ‘മാര്‍ച്ച് 12’ന്‍റെ തിരക്കഥാ ജോലിയിലായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സഹായത്തോടെ മറ്റൊരു സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയാണ്. മാര്‍ച്ച് 12 മമ്മൂട്ടിക്കും ബാബുവിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം
Back to top Go down
narendrannair
Active member
Active member
narendrannair

Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyTue Feb 01, 2011 1:43 pm

മമ്മൂട്ടിയുടെ ‘അമ്പതാം പുതുമുഖം’

[You must be registered and logged in to see this image.]

പുതുമകള്‍ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും. വലിയ പുതുമകള്‍ കൊണ്ടുവരാന്‍ കഴിയുന്നത് പുതുമുഖങ്ങള്‍ക്കാ‍ണെന്നും മമ്മൂട്ടിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് പുതുമുഖ സംവിധായകരെ മമ്മൂട്ടി എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഡബിള്‍സ്’ സംവിധാനം ചെയ്യുന്നതും ഒരു നവാഗതനാണ് - സോഹന്‍ സീനുലാല്‍.

സോഹന്‍ സീനുലാലിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ? മമ്മൂട്ടി പരിചയപ്പെടുത്തുന്ന അമ്പതാമത്തെ പുതുമുഖ സംവിധായകനാണ് സോഹന്‍. ഇതൊരു വലിയ സംഭവമണെന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. എങ്കിലും, വമ്പന്‍ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന താരങ്ങള്‍ക്കിടയില്‍ മെഗാസ്റ്റാര്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണോ?

ബ്ലെസി, ലാല്‍ ജോസ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി മമ്മൂട്ടി കൊണ്ടുവന്ന സംവിധായകരാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം.

അമ്പത് പുതുമുഖ സംവിധായകരെ അവതരിപ്പിച്ചില്ലേ. ഇനി ഈ പണിയങ്ങ് നിര്‍ത്തിയേക്കാം എന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. അദ്ദേഹത്തിന്‍റെ പുതിയ പ്രൊജക്ടുകളിലും പുതുമുഖ സംവിധായകര്‍ സഹകരിക്കുന്നു. ബാബു ജനാര്‍ദ്ദനന്‍, ജഗദീഷ് തുടങ്ങിയവര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. അടിപൊളിസിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് റീമിനെ സംവിധായകരാക്കുന്നതും മമ്മൂട്ടിയാണ്. പ്രസാദ് എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന മതിലുകള്‍ക്കപ്പുറത്തിന്‍റെ നിര്‍മ്മാതാവും നായകനും മമ്മൂട്ടിതന്നെ
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyWed Feb 02, 2011 12:46 am

T.A RASAKinteyum padam mammootiye vachaanu....
Back to top Go down
vettukuzhi
Active member
Active member
vettukuzhi

Posts : 401
Points : 424
Reputation : 0
Join date : 2010-04-12

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyFri Feb 11, 2011 1:33 am

മമ്മൂട്ടി പോക്കറ്റടിക്കാരന്‍, ചിത്രം ‘പിക്പോക്കറ്റ്’

വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിയുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യാത്ര തുടരുകയാണ്. അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ പേര് ‘പിക്പോക്കറ്റ്’ എന്നാണ്. സംവിധാനം വിനോദ് വിജയന്‍. ഹരിനാരായണന്‍ എന്ന പോക്കറ്റടിക്കാരനായാണ് ഈ സിനിമയില്‍ മമ്മൂട്ടി വേഷമിടുന്നത്.

ആരോടും ഒരു ഉത്തരവാദിത്തവും കടപ്പാടുമില്ലാത്തവനാണ് ഹരിനാരായണന്‍. സാധാരണക്കാരെയൊന്നും ഹരി പോക്കറ്റടിക്കാറില്ല. വി ഐ പികളുടെ പോക്കറ്റടിക്കുന്നതാണ് കക്ഷിക്കിഷ്ടം. വി ഐ പികള്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് അതുകൊണ്ടുതന്നെ ഹരിനാരായണന്‍റെ വിഹാരരംഗം.

മറ്റ് ചില പ്രത്യേകതകളുമുണ്ട് ഹരിക്ക്. പോക്കറ്റടിച്ച് കിട്ടുന്ന പണം ഹരി എടുക്കും. പേഴ്സ് നല്ലതാണെങ്കില്‍ അതും എടുക്കും. ബാക്കിയുള്ള കാര്‍ഡുകള്‍, മറ്റ് രേഖകള്‍, പേഴ്സില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ഉടമസ്ഥന്‍റെ അഡ്രസ് കണ്ടെത്തി കൊറിയര്‍ ചെയ്യും. കൂടെ ഒരു ഉപദേശം കൂടി അയയ്ക്കാനും ഹരി മറക്കാറില്ല.

വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനാണ് പോക്കറ്റടിച്ചുകിട്ടുന്ന പണം ഹരിനാരായണന്‍ ഉപയോഗിക്കുക. അടിപൊളി വസ്ത്രധാരണവും സമ്പന്നന്‍റെ രീതികളുമായതുകൊണ്ട് ഒരു പോക്കറ്റടിക്കാരനാണെന്ന് ആരും സംശയിക്കുകയുമില്ല. എന്നാല്‍ ഒരിക്കല്‍ പോക്കറ്റടിച്ചു കിട്ടിയ പേഴ്സ് പരിശോധിച്ചപ്പോള്‍ ഹരിനാരായണന്‍ ഞെട്ടിത്തെറിച്ചു. അയാളുടെ ജീവിതമാകെ മാറുകയായിരുന്നു.
Back to top Go down
vettukuzhi
Active member
Active member
vettukuzhi

Posts : 401
Points : 424
Reputation : 0
Join date : 2010-04-12

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyFri Feb 11, 2011 1:37 am

കളിക്കളം, കനല്‍ക്കാറ്റ് തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി പിക്പോക്കറ്റിലേതിനു സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവയൊന്നും പക്ഷേ വന്‍ വിജയങ്ങളായില്ല. എന്നാല്‍ ഈ സിനിമ തന്‍റെ കരിയറിലെ മറ്റൊരു മെഗാഹിറ്റാക്കി മാറ്റാനുള്ള ചുവടുവയ്പിലാണ് മെഗാതാരം.

പിക്പോക്കറ്റിന്‍റെ തിരക്കഥ രചിക്കുന്നത് നവാഗതനായ ഇ എച്ച് സബീര്‍. ക്വട്ടേഷന്‍, റെഡ് സല്യൂട്ട് എന്നീ സിനിമകള്‍ക്ക് ശേഷം ഒരു നല്ല സിനിമയ്ക്കായുള്ള സംവിധായകന്‍ വിനോദ് വിജയന്‍റെ കാത്തിരിപ്പാണ് പിക്പോക്കറ്റിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോന്‍, സലിം‌കുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ മണി തുടങ്ങിയവരും അഭിനയിക്കുന്നു.

സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന പിക്പോക്കറ്റിന്‍റെ സംഗീതം രാഹുല്‍ രാജ്. എറണാകുളവും പൊള്ളാച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
Back to top Go down
vikalan
Active member
Active member
vikalan

Posts : 155
Points : 167
Reputation : 0
Join date : 2010-03-23

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySat Feb 12, 2011 12:46 am

ലാല്‍ ചുവടുമാറുന്നു, ഇനി മമ്മൂട്ടിച്ചിത്രം

[You must be registered and logged in to see this image.]

നടനും സംവിധായകനുമായ ലാല്‍ ഒരു പുനരാലോചനയിലാണ്. ഇനി ഏറെ സമയമെടുത്ത് തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം മതി സംവിധാനം. ടൂര്‍ണമെന്‍റിന്‍റെ പരാജയമാണ് ലാലിനെ ഇങ്ങനെ മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും ട്രീറ്റുമെന്‍റും ആയിരുന്നെങ്കിലും ടൂര്‍ണമെന്‍റ് പരാജയപ്പെടാന്‍ കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു. തിടുക്കപ്പെട്ട് തിരക്കഥ തയ്യാറാക്കിയതാണ് ആ സിനിമയ്ക്ക് വിനയായയത്.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്‍ ‘ടു ഹരിഹര്‍ നഗര്‍’ എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രത്തിലൂടെ വിജയം ആവര്‍ത്തിക്കാനും ലാലിന് കഴിഞ്ഞു. എന്നാല്‍ അമിതമായ ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്‍റുമായി എടുത്തുചാടിയപ്പോള്‍ തിരിച്ചടി ലഭിച്ചു. ഇനി സാവാധാനം ഒരു മികച്ച തിരക്കഥ തയ്യാറാക്കി അത് ഗംഭീരമായി അവതരിപ്പിക്കണമെന്നാണ് ലാലിന്‍റെ ആഗ്രഹം.

പുതുമകളുടെ സുല്‍ത്താനായ മമ്മൂട്ടിയെയാണ് ലാല്‍ അതിന് കൂട്ടുപിടിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കോമഡിത്രില്ലറിന്‍റെ രചനയിലാണ് ഇപ്പോള്‍ ലാല്‍. 2012 വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാ‍നാണ് ലാലിന്‍റെ തീരുമാനം. ലാല്‍ ക്രിയേഷന്‍സ് തന്നെയാണ് നിര്‍മ്മാണം.

ഹിറ്റ്ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍‌വാവ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആദ്യമായാണ് മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്‌നറാണ് ലാ‍ലിന്‍റെ ലക്‍ഷ്യം, മമ്മൂട്ടിയുടേതും
Back to top Go down
innachan
Active member
Active member
innachan

Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 44
Location : thrissur

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySat Feb 12, 2011 10:06 am

Buddhiparamaayi theerumanam edukkarulla Lal inu idakkidakku chila abaddhangalokke pattarundu..Pnthayakkozhi yum angane sambhavicha oru abaddham aayirunnu....
Back to top Go down
mancheri majeed
New Member
New Member
mancheri majeed

Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyWed Mar 09, 2011 6:03 pm

മമ്മൂട്ടി ചോദിച്ചു; സുശീല ജോര്‍ജ് 1കോടി കൊടുത്തു

[You must be registered and logged in to see this image.]

സൂപ്പര്‍താരം മമ്മൂട്ടി ചോദിച്ചാല്‍ ആളുകള്‍ക്ക് കൊടക്കാതിരിക്കാനാകുമോ, മമ്മൂട്ടി ചോദിച്ചു ഒരുകോടി കിട്ടി. അതാണ് താരത്തിന്റെ കരുത്ത്. കാര്യം മറ്റൊന്നുമല്ല ഹൃദ്രോഗം മൂലം വിഷമിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായത്തിനായാണ് മമ്മൂട്ടി തന്റെ ബ്ലോഗിലൂടെ അഭ്യര്‍ഥിച്ചത്.

മമ്മൂട്ടി അഭ്യര്‍ത്ഥന നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ചത് ഒരു കോടിരൂപയാണ്. അബുദബി ഷെര്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമയം കോട്ടയം സ്വദേശിനിയുമായ സുശീല ജോര്‍ജ് ആണ് ഇത്രയം പണം സംഭാവനയായി നല്‍കിയത്.

ഒരു വര്‍ഷം അഞ്ചു ശസ്ത്രക്രിയകള്‍ വീതം അഞ്ചുവര്‍ഷം കൊണ്ട് നൂറ് ശസ്ത്രക്രിയകള്‍ നടത്തനായി ഒരു കോടി രൂപ മമ്മൂട്ടി രക്ഷാധികാരിയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലിന് സംഭാവനയായി നല്‍കുകയാണ് ഇവര്‍്. മമ്മൂട്ടിയുടെ ്‌ബ്ലോഗ് വായിച്ചശേഷം ട്വിറ്ററിലൂടെയാണ് സുശീല താന്‍ 1കോടി രൂപ സംഭാവന നല്‍കാന്‍ തയ്യാറാണെന്നകാര്യം അറിയിച്ചത്.

ഇതിന്റെ ആദ്യഗഡുവായി 20ലക്ഷം രൂപ ഷെര്‍വുഡ് മാനേജര്‍ നെബു മാത്യു മമ്മൂട്ടിയ്ക്കു കഴിഞ്ഞ ദിവസം കൈമാറി. കോട്ടയത്തെ ചൂട്ടുവേലി എസ്എച്ച് സ്‌കൂളില്‍ ബോംബേ മാര്‍ച്ച് 12 എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് മമ്മൂട്ടി തുക ഏറ്റുവാങ്ങിയത്.

നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നെ പൂര്‍ണ്ണമായി വിശ്വസിക്കാം. നിങ്ങള്‍ നല്‍കുന്ന ഒരു നാണയത്തുട്ടുപോലും ചോര്‍ന്നു പോവില്ല- എന്നാണ് സഹായം ഏറ്റുവാങ്ങിക്കൊണ്ട് മമ്മൂട്ടി പറഞ്ഞത്.

കെയര്‍ ആന്‍ഡ് ഷെയറിന്റെ നേതൃത്വത്തില്‍ ഇതുവരെ രോഗബാധിതരായ 60 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. ഹൃദ്രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും പണമില്ലാതെ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ രോഗികളായി കഴിയുന്ന 12 വയസ്സില്‍ കുട്ടികള്‍ക്കാണ് സഹായം നല്‍കുക
Back to top Go down
Alexander
Active member
Active member
Alexander

Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyWed Mar 30, 2011 6:28 am

മമ്മൂട്ടിയുടെ നായികമാരായി മഞ്ജുവും സംയുക്തയും?

[You must be registered and logged in to see this image.]

പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ലകഥാപാത്രങ്ങളെ സമ്മാനിച്ച നായികമാരാണ് മഞ്ജുവാര്യയും സംയുക്തവര്‍മ്മയും. മികച്ച അഭിനേത്രികളെന്ന പേരെടുത്ത ഇരുവരും വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറയുകയായിരുന്നു.

പക്ഷേ ഇക്കാലത്തിനിടെ പലപ്പോഴായി മഞ്ചു വാര്യര്‍ വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേവരെ അതു സംഭവിച്ചിട്ടില്ല. സംയുക്തയാണെങ്കില്‍ ചില പരസ്യചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നുണ്ട്. രണ്ടുപേരും വീണ്ടും വന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല.

ഈ ആഗ്രഹം പോലെ രണ്ടുപേരും വീണ്ടും വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ നായികമാരായി രണ്ടുപേരും ഒരു ചിത്രത്തിലൂടെ തന്നെ തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവും സംയുക്തയും അഭിനയിക്കുന്നതെന്നാണ് സൂചന.

മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഇവര്‍ രണ്ടുപേരും ഇതേവരെ മമ്മൂട്ടിയുടെ നായികമാരിയിട്ടില്ല. ഇതിലുള്ള നിരാശ അഭിനയിക്കുന്ന കാലത്ത് രണ്ടുപേരും പറയുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിലും രണ്ടുപേര്‍ക്കും ഒന്നിച്ച് ആ അവസരം വന്നുചേര്‍ന്നിരിക്കുകയാണ്.

രണ്ടുപേരെയും വീണ്ടും അഭിനയിപ്പിക്കാന്‍ മമ്മൂട്ടിത്‌ന്നെയാണ് മുന്‍കയ്യെടുത്തതെന്നാണ് സൂചന. ദീലിപുമായും ബിജു മേനോനുമായും മമ്മൂട്ടി ഇക്കാര്യം സംസാരിച്ചുവെന്നും അവര്‍ സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദിലീപും ബിജും അഭിനയിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.
Back to top Go down
naayakan
Moderator
Moderator
naayakan

Posts : 536
Points : 594
Reputation : 0
Join date : 2010-04-02

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySun Apr 03, 2011 11:10 pm

ലാല്‍ ഇല്ല, മമ്മൂട്ടി-രഞ്ജിത്ത് ടീം വീണ്ടും

[You must be registered and logged in to see this image.]

പ്രാഞ്ചിയേട്ടന്റെ സൂപ്പര്‍വിജയത്തിന് ശേഷം രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്ക്കുന്നു. ഇത്തവണ പ്രവാസിയായ ഉമ്മച്ചന്‍ എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് മമ്മൂട്ടിയ്ക്ക് വേണ്ടി സൃഷ്ടിയ്ക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയനാണ് സിനിമ സംവിധാനം ചെയ്യും. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് നേരത്തെ രാവ് മായുമ്പോള്‍ എന്ന പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് മാറ്റുന്നതിനെക്കുറിച്ച് തിരക്കഥാകാരന്‍ ആലോചിയ്ക്കുന്നുണ്ട്.

നാട്ടിലേക്ക് വരുന്ന പ്രവാസിയായ ഉമ്മച്ചന്റെ ജീവിതമാണ് രഞ്ജിത്തിന്റെ തൂലികയില്‍ വിരിയുന്നത്. നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം അടിച്ചുപൊളിയ്ക്കുകയാണ് ഉമ്മച്ചന്‍. ഇതിനിടെ ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉമ്മച്ചന്റെ ജീവിതത്തിലുണ്ടാവുകയാണ്. അയാളുടെ ജീവിതം മാറ്റിമിറിയ്ക്കുന്ന സംഭവങ്ങള്‍. രേവതിയാവും ഉമ്മച്ചന്റെ കൂട്ടുകാരിയായി ചിത്രത്തിലുണ്ടാവുകയെന്നറിയുന്നു.

മമ്മൂട്ടി ചിത്രത്തിന് മുമ്പേ രണ്ട് സിനിമകള്‍ രഞ്ജിത്ത് പൂര്‍ത്തിയാക്കും. പൃഥ്വി നായകനാവുന്ന ഇന്ത്യന്‍ റുപ്പിയാണ് അതിലൊന്ന്. പണത്തോടുള്ള ഇന്നത്തെ യുവത്വത്തിന്റെ ആര്‍ത്തിയാണ് ഇന്ത്യന്‍ റുപ്പി പറയുന്നത്. ഒറ്റദിനം കോടീശ്വരനാവാന്‍ ശ്രമിയ്ക്കുന്ന യുവാവിന്റെ കഥ ഏറെ പ്രതീക്ഷകള്‍ തരുന്ന പ്രൊജക്ടാണ്.

ഇന്ത്യന്‍ റുപ്പിയ്ക്ക് മുമ്പ് ലീലയെന്ന സിനിമ രഞ്ജിത്ത് പൂര്‍ത്തിയാക്കും. എന്നാല്‍ നേരത്തെ ലഭിച്ച വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായി മോഹന്‍ലാല്‍ സിനിമയിലുണ്ടാവില്ലെന്നാണ് അറിയുന്നത്. ഉറുമിയുടെ തിരക്കഥയൊരുക്കിയ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. പൃഥ്വിരാജ്, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ് എന്നിവരും സിനിമയിലുണ്ടാവും. ലാല്‍ ആരാധകര്‍ക്ക് ഏറെ നിരാശ പകരുന്ന വാര്‍ത്തയാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഏപ്രില്‍ 25ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് സംവിധായകന്റെ തീരുമാനം
Back to top Go down
sanjeev
Active member
Active member
sanjeev

Posts : 204
Points : 256
Reputation : 0
Join date : 2010-02-09

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyFri Apr 08, 2011 5:39 am

അനൂപ് കണ്ണനും മമ്മൂട്ടിയുടെ ഡേറ്റ്

[You must be registered and logged in to see this image.]

മമ്മൂട്ടി സിനിമയുമായി ഹരിശ്രീ കുറിയ്ക്കാന്‍ മറ്റൊരു സംവിധായകന്‍ കൂടി വരുനന്നു. ലാല്‍ ജോസിന്റെ സഹായിയായി ഏറെക്കാലം പ്രവര്‍ത്തിയ്ക്കുന്ന അനൂപ് കണ്ണനാണ് മെഗാസ്റ്റാറിന്റെ ഡേറ്റ് ലഭിച്ചിരിയ്ക്കുന്നത്. ഒട്ടേറെ നവാഗതര്‍ക്ക് അവസരം നല്‍കിയ മമ്മൂട്ടി ഇതുവരെ അമ്പതില്‍പ്പരം സംവിധായകരെയാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്.

മമ്മൂട്ടിയെ നായകനാക്കി സംവിധാനം തുടങ്ങിയ മുന്‍ഗാമികള്‍ക്ക് ലഭിയ്ക്കാത്തൊരു ഭാഗ്യം കൂടി അനൂപിനെ തേടിയെത്തിയിട്ടുണ്ട്. മമ്മൂട്ടി തന്നെയായിരിക്കും ഈ സിനിമ നിര്‍മ്മിയ്ക്കുക.

അനൂപിന്റെ ഗുരുവായ ലാല്‍ ജോസും മമ്മൂട്ടി ചിത്രത്തിലൂടെയാണ് സംവിധാനരംഗത്ത് അരങ്ങേറിയത്. മറവത്തൂര്‍ കനവിലൂടെ തുടക്കം കുറിച്ച ലാല്‍ ജോസിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മലയാളത്തിലെ മുന്‍നിര തിരക്കഥാകൃത്തായ ക്ലാസ്‌മേറ്റ് ഫെയിം ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥ കൂടി അനൂപ് കണ്ണന്റെ പക്കലുണ്ട്. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട താരം ഉടന്‍ തന്നെ ഡേറ്റ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Back to top Go down
meeshamadhavan
New Member
New Member
meeshamadhavan

Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyThu Apr 14, 2011 6:14 am

മമ്മൂട്ടി-ഷാഫി: വെനീസിലെ വ്യാപാരി

[You must be registered and logged in to see this image.]

എന്നും വിജയങ്ങള്‍ മാത്രം രുചിച്ച മമ്മൂട്ടി-ഷാഫി കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നു. തന്റെ സിനിമകള്‍ക്ക് കൗതുകരമായ പേരുകള്‍ നല്‍കുന്ന ഷാഫി സ്റ്റൈല്‍ ഇത്തവണയും സംവിധായകന്‍ തെറ്റിയ്ക്കുന്നില്ല. ഷേക്‌സ്പിയറിന്റെ ദ മര്‍ച്ചന്റ് ഓഫ് വെനീസില്‍ നിന്നും കടമെടുത്ത് വെനീസിലെ വ്യാപാരിയെന്ന പേരാണ് മമ്മൂട്ടി ചിത്രത്തിന് ഷാഫി നല്‍കിയിരിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് ഷേക്‌സ്പിയറിന്റെ കോമഡി-ട്രാജഡി ഡ്രാമയുമായി പേരില്‍ മാത്രമാണ് ബന്ധം. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ഒരു വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഇതാണ് വെനീസിലെ വ്യാപാരിയെ ടൈറ്റിലിന്റെ ഐഡിയക്ക് പിന്നില്‍.

തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം ഇതുനാലാം തവണയാണ് ഷാഫി മമ്മൂട്ടി സഖ്യം വീണ്ടും ഒത്തുചേരുന്നത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലായിരിക്കും വെനീസിലെ വ്യാപാരി ഒരുങ്ങുന്നത്. ക്ലാസ്‌മേറ്റ്, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ഹിറ്റുകളൊരുക്കിയ ജെയിംസ് ആല്‍ബര്‍ട്ടിന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രമായിരിക്കും ഇത്.

ഒന്നരപതിറ്റാണ്ട് മുമ്പ് മലയാള സിനിമയില്‍ സജീവമായിരുന്ന മുരളി ഫിലിംസിന്റെ തിരിച്ചുവരവിന് ഈ സിനിമ സാക്ഷ്യം വഹിയ്ക്കും. മഴയെത്തും മുമ്പെ, ചമ്പക്കുളം തച്ചന്‍, അഴകിയ രാവണന്‍ എന്നീ സിനിമകളുടെ നിര്‍മാതാക്കളാണ് മുരളി ഫിലിംസ്. ജൂലൈയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത3ം ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് പദ്ധതി.
Back to top Go down
manikandan
New Member
New Member
manikandan

Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyTue Apr 19, 2011 4:02 am

ബഷീറിന്റെ കഥാപാത്രമായി വീണ്ടും മമ്മൂട്ടി

[You must be registered and logged in to see this image.]

മമ്മൂട്ടിയ്ക്ക് വീണ്ടും മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമാകാന്‍ ഭാഗ്യം. ബഷീറിന്റെ വിഖ്യാതകൃതിയയാ ബാല്യകാലസഖിയിലെ മജീദായിട്ടാണ് മമ്മൂട്ടി വേഷപ്പകര്‍ച്ച നേടുന്നത്.

ജീവിതത്തിന്റെ ഒരേട് എന്ന് വിശേഷിപ്പിക്കപ്പെട്ട ബാല്യകാല സഖിയില്‍, കല്‍ക്കത്തയിലെത്തിയ മജീദിന്റെ കാഴ്ചപ്പാടിലാണ് ചലച്ചിത്രം ഒരുങ്ങുന്നത്. പ്രമോദ് പയ്യന്നൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബഷീര്‍ കഥകളിലെ ജനപ്രിയനും പ്രണയനായകനുമായ മജീദിന്റെ വിഭിന്നമായ ജീവിതഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.

ഇന്ത്യാവിഭജനത്തിന് കാരണമായ സങ്കീര്‍ണമായ രാഷ്ട്രീയപശ്ചാത്തലവും സമന്വയിപ്പിക്കുന്നുണ്ട്. ലിവിന്‍ ആര്‍ട്‌സിന്റെയും ഏസ്തിസ് മീഡിയായുടെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും പ്രതിഭാസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരും സഹകരിക്കുന്നുണ്ട്.

കെ.ടി. മുഹമ്മദിന്റെ വരികള്‍ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന മനോഹരഗാനം ബാല്യകാല സഖിയിലെ പ്രധാന ആകര്‍ഷണ ഘടകമായിരിക്കും.

'ഒന്നിനിശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...' എന്ന അനശ്വരഗാനം ചിത്രത്തിനായി റീമിക്‌സ് ചെയ്യെമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മമ്മൂട്ടിയ്ക്കുപുറമേ മറ്റേതെല്ലാം താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഇത് രണ്ടാം തവണയാണ് ഒരു ബഷീര്‍കൃതിയില്‍ മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ അടൂര്‍ഗോപാലകൃഷ്ണന്‍ ബഷീറിന്റെ നോവലിനെ ആധാരമാക്കി സംവിധാനം ചെയ്ത മതിലുകളിലെ മമ്മൂട്ടിയുടെ കഥാപാത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Back to top Go down
manavalan
Active member
Active member
manavalan

Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyMon May 09, 2011 1:11 am

മമ്മൂട്ടി വീണ്ടും കള്ളക്കാമുകനാകുന്നു

[You must be registered and logged in to see this image.]

മോഹന്‍ലാലിന്റെ കാസനോവയുടെ ഷൂട്ടിങ്‌ പുരോഗമിക്കുമ്പോള്‍ ഏതാണ്ട്‌ സമാനസ്വഭാവമുള്ള കാമുകനായി മമ്മൂട്ടിയും എത്തുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന 'കള്ളക്കാമുകന്‍' എന്ന ചിത്രത്തിലാണ്‌ മമ്മൂട്ടി പ്രണയനായകനാകുന്നു. പലതരം പ്രണയത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ മമ്മൂട്ടിയുടെ കള്ളക്കാമുകനും ഒരുങ്ങുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. മിലന്‍ ജലീല്‍ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. അടുത്ത വര്‍ഷം വിഷു റിലീസായി നിശ്‌ചയിച്ചിരിക്കുന്ന കള്ളക്കാമുകന്റെ ഷൂട്ടിങ്‌ ഡിസംബറില്‍ ആരംഭിച്ചേക്കും. ഹിറ്റ്‌ ജോഡികളായ ഉദയ്‌കൃഷ്‌ണ- സിബി കെ തോമസിന്റേതാണ്‌ തിരക്കഥ.

ഇതിന്‌ മുമ്പും ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‌ത കുട്ടേട്ടന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി സമാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുട്ടേട്ടനിലെ കഥാപാത്രത്തോട്‌ ഏറെ സാമ്യതകള്‍ പുലര്‍ത്തുന്നതായിരിക്കും കള്ളക്കാമുകന്‍ എന്നാണ്‌ സൂചന. സമ്പന്നനായ ബിസിനസുകാരനായ മമ്മൂട്ടി ഭാര്യയെ വഞ്ചിച്ച്‌ മറ്റു പ്രണയിനികളുമായി ഉല്ലസിക്കുന്നതായിരുന്നു കുട്ടേട്ടനിലെ മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്‌. തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നിവയാണ്‌ ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍ വന്‍ ഹിറ്റായപ്പോള്‍ പട്ടണത്തില്‍ ഭൂതം വലിയ പരാജയമായിരുന്നു

courtesy : [You must be registered and logged in to see this link.]
Back to top Go down
bellari raja
Active member
Active member
bellari raja

Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySun Jun 05, 2011 10:51 pm

സല്‍മാന്‍ മമ്മൂട്ടി ഫാന്‍

[You must be registered and logged in to see this image.]

മമ്മൂട്ടിയും സല്‍മാന്‍ ഖാനും തമ്മില്‍ മസിലു പിടിച്ചാല്‍ ആരു ജയിക്കും? അവസരം ഒത്തുവന്നാല്‍ ഇത്തരമൊരു കാഴ്‌ച കാണുകതന്നെ ചെയ്യാം. തനിക്ക്‌ മമ്മൂട്ടിയോടൊത്ത്‌ അഭിനയിച്ചാല്‍ കൊള്ളാമെന്ന്‌ ബോളിവുഡ്‌ സൂപ്പര്‍താരം സല്‍മാന്‍ തന്നെയാണ്‌ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്‌. മോളിവുഡ്‌ താരം അസിനോടൊപ്പം അഭിനയിക്കുന്ന റെഡി എന്ന ചിത്രത്തിന്റെ ഗ്ലോബല്‍ റിലീസിന്‌ ദുബയില്‍ എത്തിയപ്പോഴാണ്‌ സല്‍മാന്‍ മനസു തുറന്നത്‌.

അസിനെ വാരിപ്പുകഴ്‌ത്താനും സല്‍മാന്‍ പിശുക്ക്‌ കാണിച്ചില്ല. അസിന്‍ മികച്ച കലാകാരിയാണെന്നും അനായാസമായാണ്‌ അവര്‍ അഭിനയിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു. റെഡി മുംബൈയിലെ മൂവായിരത്തോളം തെരുവ്‌ കുട്ടികള്‍ക്കായി വേണ്ടി പ്രദര്‍ശിപ്പിയ്‌ക്കും,വരുമാനത്തില്‍ നിന്നുള്ള പങ്ക്‌ ബീയിങ്‌ ഹ്യൂമന്‍ എന്ന സംഘടനയുടെ സഹായപ്രവര്‍ത്തനങ്ങള്‍ക്കാണ്‌ വിനിയോഗിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു.

courtesy : [You must be registered and logged in to see this link.]
Back to top Go down
bellari raja
Active member
Active member
bellari raja

Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySun Jun 05, 2011 11:12 pm

മമ്മൂട്ടിയോട് കളിയ്ക്കാന്‍ പൃഥ്വിരാജ്

[You must be registered and logged in to see this image.]

മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവസൂപ്പര്‍താരം പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പോക്കിരിരാജയിലെ ജ്യേഷ്ഠാനുജന്മാര്‍ ഒന്നിയ്ക്കുന്നു.

പോക്കിരിരാജയില്‍ സഹോദരന്മാരായിരുന്ന താരങ്ങള്‍ പുതിയ ചിത്രത്തില്‍ ശത്രുക്കളാണ്. മമ്മൂട്ടിയുടെ വില്ലനായിട്ടാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമല്‍ നീരദ് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം, മാത്രമല്ല ക്യാമറ ചലിപ്പിക്കുന്നതും അമല്‍ തന്നെ.

സാഗര്‍ ഏലിയാസ് ജാക്കിക്കുശേഷം സംവിധാനവും ക്യാമറയും അമല്‍നീരദ് തന്നെ ചെയ്യുന്ന ചിത്രമാണിത്. 1950 ന്റെ പശ്ചാത്തലത്തില്‍ ചരിത്രപരമായ ഒരു കഥയാണ് പുതിയ ചിത്രം പറയുന്നത്. പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്ന് ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉറുമിയുടെ കഥാകാരന്‍ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഹിന്ദി, തമിഴ് നടിമാരായിരിക്കും ചിത്രത്തിലെ നായികമാരെന്നാണ് സൂചന.

സുരേഷ് ഗോപിയും പൃഥ്വിരാജും അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയുടെ ജോലികള്‍ക്കുശേഷമായിരിക്കും പുതിയ ചിത്രം തുടങ്ങുകയെന്നാണ് അറിയുന്നത്.

വണ്‍വേ ടിക്കറ്റിലാണ് മമ്മൂട്ടിയും പൃഥ്വിയും ആദ്യമായി ഒന്നിച്ചത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയുടെ വേഷമായിരുന്നു വണ്‍വേ ടിക്കറ്റില്‍ പൃഥ്വിക്ക്
Back to top Go down
vikalan
Active member
Active member
vikalan

Posts : 155
Points : 167
Reputation : 0
Join date : 2010-03-23

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyTue Jun 14, 2011 2:03 pm

മുല്ലശ്ശേരിയുടെ സ്മരണകളുമായി നിരഞ്ജനയുടെ അരങ്ങേറ്റം

[You must be registered and logged in to see this image.]

മംഗലശ്ശേരി നീലകണ്ഠന് മുന്നില്‍ ഭാനുമതി ആടിയതുപോലെയല്ലായിരുന്നു അത്. ചിലങ്കകളില്‍ കോപമല്ല മനോഹരമായ പുഞ്ചിരി കിലുങ്ങി. ഭാനുമതിയുടെ നൃത്തം കണ്ടത് നീലകണ്ഠന്‍ മാത്രമായിരുന്നെങ്കില്‍ നിരഞ്ജനയുടെ കുച്ചിപ്പുടി അരങ്ങേറ്റം കാണാന്‍ പ്രൗഢമായ സദസ്സുണ്ടായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ 'ദേവാസുര'ത്തിനും 'രാവണപ്രഭു'വിനും പ്രചോദനമായ ജീവിതകഥയിലെ നായകന്‍ മുല്ലശ്ശേരി രാജഗോപാലിന്റെ കൊച്ചുമകളാണ് നിരഞ്ജന. കലയെ മറ്റെന്തിനേക്കാളും സ്‌നേഹിച്ച രാജഗോപാലിന്റെ സ്മരണകള്‍ നിറഞ്ഞ സന്ധ്യയില്‍ അദ്ദേഹത്തിന്റെ സ്‌നേഹം ആവോളം അനുഭവിച്ച സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു നൃത്തവിരുന്ന്. രാജഗോപാലിന്റെ മകള്‍ നാരായണിയുടെയും കൊച്ചിയിലെ ബിസിനസുകാരനായ അനൂപ് അക്ബറിന്റെയും മകളായ നിരഞ്ജന തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. പെരുമ്പാവൂരിലെ 'പാദം' നൃത്ത വിദ്യാലയത്തിലെ ഗീത പത്മകുമാറിന് കീഴില്‍ മൂന്നുവര്‍ഷമായി കുച്ചിപ്പുടി അഭ്യസിക്കുകയാണ് നിരഞ്ജന.

'ദേവാസുര'ത്തിലെ നീലകണ്ഠന്‍ മോഹന്‍ലാല്‍ ആയിരുന്നുവെങ്കില്‍ നിരഞ്ജനയുടെ നൃത്തം കാണാനെത്തിയത് മമ്മൂട്ടിയാണ്. അരങ്ങേറ്റത്തിന് മുമ്പ് വേദിയിലെത്തിയ മമ്മൂട്ടി നിരഞ്ജനയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.

കോഴിക്കോട് ചാലപ്പുറത്തെ മുല്ലശ്ശേരി വീട്ടില്‍ തളര്‍ന്ന ശരീരവും ആരുടെ മുന്നിലും തോല്‍ക്കാത്ത മനസ്സുമായി ജീവിച്ച രാജഗോപാലിന്റെ കഥയെ അഭ്രപാളിയില്‍ മംഗലശ്ശേരി നീലകണ്ഠനായി ജ്വലിപ്പിച്ച രഞ്ജിത്തും സാക്ഷിയായുണ്ടായിരുന്നു. കെ.പി.എ.സി. ലളിത, ജയരാജ്, പത്മകുമാര്‍, അനൂപ് മേനോന്‍, സംവൃത സുനില്‍, സുരേഷ് കൃഷ്ണ, മുരളി മേനോന്‍, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും സദസ്സിലുണ്ടായിരുന്നു.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത 'ദേവാസുര'മാണ് മുല്ലശ്ശേരി രാജഗോപാലിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്.

പിന്നീട്, ഈ സിനിമയുടെ രണ്ടാംഭാഗം 'രാവണപ്രഭു' എന്ന പേരില്‍ രഞ്ജിത്ത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്തു. കൊച്ചിയിലായിരുന്നു അരങ്ങേറ്റ ചടങ്ങ്.

source : [You must be registered and logged in to see this link.]
Back to top Go down
Bagpiper
visitor
visitor
Bagpiper

Posts : 6
Points : 6
Reputation : 0
Join date : 2011-06-21
Location : UB City

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyTue Jun 21, 2011 4:56 am

mammuttikku veettil irunnude...
nalla roles kittunnilla pavathinu
Back to top Go down
narendrannair
Active member
Active member
narendrannair

Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptyWed Sep 07, 2011 3:10 pm

സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ഇടുക്കി ഗോള്‍ഡ്

[You must be registered and logged in to see this image.]

വെറുംവയറ്റില്‍ സിനിമ കാണരുതെന്ന് പ്രേക്ഷകരെ പഠിപ്പിച്ച ആഷിക് അബു പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. ഇടുക്കി ഗോള്‍ഡ് എന്നൊരു വേറിട്ടൊരു ടൈറ്റിലിലുള്ള ചിത്രവുമായാണ് ആഷിക് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2011ലെ വമ്പന്‍ ഹിറ്റായി മാറിയ സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ആഷിക്കിന്റെ പുതിയ ചിത്രം ഏതെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. മമ്മൂട്ടിയെ തന്നെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്നൊരു ചിത്രം സംവിധായകന്‍ ഒരുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ തിരക്കഥ ജോലികള്‍ ആരംഭിയ്ക്കുകയും ചെയ്തു. എന്നാല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ട്രെന്റ് സെറ്ററായി മാറിയതോടെ വഴിമാറി നടക്കാന്‍ തന്നെ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

സന്തോഷ് എച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന കഥയെ ആസ്പദമാക്കിയാണ് പുതിയ സിനിമയെന്നാണ് അറിയുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കഥയില്‍ ആകൃഷ്ടനായാണ് ആഷിക് പുതിയ ചിത്രമൊരുക്കാന്‍ പ്ലാന്‍ ചെയ്തതെന്ന് സൂചനകളുണ്ട്.

വ്യത്യസ്ത കഥയും ട്രീറ്റ്‌മെന്റുമാണ് ഇടുക്കി ഗോള്‍ഡിന്റെ പ്ലസ് പോയിന്റായി സംവിധായകന്‍ കണ്ടതത്രേ. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായി വിരമിച്ചതിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ വ്യക്തിയെപ്പറ്റിയാണ് കഥ നടക്കുന്നത്. സ്‌കൂളിലെ പഴയസഹപാഠികളെ കാണണമെന്നാഗ്രഹിച്ച ഇയാള്‍ പത്രത്തിലൊരു പരസ്യം നല്‍കുന്നു. ഏതാനും ദിവസത്തിന് ശേഷം ഈ പരസ്യം കണ്ട് ഒരാളെത്തുന്നു. ഏഴാം ക്ലാസില്‍ പഠിച്ച ഈ കൂട്ടുകാരന്‍ എല്ലാം തികഞ്ഞൊരു കള്ളനാണെന്നറിയുന്നതോടെ ഇടുക്കി ഗോള്‍ഡിന്റെ കഥ മാറിമറിയുകയാണ്.

സാള്‍ട്ട് ആന്റ് പെപ്പര്‍ പോലെ ഇടുക്കി ഗോള്‍ഡും മലയാളിയ്ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ രുചിക്കൂട്ടുകള്‍ സമ്മാനിയ്ക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം

courtesy : [You must be registered and logged in to see this link.] ( malayalam )
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 EmptySun Sep 11, 2011 10:12 am

kallanaaayittu suraj venjaramoodu aaayirikkum...........

athaaanallo ippo malayala cinema....
Back to top Go down
Sponsored content

 "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty
PostSubject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka    "  MAMMOOKKA  " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka - Page 11 Empty

Back to top Go down
 
" MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka
Back to top 
Page 11 of 13Go to page : Previous  1, 2, 3 ... 10, 11, 12, 13  Next
 Similar topics
-
»  " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka
» SULTAN ---- THE WARRIOR --- Official thread...
» " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News......

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: