malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
yeldo987
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
real hero
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
allambans
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
mohan.thomas
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
ajith_mc86
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
deathrace
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
dracula
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
maadambi
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
mohan
Celebrities.....Interviews...... - Page 2 I_vote_lcapCelebrities.....Interviews...... - Page 2 I_voting_barCelebrities.....Interviews...... - Page 2 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Celebrities.....Interviews...... - Page 2 Image
Powered by website-hit-counters.com .
flag
Celebrities.....Interviews...... - Page 2 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Celebrities.....Interviews......

Go down 
+17
thanthonni
manzoor
nair
bellari raja
sanjeev
narendrannair
thambi
innachan
kannan nair
manikandan
bharathchandran
naayakan
mangalasseri
smitha
kiwi
deathrace
mohan
21 posters
Go to page : Previous  1, 2, 3  Next
AuthorMessage
bharathchandran
Active member
Active member
bharathchandran


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyThu Dec 09, 2010 5:29 am

തിലകനെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല: ഗണേഷ്‌

[You must be registered and logged in to see this image.]


ഈയിടെ തിരുവനന്തപുരത്ത്‌ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ പ്രദര്‍ശിപ്പിച്ചു. 'നഗരം' ആനുകാലികമായ ഒരു സംഭവം. നായകന്‍ കെ.ബി. ഗണേഷ്‌കുമാര്‍. ഒരു തട്ടുകടക്കാരന്റെ വേഷം. റോഡ്‌ വക്കത്താണ്‌ അയാളുടെ കട. റോഡ്‌ വീതി കൂട്ടേണ്ടി വന്നപ്പോള്‍ കടയും നഷ്‌ടപ്പെട്ടു. പിന്നെ സഹായത്തിനെത്തിയ സ്‌നേഹിതന്‍. അയാളുടെ സഹായം. അങ്ങനെ തന്റെ കുടുംബം രക്ഷപ്പെടുമെന്ന്‌ സ്വപ്‌നം കണ്ട നായകന്‍ ചതിക്കുഴിയില്‍ അകപ്പെട്ടപ്പോള്‍ സ്‌നേഹിതന്റെ തനിരൂപം കണ്ടപ്പോള്‍ ഞെട്ടി. 'ഇരകളി'ലെ നായകനില്‍ തുടങ്ങിയ അഭിനയ ജീവിതം. തുടര്‍ന്ന്‌ നിരവധി സിനിമകള്‍. വലുതും ചെറുതുമായ വേഷങ്ങള്‍. സൂപ്പര്‍ഹിറ്റ്‌ള സിനിമകളും സംവിധായകരും ഗണേഷ്‌കുമാറിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു.

പിന്നെ രാഷ്‌ട്രീയത്തില്‍. പത്തനാപുരം നിയോജകമണ്ഡലത്തില്‍നിന്നും ജയിച്ചു, മന്ത്രിയായി. അന്ന്‌ പ്രായം 34. ഗണേഷിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്കു കാരണം മന്ത്രിപദവിയാണ്‌. പ്രത്യേകിച്ച്‌ എ.കെ. ആന്റണിയുമായുള്ള അടുപ്പം. ഒരു നല്ല മന്ത്രി എന്ന നിലയില്‍ ശ്രദ്ധേയന്‍. വീണ്ടും പത്തനാപുരത്തുനിന്നും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം വര്‍ദ്ധിച്ചു. സിനമ-സീരിയല്‍-രാഷ്‌ട്രീയം-സാംസ്‌കാരിക പ്രവര്‍ത്തനം എന്നിങ്ങനെ ഒരേ സമയത്ത്‌ ഗണേഷ്‌ സജീവമായി. വരുന്ന തെരഞ്ഞെടുപ്പില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ ഭൂരിപക്ഷം നല്‍കുമെന്നു പറഞ്ഞ്‌ ഗണേഷിനെ സ്‌നേഹിക്കുന്ന പത്തനാപുരത്തുകാര്‍. അവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍തന്നെ 'അമ്മ'യുടെ വൈസ്‌ പ്രസിഡണ്ട്‌, ടി.വി. കലാകാരന്‍മാരുടെ സംഘടനയായ 'ആത്മ'യുടെ ചെയര്‍മാന്‍ തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു
.

മന്ത്രിയായ അച്‌ഛന്റെ മകന്‍ സിനിമയില്‍ വന്നപ്പോള്‍ 'ധൂര്‍ത്ത'നായിരുന്നു അല്ലേ?

'ധൂര്‍ത്ത്‌' എന്ന്‌ പറയാമോ എന്നറിയില്ല. സിനിമാജീവിതത്തില്‍ സ്വതന്ത്രനായിരുന്നു. സ്വന്തം അദ്ധ്വാനംകൊണ്ട്‌ ലഭിച്ച പ്രതിഫലംകൊണ്ടാണ്‌ ഞാന്‍ ധാരാളിയായത്‌. അതിനുമുമ്പ്‌ എന്റെ ജീവിതത്തില്‍ ആഡംബരങ്ങളില്ലായിരുന്നു. മന്ത്രിയായ അച്‌ഛന്‍, ധനികന്‍ എന്നെല്ലാം പറയുമായിരുന്നെങ്കിലും അച്‌ഛന്‍ അതൊന്നും അനുഭവിക്കാന്‍ സമ്മതിച്ചില്ല. ആ അമര്‍ഷം മനസിലുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോള്‍ ഉണ്ടായ അടിപൊളി അവസ്‌ഥ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്‌തു.

മദ്യപിച്ച്‌ ബോധംകെട്ട്‌ വീണതും ആഘോഷത്തിന്റെ ഭാഗമായിട്ടാണോ.

* ഇന്നേവരെ ഞാന്‍ മദ്യപിച്ചിട്ടില്ല. എന്നാല്‍, എനിക്ക്‌ അടുപ്പമുള്ള ചിലര്‍ അങ്ങനെ പറഞ്ഞുപരത്തി. പറയുന്നവര്‍ക്ക്‌ എന്തും പറയാം. നാവിനു ലൈസന്‍സ്‌ ഇല്ലല്ലോ.

പ്രതികരിക്കാമായിരുന്നില്ലേ.

* എന്തിന്‌? മറുപടി കൊടുത്തും പ്രതികരിച്ചും അവരെ വലുതാക്കുന്നതെന്തിന്‌? എന്നെ എനിക്കറിയാം, അതുമതി.

കുറച്ചു മാസങ്ങള്‍ക്കുമുമ്പ്‌ തിലകനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും അതിനു മുന്നോടിയായിട്ടാണ്‌ കോളജ്‌ പിള്ളേരെക്കൊണ്ട്‌ തല്ലിച്ചതെന്നും പറഞ്ഞാല്‍

* തിലകന്‍ചേട്ടന്റെ അഭിനയം എനിക്ക്‌ ഇഷ്‌ടമാണ്‌. ഞാന്‍ ഒരാളെയും കൊല്ലാനോ തല്ലാനോ ശ്രമിച്ചിട്ടില്ല. തിലകന്‍ചേട്ടന്‍ പത്തനാപുരം കോളജില്‍ ചെന്ന്‌ എന്നെക്കുറിച്ച്‌ മോശമായി പ്രസംഗിച്ചപ്പോഴാണ്‌ പ്രസംഗിക്കാന്‍ കൊണ്ടുപോയവര്‍തന്നെ കൈകാര്യം ചെയ്‌തത്‌. അതില്‍ എനിക്ക്‌ യാതൊരു പങ്കും ഇല്ല.

? സിനിമയിലും രാഷ്‌ട്രീയത്തിലും ഒരുപോലെ സജീവമായി നില്‍ക്കാന്‍ എങ്ങനെ കഴിയുന്നു.

* സിനിമ എന്റെ തൊഴിലും രാഷ്‌ട്രീയം സേവനവുമാണ്‌. എന്നാല്‍ സീരിയലില്‍ അഭിനയിക്കുന്നതാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം സജീവമായി കൊണ്ടുപോകാന്‍ നല്ലത്‌. അതുകൊണ്ട്‌ സീരിയലില്‍ ധാരാളം അഭിനയിച്ചു. പിന്നെ നല്ല വേഷങ്ങള്‍ സിനിമയില്‍ വന്നതുകൊണ്ട്‌ ചെയ്‌തു. ഏതു രംഗത്തായാലും കഠിനാദ്ധ്വാനം ചെയ്യാന്‍ എനിക്കു സന്തോഷമേ ഉള്ളൂ.
Back to top Go down
bharathchandran
Active member
Active member
bharathchandran


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyThu Dec 09, 2010 5:32 am

? രാഷ്‌ട്രീയം-സിനിമ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പുസ്‌തക വായനയും തുടങ്ങിയിരിക്കുന്നു. വായിച്ച പുസ്‌തകങ്ങളില്‍ കാറല്‍മാക്‌സിന്റെ 'മൂലധന'വും ഉണ്ടായിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലേക്ക്‌ പോകാന്‍ ഉദ്യേശമുണ്ടോ.

* ലോകം മുഴുവന്‍ അംഗീകരിച്ച ഒരു തത്വശാസ്‌ത്രമാണ്‌ 'മൂലധനം'. എന്താണ്‌ അതിന്റെ പ്രത്യേകതയെന്ന്‌ മനസിലാക്കണമല്ലോ. ഏറെ രസകരമായ ഒരു കാര്യം പറയട്ടെ, കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക്‌ സ്വാധീനമുള്ള വായനശാലയില്‍നിന്നാണ്‌ ഞാന്‍ 'മൂലധനം' വായിക്കാന്‍ എടുത്തത്‌. എനിക്കു മുമ്പേ ആ പുസ്‌തകം വായിക്കാന്‍ കൊണ്ടുപോയത്‌ 1996-ല്‍. 96-നു ശേഷം 2008-ല്‍ മാത്രമാണ്‌ മറ്റൊരാള്‍ 'മൂലധനം' വായിക്കാന്‍ എടുത്തത്‌. 12 വര്‍ഷക്കാലം ആരും 'മൂലധനം' വായിച്ചില്ല എന്നല്ലേ മനസിലാക്കേണ്ടത്‌. 'എല്ലാം മനസിലാക്കണം' എന്ന ആഗ്രഹംകൊണ്ടാണ്‌ ഞാന്‍ 'മൂലധനം' വായിച്ചത്‌. അല്ലാതെ യു.ഡി.എഫ്‌. വിടാനോ പാര്‍ട്ടി മാറാനോ അല്ല.

? 'മൂലധനം' ഇഷ്‌ടപ്പെട്ടോ.

* ഉവ്വ്‌. എന്നാല്‍ ഈ കാലഘട്ടത്തില്‍ 'മൂലധന'ത്തില്‍ പറയുന്ന പലതും നടപ്പാക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്‌.

? എന്താണ്‌ താങ്കളുടെ പ്ലസ്‌ പോയിന്റ്‌.

* എന്റെ പ്ലസ്‌ പോയിന്റ്‌ എന്താണെന്ന്‌ അറിയാത്തതാണ്‌ എന്റെ പ്ലസ്‌ പോയിന്റ്‌.

? 'ഇരകള്‍' മുതല്‍ അഭിനയത്തില്‍ ഉണ്ടായ വ്യത്യാസം.

* 'ഇരകള്‍' അഭിനയിക്കുമ്പോള്‍ അഭിനയം എന്താണെന്ന്‌ അറിഞ്ഞിരുന്നില്ല. അഭിനയിക്കാന്‍ അവസരം കിട്ടി, അഭിനയിച്ചു. പിന്നീട്‌ അഭിനയം തൊഴിലായി സ്വീകരിച്ചു. 24 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്‌. മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങാനുള്ള ഭാഗ്യം കിട്ടി എന്നുള്ളതാണ്‌ പ്രത്യേകത. അതാണെന്റെ ഏറ്റവും വലിയ സന്തോഷം.

? തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കലാകാരന്‍ എന്ന നിലയില്‍ എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ.

* തീര്‍ച്ചയായും. എന്നെപ്പറ്റി എതിര്‍ കക്ഷിക്കാര്‍ നെഗറ്റീവ്‌ ആയി കുറെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെങ്കിലും ഞാന്‍ ചെയ്‌ത കഥാപാത്രങ്ങള്‍ മനുഷ്യമനസില്‍ ഉണ്ടാക്കിയ സ്വാധീനം, അതൊക്കെ തെറ്റാണെന്നു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. മാത്രമല്ല, എനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ ധാരാളം ആളുകളുണ്ടായിരുന്നു. എന്നെ കാണാനും ഞാന്‍ പറയുന്നത്‌ കേള്‍ക്കാനും ആളുകള്‍ സ്‌നേഹത്തോടെ വന്നു. അതുകൊണ്ട്‌ സത്യസന്ധമായ കാര്യങ്ങള്‍ പറയാന്‍ സാധിച്ചു. ഞാന്‍ പറഞ്ഞതാണ്‌ ശരിയെന്ന്‌ എന്റെ പ്രവൃത്തികൊണ്ടവര്‍ മനസിലാക്കി.

? ഒരു നടനും കലാകാരനുമായിരുന്നിട്ടും താങ്കള്‍ക്ക്‌ സാംസ്‌കാരിക വകുപ്പ്‌ നല്‍കാതെ ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പ്‌ തന്നതിനു പിന്നില്‍ എ.കെ. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു.

* ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പിന്റെകൂടെ സാംസ്‌കാരിക വകുപ്പുകൂടി ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സാംസ്‌കാരിക വകുപ്പ്‌ എന്നെ ഏല്‌പിച്ചാല്‍ വ്യക്‌തിപരമായ എന്റെ താല്‌പര്യങ്ങള്‍ അതില്‍ പുലര്‍ത്തുമെന്ന്‌ സംശയിച്ചാണെന്ന്‌ മുഖ്യമന്ത്രിയായ ആന്റണിസാര്‍ പിന്നീട്‌ പറഞ്ഞു. എന്നെ കൂടുതല്‍ മനസിലാക്കിയപ്പോള്‍ ഞാനങ്ങനെ ചെയ്യുന്ന ആളല്ലെന്നു അദ്ദേഹത്തിന്‌ ബോദ്ധ്യപ്പെട്ടു.

? വീണ്ടും മന്ത്രിയായാല്‍ സാംസ്‌കാരിക വകുപ്പ്‌ ആവശ്യപ്പെടുമോ.

* അതിനുത്തരം ഇപ്പോള്‍ പറയാന്‍ കഴിയില്ല. അങ്ങനെ ഒരു സ്വപ്‌നവും ഇനി ഇല്ല. അതേ സമയം ഞാന്‍ വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ്‌ അധികാരത്തില്‍ വരികയാണെങ്കില്‍ സിനിമാരംഗത്തും മറ്റും പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യും. ഇന്ന്‌ 'അമ്മ' എന്ന സംഘടന വലിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌. 'അമ്മ' ഉണ്ടാക്കാന്‍ വളരെയേറെ ബുദ്ധിമുട്ടിയ ഓരാളാണ്‌ ഞാന്‍. സംഘടനകള്‍ നല്ലതാണ്‌. ഇന്ന്‌ സംഘടനകള്‍ ധാരാളമുണ്ടെങ്കിലും ഗുണമുള്ളവ കുറവാണ്‌. സിനിമയുടെ തകര്‍ച്ചയ്‌ക്കുതന്നെ ചില സംഘടനകള്‍ കാരണമായി.
Back to top Go down
bharathchandran
Active member
Active member
bharathchandran


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyThu Dec 09, 2010 5:34 am

? സാംസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കും സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണപരമായി എന്തു നിര്‍ദ്ദേശമായിരിക്കും താങ്കള്‍ കൊടുക്കുന്നത്‌.

* ഇനി സിനിമയെ രക്ഷിക്കാന്‍ ഗവണ്‍മെന്റിനു മാത്രമേ കഴിയൂ. അതുകൊണ്ട്‌ എനിക്ക്‌ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ഗവണ്‍മെന്റ്‌ വരികയാണെങ്കില്‍ ഞാന്‍ ഒരു പ്രൊപ്പോസല്‍ വക്കും. സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും വെല്‍ഫെയര്‍ ഫണ്ട്‌ നടപ്പിലാക്കും. ഒരു സിനിമ റിലീസ്‌ ചെയ്‌താല്‍ ഒരു ടിക്കറ്റില്‍നിന്നും ഒരു രൂപ വീതം സര്‍ക്കാര്‍ ശേഖരിച്ച്‌ അതൊരു പ്രത്യേക ഫണ്ടായിട്ട്‌ സൂക്ഷിക്കണം. ഫിലിം ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‌ തീയേറ്ററുകള്‍ നിര്‍മിക്കാന്‍ (ശമ്പളം കൊടുക്കാനല്ല) ഈ ഫണ്ട്‌ സൂക്ഷിക്കണം. തീയേറ്ററില്‍ ടിക്കറ്റ്‌ കൊടുക്കുന്നവര്‍, ടിക്കറ്റ്‌ കീറിക്കൊടുക്കുന്നവര്‍, സിനിമയുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, നൃത്തം, ബാലെ, കഥാപ്രസംഗം, നാടകം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇവരെയെല്ലാം സര്‍ക്കാര്‍ റജിസ്‌റ്റര്‍ ചെയ്യണം. ഈ ഇനത്തില്‍ തീയേറ്ററുകളില്‍നിന്നും മാത്രമായി ഒരു ദിവസം ലക്ഷക്കണക്കിന്‌ രൂപ സര്‍ക്കാരിന്‌ ലഭിക്കും.

സിനിമയ്‌ക്കുവേണ്ടി ഒരൊറ്റ സൊസൈറ്റി മതി. (ചലച്ചിത്ര അക്കാദമിയും ഫിലിം ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷനും ഒന്നാക്കണം. എന്തിനാണ്‌ സിനിമയ്‌ക്കുവേണ്ടി രണ്ട്‌ സ്‌ഥാപനങ്ങള്‍?) നല്ല സിനിമകള്‍ എടുക്കുന്നവര്‍ക്ക്‌ സബ്‌സിഡി കൊടുക്കാം. സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ ലോണ്‍ കൊടുക്കാം. ആരോഗ്യം, ഭവന പദ്ധതികള്‍ക്ക്‌ ലോണ്‍ കൊടുത്ത്‌ തൊഴിലാളികള്‍ക്കും ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഉള്ള ഒരു വലിയ പദ്ധതി എന്റെ മനസില്‍ ഉണ്ട്‌. ഇതൊക്കെ സര്‍ക്കാരിന്‌ മാത്രമേ ചെയ്യാന്‍ കഴിയൂ.

? ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതുകൊണ്ടല്ലേ എളുപ്പമായി ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത്‌.

* ഞങ്ങള്‍ ഭരണപക്ഷത്ത്‌ വരുമ്പോള്‍ നടപ്പിലാക്കാവുന്ന കാര്യങ്ങളാണ്‌ പറഞ്ഞത്‌. അതിനായി ചുരുങ്ങിയ മാസങ്ങള്‍ മാത്രമല്ലേ ഉള്ളൂ.

? സംഘടനകളില്‍ വിശ്വാസമില്ലാതായോ.

* ഞാന്‍ മുമ്പൊരിക്കല്‍ സിനിമാമംഗളത്തിനു തന്ന ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്‌- സിനിമയ്‌ക്കുവേണ്ടി സിനിമാ സംഘടനകള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്‌. സംഘടനകള്‍ ഓരോരുത്തര്‍ക്കും ആളാകാന്‍വേണ്ടി മാത്രമാണ്‌.

? മനുഷ്യദൈവങ്ങളുടെ പുറകെയാണ്‌ ഗണേഷ്‌ പോകുന്നതെന്ന്‌ സിനിമാരംഗത്ത്‌ പ്രചരണമുണ്ട്‌.

* മനുഷ്യദൈവങ്ങളുടെ പുറകെ ഞാന്‍ പോയിട്ടില്ല. അതേ സമയം എനിക്കറിയാത്ത കാര്യങ്ങള്‍ മനസിലാക്കുന്നതിന്‌ സൈക്യാട്രിസ്‌റ്റിന്റെ അടുക്കല്‍വരെ പോയിട്ടുണ്ട്‌- കൗണ്‍സിലിംഗിന്‌. ഒരിക്കല്‍ മാതാ അമൃതാനന്ദമയി അമ്മയെ കാണാന്‍ പോയി. അമ്മ എന്നെ ഉപദേശിച്ചത്‌- ഒരു സൈക്യാട്രിസ്‌റ്റിനെ കണ്ട്‌ കൗണ്‍സിലിംഗ്‌ നടത്തണം എന്നാണ്‌. ഞാനതിനുശേഷം പി.എം. മാത്യു വെല്ലൂരിനെ കണ്ട്‌ കൗണ്‍സിലിംഗിന്‌ വിധേയനായി. എനിക്കറിയാത്തത്‌ ആരില്‍നിന്ന്‌ ലഭിച്ചാലും ഞാന്‍ സ്വീകരിക്കും. അല്ലാതെ ജീവിതകാലം മുഴുവന്‍ ഞാന്‍ പറയുന്നതാണ്‌ 'ശരി' എന്നു പറഞ്ഞ്‌ നില്‍ക്കുകയില്ല.

? വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്കെതിരെ തിലകന്‍ മത്സരിക്കുമെന്നു പറഞ്ഞു കഴിഞ്ഞു. എന്താണഭിപ്രായം.

* തിലകന്‍ മത്സരിക്കുന്ന കാര്യം ഞാനല്ല പറയേണ്ടത്‌. ഏതു മത്സരവും സ്‌പിരിറ്റോടെ കാണുന്നവനാണ്‌ ഞാന്‍. എനിക്കെതിരെ മത്സരിക്കുന്നവര്‍ ആരുമായിക്കൊള്ളട്ടെ- ഞാന്‍ എന്നെ സമര്‍പ്പിക്കുന്നത്‌ ജനങ്ങളിലാണ്‌. ഗണേഷ്‌കുമാര്‍ പറഞ്ഞുനിര്‍ത്തി.

പല്ലിശ്ശേരി




Courtesy : Mangalam.....



[You must be registered and logged in to see this link.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySun Dec 12, 2010 4:03 am

[You must be registered and logged in to see this image.]


courtesy : [You must be registered and logged in to see this link.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySun Dec 12, 2010 4:04 am

[You must be registered and logged in to see this image.]


Courtesy : [You must be registered and logged in to see this link.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySun Dec 12, 2010 4:11 am

[You must be registered and logged in to see this image.]



Courtesy : [You must be registered and logged in to see this link.]
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Dec 31, 2010 7:57 am

സുധീഷിന്റെ കാല്‍നൂറ്റാണ്ട്‌

[You must be registered and logged in to see this image.]

സുധീഷ്‌ സിനിമയിലെത്തിയിട്ട്‌ കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്നു. നൂറ്റിയിരുപതോളം സിനിമകളില്‍ അഭിനയിച്ചു. ബാലതാരമായി സിനിമയിലെത്തി ആറ്‌ ചിത്രങ്ങളില്‍ നായകനായി. നാടകനടനായ അച്‌ഛന്റെ നിഴല്‍പറ്റിയാണ്‌ അഭിനയത്തില്‍ ഹരിശ്രീ കുറിച്ചത്‌. ചലച്ചിത്രനടന്‍, വിവിധ ചാനലുകളിലെ അവതാരകന്‍, സീരിയല്‍ സംവിധായകന്‍ എന്നീ നിലകളിലൊക്കെ സുധീഷ്‌ ശ്രദ്ധേയനായി. മണിച്ചിത്രത്താഴിലെ കിണ്ടിയാണ്‌ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്‌. അഭിനയത്തില്‍ കാല്‍ നൂറ്റാണ്ട്‌ തികയ്‌ക്കുന്ന സുധീഷ്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'അനന്തരം' എന്ന ചിത്രത്തിലൂടെയാണ്‌ ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തിയത്‌. കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വര്‍ഷത്തെ ചലച്ചിത്രാഭിനയത്തെക്കുറിച്ച്‌ സുധീഷ്‌ മനസ്‌ തുറക്കുകയാണ്‌.

സുധീഷിന്റെ ഇന്നലെകള്‍...?

* അച്‌ഛന്റെ നാടകങ്ങള്‍ കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അച്‌ഛന്റെ പേര്‌ സുധാകരന്‍നായര്‍. അമ്മ സൂര്യപ്രഭ. അച്‌ഛന്‍ റിട്ടയേര്‍ഡ്‌ ഡപ്യൂട്ടി കളക്‌ടറായിരുന്നു. അച്‌ഛന്റെ വഴിയിലൂടെ സ്വാഭാവികമായും ഞാനും സഞ്ചരിക്കുകയായിരുന്നു. അന്നൊക്കെ അച്‌ഛന്റെ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളും എന്നെ ഒരുപാട്‌ സ്വാധീനിച്ചിരുന്നു. 1985-ല്‍ തൃശൂരില്‍ നടന്ന സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്‌ടില്‍ രണ്ടാം സമ്മാനം ലഭിച്ചു. അഞ്ച്‌ കഥാപാത്രങ്ങളെയാണ്‌ ഞാന്‍ അവതരിപ്പിച്ചത്‌.

ബാലതാരമായി സുധീഷ്‌ ക്യാമറയുടെ മുന്നിലെത്തിയത്‌ എപ്പോഴായിരുന്നു...?

* എം.ടി. സാറിന്റെ 'വാരിക്കുഴി'യില്‍ അഭിനയിച്ചത്‌ എട്ടാമത്തെ വയസിലായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അടൂര്‍ സാറിന്റെ അനന്തരത്തില്‍ അവസരം ലഭിച്ചത്‌. അശോകന്റെ ബാല്യകാലമാണ്‌ അഭിനയിച്ചത്‌. ഇതിനിടയില്‍ പൂമഴയെന്ന കുട്ടികളുടെ സിനിമയിലും നായകനായി.

മുദ്രയില്‍ ശ്രദ്ധേയമായ വേഷമായിരുന്നുവല്ലോ....?

* മുദ്രയില്‍ മമ്മൂക്കയോടൊപ്പം അഭിനയിച്ചതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 'പുതുമഴയായ്‌ പാടാം....' എന്ന ഗാനം ഹിറ്റായി. അത്‌ പ്രി-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌.

സേതുമാധവന്റെ വേനല്‍ക്കിനാവുകള്‍....?

* ഒരുപാട്‌ അഭിനയിക്കാനുണ്ടായിരുന്ന ചിത്രമാണ്‌ വേനല്‍ക്കിനാവുകള്‍. ഈ ചിത്രത്തിലൂടെയാണ്‌ ചലച്ചിത്രാഭിനയത്തെക്കുറിച്ച്‌ ഞാന്‍ പഠിച്ചുതുടങ്ങിയത്‌.

ആധാരത്തിലെ രമേശന്‍....?

* എന്റെ മനസിനെ വല്ലാതെ സ്‌പര്‍ശിച്ച കഥാപാത്രമാണ്‌ ആധാരമെന്ന ചിത്രത്തിലെ രമേശന്‍. ഓപ്പോളിനുവേണ്ടി ജീവിക്കുന്ന രമേശന്‍. മാലയും വളയും ധരിച്ച്‌ സന്തോഷത്തോടെ വീട്ടിലിരിക്കുന്ന ഓപ്പോളെ നോക്കി ഞാന്‍ പറയുന്ന 'കാട്ടിലെ തണുപ്പും അട്ടയും കഷ്‌ടപ്പാടുമൊന്നും എനിക്കൊരു പ്രശ്‌നമല്ല ഓപ്പോളേ....' എന്ന ഡയലോഗ്‌ അക്കാലത്ത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Dec 31, 2010 8:00 am

[You must be registered and logged in to see this image.]

മണിച്ചിത്രത്താഴിലെ കിണ്ടി....?

* എനിക്ക്‌ ഒരുപാട്‌ പ്രശസ്‌തി നേടിത്തന്ന കഥാപാത്രമാണ്‌ ഫാസില്‍സാറിന്റെ മണിച്ചിത്രത്താഴിലെ കിണ്ടി. ലാലേട്ടന്‍ എന്നെ കാണുമ്പോഴൊക്കെ കിണ്ടി.... കിണ്ടി...... എന്ന്‌ വിളിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരുപാട്‌ രസിച്ചിരുന്നു. മണിച്ചിത്രത്താഴ്‌ പുറത്തിറങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കിണ്ടിയെ മറക്കാന്‍ എനിക്കും കഴിയില്ല.

ശ്രദ്ധേയമായ മറ്റ്‌ ചിത്രങ്ങള്‍...?

* ആധാരം, അനിയത്തിപ്രാവ്‌, ചിന്താവിഷ്‌ടയായ ശ്യാമള, ഹരികൃഷ്‌ണന്‍സ്‌, പ്രേംപൂജാരി, വല്യേട്ടന്‍, മാമ്പഴക്കാലം, ബാലേട്ടന്‍ ഉള്‍പ്പെടെ ധാരാളം ചിത്രങ്ങളുണ്ട്‌.

ചെപ്പടിവിദ്യ....?

* ചെപ്പടിവിദ്യയുടെപ സെറ്റില്‍നിന്നും യാത്ര പറഞ്ഞ്‌ പോവുമ്പോഴാണ്‌ മോനിഷ ആക്‌സിഡന്റില്‍ മരണപ്പെട്ടത്‌. വല്ലാത്തൊരു വേദനയായിരുന്നു മോനിഷയുടെ വേര്‍പാട്‌. കത്തിനില്‍ക്കുന്ന സമയത്താണ്‌ ചെപ്പടിവിദ്യയില്‍ മോനിഷ എന്റെ നായികയാവുന്നത്‌. ഞാനാണെങ്കില്‍ തുടക്കക്കാരനും. മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ്‌ കിട്ടിയ മോനിഷയ്‌ക്കൊപ്പം അഭിനയിക്കേണ്ടി വന്നപ്പോള്‍ ടെന്‍ഷന്‍ തോന്നിയിരുന്നു. പക്ഷേ, മോനിഷയുടെ നിഷ്‌കളങ്കമായ പെരുമാറ്റം എനിക്ക്‌ വളരെയേറെ സഹായകമായിരുന്നു. മോനിഷയുടെ അവസാന ചിത്രത്തിലെ നായകനെന്ന നിലയില്‍ മോനിഷയെ എനിക്കൊരിക്കലും മറക്കാനാവില്ല.

സുധീഷിന്റെ നായികമാര്‍....?

* മോനിഷ, മാതു, കാര്‍ത്തിക, പ്രവീണ, അഞ്‌ജു അരവിന്ദ്‌, വിന്ദുജമേനോന്‍, കനക, രമ്യനമ്പീശന്‍ ഉള്‍പ്പെടെയുള്ളവര്‍ എന്റെ നായികമാരായി അഭിനയിച്ചിട്ടുണ്ട്‌.

അച്‌ഛന്റെ പൊന്നു മക്കള്‍ എന്ന നാടകം സിനിമയാക്കിയപ്പോള്‍ സുധീഷായിരുന്നല്ലോ നായകന്‍...?

* പൊന്നുമക്കള്‍ ആയിരം വേദികളിലാണ്‌ അവതരിപ്പിച്ചത്‌. ഈ നാടകം സിനിമയാക്കിയത്‌ സംവിധായകന്‍ അഖിലേഷാണ്‌. നാടകത്തിലെ കേന്ദ്രകഥാപാത്രമായ ബുദ്ധിയുറയ്‌ക്കാത്ത യുവാവായാണ്‌ ഞാന്‍ അഭിനയിച്ചത്‌. സിനിമയില്‍ അഭിനയിക്കുന്നതിനുമുമ്പ്‌ നാടകത്തിന്റെ സിഡി കാണണമെന്നുണ്ടായിരുന്നു. എന്നാല്‍ മുരളിച്ചേട്ടന്‍ സിഡി കാണുന്നില്ലെന്ന്‌ പറഞ്ഞു. അനുകരണം വേണ്ടെന്നും സ്വന്തം കഴിവിനനുസരിച്ച്‌ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുമായിരുന്നു മുരളിച്ചേട്ടന്‍ സൂചിപ്പിച്ചത്‌. അതുകൊണ്ടുതന്നെ എനിക്ക്‌ ശ്രദ്ധേയമായ കഥാപാത്രത്തെയാണ്‌ സമ്മാനിച്ചത്‌. ജേസി ഫൗണ്ടേഷന്റെ അവാര്‍ഡും എനിക്ക്‌ ലഭിച്ചു.
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Dec 31, 2010 8:03 am

അച്‌ഛന്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ടല്ലോ...?

* ജോലിത്തിരക്കുകള്‍ക്കിടയിലും അച്‌ഛന്‍ ധാരാളം നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. 1974-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ നാടകമത്സരത്തില്‍ സഹനടനുള്ള അവാര്‍ഡും അച്‌ഛന്‌ ലഭിച്ചിട്ടുണ്ട്‌. ഹൃദയം ഒരു ക്ഷേത്രം, പഞ്ചാഗ്നി ഉള്‍പ്പെടെ മുപ്പതോളം സിനിമകളിലും അച്‌ഛന്‍ അഭിനയിച്ചു. ആകാശത്തിലേക്കൊരു കിളിവാതില്‍, പ്രദക്ഷിണം, സുദിനം, ആനപ്പറമ്പില്‍ ചേനക്കാര്യം ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അച്‌ഛനും ഞാനും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്‌.

നായകവേഷങ്ങളില്‍നിന്നും പിന്തള്ളപ്പെട്ടത്‌ എങ്ങനെയായിരുന്നു....?

* ബാലതാരമായാണ്‌ എത്തിയത്‌. അതുകൊണ്ടുതന്നെ നായകനടനാവാനുള്ള ശ്രമം നടത്തിയിട്ടില്ല. സംവിധായകന്‍ നല്‍കുന്ന റോളുകള്‍ ഭംഗിയാക്കുകമാത്രമാണ്‌ ഞാന്‍ ചെയ്‌തത്‌.

സീരിയല്‍-ടെലിഫിലിം രംഗത്തും സജീവമായിരുന്നുവല്ലോ....?

* അതെ, കൂടുമാറ്റമെന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ്‌ ഞാന്‍ മിനിസ്‌ക്രീന്‍ ശാഖയിലേക്ക്‌ കടന്നുവന്നത്‌. ഞാന്‍ അഭിനയിച്ച ഇഷ്‌ടമായി എന്ന സീരിയലിന്റെ സംവിധാനവും നിര്‍വഹിച്ചു. ചാനലുകളില്‍ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സ്വപ്‌നം...?

* ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്‌.

പുതിയ ചിത്രങ്ങള്‍....?

* സഹസ്രത്തിനും അറ്റ്‌ലസ്‌ രാമചന്ദ്രന്റെ ഹോളിഡെയ്‌സിനുംശേഷം ടി.വി. ചന്ദ്രന്റെ കിനാവള്ളിയിലും ദിലീപിന്റെ പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്‌.

കുടുംബം...?

* അച്‌ഛന്‍ സുധാകരന്‍നായര്‍, അമ്മ സൂര്യപ്രഭ, ഭാര്യ ധന്യ, മകന്‍ നാലു വയസുകാരനായ രുദ്രാക്ഷ്‌.



Courtesy : Mangalam .....

[You must be registered and logged in to see this link.]
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Jan 14, 2011 10:28 am

നായികമാരെ തീരുമാനിക്കുന്നത്‌ നായകനടന്‍മാരാണ്‌


[You must be registered and logged in to see this image.]



മോഹന്‍ലാലിനെ നായകനാക്കി തുളസീദാസ്‌ സംവിധാനം ചെയ്‌ത 'കോളജ്‌കുമാരനു'ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ്‌ 'കാസര്‍കോട്‌ കാദര്‍ഭായ്‌' മൂന്നാം ഭാഗം.

ഒരൊറ്റ ഷെഡ്യൂളില്‍ നിശ്‌ചയിച്ച സമയത്തിനുമുമ്പ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയ തുളസീദാസിനോട്‌ ചോദിച്ചു.

'താങ്കള്‍ വിവാദങ്ങളുടെ ഡയറക്‌ടറായിട്ടാണ്‌ അറിയപ്പെടുന്നത്‌. എന്താ അതിനു കാരണം?'

അതിന്‌ ഒരു തിരുത്ത്‌ ആവശ്യമുണ്ട്‌. ന്യായമായ കാര്യങ്ങള്‍ ഞാന്‍ പറയാറുണ്ട്‌. എല്ലാവരോടും അങ്ങനെതന്നെയാണ്‌. അത്‌ ചിലര്‍ക്ക്‌ രസിക്കണമെന്നില്ല. സത്യത്തെ ഭയക്കുന്നവരാണ്‌ എന്നെ വിവാദങ്ങളുടെ സംവിധായകന്‍ എന്നു പറയുന്നത്‌.

സിനിമാ പരസ്യത്തിന്റെ കാര്യത്തിലല്ലേ വിവാദത്തിന്‌ തുടക്കം?

ഞാന്‍ പറഞ്ഞല്ലോ- എല്ലാം സത്യത്തിനുവേണ്ടിയായിരുന്നു. പരസ്യത്തിന്റേത്‌ വളരെ ചെറിയ കാര്യമാണ്‌.

? എന്താണന്ന്‌ സംഭവിച്ചത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌- പബ്ലിസിറ്റി നിയന്ത്രിക്കണമെന്ന്‌ പറഞ്ഞ്‌ നിര്‍മാതാക്കളും വിതരണക്കാരും നിയന്ത്രണം ഉണ്ടാക്കിയിരുന്നു. പത്രങ്ങളില്‍ പരസ്യം കൊടുക്കരുത്‌. ഒരു ദിവസം (റിലീസ്‌ ദിവസം) മാത്രം കൊടുത്താല്‍മതി എന്നു തീരുമാനമുണ്ടായി. അതേക്കുറിച്ച്‌ ഒരഭിമുഖത്തില്‍ - ''രണ്ടര രൂപ വിലയുള്ള ഒരു ടൂത്ത്‌പേസ്‌റ്റ് കോടികള്‍ മുടക്കിയാണ്‌ മാര്‍ക്കറ്റ്‌ ചെയ്യുന്നത്‌. എന്നാല്‍ കോടികള്‍ മുടക്കി എടുക്കുന്ന സിനിമയ്‌ക്ക് പബ്ലിസിറ്റി കൊടുക്കരുത്‌ എന്നു പറയുന്നത്‌ ശരിയല്ല'' എന്നു മാത്രമാണ്‌ ഞാന്‍ പറഞ്ഞത്‌. 'നാളെ മുതല്‍' എന്നൊരു പരസ്യംകൂടി കൊടുത്താല്‍ മാത്രമേ സിനിമ കാണാന്‍ വരുന്ന ഫാമിലിക്ക്‌ പ്ലാന്‍ ചെയ്യാന്‍ പറ്റൂ. അതിനു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍നിന്നും ലെറ്റര്‍ വന്നു. മാക്‌ടയിലേക്കാണ്‌ വന്നത്‌. എസ്‌.എന്‍. സ്വാമി എന്നെ വിളിപ്പിക്കുന്നു.

ഞാന്‍ എറണാകുളത്ത്‌ വന്നു. അന്ന്‌ ഞാന്‍ 'ആയിരം നാവുള്ള അനന്തന്‍' സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. തിരക്കഥ എഴുതുന്നത്‌ എസ്‌.എന്‍. സ്വാമിയാണ്‌. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി പ്രശ്‌നം തീര്‍ക്കാതെ ചിത്രം തുടങ്ങില്ലെന്നും ഞാന്‍ ചെന്ന്‌ മാപ്പ്‌ പറയണമെന്നും പറഞ്ഞു. മാപ്പ്‌ പറയത്തക്ക ഒരു തെറ്റും ഞാന്‍ ചെയ്‌തിട്ടില്ലെങ്കിലും സിനിമ തുടങ്ങേണ്ടിയിരുന്നതുകൊണ്ടും സ്വാമിയുടെ നിര്‍ബന്ധംകൊണ്ടും ഞാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ചെന്ന്‌ മാപ്പു പറഞ്ഞു. മമ്മൂക്കയ്‌ക്കും മറ്റും അഡ്വാന്‍സ്‌ കൊടുത്തതാണ്‌. ആ പ്രോജക്‌ട് മുടങ്ങാതിരിക്കാനും ജീവിക്കാനുംവേണ്ടിയാണ്‌ ഞാന്‍ മാപ്പ്‌ പറഞ്ഞത്‌.

ഭീഷണിയും വധഭീഷണിയും

? ദിലീപുമായി സിനിമ ചെയ്യാന്‍ തീരുമാനിക്കുകയും എന്നാല്‍ ആ പ്രോജക്‌ട് നടക്കാതെ വരികയും ഏറെ വിവാദമായിത്തീരുകയും താങ്കള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുകയും ഒരു സംഘടനതന്നെ പിളരുകയും ചെയ്‌ത സംഭവമായിരുന്നു ദിലീപ്‌ പ്രശ്‌നം. താങ്കള്‍ എങ്ങനെയാണ്‌ അതൊക്കെ തരണം ചെയ്‌തത്‌.

ഒരു കലാകാരനായതുകൊണ്ടുമാത്രമാണ്‌ ഞാന്‍ ആ അവസ്‌ഥ തരണം ചെയ്‌തുപോയത്‌. അല്ലാത്ത ഒരു മനുഷ്യനായിരുന്നെങ്കില്‍ ആ സംഭവത്തിന്റെ പേരില്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ സിനിമാ ലോകത്തുനിന്നും ഒളിച്ചോടിപ്പോകും. അങ്ങനെ ഒരു പ്രശ്‌നംവരെ എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌. ഞാന്‍ മാത്രമാണ്‌ അതിന്റെ വേദന അനുഭവിച്ചതെന്ന്‌ വിചാരിക്കരുത്‌. എന്റെ കുടുംബത്തിലുള്ളവര്‍ക്ക്‌ ഇക്കാരണത്തിന്റെ പേരില്‍ ഉറക്കമില്ലാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

? 'പ്രശ്‌നം പ്രശ്‌നം' എന്നു പറയുകയല്ലാതെ എന്താണ്‌ പ്രശ്‌നം എന്നു പറഞ്ഞില്ല.

ഭീഷണി. വളരെ ക്രൂരമായ ഭീഷണി. വധഭീഷണിവരെ. കൂടുതല്‍ ഒന്നും ഞാനിപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച്‌ പറയാന്‍ ആഗ്രഹിക്കുന്നില്ല.

? പേടികൊണ്ടാണോ.

പേടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എല്ലാറ്റിനും ഏറാന്‍മൂളി നില്‍ക്കുമായിരുന്നില്ലേ?

? പിന്നെന്താണ്‌ പറയാന്‍ മടി.

അതൊക്കെ അടഞ്ഞ അദ്ധ്യായങ്ങളാണ്‌. എന്റെ മനസിന്റെ ആത്മവിശ്വാസംകൊണ്ടാണ്‌ ഞാന്‍ വീണ്ടും സിനിമ ചെയ്യുന്നത്‌.

? കോളജ്‌കുമാരനുശേഷം ഒരു ഗ്യാപ്പ്‌ വന്നു.

രണ്ട്‌ വര്‍ഷം ഒരു ഗ്യാപ്പ്‌ ആണെന്ന്‌ ഞാന്‍ വിശ്വസിക്കില്ല. വര്‍ഷത്തില്‍ നാല്‌ സിനിമകള്‍വരെ സംവിധാനം ചെയ്‌തവനാണ്‌ ഞാന്‍. അന്നത്തെപ്പോലെ എളുപ്പമല്ല ഇന്ന്‌ സിനിമ സംവിധാനം ചെയ്യാന്‍. ഒരുപാട്‌ ഘടകങ്ങള്‍ ഒത്തുവരണം.
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Jan 14, 2011 10:37 am

[You must be registered and logged in to see this image.]


? ഈ സംഭവത്തില്‍ ഏറെ നഷ്‌ടം ഉണ്ടായെങ്കിലും പ്രധാനപ്പെട്ട ഒരു നേട്ടവും ഉണ്ടായെന്ന്‌ അറിയാന്‍ കഴിഞ്ഞു.

സിനിമാകുടുംബത്തിലുള്ള എല്ലാവരും എനിക്കു വേണ്ടപ്പെട്ടവരാണ്‌. ഈ സംഭവത്തില്‍ ഇവര്‍ ഓരോരുത്തരും എവിടെ നില്‍ക്കുന്ന എന്നു മനസിലാക്കാന്‍ വിവാദംകൊണ്ട്‌ സാധിച്ചു.

ഇന്നസന്റ്‌ അനുവാദം തന്നു; ഷൂട്ടിംഗ്‌ തുടങ്ങി

? ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുമെന്ന്‌ ഭയന്നില്ലേ.

ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അനുഭവം ഉള്ളതുകൊണ്ട്‌ ഭയമുണ്ടായിരുന്നു. അതുകൊണ്ട്‌ ഞാനും കലൂര്‍ ഡെന്നീസും ഈ പ്രോജക്‌ട് തീരുമാനിച്ചപ്പോള്‍ ആദ്യം കണ്ടത്‌ 'അമ്മ'യുടെ പ്രസിഡണ്ട്‌ ഇന്നസന്റ്‌ചേട്ടനെയാണ്‌. കാരണം ഇന്നച്ചനാണ്‌ ഈ സിനിമയിലെ നായകന്‍. 'എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്റെ സിനിമ ചെയ്യാന്‍' എന്ന്‌ ചോദിച്ചപ്പോള്‍ അഭിനയിക്കാമെന്ന്‌ സന്തോഷപൂര്‍വം പറഞ്ഞു. അതിനുശേഷമാണ്‌ ഞങ്ങള്‍ സജീവമായത്‌. പിന്നെ എല്ലാവരില്‍നിന്നും സഹകരണമാണ്‌ ലഭിച്ചത്‌.

? മോഹന്‍ലാലിനെ നായകനാക്കിയിട്ടും 'കോളജ്‌കുമാരന്‍' രക്ഷപ്പെട്ടില്ലല്ലോ.

'കോളജ്‌കുമാരന്‍' മോശം സിനിമയാണെന്ന്‌ ഞാന്‍ പറയില്ല. വളരെ മനോഹരമായി വര്‍ക്കുചെയ്‌ത സിനിമയാണത്‌. നല്ലൊരു മെസേജും ഉണ്ടായിരുന്നു. ദോഷം ടൈറ്റില്‍ തന്നെയാണ്‌. അങ്ങനെ ഒരു ടൈറ്റില്‍ പാടില്ലായിരുന്നു.

? താങ്കളല്ലേ സംവിധായകന്‍. ഏതു ടൈറ്റില്‍ വേണം എന്നു തീരുമാനിക്കാനുള്ള അവകാശം താങ്കള്‍ക്കില്ലേ.

മോഹന്‍ലാലിനെ നായകനാക്കി 'കോളജ്‌കുമാരന്‍' ആരംഭിച്ചപ്പോള്‍ ഹ്യൂമര്‍ സിനിമയായിരിക്കുമെന്ന്‌ പലരും കരുതി. എന്നാല്‍, അതൊരു സീരിയസ്‌ സിനിമയായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയുള്ള സിനിമ. ഞാന്‍ ടൈറ്റില്‍ മാറ്റണമെന്ന്‌ പറഞ്ഞു. മാറ്റിയില്ല. അവിടെനിന്നാണ്‌ പ്രശ്‌നം തുടങ്ങിയത്‌.

? വിശദമാക്കിയാല്‍ കൊള്ളാം.

തിരക്കഥാകൃത്തിന്റെ പിടിവാശിയില്‍ നിന്നാണ്‌ ലക്ഷണക്കേട്‌ തുടങ്ങിയത്‌.

? എന്നു പറഞ്ഞാല്‍.

ഒരു തിരക്കഥാകൃത്ത്‌ തിരക്കഥയുംകൊണ്ടു വരുന്നു. ഞാന്‍ വായിക്കുന്നു. അതില്‍ ആവശ്യമില്ലാത്തതും ആവശ്യമുള്ളതുമായ കാര്യങ്ങള്‍ ഞാന്‍ പറയുന്നു. ചിലത്‌ അംഗീകരിക്കുന്നു. മറ്റു ചിലത്‌ അംഗീകരിക്കാതിരിക്കുന്നു. ടൈറ്റില്‍ മാറ്റണമെന്ന്‌ നിര്‍ബന്ധമായി പറഞ്ഞെങ്കിലും അത്‌ മറ്റൊരു രീതിയില്‍ തിരക്കഥാകൃത്ത്‌ സാധിച്ചെടുത്തു.
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Jan 14, 2011 10:40 am

[You must be registered and logged in to see this image.]


? എന്നു പറഞ്ഞാല്‍.

നിര്‍മാതാവിനെ തിരക്കഥാകൃത്ത്‌ സ്വാധീനിച്ചു. തിരക്കഥാകൃത്തിന്റെ പ്രലോഭനങ്ങളില്‍ നിര്‍മാതാവ്‌ വീണു. ഈ സിനിമയുടെ പരാജയത്തിന്‌ പ്രധാന കാരണക്കാരന്‍ നിര്‍മാതാവായ മാര്‍ട്ടിന്‍ ആണ്‌.

? താങ്കള്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയ തിരക്കഥ വായിച്ചില്ലേ.

തിരക്കഥ മാറ്റി എഴുതി എന്നു പറഞ്ഞെങ്കിലും നിര്‍മാതാവിനെ വായിച്ചു കേള്‍പ്പിക്കുന്നതിലായിരുന്നു തിരക്കഥാകൃത്തിന്‌ താല്‌പര്യം. എന്നാല്‍, മോഹന്‍ലാല്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.

? എന്നിട്ടും കൈവിട്ടുപോയി അല്ലേ.

നിര്‍മാതാവ്‌ പറഞ്ഞു; വ്യത്യസ്‌ത ആളുകളുടെ മുന്നില്‍വച്ച്‌ തിരക്കഥ വായിക്കുന്നതാണ്‌ നല്ലതെന്ന്‌. എനിക്കത്‌ സമ്മതിക്കേണ്ടിവന്നു. മാര്‍ട്ടിന്റെ സുഹൃത്തുക്കള്‍ ആയിരുന്നു തിരക്കഥ കേള്‍ക്കാനും അഭിപ്രായം പറയാനും വന്നത്‌. 12 പേരുണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകാരായ അവരാണ്‌ അഭിപ്രായം പറഞ്ഞത്‌. അവരില്‍ പലരും സിനിമ കാണാത്തവരായിരുന്നു എന്നും ഓര്‍ക്കണം.

? റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകാരായതുകൊണ്ട്‌ സിനിമയെക്കുറിച്ച്‌ അറിയില്ല എന്നു പറഞ്ഞത്‌ ശരിയല്ല.

അവരില്‍ പലരും സിനിമ കാണാത്തവരും സിനിമ എന്തെന്ന്‌ അറിയാത്തവരും ആയിരുന്നു. അതൊക്കെ മറക്കാം. എന്നാല്‍, തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ എണീറ്റുനിന്ന്‌ കൈയടിച്ചു. ഞാന്‍ പറഞ്ഞ ഒരൊറ്റ നിര്‍ദ്ദേശങ്ങളും അംഗീകരിക്കുകയോ എഴുതുകയോ ചെയ്‌തിരുന്നില്ല. പ്രൊഡ്യൂസര്‍ കൈയടിച്ചപ്പോള്‍ സുരേഷ്‌ എന്നെ നോക്കി- 'എങ്ങനെയുണ്ട്‌' എന്ന ഭാവത്തില്‍.

? താങ്കള്‍ എതിര്‍ത്തില്ലേ.

അത്രയും ആളുകളുടെ മുന്നില്‍വച്ച്‌ അഭിപ്രായം പറയേണ്ടത്‌ എന്റെ ജോലിയല്ല. ഞാന്‍ നിര്‍മാതാവിനെ തനിച്ചുവിളിച്ച്‌ സംസാരിച്ചു. അപ്പോള്‍ പ്രൊഡ്യൂസര്‍ പറഞ്ഞു. ഒരൊറ്റ വള്ളിപുള്ളിപോലും മാറ്റണ്ട. ടൈറ്റിലും മാറ്റണ്ട. എല്ലാം ഓക്കെയാണ്‌. ഞാന്‍ ഓക്കെ പറഞ്ഞാല്‍ പിന്നെ അതാരും തിരുത്താന്‍ ശ്രമിക്കണ്ട.... ഈ രീതിയില്‍ ഷൂട്ട്‌ ചെയ്‌താല്‍ മതി- എന്ന്‌.

? മോഹന്‍ലാല്‍ എന്തു പറഞ്ഞു.

ഷൂട്ടിംഗ്‌ തുടങ്ങിയപ്പോള്‍ ലാല്‍ ചോദിച്ചു- 'എന്നോട്‌ പറഞ്ഞ രീതിയിലല്ലല്ലോ കഥ പോകുന്നത്‌. എന്തു പറ്റി?' ഞാന്‍ നിര്‍മാതാവിന്റെ നിലപാടിനെപ്പറ്റി പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ നിര്‍മാതാവിനെ വിളിച്ച്‌ ഇപ്പോഴത്തെ സ്‌ക്രിപ്‌റ്റില്‍ സംതൃപ്‌തനാണോ എന്നു ചോദിച്ചു. നൂറ്‌ ശതമാനം സംതൃപ്‌തനാണെന്ന്‌ പ്രൊഡ്യൂസര്‍ പറഞ്ഞു. പിന്നെ ലാലേട്ടന്‍ ഒന്നും പറഞ്ഞില്ല.

? ഷൂട്ടിംഗിനിടയിലും ലാല്‍ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞില്ലേ.

മറ്റാര്‍ക്കും ഇല്ലാത്ത ഒരു ക്വാളിറ്റി അദ്ദേഹത്തിനുണ്ട്‌- ലൊക്കേഷനില്‍ ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടാറില്ല. ഷൂട്ടിംഗിനു മുന്‍പുമാത്രം നിര്‍ദ്ദേശങ്ങള്‍ പറയും. തുടങ്ങിക്കഴിഞ്ഞാല്‍ അഭിനേതാവായി മാത്രം നില്‍ക്കും. പല നടന്മാരും ഇക്കാര്യത്തില്‍ ലാലേട്ടനെ കണ്ടു പഠിക്കേണ്ടതാണ്‌.

? ഷൂട്ടിംഗ്‌ സമയത്ത്‌ ഒരു നിര്‍ദ്ദേശവും പറഞ്ഞിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കില്ല.

ഒരു സംവിധായകനായ എന്റെ അനുഭവമാണ്‌ ഞാന്‍ പറഞ്ഞത്‌. അതേ സമയം 'ഇങ്ങനെ ചെയ്‌തുകൂടെ' എന്ന്‌ പറയാറുണ്ട്‌. ഒരിക്കലും 'ഇങ്ങനെ ചെയ്യണം' എന്നു പറഞ്ഞിട്ടില്ല. ഒരു നിര്‍ദ്ദേശം പറയുമ്പോള്‍തന്നെ അതു മറ്റൊരാള്‍ കേള്‍ക്കാതെ സംവിധായകനായ എന്നെ വിളിച്ച്‌ സ്വകാര്യമായിട്ടാണ്‌ പറഞ്ഞതെന്ന്‌ ഓര്‍ക്കണം.


Last edited by kannan nair on Fri Jan 14, 2011 10:50 am; edited 1 time in total
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Jan 14, 2011 10:49 am

? സംവിധായകന്‍ വിഡ്‌ഡിത്തം പറഞ്ഞാലും മോഹന്‍ലാല്‍ അംഗീകരിക്കുമെന്നര്‍ത്ഥം.

ഞാന്‍ ഇതേക്കുറിച്ച്‌ അദ്ദേഹത്തോട്‌ ചോദിച്ചു.

? എന്തായിരുന്നു മറുപടി.

'ഞാന്‍ ലൊക്കേഷനില്‍ വന്നു കഴിഞ്ഞാല്‍ സംവിധായകന്റെ നിര്‍ദ്ദേശങ്ങളെ മറികടക്കാറില്ല. പറയുന്നത്‌ തെറ്റായാലും ശരിയായാലും സംവിധായകനെ ബഹുമാനിക്കുന്നവനാണ്‌ ഞാന്‍'- എന്നാണദ്ദേഹം പറഞ്ഞത്‌.

? ഈ പെരുമാറ്റം ഉള്ള മറ്റേതെങ്കിലും നടീനടന്മാര്‍.

ഞാന്‍ പുതിയ തലമുറയെവച്ചും സിനിമ ചെയ്‌തിട്ടുണ്ട്‌. അവരില്‍ പലരും സ്വയം വലുതാക്കി നിര്‍ദ്ദേശങ്ങള്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

? മമ്മൂട്ടിയോ.

(ചിരി മാത്രം)

? ചിരിച്ചാല്‍ പോരാ. ഉത്തരം പറയണം.

എല്ലാവര്‍ക്കും അറിയാവുന്ന കാര്യം എന്നെക്കൊണ്ടും പറയിപ്പിക്കണോ? (വീണ്ടും ചിരിക്കുന്നു. ഇനി ഒന്നും പറയില്ലെന്നു ആംഗ്യം കാണിക്കുന്നു.)

? 27 വര്‍ഷമായി സംവിധായകനായി പ്രവര്‍ത്തിക്കുന്നു. പഴയ തലമുറയും പുതിയ തലമുറയും തുളസിയുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്‌. ഏതു തലമുറയാണ്‌ ഭേദം.

പഴയ തലമുറതന്നെയാണ്‌ ഭേദം.

? അതെന്താ അങ്ങനെ പറയാന്‍ കാരണം.

അവര്‍ സത്യസന്ധരാണ്‌. ഡേറ്റ്‌ ചോദിച്ചാല്‍ ഒന്നുകില്‍ ഉണ്ട്‌, അല്ലെങ്കില്‍ ഇല്ല എന്നു തുറന്നു പറയും. വാക്കുപറഞ്ഞാല്‍ പാലിച്ചിരിക്കും. അല്ലാതെ 'നാളെവാ', 'മറ്റന്നാള്‍വാ', 'നോക്കാം' എന്നു പറഞ്ഞ്‌ നടത്തിക്കുകയില്ല.

? യുവതലമുറ അങ്ങനെയല്ല എന്നു ചുരുക്കം.

യുവതലമുറ മുഴുവനും അങ്ങനെയല്ല എന്നു പറയില്ല, ചിലര്‍ എന്നു പറയുന്നതാണ്‌ ശരി.

? അതു പറയാന്‍ കാരണം.

സംവിധായകനായ എന്നെ മാറ്റണമെന്നും താന്‍ പറയുന്ന സംവിധായകനെ വെക്കണമെന്നും പറഞ്ഞ യുവനടനെ എന്താണു പറയേണ്ടത്‌? ഒരു സിനിമയില്‍മാത്രം അഭിനയിച്ച നടന്‍പോലും ഇങ്ങനെയൊക്കെ പറയുന്നു.

? പേരു പറയാമല്ലോ, അല്ലേ.

വേണ്ട, ഞാനായിട്ട്‌ അയാളുടെ ഭാവി തകര്‍ത്തു എന്നു പറയാന്‍ പാടില്ല. അല്ലാതെതന്നെ അനുഭവിച്ചുകൊള്ളും.

? യുവനടന്മാര്‍ പണി അറിയുന്ന സംവിധായകര്‍ക്ക്‌ ഡേറ്റ്‌ കൊടുക്കുന്നില്ലെന്ന്‌ ഒരു ആരോപണമുണ്ട്‌.

അതു ശരിയാണ്‌. ഇന്നത്തെ യുവനായക നടന്‍മാരില്‍ പലരും പണി അറിയാത്തവരെയാണ്‌ സംവിധായകന്റെ മേലങ്കി അണിയിക്കുന്നത്‌. വര്‍ഷങ്ങളായി അസോസിയേറ്റ്‌ ഡയറക്‌ടര്‍മാരായി പ്രവര്‍ത്തിച്ച്‌ പണി അറിയുന്നവര്‍ ഇവിടെ ഉണ്ട്‌. അവരെക്കൂടി പരിഗണിക്കുന്നില്ല.

? ഇതില്‍ എന്തെങ്കിലും രഹസ്യം.

ഇത്തരം സിനിമകളില്‍ നായകനാണ്‌ എല്ലാം തീരുമാനിക്കുന്നത്‌. സംവിധായകന്‌ ഒരു സ്‌ഥാനവുമില്ല. നായിക ആരായിരിക്കണം, മറ്റുള്ളവര്‍ ആരൊക്കെയായിരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്‌ യുവനായക നടന്മാരാണ്‌. അവരെ അനുസരിക്കുന്ന സംവിധായകരെയല്ലേ അവര്‍ക്കാവശ്യം? ഞാനിതെല്ലാം നേരിട്ട്‌ കണ്ടിട്ടുണ്ട്‌.

? ഒരുദാഹരണം.

ഒരു ലൊക്കേഷനില്‍ ഞാന്‍ ചെന്നപ്പോള്‍ ഷോട്ടുപോലും ക്യാമറമാന്‌ പറഞ്ഞുകൊടുത്തിരുന്നത്‌ യുവനടനാണ്‌. സംവിധായകന്‍ ലൊക്കേഷന്‍ കാണാന്‍ പോയിരിക്യായിരുന്നു. ഇവിടെ ഷൂട്ടിംഗ്‌ നടക്കുന്നു.

? ഏതു നടനാണ്‌.

പറയില്ല.

? ഏതാണ്‌ സിനിമ.

വേല മനസിലിരിക്കട്ടെ. സിനിമയുടെ പേരു പറഞ്ഞാല്‍ നടനെ മനസിലാക്കാന്‍ കഴിയുമല്ലോ, അല്ലേ? അതൊന്നും വേണ്ട... എല്ലാം എന്റെ മനസില്‍ ഇരിക്കട്ടെ.

? തുളസീദാസിന്റെ കാലം കഴിഞ്ഞു എന്നു പറഞ്ഞ നടന്റെ പേരെങ്കിലും പറഞ്ഞുകൂടേ.

അങ്ങനെയല്ല- ''മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ കപ്പിത്താനാണ്‌ തുളസീദാസ്‌. അയാളെ സംവിധായകനാക്കി കുത്തുപാള എടുക്കണോ''- എന്നാണ്‌ യുവനടന്‍ ചോദിച്ചത്‌. ദൈവകൃപകൊണ്ട്‌ ഞാന്‍ ഇപ്പോഴും സിനിമ ചെയ്‌തുകൊണ്ടിരിക്കുന്നു. ആ നടന്‍ ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്നു.

? നായികയെ തീരുമാനിക്കുന്നത്‌ നായകനടനാണോ.

അതെ. ഇന്ന നായികയെ മതി. അതാകുമ്പോള്‍ ഞങ്ങള്‍ ഭാഗ്യജോഡിയാണ്‌ എന്നു പറയുന്നവര്‍ ഉണ്ട്‌.

? എല്ലാ കാലഘട്ടത്തിലും അത്‌ സംഭവിച്ചിട്ടില്ലേ.

ഇപ്പോഴാണ്‌ ഈ അസുഖം കൂടുതല്‍ ഉള്ളത്‌. ഞാന്‍ മമ്മൂക്കയെവച്ച്‌ സിനിമ ചെയ്‌തപ്പോള്‍ നായിക ആരാകണമെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. ലാലേട്ടനും അങ്ങനെതന്നെയാണ്‌. പുതിയ തലമുറയെ സഹിക്കാന്‍ പറ്റുന്നില്ലെന്ന്‌ അടുത്തിടെ ഒന്നു രണ്ട്‌ നിര്‍മാതാക്കള്‍വരെ പറയുകയുണ്ടായി.

? സംവിധായകരെ വിശ്വാസമില്ലാതാകാന്‍ കാരണം.

പുതിയ തലമുറയ്‌ക്ക് സംവിധായകരെയല്ല വേണ്ടത്‌, സെറ്റപ്പുകളെയാണ്‌. വലിയ ബാനര്‍, നടന്മാരുടെ മനസറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നവര്‍, അവരെ സ്‌തുതി പാടുന്നവര്‍ ഇതൊക്കെ ആവശ്യമാണ്‌. എന്നെപ്പോലെയുള്ള ഒരു സംവിധായകന്‌ സെറ്റപ്പായി നില്‍ക്കാന്‍ സാധിക്കില്ല.

? ദിലീപിന്റെ ഡേറ്റ്‌ കിട്ടിയാല്‍ സിനിമ ചെയ്യുമോ.

ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരാളുടെ കൈയിലെ നാണയം നാളെ മറ്റൊരാളുടെ കൈയിലാകും. സിനിമയെക്കുറിച്ച്‌ അവസാനവാക്ക്‌ പറയാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ ഒരുമിച്ചു വന്നാല്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യും.

ചിരിച്ച്‌ കൈകൂപ്പി തുളസീദാസ്‌ നിര്‍ത്തി. എല്ലാറ്റിനും സാക്ഷിയായി തിരക്കഥാകൃത്ത്‌ കലൂര്‍ ഡെന്നീസും അരുകില്‍ ഉണ്ടായിരുന്നു.

പല്ലിശ്ശേരി






Courtesy : Mangalam



[You must be registered and logged in to see this link.]
Back to top Go down
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 44
Location : thrissur

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySat Jan 15, 2011 8:26 am

നായകവേഷം വാശിപിടിച്ചാല്‍ വീട്ടില്‍ ഇരിക്കേണ്ടിവരും


[You must be registered and logged in to see this image.]


കലാഭവന്‍മണി ജനകീയ കലാകാരനാണ്‌. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മസമര്‍പ്പണവും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ ഹൃദയത്തിന്റെ ഭാഗമാക്കാനുള്ള സവിശേഷതയും കലാഭവന്‍മണിയെ മുന്നോട്ട്‌ നയിക്കുന്നു. കടന്നുവന്ന വഴികളില്‍ കൃത്രിമത്വത്തിന്റെ പൊടിപ്പും തൊങ്ങലും നല്‍കാതെ അനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ്‌ കലാഭവന്‍മണി പ്രയാണം തുടരുന്നത്‌.

പതിവ്‌ ശൈലിയില്‍നിന്ന്‌ വ്യത്യസ്‌തമായി നായകസങ്കല്‌പത്തിലെ സൗന്ദര്യാത്മകതലങ്ങളെ തകിടംമറിച്ചുകൊണ്ടാണ്‌ ഈ അനുഗ്രഹീത നടന്‍ മലയാളസിനിമയിലെ മുഖ്യധാരയിലെത്തിയത്‌. കുശുമ്പും കുന്നായ്‌മയും കൊടികുത്തി വാഴുന്ന മലയാള സിനിമയില്‍ ഇല്ലായ്‌മകളുടെയും പ്രതിസന്ധികളുടെയും പെരുവെള്ളപ്പാച്ചിലില്‍ അകപ്പെട്ട്‌ ഒഴുക്കിനെതിരെ നീന്തിയാണ്‌ കലാഭവന്‍മണി തന്റേതായ ഇടം കണ്ടെത്തിയത്‌.

മലയാളത്തിന്‌ പുറമെ തെലുങ്കിലും തമിഴിലും കന്നഡത്തിലും തന്റേതായ കഴിവ്‌ തെളിയിച്ച കലാഭവന്‍മണിയെ ഗുരുവായൂരിലെ ചാവക്കാട്‌ ബ്ലാങ്കാട്‌ കടപ്പുറത്തുവച്ചാണ്‌ കണ്ടുമുട്ടിയത്‌. ആഴക്കടല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാഭവന്‍മണി തന്റെ ചലച്ചിത്രാനുഭവങ്ങള്‍ മംഗളം പ്ലസിന്റെ വായനക്കാരുമായി പങ്കുവെക്കുകയാണ്‌.

ആഴക്കടലിലെ കുഞ്ഞുമോന്‍....?

കടലുമായി ബന്ധപ്പെട്ട സിനിമയില്‍ ഞാന്‍ ആദ്യമായാണ്‌ അഭിനയിക്കുന്നത്‌. ചാവക്കാട്‌ കടപ്പുറത്ത്‌ ചെറുപ്പത്തില്‍ അപ്പനെ കുത്തിക്കൊന്ന്‌ ഓടിപ്പോയ കുഞ്ഞുമോന്‍ വര്‍ഷങ്ങള്‍ക്കുശേഷം തുറയിലേക്ക്‌ തിരിച്ചുവരികയാണ്‌. പിന്നീട്‌, തുറയിലെ നെടുംതൂണായി കുഞ്ഞുമോന്‍ മാറുന്നു. ഞാന്‍ ഇതേവരെ ചെയ്യാത്ത കഥാപാത്രമാണിത്‌.

ആഴക്കടലിലെ അനുഭവം....?

ചാവക്കാട്ടെ കടപ്പുറത്താണ്‌ ആഴക്കടലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്‌. ഇവിടുത്തെ തൊഴിലാളികളുടെ സഹകരണവും സ്‌നേഹവും ഒരിക്കലും വിസ്‌മരിക്കാനാവില്ല. മലയാള സിനിമയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചെമ്മീന്‍, അമരം, ചമയം തുടങ്ങിയ ചിത്രങ്ങളെല്ലാം നമ്മുടെ മുന്നിലുണ്ട്‌. കടലിന്റെ പശ്‌ചാത്തലത്തിലുള്ള ചിത്രങ്ങള്‍ പ്രേക്ഷകമനസുകളെ കീഴടക്കിയെങ്കില്‍ 'ആഴക്കടല്‍' തുറയിലെ വ്യത്യസ്‌തമായ പ്രശ്‌നങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. ആഴക്കടലില്‍ ഞാന്‍ അഭിനയിക്കുന്നുണ്ടെന്നറിഞ്ഞ്‌ ഇവിടുത്തെ തൊഴിലാളികള്‍ കലാഭവന്‍മണി ഫാന്‍സ്‌ എന്ന പേരില്‍ എന്റെ ഫ്‌ളക്‌സ് സ്‌ഥാപിച്ചാണ്‌ അവരുടെ ആത്മാര്‍ത്ഥമായ സ്‌നേഹം പ്രകടിപ്പിച്ചത്‌.

സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്തിന്റെ 'യന്തിരനി'ലെ അനുഭവം....?

'യന്തിരനി'ല്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം ഒരിക്കലും മറക്കാനാവില്ല. ആയിരം പടങ്ങളില്‍ അഭിനയിച്ചാലും ലഭിക്കാത്ത പ്രശസ്‌തിയാണ്‌ എനിക്ക്‌ ലഭിച്ചത്‌. ചെറിയൊരു സീനിലാണ്‌ പ്രത്യക്ഷപ്പെടുന്നതെങ്കിലും എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക്‌ ഒരിക്കലും മറക്കാനാവില്ല. രജനിസാറും ഐശ്വര്യറായിയും ഞാനും തമ്മിലുള്ള സീന്‍ ഓക്കെയാവാന്‍ പതിനെട്ട്‌ ടേക്ക്‌ എടുക്കേണ്ടിവന്നു.

രജനീകാന്തിനെക്കുറിച്ച്‌....?

യഥാര്‍ത്ഥത്തില്‍ ഞാന്‍ രജനീകാന്തിന്റെ ആരാധകനാണ്‌. ചെറുപ്പം മുതല്‍ക്കേ രജനിസാറിന്റെ ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ട്‌. രജനിസാറിന്റെ സിനിമകള്‍ റിലീസ്‌ ചെയ്യുമ്പോള്‍ തീയേറ്ററിനു മുന്നില്‍ രജനികാന്തിന്റെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിക്കാറുണ്ട്‌. 'ശിവാജി'യെന്ന സിനിമ പുറത്തിറങ്ങുന്നതുവരെ ഞാന്‍ ഇത്തരമൊരു പതിവ്‌ തെറ്റിച്ചിട്ടില്ല.

യന്തിരന്റെ ചിത്രീകരണം നടക്കുമ്പോള്‍ രജനിസാര്‍ ശങ്കര്‍സാറിനോട്‌ പറഞ്ഞ വാക്കുകള്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്‌. ക്യാമറയുടെ മുന്നില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ രജനിസാര്‍ ഇങ്ങനെ പറഞ്ഞു: 'ശങ്കര്‍സാര്‍ പാത്ത്‌ പണ്ണുങ്കേ... കലാഭവന്‍മണിസാര്‍ പെരിയ പാര്‍ട്ടി. കില്ലാഡിക്ക്‌ കില്ലാഡി....' രജനിസാറിനെപ്പോലെയുള്ള മഹാനടനല്ലാതെ മറ്റാര്‍ക്കാണ്‌ സഹനടന്‍മാരെക്കുറിച്ച്‌ നല്ലത്‌ പറയാനാവുക.
Back to top Go down
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 44
Location : thrissur

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySat Jan 15, 2011 8:32 am

ഐശ്വര്യാറായിയെക്കുറിച്ച്‌...?

സെറ്റില്‍ ചെത്തുകാരന്റെ വേഷത്തില്‍ നിന്ന എന്റെ അടുക്കല്‍ ഐശ്വര്യാറായി വരികയും പരിചയപ്പെടുകയും ചെയ്‌തു. ഞാന്‍ അഭിനയിച്ച 'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും' എന്ന സിനിമ ഐശ്വര്യറായി കണ്ടിരുന്നുവെന്നും എന്റെ പെര്‍ഫോമന്‍സ്‌ ഏറെ ഇഷ്‌ടപ്പെട്ടുവെന്നും ഐശ്വര്യാറായ്‌ പറഞ്ഞു. മുന്‍ ലോകസുന്ദരിയായ ഐശ്വര്യാറായിയുടെ ഈ വാക്കുകള്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മാത്രമല്ല, വിനയവും സ്‌നേഹവും ഐശ്വര്യയുടെ മുഖമുദ്രയാണ്‌.

നായകനായി അഭിനയിച്ച മണി ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നത്‌ അവസരങ്ങള്‍ കുറയാന്‍ കാരണമായോ...?

ഒരിക്കലുമില്ല. നായകവേഷം ചെയ്‌ത ഞാന്‍ ബോധപൂര്‍വമാണ്‌ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നത്‌. ഞാന്‍ നായകവേഷം മാത്രമേ ചെയ്യുകയുള്ളൂവെന്ന്‌ വാശിപിടിച്ചാല്‍ ഒരു പക്ഷേ വീട്ടിലിരിക്കേണ്ടിവരും.

വിനയന്റെ സിനിമയില്‍ അഭിനയിക്കാതായതോടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ നഷ്‌ടപ്പെട്ടുവെന്ന തോന്നലുണ്ടോ...?

ഒരിക്കിലുമില്ല. കാരണം ഞാന്‍ അഭിനയിച്ച 'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും', 'കരിമാടിക്കുട്ടന്‍' തുടങ്ങിയ ചിത്രങ്ങളുടെ കഥയുടെ ത്രഡ്‌ ഞാനാണ്‌ വിനയന്‍സാറിനോട്‌ പറഞ്ഞത്‌.

വീണ്ടുമൊരു അന്ധകഥാപാത്രം...?

അന്ധകഥാപാത്രമായി അഭിനയിക്കാന്‍ ഇഷ്‌ടമാണ്‌. വളരെ ഡിഫന്റായ അന്ധകഥാപാത്രത്തെ ഒട്ടും വൈകാതെതന്നെ ഞാന്‍ അവതരിപ്പിച്ചെന്നു വരാം. നമ്മുടെ ഇടയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വെല്ലുവിളി നടത്തുന്ന അന്ധകഥാപാത്രത്തെയാണ്‌ ഞാന്‍ ഇനി ചെയ്യാന്‍ പോവുന്നത്‌.

മലയാള സിനിമയില്‍ നിര്‍മാതാക്കള്‍ക്ക്‌ ഒരുപാട്‌ പീഡനങ്ങള്‍ അഭിമുഖികരിക്കേണ്ടി വരുന്നുണ്ടല്ലോ...?

ഞാന്‍ ഒരിക്കലും നിര്‍മാതാക്കളെ ദ്രോഹിച്ചിട്ടില്ല. എന്റെ മുന്നില്‍ കഥ പറയാന്‍ എത്തുമ്പോള്‍ നിര്‍മാതാക്കളോട്‌ സിനിമയെന്താണെന്നും പ്രലോഭനങ്ങളില്‍ വീഴരുതെന്നും ഞാന്‍ പറയാറുണ്ട്‌. അതല്ലാതെ എല്ലാവര്‍ക്കും ഓരോ മുറി വേണമെന്ന്‌ പറഞ്ഞ്‌ നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കാറില്ല.

മണി സ്വന്തമായി കാരവന്‍ വാങ്ങിച്ചുവല്ലോ...?

അതെ, എനിക്ക്‌ സ്വന്തമായി കാരവന്‍ ഉണ്ട്‌. കാരണം മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുമ്പോള്‍ ചിത്രീകരണം ചിലപ്പോള്‍ ജനത്തിരക്കുള്ള സ്‌ഥലങ്ങളിലായിരിക്കും. അതല്ലെങ്കില്‍ കാനകളുടെ അരികിലായിരിക്കാം. ഒന്ന്‌ മൂത്രമൊഴിക്കാനോ ദുര്‍ഗന്ധമില്ലാതെ ഭക്ഷണം കഴിക്കാനോ കഴിയാതെ ബുദ്ധിമുട്ടിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ സ്വന്തമായി കാരവന്‍ വാങ്ങിയത്‌. സെറ്റിലെത്തുമ്പോള്‍ കാരവന്‌ വാടക വാങ്ങാറില്ല. കറന്റ്‌ചാര്‍ജ്‌ മാത്രമാണ്‌ ഞാന്‍ വാങ്ങാറുള്ളത്‌.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ കലാഭവന്‍മണിക്കും ഫാന്‍സ്‌ അസോസിയേഷനുകളുണ്ടല്ലോ...?

എന്റെ പടം റിലീസ്‌ ചെയ്യുമ്പോള്‍ തീയേറ്ററിന്‌ മുന്‍പില്‍ ഫ്‌ളക്‌സ്ബോര്‍ഡ്‌ വെക്കാനും തീയേറ്ററിനകത്ത്‌ സിനിമ കാണുമ്പോള്‍ കൈയടിക്കാനും ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പഠിക്കാന്‍ വഴിയില്ലാത്തവരെയും രോഗബാധിതരെയും അനാഥരെയും സഹായിക്കാനാണ്‌ ഞാന്‍ സുഹൃത്തുക്കളോട്‌ പറയാറുള്ളത്‌. ആരാധകര്‍ എന്നൊന്നും പറയാന്‍ കഴിയില്ല. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്‌.

മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും കന്നഡത്തിലുമൊക്കെ എന്നെ ഇഷ്‌ടപ്പെടുന്നവരുണ്ട്‌. ഇത്തവണ ശബരിമലയില്‍ എത്തിയപ്പോള്‍ അവിടെ മാലകള്‍ വില്‍ക്കുന്ന തമിഴരും തെലുങ്കകരും കന്നഡക്കാരും ഹിന്ദിക്കാരുമൊക്കെ എന്റെ അടുക്കലെത്തി പരിചയപ്പെട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാന്‍ അഭിനയിച്ച മറ്റ്‌ ഭാഷകളിലെ ചില ചിത്രങ്ങള്‍ ഹിന്ദിയിലും ഇറങ്ങിയതുകൊണ്ടാണ്‌ ഹിന്ദിക്കാര്‍ക്കും എന്നെ പരിചയമാവാന്‍ കാരണം.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയല്ലോ...?

ചാലക്കുടി നഗരസഭയിലെ പതിനേഴും പത്തൊന്‍പതും വാര്‍ഡുകളിലാണ്‌ എന്റെ സുഹൃത്തുക്കള്‍ മത്സരിച്ചത്‌. ഇടതുമുന്നണി സ്‌ഥാനാര്‍ത്ഥികളായി 'മണി' അടയാളത്തില്‍ മത്സരിച്ച ടി.എസ്‌. സുധീഷ്‌ 85 വോട്ടിന്റെയും ആന്റോ വടക്കന്‍ തൊണ്ണൂറ്റിയഞ്ച്‌ വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ്‌ ജയിച്ചത്‌.

കുടുംബം...?

നല്ലൊരു ഭാര്യയെ ലഭിച്ചതാണ്‌ എന്റെ വിജയം. സ്‌ത്രീധനം വാങ്ങാതെ ആഭരണം അങ്ങോട്ട്‌ അണിയിച്ച്‌ വിവാഹം കഴിച്ച ആളാണ്‌ ഞാന്‍. ചാലക്കുടിക്ക്‌ അടുത്താണ്‌ ഷൂട്ടിംഗെങ്കില്‍ പൊരിച്ച മീന്‍ വാഴയിലയില്‍ പൊതിഞ്ഞ്‌ എനിക്ക്‌ ഉണ്ണാനുള്ള ചോറ്‌ എന്റെ ഭാര്യ നിമ്മി കൊടുത്തയക്കും. ഇതൊരു ഭാഗ്യംതന്നെയാണ്‌. മകള്‍ ശ്രീലക്ഷ്‌മി നന്നായി പാടും. മിമിക്രിയും കാണിക്കും.

പുതിയ ചിത്രങ്ങള്‍...?

'ആഴക്കടല്‍' കഴിഞ്ഞാല്‍ തെലുങ്ക്‌, തമിഴ്‌ സിനിമകളില്‍ അഭിനയിക്കും. തമിഴിലും തെലുങ്കിലുമൊക്കെ ധാരാളം ചിത്രങ്ങളുണ്ട്‌. മലയാളത്തിലും അഭിനയിക്കും.

എം.എസ്‌. ദാസ്‌ മാട്ടുമന്ത




Courtesy : Mangalam


[You must be registered and logged in to see this link.]
Back to top Go down
thambi
Active member
Active member
thambi


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySat Jan 15, 2011 8:58 am

thanks innachan................................
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyThu Mar 10, 2011 5:45 pm

ഇവള്‍ തമിഴിന്റെ മൈനപ്പെണ്ണ്‌

കനകാംബരത്തിന്റെയും ജമന്തിയുടെയും മണമൊഴുകുന്ന ചെന്നൈ നഗരത്തിന്റെ സ്വന്തമാണ്‌ അമലയെന്ന മലയാളി പെണ്‍കുട്ടി ഇന്ന്‌. "മൈന" എന്നു വിളിച്ച്‌ വിശേഷം ചോദിച്ചെത്തുന്നവരോട്‌ മലയാളച്ചുവയുള്ള തമിഴില്‍ അമലയും വിശേഷം ചോദിക്കും... അവരിലൊരാളായി ചെന്നൈ നഗരത്തിന്റെ തിക്കിലും തിരക്കിലും ശാന്തതയിലും പങ്കുകൊള്ളും...

'മൈന' എന്ന തമിഴ്‌ ചിത്രത്തിലൂടെ തമിഴ്‌നാടിന്റെ മനംകവര്‍ന്നിരിക്കുകയാണ്‌ കൊച്ചിക്കാരിയായ ഈ സുന്ദരി. മലയാളിയായി ജനിച്ച്‌ തമിഴകത്തിന്റെ സ്വന്തമായ നിരവധി അഭിനേത്രികള്‍ നമുക്കുണ്ട്‌. എന്നാല്‍ അമല അതില്‍നിന്നും തീര്‍ത്തും വ്യത്യസ്‌തയാണ്‌. അരങ്ങേറ്റം കുറിച്ചത്‌ തെന്നിന്ത്യയില്‍, ആദ്യ സിനിമ സൂപ്പര്‍ഹിറ്റ്‌..., പുതിയ പുതിയ ഓഫറുകള്‍, എന്തായാലും ഇനി അടുത്തൊന്നും മലയാള മണ്ണിലേക്കില്ലെന്ന തീരുമാനത്തിലാണ്‌ അമല.


തമിഴ്‌ സിനിമയിലേക്ക്‌ അവസരം ലഭിച്ചത്‌?


മുന്‍പ്‌ ഞാന്‍ മോഡലിങ്ങ്‌ ചെയ്‌തിരുന്നു. കന്യകയില്‍ എന്റെ മുഖചിത്രം അച്ചടിച്ചുവന്നിട്ടുണ്ട്‌. എന്റെ ചിത്രങ്ങള്‍ ചെന്നൈയിലെ ഡയറക്‌ടര്‍ കണ്ടു. ഫോണ്‍ ചെയ്‌ത് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചു.വീട്ടിലെത്തി ഓഡിഷനൊക്കെ നടത്തിയാണ്‌ തെരഞ്ഞെടുത്തത്‌. തമിഴ്‌ സിനിമാലോകത്തേക്കുള്ള വാതില്‍ തുറന്നുകിട്ടുന്നത്‌ അങ്ങനെയാണ്‌.

'മൈന'യുടെ വിജയം..?

തമിഴ്‌നാട്ടിലും കേരളത്തിലും മൈനയെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ വര്‍ക്കിനുവേണ്ടി ചെന്നൈയിലാണ്‌ ഞാന്‍. ഇവിടെ രാവിലെ മുതല്‍ വൈകുന്നേരംവരെ എപ്പോഴും ലൊക്കേഷനില്‍ തന്നെയാണ്‌. നമ്മുടെ നാട്ടിലുള്ള അന്തരീക്ഷമാണ്‌ ലൊക്കേഷനിലുള്ളവരും, ഷൂട്ടിംഗ്‌ കാണാന്‍ വരുന്നവരും ഇപ്പോഴും 'മൈന' എന്നാണ്‌ വിളിക്കുന്നത്‌. ആ വിളി കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നും, എന്നെ അവര്‍ സ്വീകരിച്ചല്ലോ എന്നുള്ള വലിയ അംഗീകാരവും.


[You must be registered and logged in to see this image.]


സിനിമാ മോഹം മനസിലുണ്ടായിരുന്നോ?

ചെറുപ്പത്തിലെനിക്ക്‌ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നില്ല. ആ സമയത്തൊക്കെ ഓരോരോ ആഗ്രഹങ്ങളായിരുന്നു.

സിനിമ ആഗ്രഹമായി മനസില്‍ കയറിക്കൂടിയത്‌ പ്ലസ്‌ ടു ഒക്കെ കഴിഞ്ഞതിനുശേഷമാണ്‌. മോഡലിങ്ങിലെ താല്‍പ്പര്യംകൊണ്ട്‌ അത്‌ ചെയ്‌തുകൊണ്ടിരുന്ന സമയത്താണ്‌. എന്തുകൊണ്ട്‌ സിനിമ ചെയ്‌തുകൂടെന്ന്‌ തോന്നിത്തുടങ്ങിയത്‌. പിന്നെ മൈനയില്‍ അവസരം ലഭിച്ചു. ഇനി സിനിമയില്‍തന്നെ സജീവമാകാനാണ്‌ തീരുമാനം.

പുതിയ മാറ്റങ്ങള്‍ എങ്ങനെ?

സിനിമയെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതുകൊണ്ട്‌ കുറച്ചുകൂടി പ്രൊഫഷണലായി. ധാരാളം യാത്രകളുണ്ടാകുമല്ലോ അതുതന്നെ വലിയൊരു അനുഭവമാണ്‌. മുന്‍പ്‌ ഫ്രണ്ട്‌സിന്റെയൊപ്പം അടിച്ചുപൊളിച്ചു നടക്കാന്‍ ധാരാളം സമയം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്‌ പറ്റുന്നില്ലല്ലോ എന്നൊരു ചെറിയ വിഷമം ഉണ്ട്‌. പിന്നെ അതിരാവിലെ എഴുന്നേല്‍ക്കണം, മുന്‍പത്തെപ്പോലെയല്ലല്ലോ ഇപ്പോ ആരോഗ്യം നന്നായി ശ്രദ്ധിക്കുന്നുണ്ട്‌, യോഗയും ഭക്ഷണക്രമീകരണവും വ്യായാമവും സെല്‍ഫ്‌ ഗ്രൂമിങ്ങും ഒക്കെയായി മുന്നോട്ട്‌ പോകുന്നു.

കുട്ടിക്കാലം...?

ആലുവയിലായിരുന്നു എന്റെ വീട്‌. സ്‌കൂള്‍ ജീവിതവും അവിടത്തെന്നെ. സെന്റ്‌തെരാസസ്‌ കോളജില്‍ ഡിഗ്രിക്ക്‌, ചേര്‍ന്നപ്പോള്‍ ഇടപ്പള്ളിയിലേക്ക്‌ പോന്നു. ഇപ്പോ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ രണ്ടാംവര്‍ഷമായി. അച്‌ഛന്‍ പോള്‍, അമ്മ ആനി, ചേട്ടന്‍ അഭിജിത്ത്



courtesy : [You must be registered and logged in to see this link.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyThu Mar 10, 2011 5:54 pm

മൈന എന്ന തമിഴ്‌ പെണ്ണിനെ എങ്ങനെ ഉള്‍ക്കൊണ്ടു?


ആദ്യ ഒരാഴ്‌ച ശരിക്കും ബുദ്ധിമുട്ട്‌ നിറഞ്ഞതായിരുന്നു. സാരിയിലും ദാവണിയിലുമൊക്കെ എന്നെത്തന്നെ നോക്കി കണ്ടപ്പോള്‍ ഒരുതരം ഡിപ്രഷനായിരുന്നു. പിന്നെ പതുക്കെ പതുക്കെ മൈനയെ ഇഷ്‌ടപ്പെടാന്‍ തുടങ്ങി, അതില്‍ത്തന്നെ മുഴുകി. ഞാന്‍ മൈനയായിത്തന്നെ ജീവിക്കുകയായിരുന്നു. അവിടെയുള്ളവരും ഒരിക്കലും എന്നെ അമലയെന്ന്‌ വിളിച്ചില്ല. ഞാന്‍ പൂര്‍ണമായും കഥാപാത്രമായി മാറി. ചില സമയത്തെ കണ്ണിന്റെ ചലനങ്ങള്‍പോലും മാറിപ്പോകും. എനിക്കുതന്നെ ആശ്‌ചര്യം തോന്നിപ്പോയി. പിന്നെ അവിടെ ജീവിക്കുന്നതുകൊണ്ട്‌ അവിടുത്തെ ആളുകളുടെ ജീവിതരീതി മനസിലാക്കാന്‍ കഴിഞ്ഞു. കഴിയുന്നതും തമിഴില്‍തന്നെ സംസാരിക്കാന്‍ ശ്രമിച്ചു.

ഭാഷ പ്രശ്‌നമായിരുന്നില്ലേ?


ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. അവിടെ ചെന്നതിനുശേഷമാണ്‌ തമിഴ്‌ സംസാരിച്ച്‌ നോക്കിയത്‌ തന്നെ. ഇപ്പോള്‍ ഒഴൂക്കോടെ സംസാരിക്കാന്‍ പഠിച്ചു.

മലയാളത്തില്‍നിന്ന്‌ ഓഫറുകള്‍ കിട്ടിക്കാണുമല്ലോ?

ഉവ്വ്‌. ഒന്നുരണ്ട്‌ ചിത്രങ്ങളിലേക്ക്‌ ക്ഷണമുണ്ടായിരുന്നു. പക്ഷേ തമിഴില്‍ ഡയറക്‌ടര്‍ വിജയിയുടെയും ലിംഗുസ്വാമിസാറിന്റെയും ചിത്രങ്ങളില്‍ ഡേറ്റ്‌ കൊടുത്തു. അതുകൊണ്ട്‌ ഉടനെയൊന്നും മലയാളത്തിലേക്കില്ല. ചിലപ്പോള്‍ തമിഴില്‍ത്തന്നെ തുടര്‍ന്നേക്കാം.

പുതിയ ചിത്രത്തിലെ ഹീറോ?

ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ എന്റെ ഹീറോ വിക്രമാണ്‌. അദ്ദേഹം ഉള്ളപ്പോള്‍ സെറ്റില്‍ നല്ല തമാശയും ബഹളങ്ങളുമായിരിക്കും. പുതിയ ആളുകളോടുള്ള ജാഡയൊന്നും ഇല്ല. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, നല്ല ഫ്രണ്ട്‌ലിയുമാണ്‌.

കൂട്ടുകാരുടെ പ്രതികരണം?

അവര്‍ക്കെല്ലാം ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പഴയതുപോലെ എന്നും കോളജില്‍ പോകാന്‍ കഴിയാത്തതുകൊണ്ട്‌ അവരെയൊക്കെ വല്ലാതെ മിസ്‌ ചെയ്യുന്നുണ്ട്‌. അവരൊക്കെ വളരെ സന്തോഷത്തിലാണ്‌. എപ്പോഴും വിളിക്കാന്‍ കഴിയാത്തതിന്റെ പരിഭവമുണ്ട്‌ അവര്‍ക്കെല്ലാം.

മലയാളത്തില്‍ നിന്ന്‌ ലഭിച്ച പ്രോത്സാഹനം?

ഈ അടുത്ത്‌ ഒരു അവാര്‍ഡ്‌ ഫംഗ്‌ഷന്‌ പോയപ്പോള്‍ രഞ്‌ജിത്ത്‌സാറിനെയും, ലാല്‍സാറിനെയുമോക്കെ കണ്ടിരുന്നു. ചിത്രം കണ്ടു നന്നായിരുന്നു. ഇനിയും നല്ല വേഷങ്ങള്‍ കിട്ടട്ടെയെന്ന്‌ അനുഗ്രഹിച്ചു. മലയാളത്തില്‍ ശോഭന, രേവതി, ജയറാം, മമ്മൂട്ടിസാര്‍, ശ്രീനിവാസന്‍സാര്‍ ഇവരെയൊക്കെ വലിയ ഇഷ്‌ടമാണ്‌.

കഴിഞ്ഞദിവസം ശോഭന മാഡത്തെ ഫ്‌ളൈറ്റില്‍വച്ച്‌ കാണാനിടയായി. പരിചയപ്പെട്ട്‌ ഒരുപാട്‌ സംസാരിച്ചു. സിനിമ ഫീല്‍ഡില്‍ എങ്ങനെ നിലനില്‍ക്കണം, എന്തൊക്കെ സൂക്ഷിക്കണം അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നു. എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമായിരുന്നു അത്‌. കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന വ്യക്‌തിത്വമാണവര്‍.

[You must be registered and logged in to see this image.]


സിനിമയെക്കുറിച്ചുള്ള മോഹങ്ങള്‍ എന്തൊക്കെയാണ്‌?


ഒരുപാട്‌ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ചുരുങ്ങിയകാലമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. അതിനോടകം വ്യത്യസ്‌തങ്ങളായ ക്യാരക്‌ടറുകള്‍ ചെയ്യണം. അമല എന്നൊരു നടിയെ ഓര്‍ക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജനങ്ങള്‍ക്ക്‌ കഴിയണം.

മണിരത്നം, ബാല, വസന്തബാലന്‍, സത്യന്‍സാര്‍, രഞ്‌ജിത്‌ സാര്‍, ലാല്‍സാര്‍ തുടങ്ങി നല്ല കുറേ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌




courtesy : [You must be registered and logged in to see this link.]
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Mar 11, 2011 1:58 am

thanks...mod
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Apr 08, 2011 5:15 am

നായികയായി അഭിനയിച്ച കാലം മറക്കാനാഗ്രഹിക്കുന്നു: ലെന

[You must be registered and logged in to see this image.]

പ്രദര്‍ശനവിജയം നേടിയ ട്രാഫിക്കിലെ കരുത്തുറ്റ കഥാപാത്രം ലെന എന്ന അഭിനേത്രിയുടെ സാദ്ധ്യതകള്‍ മലയാള സിനിമയില്‍ അടയാളപ്പെടുത്തുകയായിരുന്നു. ട്രാഫിക്കിനുശേഷം ഒട്ടേറെ മികച്ച വേഷങ്ങള്‍ ലെനയെത്തേടി എത്തുന്നുണ്ട്‌. പ്രകാശ്‌ സംവിധാനം ചെയ്യുന്ന മതിലുകള്‍ക്കപ്പുറത്ത്‌ കരിയറില്‍ നാഴികക്കല്ലാവുമെന്ന്‌ നടി കരുതുന്നു. ഈ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം തെരേസ എന്ന കഥാപാത്രമായി ആദ്യാവസാനം ലെന പ്രത്യക്ഷപ്പെടുന്നുണ്ട്‌. തെരേസ എന്ന മികച്ച വേഷം ലഭിച്ച സന്തോഷം ആദ്യമായി പങ്കുവെയ്‌ക്കുന്നത്‌ സിനിമാ മംഗളത്തോടാണെന്ന്‌ നടി പറഞ്ഞു. ലെനയുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്‌


പ്രായം പ്രശ്‌നമല്ല

? ട്രാഫിക്കില്‍ 14-കാരിയുടെ അമ്മയാവാന്‍ ആദ്യം വിസമ്മതിച്ചു എന്ന്‌ കേട്ടു.

* ഒരിക്കലുമില്ല. വെറുതെ വന്നു പോകുന്ന ഒരമ്മയാണെങ്കില്‍ ആ വേഷം ചെയ്യില്ലായിരുന്നു. സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍തന്നെ കഥാപാത്രത്തിന്റെ ആഴം മനസിലായി. മികച്ച വേഷമാണെങ്കില്‍ വൃദ്ധയാവാനും ഞാന്‍ റെഡി. സിനിമാമംഗളം ഉള്‍പ്പെടെയുള്ള മീഡിയ എന്നെ അഭിനന്ദിക്കുമ്പോള്‍ സെലക്ഷന്‍ തെറ്റിയില്ല എന്നുതന്നെയല്ലേ അര്‍ത്ഥം.

? അമ്മവേഷം ചെയ്‌താല്‍ നായികയാവാന്‍ പറ്റില്ല.

* നായികയായി അഭിനയിച്ച കാലം മറക്കാനാഗ്രഹിക്കുന്നവളാണ്‌ ഞാന്‍. അന്ന്‌ സിനിമയില്‍ തുടരണമെന്നോ കരുത്തുള്ള വേഷങ്ങള്‍ ചെയ്യണമെന്നോ ആഗ്രഹിച്ചിരുന്നില്ല. ഒരു തരം ഹോബിയായിരുന്നു സിനിമാഭിനയം. ആ ലെന ഇന്നില്ല. ഇന്നത്തെ ലെന പക്കാപ്രൊഫഷനല്‍ ആണ്‌. അല്ലെങ്കിലും ഇവിടെ നായിക എന്നു പറഞ്ഞാല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുന്ദരിക്കുട്ടി എന്നേ അര്‍ത്ഥമുള്ളൂ. അതേ സമയം ട്രാഫിക്കിലെയും രാമരാവണനിലെയും എന്റെ കഥാപാത്രങ്ങള്‍ അഭിനയം ആവശ്യപ്പെടുന്നവയാണ്‌. ഇനി നായികയാവാന്‍ താല്‌പര്യമില്ല. എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മതി.

എന്തിനും തയാറായി സിനിമയില്‍ എത്തുന്ന പെണ്‍കുട്ടികള്‍

? സിനിമ, സീരിയല്‍, ആല്‍ബം- മൂന്നിലും ലെനയുടെ സാന്നിദ്ധ്യമുണ്ട്‌. പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ സുരക്ഷിതരാണോ.

* 16 വയസു മുതല്‍ ഞാന്‍ ഈ രംഗത്തുണ്ട്‌. എന്റെ അനുഭവംവച്ച്‌ മറ്റുള്ളവരെ അളക്കാന്‍ പറ്റില്ല. ആല്‍ബത്തിന്റെയും സിനിമയുടെയും മറവില്‍ ചതിക്കുഴികളുണ്ടാവാം. അതില്‍ വീഴുന്നത്‌ എന്തു നഷ്‌ടപ്പെട്ടാലും വേണ്ടില്ല, നടിയായാല്‍മതി എന്ന മനോഭാവത്തോടെവരുന്ന പെണ്‍കുട്ടികളാണ്‌. നടികള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ വ്യക്‌തിപരമായ മണ്ടത്തരം എന്നേ ഞാന്‍ പറയൂ. ഗ്ലാമറസാകാന്‍ പറ്റില്ല എന്നു തീര്‍ത്തു പറഞ്ഞാല്‍ പിന്നെ ഒരാളും നിര്‍ബന്ധിക്കില്ല.

കളിയല്ല അഭിനയം

? ലെനയുടെ കരിയറിനെ രണ്ടായി വിഭജിക്കാം. കൂട്ടുവരെയും. കൂട്ടിനുശേഷവും.

* സ്‌നേഹം, വര്‍ണക്കാഴ്‌ചകള്‍, രണ്ടാം ഭാവം, കൂട്ട്‌ തുടങ്ങിയ ആദ്യകാല സിനിമകളില്‍ അഭിനയിക്കുമ്പോള്‍ സിനിമ ഹോബി മാത്രമായിരുന്നു. പഠനത്തിനായിരുന്നു! പ്രാധാന്യം നല്‍കിയത്‌. വിവാഹശേഷം ബാംഗ്ലൂരില്‍ സെറ്റില്‍ഡ്‌ ആയി. ക്രമേണെ കലാലോകത്തേയ്‌ക്ക് മടങ്ങിയെത്താന്‍ മനസ്‌ ആഗ്രഹിച്ചു തുടങ്ങി. അവസരങ്ങള്‍ക്കുവേണ്ടി ആരുടെയും കാലുപിടിക്കാന്‍ ഞാന്‍ തയാറായിരുന്നില്ല. ഓര്‍ക്കാപ്പുറത്ത്‌ 'ഓമനത്തിങ്കള്‍പക്ഷി' എന്ന സീരിയലില്‍ ജാന്‍സിയാവാന്‍ ക്ഷണം ലഭിച്ചു. ആ പരമ്പര എനിക്ക്‌ ബ്രേക്ക്‌ ആയി. 'അരനാഴിക നേരം' എന്ന സീരിയലിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സ്‌റ്റേറ്റ്‌ അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ അഭിനയം എന്റെ ആത്മാവാണ്‌. രാമരാവണന്‍, ട്രാഫിക്‌ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്ന ലെന പ്രൊഫഷണല്‍ ആണ്‌. ആ വ്യത്യാസം അഭിനയത്തിലും പ്രതിഫലിക്കുന്നു.

ഭര്‍ത്താവ്‌ എന്റെ പുണ്യം

? സിനിമാരംഗത്ത്‌ വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാവുന്നു. ലെനയ്‌ക്ക് ഭയമുണ്ടോ?

* എന്തിന്‌, ആറാം ക്ലാസ്‌ മുതല്‍ എന്നെ അറിയാവുന്ന ആളാണ്‌ ഭര്‍ത്താവ്‌ അഭിലാഷ്‌. അദ്ദേഹം എനിക്ക്‌ ഫ്രീഡം നല്‌കുന്നു. എന്റെ ഒരു കാര്യത്തിലും ഇടപെടാറില്ല. അഭിപ്രായങ്ങള്‍ പറയാറുണ്ട്‌. ട്രാഫിക്‌ ഞാന്‍ മൂന്നാം ദിവസമാണ്‌ കണ്ടത്‌. ഭര്‍ത്താവ്‌ സിനിമയുടെ ആദ്യ ഷോതന്നെ കണ്ടു.




Courtesy : [You must be registered and logged in to see this link.]
Back to top Go down
bellari raja
Active member
Active member
bellari raja


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySun Jun 05, 2011 10:57 pm

ജീവിതം എന്നോട്‌ കല്‍പ്പിച്ചത്‌.....!

[You must be registered and logged in to see this image.]

ഉര്‍വശിയുടെയും കലാരഞ്‌ജിനിയുടെയും കുടുംബത്തെ ദുരന്തങ്ങള്‍ വിടാതെ പിന്‍തുടര്‍ന്നപ്പോഴും വിജയകരമായ ജീവിതം നയിച്ചയാളാണു കല്‍പ്പന. നടിയെന്ന നിലയില്‍ പ്രേക്ഷകര്‍ എക്കാലവും നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. വിവാഹജീവിതത്തിലും ആഹ്‌ളാദപുര്‍ണ്ണമായ 15 വര്‍ഷങ്ങള്‍ അവര്‍ പിന്നിട്ടു. സമീപകാലത്തു വളരെ പെട്ടെന്നു കല്‍പ്പന വിവാഹമോചിതയാവുന്നു എന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടു. മാധ്യമങ്ങള്‍ ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറിയിരുന്ന അവര്‍ ഇതാദ്യമായി മംഗളം വാരികയോട്‌ എല്ലാം തുറന്നു പറഞ്ഞു. അഭിമുഖത്തിന്റെ പ്രസക്‌തഭാഗങ്ങള്‍...


വലിയ ദുഖങ്ങള്‍ ഉള്ളില്‍ പേറുന്ന ഒരാളാണെന്നു കല്‍പ്പനയെക്കുറിച്ച്‌ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? സ്വയം ചിരിക്കുകയും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ്‌ അവര്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചത്‌. ജീവിതത്തിലും പ്രസാദാത്മകതയില്ലാത്ത കല്‍പ്പനയെ ആരും കണ്ടിട്ടില്ല. പക്ഷേ വലിയ പരീക്ഷണ ഘട്ടങ്ങളിലൂടെയാണു കല്‍പ്പനയും കുടുംബവും എക്കാലവും കടന്നു പോയത്‌. മക്കളെക്കുറിച്ച്‌ ഒരുപാടു പ്രതീക്ഷകള്‍ സൂക്ഷിച്ചിരുന്ന അച്‌ഛന്റെ അകാലമരണം, ഇളയ അനുജന്‍ പ്രിന്‍സ്‌ പറക്കമുറ്റും മുന്‍പു ജീവിതത്തോടു വിടവാങ്ങിയത്‌, അവശേഷിച്ച സഹോദരന്‍ കമല്‍റോയിയുടെ ആക്‌സിഡന്റ്‌, കലാരഞ്‌ജിനിയുടെയും ഉര്‍വശിയുടെയും കുടുംബജീവിതം തകര്‍ന്നത്‌, ഇപ്പോള്‍ കല്‍പ്പനയുടെ വിവാഹജീവിതത്തിലും ഉള്ളതായി പറയപ്പെടുന്ന അപസ്വരങ്ങള്‍...ഈ വിഷമഘട്ടങ്ങള്‍ക്കിടയിലും ചിരിച്ച മുഖവുമായിരുന്നു കല്‍പ്പന സംസാരിച്ചു. പതിവു മര്യാദയും സ്‌നേഹവും നിറഞ്ഞ വാക്കുകളില്‍ അവര്‍ ജീവിതം പറഞ്ഞു. ഒടുവില്‍ എപ്പോഴോ ചിരിക്കാന്‍ മാത്രം ശീലിച്ച അവര്‍ കരഞ്ഞു. അതില്‍ സത്യത്തിന്റെ ഉപ്പുണ്ടായിരുന്നു.

മറ്റു സഹോദരങ്ങളില്‍ നിന്ന്‌ എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്‌തമാണു കല്‍പ്പനയുടെ വ്യക്‌തിത്വം. ഇത്‌ എങ്ങനെ സംഭവിച്ചു?

ജന്മഗുണം എന്നു തന്നെ പറയണം. ഞാന്‍ ജനിച്ചതു പോലും പ്രത്യേക സാഹചര്യത്തിലാണ്‌. അമ്മ വളരെ ചെറുപ്പത്തിലേ വിവാഹിതയായതാണ്‌. ഞാന്‍ വിവാഹം കഴിച്ച പ്രായത്തില്‍ അമ്മ മൂന്നു മക്കളുടെ അമ്മയാണ്‌. അമ്മ ആറു പ്രസവിച്ചതില്‍ ഒരാള്‍ മരിച്ചു പോയി. മക്കളില്‍ രണ്ടാമത്തെയാളാണു ഞാന്‍. ഞാനും മൂത്ത ചേച്ചി കലാരഞ്‌ജിനിയുമായി ഒന്നേകാല്‍ വയസിന്റെ വ്യത്യാസമേയുള്ളു. ഒരു പൂജവയ്‌പിനാണ്‌ എന്നെ പ്രസവിക്കുന്നത്‌. മറ്റു കുട്ടികളെല്ലാം ആശുപത്രിയില്‍ ജനിച്ചപ്പോള്‍ എന്നെ പ്രസവിച്ചതു വീട്ടില്‍ വച്ചാണ്‌. അമ്മ ഇപ്പോഴും പറയും, ഞാന്‍ വയറു നിറച്ച്‌ ആഹാരം കഴിച്ചു പ്രസവിച്ച കുട്ടിയാണു കല്‍പ്പനയെന്ന്‌. ആശുപത്രിയില്‍ വച്ച്‌ അതു കഴിയില്ലല്ലോ? കൊഞ്ചുതീയലു കൂട്ടി പ്രസവിച്ചതാണു നിന്നെ എന്നാണ്‌ അമ്മ പറയാറ്‌. വേദന പോലും അമ്മ അറിഞ്ഞിട്ടില്ല. ഞാന്‍ ജനിക്കുന്നതിന്റെ തലേന്ന്‌ അമ്മ സ്‌റ്റേജില്‍ ഡാന്‍സ്‌ ചെയ്‌തിട്ടുണ്ട്‌. പിറ്റേന്ന്‌ ഒരു നേഴ്‌സിന്റെ പോലും സഹായമില്ലാതെയാണു പ്രസവിക്കുന്നത്‌. പക്ഷേ ഞാന്‍ ജനിച്ചതേ ഒരസുഖക്കാരിയായാണ്‌്. കഴുത്തിനു ചുറ്റും പൊടി പോലെ എന്തോ കാണപ്പെടുന്ന തരം ഒരു അസുഖം. ചെങ്ങന്നൂരിലാണു ഞാന്‍ ജനിച്ചത്‌. അമ്മ അന്നു നര്‍ത്തകിയാണ്‌. അച്‌ഛന്‍ നാടകത്തിലും. ഞാന്‍ ജനിക്കുന്ന സമയത്തു ചെങ്ങന്നൂരിലെ വീട്ടില്‍ നിറയെ അമ്മയുടെ നൃത്തവിദ്യാര്‍ത്ഥികളുണ്ട്‌. ശരിക്കും കലാപരമായ ഒരന്തരീക്ഷത്തില്‍ ജനിക്കുകയും വളരുകയും ഒക്കെ ചെയ്‌ത ബാല്യം.

ഞാന്‍ ജനിച്ച സമയം അമ്മയ്‌ക്കു കൃത്യമായി അറിയാം. കാരണം വാച്ചു കെട്ടിക്കൊണ്ടാണ്‌ അമ്മ എന്നെ പ്രസവിക്കുന്നത്‌. പ്രസവസമയത്തു പെട്ടെന്നു കറണ്ടു പോയി. ജനിച്ചിട്ടു കുട്ടി കരയുന്നില്ല. അനക്കവുമില്ല. മരിച്ചു പോയെന്നാണു നേഴ്‌സ് പോലും കരുതിയത്‌. നേഴ്‌സ് ടോര്‍ച്ച്‌ ചോദിച്ചപ്പോള്‍ അമ്മൂമ്മ പോയി ഉമിക്കരി എടുത്തു കൊണ്ടുവന്നു. ഇതെന്തിനാണെന്നു ചോദിച്ചപ്പോഴാണ്‌ അമ്മൂമ്മയും ശ്രദ്ധിക്കുന്നത്‌. വെപ്രാളത്തിനിടയില്‍ സംഭവിച്ചതാണ്‌. ഒടുവില്‍ മെഴുകുതിരി കത്തിച്ചാണു കാര്യം സാധിച്ചത്‌. കുട്ടിക്കു ജീവനുണ്ടോയെന്ന്‌ അറിയാന്‍ നേഴ്‌സ് ഒറ്റയടി. ഞാന്‍ വലിയ വായിലേ കരയാന്‍ തുടങ്ങി. അപ്പോഴാണ്‌ എല്ലാവര്‍ക്കും സമാധാനമായത്‌.

ചെങ്ങന്നൂര്‍ അമ്പലത്തിലെ തിരുമേനി പറഞ്ഞതനുസരിച്ച്‌ 41 ദിവസം പഞ്ചഗവ്യം നെയ്യ്‌ സേവിച്ച്‌ ഉണ്ടായ കുട്ടിയാണു ഞാന്‍. എന്നിട്ടും അസുഖക്കാരിയായല്ലോ എന്നു പറഞ്ഞ്‌ അമ്മയ്‌ക്കു വലിയ ദുഖമായിരുന്നു. അങ്ങനെ എന്നെ ദേവിക്ക്‌ അടിമ കെട്ടിച്ചേക്കാമെന്ന്‌ അമ്മ നേര്‍ച്ച നേര്‍ന്നു. അമ്പലത്തില്‍ വച്ച്‌ എനിക്കിട്ട പേരു ശ്രീപാര്‍വതി എന്നാണ്‌. അവിടെ നിന്നു നേരേ ഞങ്ങള്‍ പോയത്‌ ഒറീസ്സയിലേക്കായിരുന്നു. എനിക്കു നാലു വയസു വരെ ഞങ്ങള്‍ ഒറീസയിലായിരുന്നു. ഉര്‍വശി ജനിച്ചത്‌ അവിടെ വച്ചായിരുന്നു. അഞ്ചാം വയസിലാണു തിരുവനന്തപുരത്ത്‌ എത്തുന്നത്‌. പരസ്‌പരം ഒരുപാടു സ്‌നേഹിക്കുന്ന കുടുംബാന്തരീക്ഷമാണു ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. ഓരോ വയസ്‌ വ്യത്യാസത്തില്‍ ഞങ്ങള്‍ അഞ്ചു മക്കള്‍.

അക്കാലത്തെ ജീവിതാന്തരീക്ഷം എങ്ങനെയായിരുന്നു?

ഇന്ന്‌ ഒരു സിനിമയ്‌ക്ക് ഒരു ലക്ഷം രൂപ വാങ്ങുന്ന എനിക്കു പോലും സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്‌. എനിക്ക്‌ ഒരു കുട്ടിയേയുള്ളു. ആ സ്‌ഥാനത്ത്‌ അഞ്ചു മക്കളുള്ള കുടുംബത്തിന്റെ കാര്യം ഒന്ന്‌ ഓര്‍ത്തു നോക്കൂ. അച്‌ഛന്‍ നാടകക്കാരന്‍. അമ്മ ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സര്‍. പലപ്പോഴും ആത്മഹത്യ ചെയ്യേണ്ട അവസ്‌ഥയുണ്ടായിട്ടുണ്ട്‌. അതെല്ലാം മറികടന്ന്‌ ഇവിടെ വരെ എത്തിയത്‌ ഈശ്വരാധീനം. ഒരിക്കലും ഞങ്ങള്‍ മരണത്തെക്കുറിച്ച്‌ ആലോചിച്ചില്ല. ഞങ്ങളുടെ ശുഭാപ്‌തി വിശ്വാസം അത്രയ്‌ക്കായിരുന്നു. അച്‌ഛനും അമ്മയും ഒരിക്കലും ഞങ്ങളെ വിഷമങ്ങള്‍ അറിയിച്ചിട്ടില്ല. അവര്‍ മുണ്ടു മുറുക്കിയുടുത്തു ഞങ്ങളെ ഡാന്‍സും പാട്ടും പഠിപ്പിച്ചു. നല്ല സ്‌കൂളുകളില്‍ ചേര്‍ത്തു. എല്ലാ വാദ്യോപകരണങ്ങളും പരിശീലിപ്പിച്ചു.

പക്ഷേ അച്‌ഛനും അമ്മയും വ്യത്യസ്‌ത പ്രകൃതക്കാരായിരുന്നു. രണ്ടുതരം ജീവിത വീക്ഷണങ്ങളാണ്‌ അവര്‍ ഞങ്ങളിലേക്കു പകര്‍ന്നത്‌. മധ്യാഹ്‌്നഹ്നസൂര്യനെപ്പോലെ ചൂടനും പ്രതികരണ ശേഷിയുള്ളയാളുമായിരുന്നു അച്‌ഛന്‍. ഒരാള്‍ തെറ്റു ചെയ്‌താല്‍ എന്തു വൃത്തികേടാണു കാണിച്ചതെന്നു മുഖത്തു നോക്കി ചോദിക്കണമെന്ന്‌ അച്‌ഛന്‍ പറഞ്ഞു തരുമായിരുന്നു. ഒരാള്‍ തന്തയ്‌ക്കു വിളിച്ചാല്‍ പോലും മനസു കൊണ്ടു നമശിവായ ജപിക്കണമെന്നായിരുന്നു അമ്മയുടെ പോളിസി. അമ്മ പറയും, അയാള്‍ തന്തയ്‌ക്കു വിളിച്ചാല്‍ അതു നമ്മുടെ ദേഹത്ത്‌ ഒട്ടുന്നില്ലല്ലോ? നിങ്ങള്‍ അതു ശ്രദ്ധിക്കരുത്‌. ആരെയും നോവിക്കരുത്‌. കടുത്ത വാക്കുകള്‍ പറയരുത്‌. ഈശ്വരനെ വിളിച്ചു കൊണ്ടേയിരിക്കണം
Back to top Go down
bellari raja
Active member
Active member
bellari raja


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySun Jun 05, 2011 10:59 pm

ഇതില്‍ ഏതു നിലപാടാണു മക്കള്‍ ജീവിതത്തില്‍ സ്വീകരിച്ചത്‌?

രണ്ടു കാഴ്‌ചപ്പാടുകളും ഒരുപോലെ ഉള്ളിലുണ്ട്‌. ഓരോന്നും സാന്ദര്‍ഭികമായി പുറത്തെടുക്കും.

മക്കളെ കലാകാരന്‍മാരാക്കണം എന്നാണോ മാതാപിതാക്കള്‍ ആഗ്രഹിച്ചത്‌?

എന്നെ നാടകത്തില്‍ കൊണ്ടുവരാന്‍ അച്‌ഛനു വലിയ ആഗ്രഹമായിരുന്നു. ഞാന്‍ കലാകാരിയാവുമെന്ന്‌ അച്‌ഛന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. മിമിക്രി, മോണോ ആക്‌ട് എല്ലാത്തിനും കൊണ്ടു പോകും. കലാരഞ്‌ജിനി ശബ്‌ദം പുറത്തു കേള്‍പ്പിക്കാത്ത പാവം കുട്ടിയായിരുന്നു. ഉര്‍വശി മനുഷ്യവെട്ടത്തു വരാത്ത കുട്ടി. ഉര്‍വശി വീട്ടില്‍ ആരു വന്നാലും ടാറ്റ കാണിക്കും. കൂട്ടത്തില്‍ കേമി ഞാനായിരുന്നു. ആരു വന്നാലും ഇടിച്ചു കയറി പരിചയപ്പെടും. വാചകമടിക്കും. അച്‌ഛന്‍ മാധവന്‍പിള്ളേന്നു വിളിക്കുന്നയാളെ ഞാനും മാധവന്‍പിള്ളേന്നു വിളിക്കും. അച്‌ഛന്‍ എപ്പോും പറയും. കലാകാരനാണു യഥാര്‍ത്ഥ മനുഷ്യനെന്ന്‌. പെട്ടെന്നു സെന്റിമെന്റലാവാനും മറ്റുള്ളവരുടെ വേദനയറിയാനും കലാകാരനേ കഴിയൂ എന്നും പറയും. വീട്ടില്‍ എന്നെ മിനിമോള്‍ എന്നാണു വിളിക്കുന്നത്‌. അന്നു സന്തോഷ്‌ശിവന്റെ അച്‌ഛന്‍ ശിവന്‍ അങ്കിള്‍ 'യാഗം' എന്ന പടം പ്‌ളാന്‍ ചെയ്യുന്നു. അതില്‍ എട്ടുവയസുള്ള ഒരു കുട്ടിയെ വേണം. ജയഭാരതിയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍. ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത്‌ വന്ന്‌ അച്‌ഛനോടു പറഞ്ഞു.

''ചേട്ടാ, നമ്മുടെ മിനിമോളെ അഭിനയിപ്പിച്ചാലോ?''

ഒരു തമിഴ്‌നാട്ടുകാരി കുട്ടിയാണു കഥാപാത്രം. ശിവന്‍ അങ്കിളിന്‌ എന്നെ കണ്ട മാത്രയില്‍ ഇഷ്‌ടപ്പെട്ടു. അങ്ങനെ തമിഴ്‌ പറഞ്ഞുകൊണ്ടാണു ഞാന്‍ ആദ്യമായി ക്യാമറയ്‌ക്കു മുന്നില്‍ എത്തുന്നത്‌. അതുകഴിഞ്ഞു മെരിലാന്‍ഡ്‌ സ്‌റ്റുഡിയോക്കാര്‍ 'വിടരുന്ന മൊട്ടുകള്‍' എന്ന പടത്തിനുവേണ്ടി ടെസ്‌റ്റ് നടത്തി. അന്നു നിരവധി കുട്ടികള്‍ അവിടെ വന്നിരുന്നു. അക്കൂട്ടത്തില്‍, പിന്നീട്‌ എന്റെ ഭര്‍ത്താവായ അനിലും ഉണ്ടായിരുന്നു. ഏതായാലും അതിലും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാമത്തെ പടം കതിര്‍മണ്ഡപം. അന്നത്തെ സൂപ്പര്‍ഹീറോയിന്‍ ജയഭാരതിയാണു നായിക. അതില്‍ രണ്ടു കുട്ടികളെ വേണം. നായകന്റെ മകളും കൂട്ടുകാരന്റെ മകളും. ഒരേ നിറമുള്ള ഉടുപ്പിട്ടു ഞാനും ഉര്‍വശിയും കൂടെ പോയി. അന്നു ഞങ്ങളെ കണ്ടാല്‍ ഇരട്ട പെറ്റ മാതിരിയിരിക്കും. അത്ര രൂപസാദൃശ്യമാണ്‌. കണ്ട മാത്രയില്‍ കെ.പി. ഉമ്മര്‍ ചോദിച്ചു. ട്വിന്‍സാണോ? രണ്ടര വയസിന്റെ വ്യത്യാസമുണ്ടെന്നു പറഞ്ഞിട്ട്‌ ആര്‍ക്കും വിശ്വാസമാവുന്നില്ല. ക്യാമറയ്‌ക്കു മുന്നില്‍ വന്നപ്പോള്‍ ഒരു പ്രശ്‌നം. നായകന്റെ മകളും കൂട്ടുകാരന്റെ മകളും ഒരു പോലെ. ഇതു നായകന്റെ അവിഹിതത്തിലുള്ള കുട്ടിയാണെന്ന്‌ ആരെങ്കിലും ധരിച്ചാലോ? അങ്ങനെ ഞാന്‍ ഔട്ടായി.

തമിഴിലെ 'റിക്ഷാക്കാരന്‍' റീമേക്ക്‌ ചെയ്‌തപ്പോള്‍ ഡാന്‍സ്‌ ചെയ്യുന്ന രണ്ടു കുട്ടികളായി ഞാനും ഉര്‍വശിയും അഭിനയിച്ചു. അതു കഴിഞ്ഞ്‌ ഒരു പടത്തില്‍ ഞാന്‍ മാലാഖയും അവള്‍ രാജകുമാരിയുമായി.14 വയസായപ്പോള്‍ എം.ടി സാറിന്റെ 'മഞ്ഞി'ല്‍ സംഗീതാ നായിക്കിന്റെ കുട്ടിക്കാലം അഭിനയിച്ചു. ഇതിനിടയില്‍ കലാരഞ്‌ജിനി ശ്രീകുമാരന്‍തമ്പിയുടെ 'സ്വന്തമെന്നന്ന പദ'ത്തിലൂടെ നായികയായി. പടം ഹിറ്റായി. സ്വാഭാവികമായും കല തിരക്കുളള താരമായി. അനിയന്‍മാര്‍ ആവേശം, അന്തപ്പുരം എന്നീ ചിത്രങ്ങളില്‍ ജയന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടു ബാലതാരമായി അരങ്ങേറി. ഞാന്‍ ചെറുതുമല്ല വലുതുമല്ല എന്ന അവസ്‌ഥയില്‍ നില്‍ക്കുകയാണ്‌.
Back to top Go down
bellari raja
Active member
Active member
bellari raja


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySun Jun 05, 2011 11:00 pm

ഇതിനിടയിലായിരുന്നില്ലേ ഉര്‍വശിയുടെ മുന്നേറ്റം?

അതെ. ഭാഗ്യരാജ്‌ 'മുന്താണൈ മുടിച്ച്‌' എന്ന പടത്തിനുവേണ്ടി കലാരഞ്‌ജിനിയെയാണ്‌ ആദ്യം ക്ഷണിച്ചത്‌. കലയുടെ ഒപ്പം കൂട്ടു പോയതാണ്‌ ഉര്‍വശി. അവള്‍ അന്ന്‌ എട്ടാം ക്‌ളാസില്‍ പഠിക്കുന്ന പൊടിക്കൊച്ചാണ്‌. വീട്ടിലെ പേരും പൊടിമോള്‍. മെലിഞ്ഞ്‌ ഉണങ്ങി മുടിയൊക്കെ പിന്നിയിട്ടു തനി സ്‌കൂള്‍ കുട്ടി. കലയ്‌ക്ക് അന്നു ഡേറ്റ്‌ കൊടുക്കാന്‍ കഴിഞ്ഞില്ല. എ.വി.എം ന്റെ ഒരു പടത്തിന്‌ നാലുമാസത്തേക്കു ഡേറ്റ്‌ കൊടുത്തിരിക്കുകയാണ്‌. ഭാഗ്യരാജ്‌ സാറിന്റെ ആദ്യഭാര്യ പ്രവീണയ്‌ക്ക് ഉര്‍വശിയെ ഇഷ്‌ടമായി. അവരുടെ നിര്‍ബന്ധപ്രകാരം മേക്കപ്പ്‌ ടെസ്‌റ്റ് നടത്തി. ഉര്‍വശി എനിക്ക്‌ അഭിനയിക്കണ്ടായേ എന്നു പറഞ്ഞു വാവിട്ടു കരയാന്‍ തുടങ്ങി. അവള്‍ക്ക്‌ അന്ന്‌ അഭിനയം എന്നു കേള്‍ക്കുന്നതേ ഇഷ്‌ടമല്ല. അതിനു മുന്‍പ്‌ ഉണ്ണി ആറന്മുള എന്ന സംവിധായകന്‍ എന്നെ ബുക്ക്‌ ചെയ്യാനായി വീട്ടില്‍ വന്നു. ഞാന്‍ സുഖമില്ലാതെ കിടക്കുകയാണ്‌. ഉണ്ണിയേട്ടന്‍ ഉടന്‍ അച്‌ഛനോടു ചോദിച്ചു. നമുക്ക്‌ ഈ കൊച്ചിനെ നോക്കിയാലോ? അച്‌ഛന്‍ ചിരിച്ചു. ''ഏയ്‌ ഇവളുടെ മുഖത്ത്‌ അഭിനയമൊന്നും വരില്ല.''

എടുത്തടിച്ച പോലെ ഉണ്ണിയേട്ടന്‍ പറഞ്ഞു: ചേട്ടന്‍ നോക്കിക്കോ, ഇവള്‍ നാളത്തെ സൂപ്പര്‍സ്‌റ്റാറാവും. ഞങ്ങളുടെ ബന്ധു എന്ന സ്വാതന്ത്ര്യം വച്ച്‌ അച്‌ഛന്‍ ഉണ്ണിയോടു പറഞ്ഞു. ''വെറുതെ സുഖിപ്പിക്കാതെടാ.'' അപ്പോഴും ഉണ്ണിയേട്ടന്‍ ആവര്‍ത്തിച്ചു. ചേട്ടന്‍ എഴുതി വച്ചോ, ഇവള്‍ ഇന്ത്യ അറിയുന്ന നടിയാവും.

'എതിര്‍പ്പുകളി'ല്‍ ഉര്‍വശിയുടെ കഥാപാത്രത്തെ മമ്മൂക്ക പ്രേമിക്കുന്നു, രതീഷ്‌ പിന്നാലെ നടക്കുന്നു, അവള്‍ ശങ്കറിനെ പ്രേമിക്കുന്നു, ഒടുവില്‍ മാളച്ചേട്ടന്‍ കെട്ടുന്നു. അന്നു മമ്മൂക്ക പറഞ്ഞ ഒരു കമന്റുണ്ട്‌. ''ഈ നൂലുപോലുള്ള പെണ്ണിനെയാണോ നാലു പേരു പ്രേമിക്കുന്നത്‌.''

ജീവിതത്തിലെ പ്രധാന വഴിത്തിരിവ്‌ ഏതായിരുന്നു?

കൗമാരപ്രായത്തില്‍ സംഭവിച്ച അച്‌ഛന്റെ മരണം. അച്‌ഛന്‍ എനിക്കു കോട്ട പോലെയായിരുന്നു. അത്ര നിര്‍ഭയനായ മനുഷ്യന്‍. അച്‌ഛന്‍ മരിച്ചപ്പോള്‍, ധൈര്യവതിയെന്ന്‌ എല്ലാവരും പറഞ്ഞിരുന്ന ഞാന്‍ പോലും തളര്‍ന്നു പോയി. ആ ഷോക്കില്‍ ഞാന്‍ രോഗബാധിതയായി. കലാരഞ്‌ജിനി അന്ന്‌ നാലു ഭാഷകളില്‍ താരമാണ്‌. ഉര്‍വശി മുന്താണൈ മുടിച്ചിലൂടെ സൂപ്പര്‍താരമായി. ഞാന്‍ അഭിനയം വേണ്ടെന്നു വച്ചു വീട്ടില്‍ ഒതുങ്ങിക്കൂടി. എനിക്കുകൂടിയുള്ളത്‌ ഇവര്‍ സമ്പാദിക്കുന്നുണ്ടല്ലോ? എന്തായാലും അമ്മയും ഞാനുമായി വലിയ അറ്റാച്ച്‌മെന്റായി.

ഭാഗ്യരാജ്‌ 'ചിന്നവീട്‌' പ്‌ളാന്‍ ചെയ്യുന്നത്‌ ആ സമയത്താണ്‌. ആരോ പറഞ്ഞതനുസരിച്ച്‌ അദ്ദേഹം എന്നെ വിളിപ്പിച്ചു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണ്ണിമച്ചേച്ചിയുമുണ്ട്‌. ഞാന്‍ നേരില്‍ കാണുന്നതു പോലേയല്ല ഫോട്ടോയില്‍. ഫോട്ടോ എടുത്തു നോക്കിയപ്പോള്‍ ഭാഗ്യരാജ്‌ സാറിന്‌ അതു മനസിലായി. ചിന്നവീടില്‍ എന്റെ കഥാപാത്രം ഒരുപാടു കുറവുകളുള്ള ഒരു പെണ്‍കുട്ടിയാണ്‌. ഫോട്ടോയില്‍ എനിക്കു നല്ല വണ്ണം തോന്നിക്കും. ഭര്‍ത്താവ്‌ മറ്റൊരു സ്‌ത്രീയുടെ പിന്നാലെ പോയിട്ടും ക്ഷമയോടെ കാത്തിരുന്ന്‌ അദ്ദേഹത്തെ സ്വന്തം ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടു വരുന്ന പെണ്ണിന്റെ വേഷമാണു ചെയ്‌തത്‌. ആ സിനിമ ഹിറ്റായതോടെ പിന്നീടു വന്ന കഥാപാത്രങ്ങളെല്ലാം ഏതാണ്ടു സമാനസ്വഭാവമുള്ളതായിരുന്നു. ബാലു മഹേന്ദ്ര-കമലഹാസന്‍ ചിത്രമായ 'സതിലീലാവതി' പോലുള്ള വന്‍ചിത്രങ്ങള്‍ അക്കാലത്തു തമിഴില്‍ പേരുണ്ടാക്കിത്തന്നു. പിന്നീടു മലയാളത്തില്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ചെയ്‌തു. അതില്‍ തീറ്റയില്‍ മാത്രം ശ്രദ്ധയുള്ള, ജയറാമിനെ പ്രേമിച്ചു നടക്കുന്ന മോഹിനി എന്ന തമാശകഥാപാത്രം ചെയ്‌തു. അതു ഹിറ്റായതോടെ ഒരു കോമഡി ആര്‍ട്ടിസ്‌റ്റ് എന്ന നിലയില്‍ എന്റെ ഭാഗ്യജാതകം തെളിഞ്ഞു. ജഗതിച്ചേട്ടന്‌ നല്ലൊരു പെയര്‍ ഇല്ലാത്ത കാലമായിരുന്നു അത്‌. അദ്ദേഹത്തോടൊപ്പം പിടിച്ചു നില്‍ക്കുക എന്നതുതന്നെ ബുദ്ധിമുട്ടാണ്‌. ദൈവാധീനത്താല്‍ എനിക്ക്‌ അതു സാധിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഒരു വീട്ടില്‍ നിന്നു മൂന്ന്‌ അഭിനേത്രികള്‍. സ്വാഭാവികമായും മത്സരവും അസൂയയും ഉണ്ടാവാം. വിശേഷിച്ചും സ്‌ത്രീകളാകുമ്പോള്‍?

ശരിയാണ്‌. പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ മറിച്ചാണു സംഭവിച്ചത്‌. അടുത്തിടെ ശ്വേതാ മേനോന്‍ എന്നോടു പറഞ്ഞു. നിങ്ങള്‍ മൂന്നുപേരും എത്ര ഭാഗ്യവതികളാണ്‌. കലച്ചേച്ചിയും ഉര്‍വശിയും കല്‍പ്പനച്ചേച്ചിയും ചെയ്യുന്നത്‌ മൂന്നുതരം കഥാപാത്രങ്ങള്‍. നിങ്ങള്‍ക്കിടയില്‍ മത്സരമില്ല. നിങ്ങളോടു മത്സരിക്കാനും മറ്റാര്‍ക്കുമാവില്ല.

കല ഒഴിച്ച്‌ രണ്ടു പേരും പ്രണയിച്ചു വിവാഹം കഴിച്ചു. മാതാപിതാക്കളുടെ വഴി അറിയാതെ രക്‌തത്തില്‍ കടന്നുകൂടി?

എന്റെ കാര്യത്തില്‍ തെറ്റിദ്ധാരണയാണ്‌. പലരും കരുതുന്നതുപോലെ ഞാന്‍ അനിലിനെ പ്രണയിച്ചു വിവാഹം ചെയ്‌തതല്ല. അനില്‍ എന്നല്ല ഒരു പുരുഷനോടും എനിക്കു പ്രണയം തോന്നിയിട്ടില്ല. ഞാന്‍ സന്ന്യാസിനിയായി പോകുമെന്നു പലരും വിചാരിച്ച കാലഘട്ടമുണ്ട്‌. പ്രണയഭാവത്തോടെ ഒരു പുരുഷന്‍ എന്നെ നോക്കിയിട്ടില്ല. അനിലും ഞാനുമായുള്ള വിവാഹം നടക്കാന്‍ കാരണം ഞാന്‍ തന്നെയാണ്‌. ജാതകപ്രകാരം 27 വയസു കഴിഞ്ഞാല്‍ പിന്നെ 47 വയസിലേ എന്റെ വിവാഹം നടക്കാന്‍ സാധ്യതയുള്ളു.സിനിമ എന്തെന്ന്‌ അറിയാത്ത ഒരാള്‍ നമ്മുടെ ജീവിതത്തില്‍ വന്നാല്‍ പല കുഴപ്പങ്ങളും സംഭവിച്ചെന്നു വരാം. നമ്മള്‍ എത്ര പെര്‍ഫെക്‌ടായാലും അവള്‍ സിനിമാ നടിയല്ലേ എന്നു ചിന്തിക്കുന്നവരുണ്ട്‌. മറിച്ച്‌ കൂടെ ജോലി ചെയ്‌തു നമ്മെ നന്നായി മനസിലാക്കിയ ഒരാള്‍ക്ക്‌ ആ തെറ്റിദ്ധാരണയുണ്ടാവില്ല. അനില്‍ബാബുവിന്റെയൊപ്പമാണു ഞാന്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്‌തത്‌്. അതില്‍ ബാബുവേട്ടനോടു ഞാന്‍ എപ്പോഴും സംസാരിക്കും. മൂപ്പര്‌ എനിക്കു സ്വന്തം ആങ്ങള മാതിരിയാണ്‌. അനിലേട്ടന്‍ ആരോടും മിണ്ടില്ല. വലിയ ഗൗരവക്കാരനാണ്‌. സെറ്റില്‍വച്ചുപോലും ഞങ്ങള്‍ തമ്മില്‍ അങ്ങനെ സംസാരിച്ചിട്ടില്ല. എങ്കിലും ഈ പയ്യന്‍ മര്യാദക്കാരനാണല്ലോയെന്ന്‌ എനിക്കു തോന്നി. ഞാന്‍ തന്നെയാണു വിഷയം വീട്ടില്‍ അവതരിപ്പിച്ചത്‌. അവര്‍ക്കും സമ്മതമായപ്പോള്‍ വിവാഹം. ഞങ്ങളുടെ ഒരു കുടുംബസുഹൃത്താണ്‌ അനിലിനോടു കാര്യം അവതരിപ്പിക്കുന്നത്‌. പിന്നീട്‌ അനിലിന്റെ അമ്മ വീട്ടിലേക്കു വിളിച്ചു. വിവാഹനിശ്‌ചയം കഴിഞ്ഞിട്ടുപോലും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടില്ല. കര്‍മ്മം എന്നു പറയുന്നത്‌ ഭയങ്കരമാണ്‌. കാരണം വിവാഹം കഴിയും വരെ ഞാന്‍ ആ മനുഷ്യന്റെ മുഖത്തുപോലും നോക്കിയിട്ടില്ല. വിവാഹശേഷം എന്റെ ഭര്‍ത്താവ്‌ എന്നോടു പറഞ്ഞു. 'നിന്നെ വളര്‍ത്തിയത്‌ ഒരു കണക്കിനു നല്ലതാണെങ്കിലും മറ്റൊരു കണക്കിനു ചീത്തയാണ്‌. നിശ്‌ചയം കഴിഞ്ഞു ഞാന്‍ വീട്ടിലേക്കു വിളിക്കുമ്പോള്‍ ഒന്നുകില്‍ ഫോണ്‍ എടുക്കുന്നതു ചെറിയച്‌ഛന്‍, അല്ലെങ്കില്‍ അമ്മ. ഒരിക്കലെങ്കിലും നിനക്ക്‌ എന്നെ വിളിക്കണമെന്നു തോന്നിയില്ലല്ലോ? നാലു മാസത്തെ ഇടവേളയില്‍ കല്യാണം. എന്നിട്ടും റൊമാന്റിക്കായി ഒരു വാക്ക്‌ നീ എന്നോടു പറഞ്ഞിട്ടില്ലല്ലോ?'

നടി സുനിത എന്നോടു പലപ്പോഴും ചോദിച്ചിട്ടുണ്ട്‌, കല്‍പ്പനയെന്താ ഇങ്ങനെയായിപ്പോയത്‌. എല്ലാ കാര്യത്തിലും വിപരീത സ്വഭാവമുള്ള വ്യക്‌തികളായിരുന്നു ഞാനും അനിലും. ഞാനാണെങ്കില്‍ ഭയങ്കര വായാടി. അനില്‍ ആരോടും മിണ്ടില്ല. ഞാന്‍ പക്കാ വെജിറ്റേറിയന്‍, അനിലിനു മീനില്ലാതെ പറ്റില്ല. ഞങ്ങളുടെ വീട്ടില്‍ മറ്റെല്ലാവരും മത്സ്യമാംസാദികള്‍ കഴിക്കും. ആരൊക്കെ നിര്‍ബന്ധിച്ചാലും ഞാന്‍ തൊടില്ല. വലിയ മീന്‍ വാങ്ങിയാല്‍ തല വരെ, മുളക്‌ അരയ്‌ക്കാതെ കലമോളും പൊടിമോളും കുടി കഴിക്കും. ഞാന്‍ അവരെ രാക്ഷസികള്‍ എന്നാണു വിളിച്ചിരുന്നത്‌. എനിക്ക്‌ എട്ടു വയസുള്ളപ്പോള്‍ ഒരു ദിവസം അമ്മ പറഞ്ഞു. 'മക്കളേ ഇന്നു സാമ്പാര്‍ ഒന്നും വച്ചിട്ടില്ല. മീനിന്റെ കഷണം മാറ്റിയിട്ടു ചാറുകൂട്ടി അമ്മ ചോറു വാരിത്തരട്ടേ.' ഞാന്‍ കരഞ്ഞുകരഞ്ഞ്‌ ഒമ്പതുമണിവരെ ഭക്ഷണം കഴിക്കാതെ ഇരുന്നു. ഒടുവില്‍ മടുത്തിട്ട്‌ അമ്മ പറഞ്ഞു. നീ മീന്‍ മാത്രം കഴിക്കുന്ന ഒരുത്തന്റെ വീട്ടില്‍ ചെന്നു കയറട്ടെ. അശ്വനീദേവതകള്‍ ആ സമയത്ത്‌ അമ്മയുടെ നാവിന്‍തുമ്പില്‍ നിന്നിട്ടുണ്ടാവണം ഒടുവില്‍ അതുപോലെ സംഭവിച്ചു.

തുടരും....
Back to top Go down
bellari raja
Active member
Active member
bellari raja


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptySun Jun 05, 2011 11:00 pm

ഞാന്‍ ഇപ്പോഴും അനിലിന്റെ ഭാര്യയാണ്‌. ജീവനുളളിടത്തോളംകാലം അനിലിന്റെ ഭാര്യയായി കഴിയണമെന്നാണ്‌ എന്റെ ആഗ്രഹം. പിന്നെ ഒന്നും നമ്മുടെ കൈയിലല്ലല്ലോ....? (കല്‍പ്പനയുടെ ശബ്‌ദം ഇടറി. കണ്ണുകള്‍ പെട്ടെന്ന്‌ നിറഞ്ഞു. എന്തിനു വേണ്ടിയാവാം?) അഭിമുഖത്തിന്റെ ബാക്കി ഭാഗം അടുത്ത ലക്കത്തില്‍...


courtesy : [You must be registered and logged in to see this link.]
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 EmptyFri Sep 23, 2011 8:55 pm

വിസ്മയ മീര

[You must be registered and logged in to see this image.]

നാടന്‍ ലുക്കിന്റെ ശാലീനത, മലയാളിപ്പെണ്ണിന്റെ ഐശ്വര്യം, നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കത തുടങ്ങിയ ഉപമകളൊന്നും ഇനി ഈ പെണ്ണിനോട് വേണ്ട... 'പിച്ചവച്ച നാള്‍ മുതല്‍' പിച്ചിപ്പൂവും ചൂടി ദാവണിയും ചുറ്റി മലയാളി ശ്രീത്വത്തില്‍ ഒതുങ്ങിയ ആ പഴയ മീരയല്ല ഇത്... ആളാകെ മാറി. ഇപ്പോള്‍ കണ്ടാല്‍ ലാല്‍ ജോസ് അവതരിപ്പിച്ച ആ 'മുല്ല' പെണ്ണ് തന്നെയോ ഇതെന്ന് ആരായാലും അന്തിച്ചുപോകും. അത്രയ്ക്കും ലുക്കിലും ബോഡി ലാംഗ്വേജിലും മാറിയിരിക്കുന്നു, മീരാ നന്ദന്‍. വോഗിന്റെയും ഫെമിനയുടെയും ഫിലിം ഫെയറിന്റെയും ഒക്കെ കവര്‍ ഗേള്‍ ലുക്ക് നേടിയിരിക്കുന്ന മീര പക്ഷേ, സംസാരിച്ചു തുടങ്ങിയാല്‍ ആ പഴയ മീര തന്നെ.

എന്തൊരു ചെയ്ഞ്ച്

ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് എന്ന 'ഗൃഹലക്ഷ്മി'യുടെ പരസ്യവാചകം കേട്ടിട്ടില്ലേ. ആ ചെയ്ഞ്ച് ഇവിടെ കൊണ്ടുവന്നിരിക്കുന്നു മീര. ''ഒരു മാറ്റം ഞാന്‍ കുറച്ചുനാളായി ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, എങ്ങനെ? ഏതുവിധത്തില്‍? ഈ ചോദ്യങ്ങള്‍ ശരിക്കും വലച്ചു. കാരണം പരിധിവിട്ട് ഗ്ലാമര്‍ ആകാന്‍ എനിക്കിഷ്ടമല്ല. എന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് അതിനെ നികത്തിക്കൊണ്ട് ഒരു ഫാഷന്‍ ഫോട്ടോ ഷൂട്ട് നടത്താന്‍ തീരുമാനിക്കുന്നതിന് മുന്‍പ് അടുത്ത സുഹൃത്തുക്കളോടും അഭിപ്രായം ചോദിച്ചു.ഹൈദരാബാദിലെ പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ വിക്കിയാണ് എന്റെ ഈ പുതിയ രൂപം ക്യാമറയില്‍ പകര്‍ത്തിയത്. ഒപ്പം നൗഷീജയുടെ വസ്ത്രങ്ങള്‍ കൂടി വന്നപ്പോള്‍ ഞാനാകെ മാറിയപോലെ.'' 'മേരിക്കുണ്ടൊരു കുഞ്ഞാടില്‍' ഭാവനയുടെ അടിപൊളി ചുരിദാറുകള്‍ ഡിസൈന്‍ ചെയ്തുകൊടുത്തതും നൗഷീജയായിരുന്നു.

ജിം ഗേള്‍

പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് മീരാ നന്ദന്‍ ശരിക്കും ക്ലിക്ക്ഡ് ആയത്. പൃഥ്വിരാജിനൊപ്പം 'പിച്ചവച്ച നാള്‍ മുതല്‍' എന്നു തുടങ്ങുന്ന പാട്ടില്‍ പട്ടുചേലയും പിച്ചിപ്പൂവും ചുറ്റി ആടിപ്പാടിയ മീര മാറ്റത്തിന്റെ ചുവടുകള്‍ കയറിത്തുടങ്ങിയ സമയമായിരുന്നു അത്. 'ജിമ്മില്‍പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ശരിക്കും മനസ്സിലാക്കിയത് അനുഭവത്തില്‍ നിന്നാണ്. മെലിഞ്ഞ ശരീരമുള്ളവര്‍ ജിമ്മില്‍ പോകേണ്ട ആവശ്യമില്ല എന്ന് ധരിച്ചുവച്ചയാളായിരുന്നു ഞാന്‍. പക്ഷേ, വര്‍ക്ക് ഔട്ടിങ് തുടങ്ങിയപ്പോള്‍ മനസ്സിലായി അതിന്റെ മാറ്റങ്ങള്‍. ബോഡി മൊത്തം റിലാക്‌സാകും, മാത്രവുമല്ല ഷെയ്പ്പ് നിലനിര്‍ത്താനും പറ്റും. ഇപ്പോള്‍ ഞാനെന്നും ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. എനിക്കൊരു ഫിറ്റ്‌നസ് ട്രെയിനറും സ്റ്റെപ്പ്‌സ് പറഞ്ഞുതരാനുണ്ട്. വിവേക് എന്നാണ് ട്രെയിനറുടെ പേര്.

ഭാവന സര്‍പ്രൈസ്ഡ്

ലാല്‍ ജോസ്, ദിലീപിനെ നായകനാക്കി ഒരുക്കിയ 'മുല്ല'യിലെ ലച്ചിയെ അവതരിപ്പിച്ചുകൊണ്ടാണ് മീര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മുടി പിന്നി, ഒട്ടും ഫാഷനബിള്‍ അല്ലാത്ത ചുരിദാറും അണിഞ്ഞ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയ മീരയ്ക്ക് തുടര്‍ന്ന് മലയാള സിനിമയില്‍നിന്നും ലഭിച്ചത് അധികവും നാടന്‍ കഥാപാത്രങ്ങളായിരുന്നു.കോസ്റ്റ്യൂംസിലും മേക്കപ്പിലും ഒന്നും ഒട്ടും പുതുമയില്ലാത്ത ആ കഥാപാത്രങ്ങള്‍ 'മീര'യെ 'പഴഞ്ചനാക്കി'. എന്തിനേറെ ആദ്യ സംവിധായകനായ ലാല്‍ ജോസ് വരെ പറഞ്ഞുപോയി 'മീരേ, നീ മാറണം'. ആലോചിച്ചപ്പോള്‍ സംഗതി ശരിയാണെന്ന് മീരയ്ക്കും തോന്നി. 'നാടന്‍ ലുക്കു'മായി എത്തി പിന്നീട് പുത്തന്‍ ശൈലികളിലേക്ക് മാറിയ നായികനടിമാര്‍ മലയാളത്തില്‍ തന്നെ ധാരാളമുണ്ട്. നയന്‍താര, ഭാവന, മീരാ ജാസ്മിന്‍ തുടങ്ങി രമ്യ നമ്പീശനില്‍ വരെ എത്തിനില്‍ക്കുന്നു ആ നിര. എന്റെ അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ് ഭാവന. എന്റെ പുതിയ രൂപഭാവം കണ്ടപ്പോള്‍ ഭാവന ശരിക്കും ഞെട്ടിപ്പോയി.

നടികളായാല്‍,സുന്ദരികളായിരിക്കണം
മേക്കപ്പിട്ട മുഖവും ഇടാത്ത മുഖവും തമ്മില്‍ വലിയ അന്തരമുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത് സിനിമയില്‍ വന്നതില്‍ പിന്നെയാണ്. സ്‌ക്രീനില്‍ മേക്കപ്പിട്ട് അഭിനയിക്കുന്ന ഞാന്‍ സാധാരണ ജീവിതത്തില്‍ മേക്കപ്പിന് വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. പക്ഷേ, നായിക നടിയായാല്‍ എപ്പോഴും സുന്ദരിയായിരിക്കണം എന്ന് പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ മനസ്സിലാക്കിത്തന്നു. അതോടെ ഞാനുറപ്പിച്ചു. ഒരു സ്‌മോള്‍ ടച്ച് അപ്പ് എങ്കിലും ചെയ്യാതെ ഇനി വെളിയിലോട്ടിറങ്ങില്ല. ഇപ്പോള്‍ എനിക്ക് നല്ല സൗന്ദര്യബോധം ഉണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
Back to top Go down
Sponsored content





Celebrities.....Interviews...... - Page 2 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 2 Empty

Back to top Go down
 
Celebrities.....Interviews......
Back to top 
Page 2 of 3Go to page : Previous  1, 2, 3  Next
 Similar topics
-
» Celebrities Quotes......

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: