malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
yeldo987
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
real hero
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
allambans
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
mohan.thomas
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
ajith_mc86
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
deathrace
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
dracula
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
maadambi
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
mohan
2010 ..cinema.... I_vote_lcap2010 ..cinema.... I_voting_bar2010 ..cinema.... I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
2010 ..cinema.... Image
Powered by website-hit-counters.com .
flag
2010 ..cinema.... Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 2010 ..cinema....

Go down 
+6
sanjeev
willy
kannan nair
deathrace
manikandan
machan
10 posters
Go to page : 1, 2  Next
AuthorMessage
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

2010 ..cinema.... Empty
PostSubject: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 4:05 am

[You must be registered and logged in to see this image.]

ബോളിവുഡില്‍ കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത 130 ചിത്രങ്ങളില്‍ എട്ടെണ്ണം മാത്രമാണ് ഹിറ്റായത്. ബാക്കിയെല്ലാം പൊട്ടി. റിലയന്‍സ് ബിഗ് പിക്ചര്‍ രാവണ്‍, കൈറ്റ്‌സ് എന്നീ സിനിമകള്‍ക്ക് 50 കോടി രൂപയാണ് നിക്ഷേപിച്ചത്. എന്നാല്‍ രണ്ടു സിനിമകളുംകൂടി 100 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം സല്‍മാന്‍ഖാന്‍ അഭിനയിച്ച 'ദ ബാംഗ്' എന്ന ചിത്രം ബോളിവുഡിലെ ചരിത്രവിജയമായി മാറി.

സഞ്ജയ് ലീലാ ബെന്‍സാലിയുടെ മാഗ്‌നം ഓപ്പസിന്റെ 'ഗുസാരിസ്' എന്ന ചിത്രം 60 കോടി രൂപയടേതായിരുന്നു. ഈ ചിത്രം 90 കോടി രൂപ നിര്‍മാതാക്കള്‍ക്ക് മടക്കിനല്‍കി.അശുതോഷ് ഗോവാരിക്കറുടെ 'ഖേലിന്‍ ഹം ജീ ജാന്‍ സെ' എന്ന ചിത്രം 30 കോടിയുടെ നഷ്ടം ഉണ്ടാക്കി. ഈ ചിത്രത്തിന്റെ പബ്ലിസിറ്റി ബജറ്റുതന്നെ 35 കോടി രൂപയുടേതായിരുന്നു. രാജ് നീതി എന്ന ചിത്രം 47 കോടി രൂപയുടേതായിരുന്നു. 92 കോടി രൂപയുടെ ലാഭം ഈ ചിത്രം നേടി.

ഹൗസ്ഫുള്‍ എന്ന ചിത്രം 36 കോടി രൂപയുടേതായിരുന്നു. 72 കോടി രൂപയുടെ ലാഭം ഈ ചിത്രത്തിനുണ്ട്. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രം 50 കോടി രൂപയുടേതായിരുന്നു. 75 കോടി രൂപ നേട്ടുമുണ്ടാക്കി ഈ ചിത്രം. ഐ ഹേറ്റ് ലൗവ് സ്റ്റോറീസ് എന്ന ചിത്രം 20 കോടി രൂപയുടേതായിരുന്നു; നേട്ടം 60 കോടിയുടേതും. വണ്‍സ് അപ്പോണ്‍ ഏ ടൈം ഇന്‍ മുംബൈ എന്ന ചിത്രം 25 കോടി ചെലവഴിച്ച് 47 കോടി നേടി. ഗോല്‍മാല്‍ 3 എന്ന ചിത്രം 40 കോടി ബജറ്റുമായി രംഗത്തുവന്ന് 117 കോടി രൂപ ലാഭം നേടി ലൗവ്, സേക്‌സ്, ഔര്‍ ദോകി എന്ന ചിത്രം മൂന്നു കോടിയുടേതായിരുന്നു നേടിയതാകട്ടെ 10 കോടിയും.

ബോളിവുഡിലെ ഒട്ടുമിക്ക ചിത്രങ്ങളും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പബ്ലിസിറ്റിക്കും താരങ്ങളുടെ പ്രതിഫലത്തിനും വേണ്ടിയാണ് ചെലവില്‍ കൂടുതല്‍ നീക്കിവെക്കേണ്ടി വരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. സംവിധായകരും പ്രതിഫലത്തുക വര്‍ധിപ്പിച്ചിട്ടുണ്ട്.
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 4:07 am

എണ്ണംകൂടി; വിജയം കുറ
[You must be registered and logged in to see this image.]
അന്യഭാഷാ ചിത്രങ്ങള്‍ ഉയര്‍ത്തിയ ഭീഷണിക്കിടയിലും ഒരുകാര്യത്തില്‍ കന്നഡ സിനിമയ്ക്ക് ആശ്വസിക്കാം . ഏറ്റവും കൂടുതല്‍ സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയ വര്‍ഷമാണ് 2010 . എന്നാല്‍ ഇതില്‍ വിജയിച്ച ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രം. അതോടൊപ്പം പ്രമുഖരായ പലരേയും നഷ്ടപ്പെട്ട വര്‍ഷം കൂടിയാണ് കഴിഞ്ഞുപോയത് . 2009 ഡിസംബര്‍ 30ന് കന്നഡ സൂപ്പര്‍താരം വിഷ്ണുവര്‍ധന്റെ മരണവാര്‍ത്തയുമായാണ് ചലച്ചിത്ര ലോകം 2010 നെ വരവേറ്റത് . 2010ലും കന്നഡ സിനിമയ്ക്ക് പല പ്രമുഖരേയും നഷ്ടപ്പെട്ടു . ഇതില്‍ പ്രമുഖരാണ് മുതിര്‍ന്ന നടനായ കെ. എസ്. അശ്വന്ത്, ഗായകന്‍ സി. അശ്വന്ത് എന്നിവര്‍ .

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത് ഈ വര്‍ഷമാണ്. 130 ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത് . മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴിന്റെ റീമേക്കായ 'ആപ്ത മിത്ര'യുടെ രണ്ടാം ഭാഗമായ 'ആപ്ത രക്ഷക'യുടെ വിജയവുമായാണ് 2010 പിറന്നത് . നായക വേഷത്തിലെത്തിയ വിഷ്ണുവര്‍ധന്റ മരണവും ചിത്രത്തിന്റെ വിജയത്തിന് സഹായിച്ചു . വിഷ്ണുവര്‍ധന്റെ 200-ാമത്തെ ചിത്രം കൂടിയായിരുന്നു ഇത് .

പിന്നീട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശനത്തിനെത്തിയെങ്കിലും എടുത്തു പറയാവുന്ന വിജയം സമ്മാനിച്ചത് പുനീത് രാജ് കുമാറിന്റെ ജാക്കിയും സംവിധായകനും നടനുമായ ഉപേന്ദ്രയുടെ സൂപ്പര്‍ എന്ന ചിത്രവുമാണ് . ഈ രണ്ട് ചിത്രങ്ങളിലും മലയാളി നടികളാണ് നായികമാരായി എത്തിയത് . ജാക്കിയില്‍ ഭാവനയും സൂപ്പറില്‍ നയന്‍താരയുമാണ് തിളങ്ങിയത്.

അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ശിവരാജ രാജ്കുമാറിന്റ മൈലാരി വിജയിച്ച ചിത്രത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വെറും മൂന്ന് ചിത്രങ്ങളുടെ വിജയമാണ് കന്നഡയ്ക്ക് അവകാശപ്പെടാനുള്ളതെങ്കില്‍ ആറ് തമിഴ് ചിത്രങ്ങള്‍ കന്നഡയില്‍ കോടികളാണ് വാരിയത്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് രജനീകാന്തിന്‍െ 'യന്തിരന്‍' തന്നെയാണ് . എട്ടോളം ഹിന്ദി ചത്രങ്ങളും പണം വാരി . ബാംഗ്ലൂരില്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഹിന്ദിയും പിന്നിലല്ല.

കന്നഡയില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇറങ്ങിയെന്നത് ശരിയാണ്. എന്നാല്‍ ഇതിന്റ ഗുണം ലഭിച്ചത് നടന്‍മാര്‍ക്കാണ് - നിര്‍മാതാവായ കെ മഞ്ജു പറഞ്ഞു . 2010-ന്റ തുടക്കത്തില്‍ ഇറങ്ങിയ പടങ്ങളെല്ലാം പരാജയമായിരുന്നു. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം ഇറങ്ങിയ രണ്ടു ചിത്രങ്ങളാണ് വിജയത്തിലെത്തിയത് .

അന്യഭാഷാചിത്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി കര്‍ണാടക ഫിലിം ചേബര്‍ രംഗത്തെത്തിയതും ഈ വര്‍ഷത്തെ പ്രത്യേകതയാണ് . ഇതിനെ ചൊല്ലി ഫിലിം ചേംബറില്‍ വിഭാഗീയതയും ഉണ്ടായി . 'യന്തിരന്റെ' പ്രദര്‍ശന വിജയത്തെ തുടര്‍ന്നാണ് അന്യഭാഷാ ചിത്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് ചേംബര്‍ തയ്യാറായത് . അന്യഭാഷാ ചിത്രങ്ങള്‍ നഗരത്തില്‍ 13 തിയേറ്ററുകളില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഫിലിം ചേബറിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ വിതരണക്കാര്‍ തയ്യാറാകാതിരിക്കുകയും സമാന്തര സംഘടനയുണ്ടാക്കുമെന്ന ഭീഷണിയും ഉണ്ടായി . അതോടെ പ്രശ്‌നം തണുക്കുകയായിരുന്നു . ഫിലിം ചേംബറിന്റെ നിര്‍ദേശം അവഗണിച്ച് 'യന്തിരന്‍' കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്തു
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 4:10 am

മാക്‌സിമം സിനിമ, മിനിമം പ്രതീ
[You must be registered and logged in to see this image.]
മലയാള സിനിമയുടെ സുവര്‍ണകാല വര്‍ഷമായല്ല 2010 ഉം കടന്നുപോകുന്നത്. വാണിജ്യവിജയം നേടിയ വിരലിലെണ്ണാവുന്നവ ഒഴിവാക്കിയാല്‍ മലയാള സിനിമ 2010 മിനിമം പ്രതീക്ഷ മാത്രമാണ് നല്‍കിയത്. സമീപകാലത്തെ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് എണ്ണംകൊണ്ട് അല്പം പൊണ്ണത്തം പറയാമെന്നു മാത്രം. തൊണ്ടൂറു സിനിമകളാണ് 2010-ല്‍ തിയേറ്ററുകളിലെത്തിയത്. മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയവ കൂടി ഉള്‍പ്പെടുത്തിയാല്‍ എണ്ണം നൂറോളമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെക്കാള്‍ സാമ്പത്തികവിജയം നേടാനായ സിനിമകളും താരതമ്യേന കൂടുതലായിരുന്നു. മലയാള സിനിമയ്ക്ക് അംഗീകാരത്തിന്റെ വര്‍ഷമായ 2010 പ്രിയങ്കരരായ ചിലരുടെ വേര്‍പാടിനും സാക്ഷിയായി.

സൂപ്പര്‍താര മേല്‍കൊയ്മ ഇത്തവണയും പഴയപടി തുടര്‍ന്നു. യുവ സൂപ്പര്‍ സ്റ്റാറുകള്‍ ഭാവിയുടെ വരവറിയിക്കുകയും ചെയ്തു. എന്നിട്ടും അതിന്റെയൊന്നും പ്രഭാവം സിനിമയെ വമ്പന്‍ വിജയോന്മാദമാക്കിയില്ലെന്നത് ശ്രദ്ധേയമാണ്. നിരവധി കൗമാരക്കാരുടെ കടന്നുവരവാണ് 2010-ല്‍ മലയാള സിനിമയ്ക്ക് നവോന്മേഷമായത്. എങ്കിലും കൂട്ടത്തില്‍ ലക്ഷ്യം കണ്ടവര്‍ രണ്ടോ മൂന്നോ പേരേ ഉണ്ടാവൂ.

പുതുമുഖ സംവിധായകരുടെയും കുത്തൊഴുക്കായിരുന്നു ഈ വര്‍ഷം. ഭാഗ്യം പരീക്ഷിക്കാനായി മുപ്പതിലധികം പേരെത്തിയെങ്കിലും സാന്നിധ്യമറിയിച്ചവര്‍ കുറച്ചുമാത്രമാണ്.തമിഴ്, ഹിന്ദി ചിത്രങ്ങളും മൊഴിമാറ്റ ചിത്രങ്ങളും അവതാരങ്ങളായെത്തിയപ്പോള്‍ മലയാള സിനിമ അവതാളമാകേണ്ടതായിരുന്നു. പക്ഷേ, മാറിമാറിവന്ന ട്രെന്‍ഡുകള്‍കൊണ്ട് ആവര്‍ത്തന വിരസമാകാതെ ശരാശരി വിജയം നേടാനായ ചിത്രങ്ങളുടെ എണ്ണവും ഈ വര്‍ഷം കൂടുതലായിരുന്നു.

'കഥ തുടരുന്നു'വിലൂടെ ഇത്തവണയും സത്യന്‍ അന്തിക്കാട് കഥ കൊണ്ടുപോയി. പ്രാഞ്ചിയേട്ടനും വിശുദ്ധനുമായുള്ള ഹൃദയവിശുദ്ധിയിലൂടെ രഞ്ജിത്തും വഴി മാറിനടന്നു. പെണ്മയുടെ പ്രകാശം പരത്തി 'എല്‍സമ്മയെന്ന ആണ്‍കുട്ടി'യിലൂടെ ലാല്‍ജോസും ആണത്തം കാട്ടി. കഥയില്ലായ്മകളില്‍ നട്ടം തിരിഞ്ഞ മോഹന്‍ലാലിന് തട്ടകം സുരക്ഷിതമാക്കി ശിക്കാറിലൂടെ പത്മകുമാറും മുന്നിലെത്തി. തിരിച്ചടികളില്‍ നിന്നുയിര്‍കൊണ്ട് 'അപൂര്‍വരാഗ'ങ്ങളുമായെത്തിയ സിബി മലയില്‍ തനതായ പ്രേക്ഷകരെ തിരിച്ചുപിടിച്ചു.

ഇടക്കാലത്തുണ്ടായ ചീത്തപ്പേര് മോശമാക്കില്ല എന്ന മട്ടിലാണ് അനുഭവ സമ്പന്നരായ ചില സംവിധായകര്‍ക്ക് അടിതെറ്റിയത്. ആ 'ഒരുനാള്‍ വരാതെ' പോയത് ടി.കെ. രാജീവ്കുമാറിനും 'യക്ഷിയും ഞാനും' എന്ന ദുരനുഭവം വിനയനും തിരിച്ചടിയായി. കമലും ദിലീപും വീണ്ടും ഒരുമിച്ചിട്ടും ആഗതനെ പ്രേക്ഷകര്‍ വിമതനായാണ് കണ്ടത്. മമ്മൂട്ടിയെ നായകനാക്കി 'പ്രമാണി'യും പോള്‍വധത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ 'ദി ത്രില്ലറും' ഒരുക്കിയിട്ടും ബി. ഉണ്ണികൃഷ്ണനും പ്രാമാണിത്തം കാട്ടാനായില്ല. 'ഹാപ്പി ഹസ്ബന്റ്‌സി'ലൂടെ വിജയം ആവര്‍ത്തിച്ച സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയ്ക്കും 'ഫോര്‍ ഫ്രണ്ട്‌സി'ല്‍ അത് തുടരാനായില്ല. 'ദ്രോണ 2010' ഷാജി കൈലാസിനും മമ്മൂട്ടിക്കും തിക്താനുഭവമായി.

'ബോഡിഗാര്‍ഡ്' സംവിധായകന്‍ സിദ്ദിഖിനും മലയാളത്തില്‍ രക്ഷാകവചമായില്ലെന്നുതന്നെ പറയാം. 'പാട്ടിന്റെ പാലാഴി'യുമായെത്തിയ രാജീവ് അഞ്ചല്‍, 'കന്യാകുമാരി എക്‌സ്​പ്രസ്സു'മായി വന്ന ടി.എസ്. സുരേഷ്ബാബു, 'ഏപ്രില്‍ഫൂള്‍' പരീക്ഷിച്ച വിജി തമ്പി, 'അലക്‌സാണ്ടര്‍ ഗ്രേറ്റി'ല്‍ അത്ര ഗ്രേറ്റ് ആകാതെ പോയ മുരളി നാഗവള്ളി, 'ഒരു സ്‌മോള്‍ ഫാമിലി'യില്‍ ഫോം നഷ്ടപ്പെടുത്തിയ രാജസേനന്‍, വീണ്ടും കാസര്‍കോട് കാദര്‍ഭായിയെ പൊടിതട്ടി പുറത്തെടുത്ത തുളസീദാസ് എന്നിവര്‍ക്കും 2010 അത്ര നല്ല അനുഭവങ്ങളല്ല നല്‍കിയത്.

ചിത്രങ്ങള്‍ കൂട്ടായി എത്തിയിട്ടും അവയ്ക്കിടയില്‍ ആശ്വാസമായി നേട്ടംകൊയ്ത ഏതാനും ചിത്രങ്ങളും ഈ വര്‍ഷത്തെ പ്രത്യേകതയായി. ജിത്തു ജോസഫിന്റെ 'മമ്മി ആന്‍ഡ് മി', രാധാകൃഷ്ണന്‍ മംഗലത്തിന്റെ 'സകുടുംബം ശ്യാമള' എന്നിവ ജനകീയ പിന്തുണ നേടുന്നതില്‍ വിജയിച്ചു.

ഷാജി കരുണിന്റെ, പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയമായ കുട്ടിസ്രാങ്ക്, നോവലിന്റെ കെട്ടുറുപ്പു ചോരാതെ പ്രിയ നന്ദനന്‍ അവതരിപ്പിച്ച 'സൂഫി പറഞ്ഞ കഥ', ശ്രീനാരായണ ഗുരുവിനെയും ആ കാലഘട്ടത്തെയും സാധാരണ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിച്ച ആര്‍. സുകുമാരന്റെ 'യുഗപുരുഷന്‍', പ്രേംലാലിന്റെ 'ആത്മകഥ' തുടങ്ങിയ ചില ചിത്രങ്ങള്‍ ഗൗരവമാര്‍ന്ന സമീപനം പുലര്‍ത്തി മലയാള സിനിമയ്ക്ക് നേട്ടമായി
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 4:11 am

അരുണ്‍കുമാര്‍ ഒരുക്കിയ 'കോക്ക്‌ടെയില്‍', എം.എം. രാമചന്ദ്രന്റെ 'ഹോളിഡെയ്‌സ്' തുടങ്ങിയ ചില ചിത്രങ്ങളും സമീപനത്തിലെ പുതുമകൊ ശ്രദ്ധിക്കപ്പെട്ടു. എന്‍.ആര്‍. സഞ്ജീവിന്റെ 'ജനകനും' ശശി പരവൂരിന്റെ 'കടാക്ഷ'വും വ്യത്യസ്തതയുള്ള ശ്രമം നടത്തി. കോലാഹലങ്ങളില്ലാതെ മനോഹരമായ 'ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6-ബി' ഒരുക്കിയ മോഹന്‍ രാഘവന്റെ ശ്രമം തിരിച്ചറിയപ്പെട്ടത് ചിത്രം തിയേറ്റര്‍ വിട്ടശേഷമാണ്.

ശ്രദ്ധേയമായ മലയാള ചിത്രങ്ങളൊരുക്കി വാണിജ്യവിജയം നേടിയ നവാഗത സംവിധായകരുടെ വര്‍ഷം കൂടിയായിരുന്നു 2010. 'പോക്കിരി രാജ'യുമായി വൈശാഖും 'ബെസ്റ്റ് ആക്ടറി'ലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ടും തങ്ങളുടെ ഇരിപ്പിടമുറപ്പിച്ചു. മമ്മൂട്ടിയുടെ താരമൂല്യം ചൂഷണം ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും പ്രതീക്ഷ നല്‍കുന്നു. ജനകീയനായ ദിലീപിനെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ച് 'പാപ്പി അപ്പച്ചാ'യിലൂടെ മന്മാസും 'കാര്യസ്ഥനി'ലൂടെ തോംസണും മുന്‍നിരയിലുണ്ട്. പക്ഷേ, ഒരു കൂട്ടം ചെറുപ്പക്കാരെക്കൊണ്ട് പുതുമയുള്ള പ്രമേയവും അവതരണവും നടത്തി ശ്രദ്ധേയനായത് വിനീത് ശ്രീനിവാസനാണ്. ഗായക പരിവേഷം കൈമോശം വരാതെതന്നെ അച്ഛന്റെ മകനാണ് താനെന്നു തെളിയിക്കാന്‍ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലൂടെ വിനീതിന് കഴിഞ്ഞു.

സൂപ്പര്‍താരങ്ങള്‍ക്ക് വിജയവും പരാജയവും ഇടകലര്‍ന്നുവന്ന വര്‍ഷം കൂടിയായിരുന്നു 2010. എങ്കിലും കൂട്ടത്തിലെ കേമന്‍ താന്‍ തന്നെയാണെന്നുറപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. പൃഥ്വീരാജ് ഒപ്പമുണ്ടായിരുന്നിട്ടും 'പോക്കിരിരാജ'യുടെ ക്രഡിറ്റ് മമ്മൂട്ടിക്ക് സ്വന്തമാക്കാനായി.ദേശീയ അവാര്‍ഡുകള്‍ കൊണ്ട് ശ്രദ്ധേയമായ 'കുട്ടിസ്രാങ്ക്', തൃശ്ശൂര്‍ ശൈലിയിലെ നിഷ്‌കളങ്കത കൊണ്ട് സ്വീകാര്യനായ 'പ്രാഞ്ചിയേട്ടന്‍', അവതരണത്തിലെ പുതുമ തേടുന്ന 'ബെസ്റ്റ് ആക്ടര്‍' എന്നിവ മമ്മൂട്ടിക്ക് നേട്ടമായി. എന്നാല്‍, വലിയ പ്രതീക്ഷയോടെ തമിഴിലിറങ്ങിയ 'വന്ദേമാതരം' അമ്പേ പരാജയപ്പെട്ടു. 'ബെസ്റ്റ് ഓഫ് ലക്കി'ലും മമ്മൂട്ടി അതിഥി താരമായി. ആകെ ഏഴ് സിനിമകളാണ് മമ്മൂട്ടിയുടേതായി 2010-ല്‍ പുറത്തിറങ്ങിയത്.

ഇരുത്തംവന്ന അഭിനേതാവിന്റെയും ജനകീയ സൂപ്പര്‍സ്റ്റാറിന്റെയും മാനിറസങ്ങള്‍ കൊണ്ട് എല്ലാവിധ പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുംവിധമുള്ള വിജയമാണ് മോഹന്‍ലാല്‍ 'ശിക്കാറി'ലൂടെ നേടിയത്. അമിതാഭ് ബച്ചനെ മലയാളത്തിലേക്ക് ആനയിച്ചുകൊണ്ട് മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 'കാണ്ഡഹാറും' മോഹന്‍ലാലിന് ആശ്വാസമായി. പക്ഷേ, ശ്രീനിവാസന്റെ ശിഥിലമായ തിരക്കഥ മോഹന്‍ലാലിനെ കൈവിട്ട കാഴ്ചയാണ് 'ഒരുനാള്‍ വരു'വില്‍ കണ്ടത്. പ്രമേയത്തില്‍ പുതുമ തേടുന്ന സമീപനമായിട്ടും 'അലക്‌സാണ്ടര്‍ ദ ഗ്രേറ്റി'നെയും പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. 'ജനകനി'ലെ അഭിഭാഷകന്റെ വേഷം അഭിനയത്തികവുകൊണ്ട് മികച്ചതാക്കിയെങ്കിലും ആ ചിത്രവും വന്‍ വിജയമായില്ല.

വൈവിധ്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരെ തിയേറ്ററുകളിലേക്കാകര്‍ഷിക്കാന്‍ ശ്രമിച്ച് വിജയിച്ചത് പൃഥ്വീരാജാണ്. അമല്‍ നീരദിന്റെ 'അന്‍വറി'ലൂടെയും ഉണ്ണികൃഷ്ണന്റെ 'ദി ത്രില്ലറി'ലൂടെയും യുവത്വത്തിന്റെ ആഘോഷമാണ് പൃഥ്വി കാഴ്ചവെച്ചത്. രാജ് നായരുടെ 'പുണ്യം അഹ'ത്തിലൂടെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ക്കുള്ള ശ്രമവും പൃഥ്വി നടത്തി. ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത 'താന്തോന്നി'യിലൂടെ മീശപിരിപ്പന്‍ കഥാപാത്രമാവാനും പൃഥ്വീരാജ് ശ്രമിച്ചു. പക്ഷേ, ഇവയേക്കാളെല്ലാം ശ്രദ്ധിക്കപ്പെട്ടത് മണിരത്‌നം പോലുള്ള പ്രഗല്ഭ സംവിധായകന്റെ തമിഴ്ചിത്രം രാവണിലെ സാന്നിധ്യമാണ്.

ഏഴുചിത്രവുമായി സുരേഷ്‌ഗോപിയും ഈ വര്‍ഷം നിറഞ്ഞുനിന്നെങ്കിലും അവയില്‍ ചലനമുണ്ടാക്കിയ ചിത്രങ്ങള്‍ കാര്യമായുണ്ടായില്ല. കടാക്ഷം, റിങ്‌ടോണ്‍, സദ്ഗമയ, കന്യാകുമാരി എക്‌സ്​പ്രസ്, രാമരാവണന്‍, ജനകന്‍, സഹസ്രം എന്നീ ചിത്രങ്ങള്‍ സ്ഥിരം പോലീസ് വേഷങ്ങളായില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. കഥ തുടരുന്നുവും ഫോര്‍ ഫ്രണ്ട്‌സുമാണ് ജയറാമിന്റെ നേട്ടങ്ങള്‍.
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 4:12 am

കാവ്യാമാധവനൊപ്പം ദിലീപ് വീണ്ടും നായകനായെത്തിയ 'പാപ്പി അപ്പച്ചാ'യാണ് ദിലീപിന് നേട്ടമായത്. ഷാഫിയുടെ സംവിധാനത്തിലെത്തിയ 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലാണ് ദിലീപിന്റെ പ്രതീക്ഷ. തൊട്ടുമുമ്പിറങ്ങിയ 'കാര്യസ്ഥനും' ദിലീപിന് ആശ്വാസം പകര്‍ന്നു. 'ബോഡിഗാര്‍ഡും' 'ആഗതനും' ശരാശരി വിജയമാണ് ദിലീപിന് നല്‍കിയത്. പരീക്ഷണ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ ഇന്ദ്രജിത്തിനായി.

നായികമാരില്‍ ശ്വേതാമേനോനും ലക്ഷ്മി ഗോപാലസ്വാമിയും ഉര്‍വശിയും മുക്തയും ഭാമയുമാണ് എണ്ണംകൊണ്ട് മുന്നിലെത്തിയത്. ആന്‍ ആഗസ്റ്റിന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി), പാര്‍വതി ഓമനക്കുട്ടന്‍ (കാണ്ഡഹാര്‍), അഖില (കാര്യസ്ഥന്‍), അനന്യ (ശിക്കാര്‍) എന്നിവപ്രതീക്ഷ നല്‍കുന്നുണ്ട്. ബോഡിഗാര്‍ഡിലൂടെ നയന്‍താര തിരിച്ചെത്തി.

കുഞ്ചാക്കോ ബോബന് ചോക്ലേറ്റ് ബോയി പരിവേഷത്തില്‍ നിന്ന് കാര്യമായ മോചനം കിട്ടിയത് 2010-ലാണ്. 'എത്സമ്മ എന്ന ആണ്‍കുട്ടി'യിലെ പാലുണ്ണിയെ പ്രേക്ഷകര്‍ ഏറ്റുവാങ്ങി. 'മമ്മീ ആന്‍ഡ് മി', 'സകുടുംബംശ്യാമള', 'ഒരിടത്തൊരു പോസ്റ്റ്മാന്‍' , 'ഫോര്‍ ഫ്രണ്ട്‌സ്'എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ നിറഞ്ഞു നിന്നു.

ജയസൂര്യയും വേറിട്ട അപ്പിയറന്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നിലനിര്‍ത്തി. നല്ലവന്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ്, കോക്ക് ടെയില്‍, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങളാണ് ജയസൂര്യയെ വേറിട്ടവതരിപ്പിച്ചത്. ലാലിന്റെ സംവിധാനത്തിലൊതുങ്ങിയ 'ഹരിഹര്‍നഗര്‍' പരമ്പരയിലെ 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' മുകേഷിന്റെ ജനപ്രിയത നിലനിര്‍ത്തി. സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവരും പ്രേക്ഷകരില്‍ തമാശയുടെ കഴിഞ്ഞകാലം ഓര്‍മിപ്പിച്ചു. ടൂര്‍ണമെന്റിലൂടെ നടനെന്നതിലുപരി സംവിധാനത്തിലാണ് കണ്ണെന്ന് ലാല്‍ തെളിയിച്ചു.

അഡ്വ. ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി (സംവിധാനം പപ്പന്‍ പയറ്റുവിള), പതിനൊന്നില്‍ വ്യാഴം (സംവിധാനം സുരേഷ്‌കൃഷ്ണ), ചെറിയ കള്ളനും വലിയ പോലീസും (സംവിധാനം ഹരിദാസ് കേശവന്‍) എന്നീ ചിത്രങ്ങളിലൂടെ മുകേഷ് നിരാശപ്പെടുത്തിയെങ്കിലും 'മമ്മി ആന്‍ഡ് മീ'യാണ് ആശ്വാസമായത്.

എണ്ണംപറഞ്ഞ ഏതാനും സിനിമകളില്‍ അഭിനയിക്കാനായെങ്കിലും ബാല, കലാഭവന്‍ മണി, ബിജുമേനോന്‍ എന്നിവര്‍ക്ക് കാര്യമായ നേട്ടമുണ്ടായില്ല. സിദ്ദിഖിനും മനോജ് കെ. ജയനും വില്ലന്‍ പരിവേഷമുള്ള റോളുകള്‍ നന്നാക്കാനായി. 'കന്മഴ പെയ്യും മുമ്പേ'യിലൂടെയും 'യക്ഷിയും ഞാനി'ലൂടെയും തിലകനും ഗോസ്റ്റ് ഹൗസിലൂടെ നെടുമുടി വേണുവും 'പാപ്പി അപ്പച്ചാ'യിലൂടെ ഇന്നസെന്റും ശ്രദ്ധ നേടി. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍ എന്നിവര്‍ക്കും നര്‍മമുഹൂര്‍ത്തങ്ങളൊരുക്കാനായി.

ലിയോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ 'നായകന്‍' ഇന്ദ്രജിത്തിന്റെ വേറിട്ട അഭിനയ മികവ് വെളിവാക്കി.
പുള്ളിമാനും ബ്ലാക്ക്സ്റ്റാലിയണും കാന്‍വാസും ചേകവരുമൊക്കെയാണ് കലാഭവന്‍ മണിക്ക് പ്രമുഖ വേഷങ്ങളൊരുക്കിയത്. യുവതാരത്തിന്റെ ഭാഗമായി നിഷാന്ത്, ആസിഫ് അലി, ഫഹദ് ഫാസില്‍, റോഷന്‍, വിഷ്ണുമോഹന്‍, പ്രകാശന്‍, കിട്ടു, പുരുഷു, സന്തോഷ്, പ്രവീണ്‍ തുടങ്ങി വന്‍ താരനിരയെത്തി. 'ത്രീ ചാര്‍ സൗബീസ്, പ്ലസ്ടു, ഫിഡില്‍, നല്ല പാട്ടുകാരേ, ബെസ്റ്റ് ഓഫ് ലക്ക്, ടൂര്‍ണമെന്റ് തുടങ്ങിയ ചിത്രങ്ങളാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനു പുറമെ കൗമാരക്കാരെ അവതരിപ്പിച്ചത്.

സ്ത്രീപക്ഷത്തു നിന്നൊരു സിനിമയുമായി വി.എം. വിനു, രഞ്ജിത്ത് കൂട്ടുകെട്ടിന്റെ 'പെണ്‍പട്ടണം' രംഗത്തെത്തിയതും 2010-ലാണ്. അന്‍വറില്‍ നല്ലവേഷം ലഭിച്ച മമ്താ മോഹന്‍ദാസ് നായികയായ നിറക്കാഴ്ചയും 2010-ന്റെ സംഭാവനയാവുന്നു. (പാട്ടിന്റെ പാലാഴി, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങളിലൂടെ മീരാജാസ്മിനും സാന്നിധ്യമറിയിക്കാനായി.)പ്രതിഭാധനന്മാരായ ഒട്ടേറെപ്പേര്‍ വിട്ടുപിരിഞ്ഞതും 2010-ലെ മലയാള സിനിമയുടെ നഷ്ടങ്ങളാണ്. പക്ഷേ, 2011 പ്രതീക്ഷയുടെ വര്‍ഷമായേക്കുമെന്നാണ് സൂചന
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 7:26 am

ദ്രോണയും വന്ദേമാതരവും ബോക്സോഫീസ് ദുരന്തങ്ങള്‍
[You must be registered and logged in to see this image.]
2010 മലയാളത്തിലെ ‘എം ആന്‍റ് എം’ കമ്പനിക്ക് നേട്ടത്തിന്‍റെയും തിരിച്ചടിയുടെയും വര്‍ഷമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗുണവും ദോഷവും ഒരുപോലെ അനുഭവിക്കേണ്ടിവന്ന വര്‍ഷം. താരതമ്യപ്പെടുത്തുമ്പോള്‍ മോഹന്‍ലാലിനാണ് കൂടുതല്‍ ആഘാതമുണ്ടായത്. മമ്മൂട്ടി ചില നല്ല ചിത്രങ്ങളുമായി നില ഭദ്രമാക്കി. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയചിത്രങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അവയില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്നത് മമ്മൂട്ടിയുടെയും ലാലിന്‍റെയും ചിത്രങ്ങളാണ്.

‘ദ്രോണ2010’ എന്ന ഷാജികൈലാസ് സിനിമയുടെ തകര്‍ച്ചയാണ് മമ്മൂട്ടിക്ക് കഴിഞ്ഞ വര്‍ഷം ഞെട്ടല്‍ സമ്മാനിച്ച അനുഭവം. ബോക്സോഫീസില്‍ തവിടുപൊടിയാകുകയായിരുന്നു ഈ സിനിമ. ഈ സിനിമയുടെ പരാജയത്തില്‍ മനം‌നൊന്ത് സംവിധായകന്‍ ഷാജി കൈലാസ് സിനിമാരംഗം ഉപേക്ഷിക്കാന്‍ പോലും മുതിര്‍ന്നു. മൂന്നരക്കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ദ്രോണ തിയേറ്ററുകളില്‍ നിന്ന് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും നിര്‍മ്മാതാവ് എം മണിക്കുണ്ടായ ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഒടുവില്‍ ഷാജിയും മമ്മൂട്ടിയും ചേര്‍ന്ന് ‘ആഗസ്റ്റ് 15’ എന്ന സിനിമ ഒരുക്കുകയാണിപ്പോള്‍.

മോഹന്‍ലാലിന്‍റെ ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്‍’ ആണ് കത്തിയമര്‍ന്ന മറ്റൊരു വന്‍ പ്രതീക്ഷ. റെയിന്‍‌മാന്‍ എന്ന ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ സിനിമ മുരളി നാഗവള്ളിയാണ് സംവിധാനം ചെയ്തത്. ബിഗ് ബജറ്റിലൊരുക്കിയ ഈ സിനിമയുടെ റിലീസിംഗ് തീയതികള്‍ പല തവണ മാറിപ്പോയതും സിനിമയെക്കുറിച്ച് ആദ്യം തന്നെ പ്രചരിച്ച മോശം അഭിപ്രായവും അലക്സാണ്ടറെ കനത്ത പരാജയത്തിലേക്ക് നയിച്ചു. തിരക്കഥയ്ക്ക് ബലമില്ലാത്തതും കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വമില്ലാത്തതും സിനിമയ്ക്ക് വിനയായി. ഒരു ഇടവേളയ്ക്ക് ശേഷം വി ബി കെ മേനോന്‍ നിര്‍മ്മിച്ച അലക്സാണ്ടര്‍ ദി ഗ്രേറ്റ് അദ്ദേഹത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

14 കോടി രൂപയായിരുന്നു നിര്‍മ്മാതാവ് ഹെന്‍‌ട്രി ‘വന്ദേമാതരം’ എന്ന മലയാളം - തമിഴ് പ്രൊജക്ടിനു വേണ്ടി ചെലവഴിച്ചത്. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം തിരിച്ച് പെട്ടിക്കുള്ളില്‍ കയറി. മാത്രമല്ല, മമ്മൂട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി ഹെന്‍‌ട്രി രംഗത്തെത്തുകയും ചെയ്തു. 10 ഷെഡ്യൂളുകളും 100 ദിവസത്തെ ഷൂട്ടിംഗുമൊക്കെയായി മാരത്തോണ്‍ ചിത്രീകരണമാണ് ഈ മമ്മൂട്ടി - അര്‍ജുന്‍ ചിത്രത്തിനുവേണ്ടി നടത്തിയത്. നവാഗതനായ ടി അരവിന്ദായിരുന്നു സംവിധായകന്‍. ഇത്രയും വലിയ തകര്‍ച്ച മമ്മൂട്ടിയുടെ കരിയറിലെ തന്നെ അപൂര്‍വം സംഭവമാണ്.

ബക്കറ്റ് ലിസ്റ്റ് എന്ന ഹോളിവുഡ് ക്ലാസിക്കിനെ കോപ്പിയടിച്ചുണ്ടാക്കിയ സൃഷ്ടിയായിരുന്നു സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ്. ഹാപ്പി ഹസ്ബന്‍ഡ്സിനു ശേഷം സജിയും കൃഷ്ണ പൂജപ്പുരയും ഒത്തുചേര്‍ന്ന ഈ സിനിമയെ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. തിയേറ്ററുകളില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ജയറാം, കുഞ്ചാക്കോ, ജയസൂര്യ, മീരാ ജാസ്മിന്‍ ടീമിന്‍റെ ഈ കൂട്ടായ്മയ്ക്ക് സാധിച്ചില്ല. കമലഹാസന്‍റെ സാന്നിധ്യം പോലും ചിത്രത്തിന് രക്ഷയായില്ല. മൂന്നരക്കോടി ചെലവിട്ട ഈ സിനിമ പക്ഷേ, വീഡിയോ - ഓവര്‍ സീസ് റൈറ്റുകളും റീമേക്ക് അവകാശങ്ങളുമെല്ലാം കൂടി നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്‍റെ മൂന്ന് വമ്പന്‍ സിനിമകള്‍ - താന്തോന്നി, അന്‍‌വര്‍, ദി ത്രില്ലര്‍ - തകര്‍ന്നടിഞ്ഞ വര്‍ഷമായിരുന്നു 2010. വമ്പന്‍ ഇനിഷ്യല്‍ കളക്ഷനുശേഷം മൂക്കുകുത്തിയ ചിത്രങ്ങളായിരുന്നു ഇവ. അന്‍‌വര്‍ ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഒരു പത്രം വായിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ എന്ന ചിത്രം. വന്‍ ബജറ്റില്‍ ഒരുക്കിയ ഈ സിനിമയ്ക്കും കോടികള്‍ നഷ്ടമുണ്ടായി. തിരക്കഥയെഴുതാന്‍ ടി എ ഷാഹിദ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു നവാഗതനായ ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായകന്‍ എന്ന പദവിയിലേക്ക് കുതിക്കുകയായിരുന്ന പൃഥ്വിക്ക് ഈ സിനിമകളുടെ വീഴ്ച കനത്ത തിരിച്ചടിയായി.
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 7:28 am

റിലീസായി 25 ദിവസങ്ങള്‍ക്കുള്ളില്‍ വിതരണക്കാരന് 2.1 കോടി രൂപയുടെ ഷെയര്‍ ലഭിച്ച ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പ്രമാണി. പിന്നീട് അവിശ്വസനീയമാം‌വിധം പ്രമാണി തകര്‍ന്നടിഞ്ഞു. മമ്മൂട്ടിക്കുവേണ്ടി ഒരു കഥാപാത്രത്തെ തുന്നിയുണ്ടാക്കി എന്നതില്‍ കവിഞ്ഞ് മികച്ച കഥയുടെ അഭാവമായിരുന്നു പ്രമാണിക്ക് ദോഷമായത്. ഒരര്‍ത്ഥത്തില്‍ ഉണ്ണികൃഷ്ണന്‍റെ മുന്‍‌ഹിറ്റായ മാടമ്പിയുടെ റീമേക്ക് തന്നെയായിരുന്നു പ്രമാണി.[You must be registered and logged in to see this image.]

അമിതാഭ് ബച്ചന്‍ - മോഹന്‍ലാല്‍ - മേജര്‍ രവി ടീമിന്‍റെ കാണ്ഡഹാര്‍ തിയേറ്ററുകളില്‍ നിന്ന് തൂത്തെറിയപ്പെട്ട സിനിമയാണ്. മോശം തിരക്കഥയും അതിലും മോശമായ സംവിധാനവും ഈ സിനിമ കൊന്നുകളഞ്ഞു എന്നു പറയാതെ വയ്യ. നിര്‍മ്മാതാവായ മോഹന്‍ലാലിന് തിയേറ്ററുകളില്‍ നിന്ന് വലിയ വരുമാനം ലഭിച്ചില്ലെങ്കിലും ആശാവഹമായ നില ഈ സിനിമയ്ക്കുണ്ട്. 6.25 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. 6.5 കോടി രൂപ സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ, ഓവര്‍സീസ് അവകാശങ്ങള്‍ വഴിയും തിയേറ്റര്‍ അഡ്വാന്‍സ് വഴിയും റിലീസിനു മുമ്പേ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ ഒരു തിരിച്ചടിയുണ്ടാകാതെ മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു എന്ന് പറയാം
മൂന്നരക്കോടി രൂപയായിരുന്നു ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചെലവ്. മികച്ച തുടക്കം ലഭിച്ച ഈ സിനിമ പിന്നീട് പരാജയമായി മാറി. ശ്രീനിവാസന്‍ രചിച്ച തിരക്കഥ തന്നെയായിരുന്നു സിനിമയുടെ കഥ കഴിച്ചത്. മോഹന്‍ലാലിന് ഈ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ലാതിരുന്നത് ലാല്‍ ഫാന്‍സിനെ നിരാശരാക്കി.

മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ബെസ്റ്റ് ഓഫ് ലക്കാണ് ഈ വര്‍ഷത്തെ വമ്പന്‍ ഫ്ലോപ്പുകളില്‍ ഒന്ന്. എന്തിനാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചതെന്നുപോലും സംശയം തോന്നിപ്പോകും. നാലാംകിട തിരക്കഥയും നിലവാരമില്ലാത്ത സംവിധാനവും. എം എ നിഷാദ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും മോശം ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്.

ഒരിടത്തൊരു പോസ്റ്റുമാന്‍, എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായ്, ത്രീ ചാര്‍ സൌ ബീസ്, നല്ലവന്‍, ഏപ്രില്‍ ഫൂള്‍, വലിയങ്ങാടി, സീനിയര്‍ മാന്‍ഡ്രേക്ക്, ബ്ലാക്ക് സ്റ്റാലിയണ്‍ തുടങ്ങിയ സിനിമകളും കനത്ത പരാജയം രുചിച്ചു

Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 7:32 am


പോക്കിരിയുടെയും ശിക്കാറിന്‍റെയും വര്‍ഷം

[You must be registered and logged in to see this image.]

2010 അവസാനിക്കുകയാണ്. ഇനി റിലീസാകാനുള്ള പ്രധാന മലയാള ചിത്രങ്ങള്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നിവ. ആ സിനിമകളുടെ വിധി അടുത്ത വര്‍ഷം ആദ്യമേ കൃത്യമായി നിര്‍വചിക്കാനാവൂ. അതൊഴിച്ച്, ഇതുവരെ ഈ വര്‍ഷം റിലീസായത് 88 മലയാള സിനിമകളാണ്. അവയില്‍ 20 സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിച്ചുകൊടുത്തു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയാണ്. 80 കേന്ദ്രങ്ങളില്‍ റിലീസായ പോക്കിരിരാജ 10 കേന്ദ്രങ്ങളില്‍ 70 ദിവസം തികച്ചപ്പോള്‍ രണ്ടിടത്ത് 100 ദിവസം ഓടി. 20 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ഈ സിനിമ വാരിക്കൂട്ടിയത്. മമ്മൂട്ടിയുടെ ഡാന്‍സും മുറി ഇംഗ്ലീഷും പൃഥ്വിരാജിന്‍റെ ആക്ഷനുമായിരുന്നു പോക്കിരിരാജയുടെ ഹൈലൈറ്റ്. നവാഗതനായ വൈശാഖ് ഈ സിനിമയിലൂടെ ഹിറ്റ്മേക്കര്‍മാരുടെ നിരയില്‍ ഇടം‌പിടിച്ചു.
[You must be registered and logged in to see this image.]
നാലരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ശിക്കാറാണ് ഈ വര്‍ഷത്തെ മറ്റൊരു ബോക്സോഫീസ് രാജാവ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ താരമൂല്യത്തിന്‍റെ പ്രഭയില്‍ രണ്ടാഴ്ചകൊണ്ട് എട്ടുകോടി രൂപയാണ് ഈ സിനിമയ്ക്ക് ഗ്രോസ് വന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ശിക്കാര്‍ നേടിയത് 1.29 കോടി രൂപയാണ്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന് പക്ഷേ ആദ്യത്തെ 25 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷനില്‍ വന്‍ ഇടിവ് സംഭവിച്ചു.

പാപ്പി അപ്പച്ചാ എന്ന മെഗാഹിറ്റിലൂടെ ജനപ്രിയനായകന്‍ ദിലീപ് തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2010. അപ്രതീക്ഷിത വിജയമാണ് ഈ സിനിമ നേടിയത്. മൂന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാപ്പി 11 കോടി രൂപയാണ് ഗ്രോസ് നേടിയത്. കാവ്യാമാധവനും ഈ വിജയം ആശ്വാസം നല്‍കി. നവാഗതനായ മമാസാണ് ഈ സിനിമ സംവിധാനം ചെയ്തത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍‌സമ്മ എന്ന ആണ്‍കുട്ടി’ ഈ വര്‍ഷത്തെ കറുത്തകുതിരയായി. ആന്‍ അഗസ്റ്റിന്‍ നായികയായ ഈ സിനിമ അത്ഭുതപ്പെടുത്തുന്ന വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോബോബനും ഇന്ദ്രജിത്തിനും ഈ സിനിമയുടെ വിജയം പുതുജീവന്‍ നല്‍കി. വെറും ഒന്നരക്കോടി രൂപ മുതല്‍മുടക്കിയ എല്‍‌സമ്മ എട്ടുകോടിയോളം രൂപ തിയേറ്ററുകളില്‍ നിന്നുമാത്രം സമ്പാദിച്ചു. ലാല്‍ജോസ് ടച്ച് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത.

ജീത്തുജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’യും സര്‍പ്രൈസ് ഹിറ്റായിരുന്നു. ഉര്‍വശിയും അര്‍ച്ചന കവിയും തകര്‍ത്തഭിനയിച്ച ഈ സിനിമ വിതരണം ചെയ്തത് മോഹന്‍ലാലാണ്. കുഞ്ചാക്കോബോബന്‍, മുകേഷ് എന്നിവര്‍ക്കും സിനിമയുടെ വിജയം ഗുണം ചെയ്തു. മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലുണ്ടായിരുന്നു. ഒന്നരക്കോടി ബജറ്റുള്ള ഈ സിനിമയും 7.5 കോടി രൂപ കളക്ഷന്‍ നേടി.

എന്നാല്‍ 2010ന്‍റെ സിനിമ ഏതാണെന്നു ചോദിച്ചാല്‍ അത് പ്രാഞ്ചിയേട്ടനല്ലാതെ മറ്റൊന്നുമല്ല. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1.9 കോടി രൂപ ബജറ്റില്‍ രഞ്ജിത് തന്നെ നിര്‍മ്മിച്ച ഈ സിനിമ 80 ദിവസം കൊണ്ട് ആറുകോടിയിലേറെ കളക്ഷന്‍ നേടി. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും പ്രാഞ്ചിയേട്ടന്‍ 100 ദിവസങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയ്ക്ക് പുതിയൊരു കാലഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ സിനിമ.
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 7:36 am

[You must be registered and logged in to see this image.]
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സിനിമ. ഒട്ടേറെ പുതുമുഖങ്ങളും പുതുമകളുമയി വന്ന ഈ ചിത്രം നിര്‍മ്മിച്ചത് ദിലീപാണ്. വന്‍ വിജയം കരസ്ഥമാക്കിയ ഈ സിനിമ മലയാള സിനിമയ്ക്ക് വിനീത് എന്ന മികച്ച സംവിധായകനെയും സമ്മാനിച്ചു. രണ്ടുകോടി രൂപ മുടക്കി നിര്‍മ്മിച്ച മലര്‍വാടി അഞ്ചുകോടിയോളം രൂപ കളക്ഷന്‍ നേടി.

2010 ജനുവരിയില്‍ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമ മെഗാവിജയം നേടി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചെലവ് മൂന്നരക്കോടി രൂപയാണ്. 12 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ഈ സിനിമ വീണ്ടും സ്ലാപ്സ്റ്റിക് കോമഡിയുടെ ജനപ്രീതി തെളിയിച്ചു. ജയറാമിനും ജയസൂര്യയ്ക്കും സുരാജ് വെഞ്ഞാറമ്മൂടിനും ഈ സിനിമ ഗുണമായി. എന്നാല്‍ സജിയുടെ അടുത്ത സിനിമ ‘ഫോര്‍ ഫ്രണ്ട്സ്’ ബോക്സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.
[You must be registered and logged in to see this image.]
ലാല്‍ സംവിധാനം ചെയ്ത ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ വമ്പന്‍ വിജയം നേടി ഹരിഹര്‍നഗറിന്‍റെ പാരമ്പര്യം കാത്തു. നാല്‍‌വര്‍ സംഘത്തിന്‍റെ തമാശകളും ഹൊററുമായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ പ്രത്യേകത. നെടുമുടി വേണുവിന്‍റെയും രാധികയുടെയും തകര്‍പ്പന്‍ കഥാപാത്രങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്‍. ഹരിഹര്‍ നഗര്‍ സീരീസിലെ ആദ്യ രണ്ടു സിനിമകളുടെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഗോസ്റ്റ് ഹൌസും ബോക്സോഫീസില്‍ കോടികളുടെ കിലുക്കമുണര്‍ത്തിയ ചിത്രമാണ്.

ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം ഗംഭീരവിജയമാണ് സ്വന്തമാക്കിയത്. സുരേഷ്ഗോപിയുടെ മികച്ച പ്രകടനവും മനോഹരമായ തിരക്കഥയുമായിരുന്നു ഈ സിനിമയുടെ വിജയം. ആദ്യ ദിവസം 98 ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ സിനിമ രണ്ടാഴ്ച കൊണ്ട് അഞ്ചുകോടി രൂപയാണ് വാരിക്കൂട്ടിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് സഹസ്രം.

മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളമെങ്ങും ‘മികച്ച സിനിമ’യെന്ന ഒരേ അഭിപ്രായമാണ് ബെസ്റ്റ് ആക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ഈ സിനിമ മൌത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റായി മാറുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവ സംവിധായകന്‍ പ്രതീക്ഷയുണര്‍ത്തുന്നു.

കാര്യസ്ഥന്‍, ജനകന്‍, ബോഡി ഗാര്‍ഡ്, കഥ തുടരുന്നു, അപൂര്‍വരാഗം, കോക്ടെയില്‍, സ്വന്തം ഭാര്യ സിന്ദാബാദ്, സകുടുംബം ശ്യാമള, ആഗതന്‍ എന്നിവയും ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
Back to top Go down
deathrace
Moderator
Moderator
deathrace


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptyFri Dec 31, 2010 10:35 pm

Thanks... cheers
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 2:56 am

മലയാള സിനിമ-2010- ബാക്കിപത്രം

നഷ്ടമെന്ന പദത്തിന് പര്യായമായി മലയാള സിനിമ മാറിയിരിക്കുന്നു 2010 അടിവരയിട്ട് ഉറപ്പിയ്ക്കുന്നത് ഇതാണ്. എണ്ണമാണ് സിനിമാ വിപണിയുടെ കുതിപ്പിനെ തിട്ടപ്പെടുത്തുന്നതെങ്കില്‍ 2010 മലയാള സിനിമയ്ക്ക് നേട്ടമെന്ന് നിസംശയം പറയാം. സിനിമകളുടെ മികവും ലാഭവും കലാമൂല്യവുമൊക്കെ കണക്കെടുപ്പില്‍ ഉള്‍പ്പെടുമെങ്കില്‍ മലയാള സിനിമയ്ക്കിത് ഇതൊരു ജീര്‍ണിച്ച വര്‍ഷം തന്നെ. നൂറ്റിപ്പത്ത് കോടി മുടക്കി 84 സിനിമകള്‍ ഇതിനൊപ്പം ആറ് മൊഴിമാറ്റ ചിത്രങ്ങള്‍. വിപണിയില്‍ നിന്ന് തിരിച്ചുപിടിച്ചതാവട്ടെ വെറും അറുപത് കോടിയോളം രൂപ.

പെരുമഴ പോലെ തിയറ്ററുകളില്‍ പെയ്തിറങ്ങിയ സിനിമകളില്‍ പരമാര്‍ശയോഗ്യമായിട്ടുള്ളത് വെറും ഇരുപതോളം സിനിമകള്‍. ഒരു പ്രാഞ്ചിയേട്ടനും ടിഡി ശിവദാസനും ഒഴിച്ചുനിര്‍ത്തിയാല്‍ കലാമൂല്യമുള്ള സിനിമകളുടെ പട്ടിക ശൂന്യം. പോക്കിരി രാജയും ശിക്കാറും ഹാപ്പി ഹസ്ബന്‍ഡും ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നും, ശിക്കാര്‍ ഈ ലിസ്റ്റില്‍ ഇനിയധികം ബാക്കിയില്ല. കോക്ക് ടെയില്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഇവയില്‍ തീരുന്നു മോളിവുഡിലെ പരീക്ഷണങ്ങള്‍.

നടന്‍മാരുടെ കാര്യം പറയുകയാണെങ്കില്‍ അതിലും കഷ്ടമാണ്. മമ്മൂട്ടി-മോഹന്‍ലാല്‍, ദിലീപ്-പൃഥ്വിരാജ്, പിന്നൊരു കുഞ്ചാക്കോ ബോബന്‍ ഇവരാണ് 2010നെ മുന്നോട്ടു നയിച്ചത്. സൂപ്പര്‍ സ്റ്റാര്‍ ലേബലിനോട് നീതി കാണിയ്ക്കാന്‍ ലാലിനും മമ്മൂട്ടിയ്ക്കും കഴിഞ്ഞിട്ടില്ല. ദിലീപ് ഒരു തിരിച്ചുവരവിന്റ സൂചനകള്‍ തരുന്നു. മടങ്ങിവരവ് ഗംഭീരമാക്കാന്‍ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. നാളത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന പൃഥ്വിയുടെ കാര്യവും പരുങ്ങലില്‍. തൊണ്ണൂറുകളില്‍ സൂപ്പര്‍സ്റ്റാറായി വിലസിയ സുരേഷ് ഗോപിയുടെ ഗതി ദയനീയമെന്ന് വിശേഷിപ്പിയ്ക്കാം.

പുതുമുഖങ്ങള്‍ തകര പോലെ പൊട്ടിമുളച്ചെങ്കിലും ഇവര്‍ക്കൊന്നും ശക്തമായി സാന്നിധ്യമാകാന്‍ കഴിഞ്ഞില്ലെന്ന് തന്നെ പറയാം. രഞ്ജിത്തും പദ്മകുമാറും ടിഡി ദാസന്‍ ഒരുക്കിയ മോഹന്‍ രാഘവനും എടുത്തുപറയാവുന്ന സംവിധായകന്മാര്‍.

ഇന്നും മലയാള സിനിമയുടെ നെടും തൂണുകള്‍ നടന്മാര്‍ തന്നെയാണ് സിനിമയിലെ യഥാര്‍ത്ഥ നായകന്മാരായ സംവിധായകന്മാരെയും തിരക്കഥാകൃത്തുക്കളുടെയും മലയാളി രണ്ടാംനിരക്കാരായാണ് ഇപ്പോഴുംകരുതുന്നത്. അതുകൊണ്ട് തന്നെയാണ് വര്‍ഷാന്ത്യത്തില്‍ അവരുടെ പ്രകടനം പൊതുവെ വിലയിരുത്തപ്പെടുത്തുന്നത്.

ഇവരില്‍ മികച്ച നടന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ മൂക്കില്ലാ രാജ്യത്തെ പ്രജകള്‍ക്ക് മുറിമൂക്കന്‍ രാജാവിനെ തിരഞ്ഞെടുക്കേണ്ടി വന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഒരു റാങ്കിങിന് ഇവിടെ മുതിരുന്നില്ല.
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 2:59 am

കോക്ക്‌ടെയിലിന്റെ ലഹരിയില്‍ ജയസൂര്യ

[You must be registered and logged in to see this image.]

എന്തും ചെയ്യാന്‍ തയാര്‍, മറ്റു നായക നടന്‍മാരില്‍ നിന്നും ജയസൂര്യയെ മാറ്റിനിര്‍ത്തുന്നത് അതാണ്. നായകനാവണമെന്ന വലിയ നിര്‍ബന്ധമില്ല, അഭിനയസാധ്യതയുള്ള കഥാപാത്രമാണെങ്കില്‍ വില്ലനോ, രണ്ടാം നായകനായോ അഭിനയിക്കാന്‍ ജയന്‍ തയാറാണ്. ഇത് തന്നെയാണ് ഈ നടന്റെ വിജയരഹസ്യവും.

2010ലും വൈവിധ്യപൂര്‍ണമായ റോളുകളാണ് ജയസൂര്യയെ തേടിയെത്തിയത്. ഹാപ്പി ഹസ്ബന്‍ഡ്, നല്ലവന്‍, കോക് ടെയില്‍ ഫോര്‍ ഫ്രണ്ട്‌സ്. ഇതില്‍ നല്ലവന്‍ ഒഴികെയുള്ള സിനിമകളില്‍ നായകപദവി പങ്കിടുകയോ ക്യാരക്ടര്‍ റോളുകളോ ആണ് ജയസൂര്യ കൈകാര്യം ചെയ്തത്.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹാപ്പി ഹസ്ബന്‍ഡ് സൂപ്പര്‍ വിജയമായപ്പോള്‍ സജിയുടെ തന്നെ ഫോര്‍ ഫ്രണ്ട്‌സ് ദുരന്തമായി. ഏറെ ത്യാഗങ്ങള്‍ സഹിച്ച് ജയസൂര്യ അഭിനയിച്ച നല്ലവന്‍ പക്ഷേ അദ്ദേഹത്തിന് ഓര്‍ക്കാന്‍ താത്പര്യമില്ലാത്ത ചിത്രമായി. വ്യത്യസ്തമായ കഥ തന്നെയായിരുന്നു നല്ലവനിലേക്ക് ജയസൂര്യയെ ആകര്‍ഷിച്ചത്. എന്നാല്‍ സംവിധായകന്‍ അജി ജോണിന് കഥയുടെ കരുത്ത് ക്യാമറയിലേക്ക് ആവാഹിയ്ക്കാനായില്ല. അങ്ങനയെ സിനിമയ്ക്ക് വേണ്ടി തല മുണ്ഡനം ചെയ്ത് പ്രത്യേക ഗെറ്റപ്പിലെത്തിയ ജയന്റെ അധ്വാനം പാഴായി.

എന്നാല്‍ കോക് ടെയിലിലെ വില്ലനിസം നിഴലിയ്ക്കുന്ന കഥാപാത്രത്തിലൂടെ ജയസൂര്യ സ്‌കോര്‍ ചെയ്തു. കനേഡിയന്‍ ചിത്രമായ ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ അനൂപ് മേനോന്‍ മലയാളീകരിച്ചപ്പോള്‍ അദ്ദേഹം മനസ്സില്‍ കണ്ട പ്രകടനം പുറത്തെടുക്കാന്‍ തന്നെ ജയസൂര്യയ്ക്ക് കഴിഞ്ഞു.
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 8:58 am

ജയറാമിന്റെ കഥ തുടരുന്നു

[You must be registered and logged in to see this image.]

കരിയറില്‍ ഒരു പതനത്തെ അഭിമുഖീകരിച്ചതിന് ശേഷം വെറുതെ ഒരു ഭാര്യയിലൂടെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ജയറാമിനെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ല.

കഥ തുടരുന്നു, ഹാപ്പി ഹസ്ബന്‍ഡ്, ഫോര്‍ ഫ്രണ്ട്‌സ് എന്നിങ്ങനെ മൂന്ന് സിനിമകളിലാണ് ജയറാം ഈ വര്‍ഷം അഭിനയിച്ചത്. വന്‍താരനിരയുമായെത്തിയ ഹാപ്പി ഹസ്ബന്‍ഡ് വിജയം രുചിച്ചപ്പോള്‍ അതേ ട്രാക്കില്‍ വിജയം കൊയ്യാമെന്നാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍ കരുതിയത്.

എന്നാല്‍ ഫോര്‍ ഫ്രണ്ട്‌സ് ബോക്‌സ് ഓഫീസില്‍ ദുരന്തമായി. കമല്‍ഹാസന്റെ സാന്നിധ്യം പോലും ഈ സിനിമയ്ക്ക് ഗുണം ചെയ്യാത്തത് തിരക്കഥയുടെ ദുര്‍ബലതകള്‍ മൂലമായിരുന്നു. വന്‍ ബജറ്റും ചിത്രത്തിന് ദോഷം ചെയ്തു.

കഥ തുടരുന്നു മാത്രമാണ് ജയറാമിന്റെ 2010ലെ ഏക സോളോ ഹിറ്റ്. സത്യന്‍ അന്തിക്കാടിന്റെ പതിവ് ഫോര്‍മുലയില്‍ കഥ തുടരുന്നു മമ്മൂട്ടി, ലാല്‍ സിനിമകളോട് പൊരുതിയാണ് ഹിറ്റ് പട്ടികയില്‍ കയറിക്കൂടിയത്. എങ്കിലും പതിവ് സത്യന്‍ അന്തിക്കാട് സിനിമകളുടെ മികവ് ഈ സിനിമയ്ക്ക് അവകാശപ്പെടാനായില്ല. അതുകൊണ്ട് ഒരു തകര്‍പ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റ് ജയറാമിന് നഷ്ടപ്പെടുകയും ചെയ്തു. കഥ തുടരുന്നുവിലൂടെ വിജയഗാഥ തുടര്‍ന്ന ജയറാം പട്ടികയില്‍ ഏഴാമതാണ്.
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 9:17 am

ദയനീയം... സുരേഷ് ഗോപി

[You must be registered and logged in to see this image.]

2010ല്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച സുരേഷ് ഗോപിയുടെ സ്ഥിതിയെ ദയനീയം എന്ന് തന്നെ വിശേഷിപ്പിയ്‌ക്കേണ്ടിയിരിക്കുന്നു. മികച്ചവനെന്ന് പേരെടുക്കാന്‍ ഒരു സിനിമ മതി. ഇത് മനസ്സിലാക്കാതെ ചവറു പോലെ സിനിമകളില്‍ അഭിനയിക്കുകയും അതെല്ലാം പൊളിയുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഈ നടന്‍ തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.

തൊണ്ണൂറുകളില്‍ തിയറ്ററുകളില്‍ തീപ്പൊരി സൃഷ്ടിച്ച ഗോപിയ്ക്ക് കാലത്തിനൊത്ത് മാറാന്‍ കഴിയുന്നില്ല, നല്ല സിനിമകളും നല്ല സംവിധായകന്മാരെയും തിരിച്ചറിയാന്‍ സാധിയ്ക്കുന്നതില്‍ പരാജയപ്പെടുന്നതാണ് നടനെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

ജനകന്‍,കടാക്ഷം, റിങ് ടോണ്‍, രാമരാവണന്‍, കന്യാകുമാരി എക്‌സ്പ്രസ്, സദ്ഗമയ, മമ്മി ആന്റ് മീ, സഹസ്രം എന്നിങ്ങനെയാണ് സുരേഷ് ഗോപിയുടെ ലേബലില്‍ 2010ല്‍ തിയറ്ററുകളിലെത്തിയ സിനിമകള്‍. ഇതില്‍ സഹസ്രം, മമ്മി ആന്റ് മീ എന്നിവ മാത്രം എടുത്തുപറയാം.

ശബ്ദം കൊണ്ട് നിറഞ്ഞുനില്‍ക്കുകയും അവസാനത്തെ അഞ്ച് നിമിഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന മമ്മി ആന്റ് മീയിലെ കഥാപത്രം സുരേഷ് ഗോപിയ്ക്ക് അടുത്തകാലത്ത് ലഭിച്ച മികച്ച അതിഥി വേഷങ്ങളിലൊന്നായി. തന്റെ ജനപ്രിയത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാനും അദ്ദേഹത്തിന് സിനിമയിലൂടെ കഴിഞ്ഞു. സഹസ്രവും സുരേഷ് ഗോപി സിനിമകളില്‍ വേറിട്ടുനില്‍ക്കുന്നു.

പിടിവാശികള്‍ ഉപേക്ഷിച്ച് തിരിച്ചറിവോടെ മുന്നോട്ട് നീങ്ങിയാല്‍ സുരേഷ് ഗോപി വീണ്ടും മുന്‍നിരയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എതിര്‍പ്പുകള്‍ നില്‍ക്കെ തന്നെ ഷാജി-രഞ്ജി പണിക്കര്‍ സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഈയിടെ പറഞ്ഞിരുന്നു. നടനെ സംബന്ധിച്ചിടത്തോളം ഇത് ശുഭ സൂചന തന്നെ.
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 9:27 am

മോഹന്‍ലാലിന് എന്തു പറ്റി?

[You must be registered and logged in to see this image.]

മോഹന്‍ലാലിന് എന്തുപറ്റി? ഈ ചോദ്യത്തിന്റെ ഉത്തരമല്ലെങ്കിലും സംവിധായകന്‍ രഞ്ജിത്തിന്റെ ചില വാക്കുകള്‍ നടന്റെ അവസ്ഥ വരച്ചുകാട്ടുന്നുണ്ട്. ലാലുമായി ഒരു കാര്യം സംസാരിയ്ക്കണമെങ്കില്‍ മറ്റുപലരെയും ആദ്യം കാണണമെന്നാണ് രഞ്ജിത്ത് പറഞ്ഞതിന്റെ രത്‌നചുരുക്കം. മറ്റുള്ളവരുടെ ആശീര്‍വാദമില്ലാതെ ലാലുമായി ഉള്ളുതുറക്കാന്‍ കഴിയുന്നില്ലെന്ന് രഞ്ജിത്തിനെപ്പോലൊരു സംവിധായകന്‍ പറയുമ്പോള്‍ അതൊരു അപായത്തിന്റെ സൂചനയാണ്.

സ്വന്തമായി തീരുമാനങ്ങളെടുക്കാതെ ലാല്‍ അതെല്ലാം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഇത് തന്നെയാണ് അനുഗ്രഹീതനായ നടന്‍ നേരിടുന്ന വെല്ലുവിളി. ജനകന്‍, ഒരു നാള്‍ വരും, അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, ശിക്കാര്‍ കാണ്ഡഹാര്‍ എന്നീ സിനിമകളിലാണ് ലാല്‍ കഴിഞ്ഞവര്‍ഷം അഭിനയിച്ചത്. ഇതില്‍ എടുത്തുപറയാവുന്നത് ശിക്കാര്‍ മാത്രം.

പഴയ ലാലിനെ അനുസ്മരിപ്പിച്ച ശിക്കാര്‍ അതിനൊത്ത പ്രകടനവും കാഴ്ചവെച്ചു. അഭൂതപൂര്‍വമായ ഇനീഷ്യല്‍ കളക്ഷനാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ ലോങ്‌റണ്ണില്‍ ഈ നേട്ടം നേടാന്‍ കഴിയാഞ്ഞത് സിനിമാ വിപണിയെ അമ്പരിപ്പിച്ചു. മറ്റു മോഹന്‍ലാല്‍ സിനിമകളെപ്പറ്റിയൊന്നും പറയാനില്ല, മിക്കതും ബോക്്‌സ് ഓഫീസ് ദുരന്തങ്ങള്‍.

ജനകനില്‍ തുടങ്ങി കാണ്ഡഹാറില്‍ അവസാനിച്ച പരാജയഗാഥ 2011ലും ആവര്‍ത്തിയ്ക്കില്ലെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 9:32 am

കരുത്തോടെ ബോബന്റെ മടങ്ങിവരവ്

[You must be registered and logged in to see this image.]

നായകനിരയില്‍ സജീവമായി നില്‍ക്കെ സിനിമയില്‍ വിട്ടുനില്‍ക്കുക, പിന്നെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുക, അപൂര്‍വമായേ ഇത് സംഭവിയ്ക്കാറുള്ളൂ. അങ്ങനെയൊരു ഭാഗ്യമാണ് ഒരുകാലത്തെ റൊമാന്‍സ് ഹീറോ കുഞ്ചാക്കോ ബോബന് ലഭിച്ചത്.

2009ല്‍ സിനിമയില്‍ വീണ്ടും സജീവമായ ബോബന് ഈ വര്‍ഷം മമ്മി ആന്റ് മീ, സകുടുംബം ശ്യാമള, ഒരിടത്തൊരു പോസ്റ്റ്മാന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഫോര്‍ ഫ്രണ്ട്‌സ് എന്നിങ്ങനെ അഞ്ച് സിനിമകളിലാണ് അഭിനയിച്ചത്. ഇതില്‍ മൂന്നെണ്ണം വിജയിച്ചു.

എന്നാല്‍ മറ്റു നടന്‍മാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോബന്റെ വിജയിച്ച മൂന്ന് ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങള്‍ നായകനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മമ്മിയായും ശ്യാമളയുമായെത്തി ഉര്‍വശിയും ആണ്‍കുട്ടിയുടെ ചങ്കുറപ്പുമായെത്തിയ എല്‍സമ്മയെന്ന ആനും ബോബനൊപ്പം തിളങ്ങി.

ഈ സിനിമകളൊക്കെ വിജയിച്ചപ്പോള്‍ ഫോര്‍ ഫ്രണ്ട്‌സും ഒരിടത്തൊരു പോസ്റ്റുമാനും പരാജയം രുചിച്ചു. എങ്കിലും മൂന്ന് സിനിമകളുടെ വിജയവുമായി ബോബന്‍ 2010ല്‍ തന്റെ ശക്തി തെളിയിച്ചു.
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 9:35 am

പൃഥ്വിയുടെ കാര്യം പരുങ്ങലില്‍

[You must be registered and logged in to see this image.]

2009ലെ പുതിയമുഖത്തിന്റെ വിജയത്തോടെ പൃഥ്വി ആരാധകര്‍ ഒരു കാര്യം പ്രവചിച്ചിരുന്നു. 2010ല്‍ മമ്മൂട്ടിക്കും ലാലിനും ഒപ്പം പൃഥ്വിയും താരസിംഹാസനത്തിലേറും. യുവനിരയില്‍ പ്രമുഖനായ പൃഥ്വിരാജിന് ഇതിനുള്ള ആകാര, അഭിനയശേഷിയും ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ 2010ലെ പൃഥ്വിയുടെ പ്രകടനം ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്. അഞ്ച് ചിത്രങ്ങളാണ് പൃഥ്വിയ്ക്ക് ഈ വര്‍ഷമുള്ളത്.

പുണ്യം അഹം എന്ന ചിത്രമൊഴിച്ച് നാല് സിനിമകളിലും പക്കാ ആക്ഷന്‍ റോളുകളിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. താന്തോന്നി, ത്രില്ലര്‍, അന്‍വര്‍, പോക്കിരി രാജ, ഇതില്‍ പോക്കിരി രാജയൊഴിച്ച് ബാക്കി നാലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. പോക്കിരി രാജയില്‍ മമ്മൂട്ടി കൂടി ഉള്ളതിനാല്‍ ഒറ്റയ്ക്ക് ഈ സിനിമയുടെ ക്രെഡിറ്റ് മുഴുവനായും നടന് കിട്ടിയില്ല.

സാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്‍ പരാജയപ്പെടുന്നത് 2010ലെ ചൂടേറിയ ചര്‍ച്ചകളിലൊന്നായിരുന്നു. വമ്പന്‍ ഇനീഷ്യല്‍ കളക്ഷന്‍ ലഭിയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്‍ ലോങ് റണ്ണില്‍ പരാജയപ്പെടുന്നു. സോളോ ഹീറോ എന്ന നിലയില്‍ ഹിറ്റ് ലഭിയ്ക്കാത്തത് നടനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. മികച്ച തിരക്കഥകളില്ലാത്ത സിനിമകള്‍ തന്നെയാണ് പൃഥ്വിയ്ക്ക് തിരിച്ചടിയാവുന്നത്. ഫാന്‍സിന്റെ ആര്‍ത്തിരമ്പലുകള്‍പ്പുറം ചിത്രം ലോങ് റണ്ണില്‍ മുന്നേറമെങ്കില്‍ സാധാരണ പ്രേക്ഷകരുടെ പിന്തുണ വേണം. പൃഥ്വിയ്ക്ക് ലഭിയ്ക്കാത്തും ഇപ്പോള്‍ അതു തന്നെയാണ്.

മണിരത്‌നത്തിന്റെ രാവണന് വേണ്ടി പൃഥ്വി കൂടുതല്‍ സമയവും സ്‌ട്രെയിനും എടുത്തവര്‍ഷം കൂടിയാണ് 2010. നിരൂപകപ്രശംസ നേടിയെങ്കിലും രാവണന് നേരിട്ട പരാജയവും പൃഥ്വിയ്‌ക്കേറ്റ തിരിച്ചടിയായി.
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySat Jan 01, 2011 9:37 am

തലവര തെളിയുന്ന ദിലീപ്

[You must be registered and logged in to see this image.]

മലയാളിയുടെ അയല്‍പക്കത്തെ പയ്യന് ഏറെ സന്തോഷിയ്ക്കാവുന്ന വര്‍ഷമാണ് കടന്നു പോകുന്നത്. പോയവര്‍ഷങ്ങളില്‍ നേരിട്ട വരള്‍ച്ചയ്ക്ക് ശേഷം വിജയങ്ങള്‍ വീണ്ടും ദിലീപിനെ തേടിയെത്തുകയാണ്. ഈ വിജയങ്ങള്‍ ദിലീപിന് നല്‍കുന്ന സന്ദേശം ഇതാണ്, അയല്‍പക്കത്തെ പയ്യനില്‍ നിന്നും ജനം പ്രതീക്ഷിയ്ക്കുന്നത് ആക്ഷനും സീരിയസ്സുമൊന്നുമല്ല, മറിച്ച് നര്‍മത്തില്‍ ചാലിച്ച ചെറിയ കുടുംബകഥകളാണ്. ദിലീപും ഇത് തിരിച്ചറിഞ്ഞിരിയ്ക്കുന്നു.

ബോഡിഗാര്‍ഡ്, ആഗതന്‍, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നിങ്ങനെ അഞ്ച് സിനിമകളാണ് ദിലീപിന് ഈ വര്‍ഷമുള്ളത്. ഇതില്‍ ആഗതനും ബോഡിഗാര്‍ഡും പരാജയം രുചിച്ചു. ബാക്കി മൂന്നും വിജയപ്പട്ടികയില്‍ ദിലീപിന് എഴുതിച്ചേര്‍ക്കാം.

പരാജയപ്പെടേണ്ട ഒരു ചിത്രമായിരുന്നില്ല ബോഡിഗാര്‍ഡ്, നിര്‍മാണത്തിലെ പാളിച്ചകളാണ് ആ സിനിമയ്ക്ക് വിനയായത്. ഇതൊക്കെ പരിഹരിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ടോപ് ഹിറ്റുകളിലൊന്നായി ബോഡിഗാര്‍ഡ് മാറുമായിരുന്നു. കമലും ദിലീപും ഒന്നിച്ച ആഗതനില്‍ ദിലീപ് സീരിയസ് വേഷമണിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. എന്നാല്‍ പാപ്പി അപ്പച്ചയും കാര്യസ്ഥനും ഇപ്പോള്‍ മേരിയ്ക്കുണ്ടൊരു കുഞ്ഞാടും ദിലീപിന് സന്തോഷിയ്ക്കാനുള്ള വകുപ്പുകള്‍ നല്‍കുന്നു. ഈ നിലയ്ക്ക് മുന്നോട്ടുപോയാല്‍ പുതുമുഖങ്ങളും എതിരാളികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിയ്ക്കാന്‍ ദിലീപിന് നിഷ്പ്രയാസം കഴിയും.

ഇതിനെല്ലാം പുറമെ ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മിയ്ക്കാന്‍ ദിലീപ് കാണിച്ച ധൈര്യം പ്രശംസിച്ചേ മതിയാവൂ. റിസ്‌ക്കെടുത്തതിനുള്ള സാമ്പത്തിക നേട്ടവും ദിലീപിന് ഈ ചിത്രത്തിലൂടെ ലഭിച്ചു
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySun Jan 02, 2011 12:50 am

പ്രാഞ്ചിയും നേരം പോക്കുകളും

[You must be registered and logged in to see this image.]

മാറുന്ന മലയാളിശീലങ്ങളുടെ ത്രിശങ്കുവിലാണ്‌ മലയാളസിനിമയും. സംവേദനത്തിനു ഭാഷയുള്‍പ്പെടെ യാതൊന്നും തടസമാകാതെ, രസിപ്പിക്കുന്നതെന്തും സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ പതര്‍ച്ചയോടെയുള്ള നില്‍പ്പ്‌. കോടികള്‍ കൊണ്ട്‌ ഇന്ദ്രജാലം കാട്ടുന്ന 'യന്തിരന്‍' പോലുള്ള സൃഷ്‌ടികള്‍ നിറഞ്ഞാടുന്ന തിരശീലയ്‌ക്കു തൊട്ടപ്പുറം ഒന്നരകോടിയുടെ മലയാളം പടം തീരെ പകിട്ടില്ലാതെ.

ഭാഷയും ബജറ്റുമല്ല കഥയിലും അവതരണത്തിലുമാണ്‌ കാര്യമെന്നു വാദിക്കുന്നവരാണ്‌ ഏറെയും. ഇവരോടു ടി.ഡി. ദാസനും കുട്ടിസ്രാങ്കും എന്തുകൊണ്ടു തിയറ്ററില്‍ പരാജയപ്പെട്ടു എന്നു ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം കിട്ടിയെന്നു വരില്ല. എന്നാല്‍ വിജയിച്ച ഭൂരിപക്ഷം സിനിമകളിലും മെലോഡ്രാമയില്‍ ചാലിച്ച സ്‌ഥിരം ഫോര്‍മുല തന്നെയായിരുന്നു രസക്കൂട്ട്‌ എന്നറിയുമ്പോള്‍ കാണികളും സിനിമാ പ്രവര്‍ത്തകരും പുലര്‍ത്തുന്ന നിലവാരവും കാഴ്‌ചപ്പാടും എളുപ്പത്തില്‍ പിടികിട്ടും. കാമ്പിലല്ല, കാഴ്‌ചയുടെ സുഖത്തിലാണ്‌ മലയാള സിനിമ വളരെനാളായി അഭിരമിക്കുന്നത്‌.

ഇതിനിടയില്‍ പുതുതലമുറ മലയാള സിനിമയുടെ കടിഞ്ഞാണ്‍ ഏറ്റുവാങ്ങുന്നതിന്റെ വ്യക്‌തമായ സൂചനയുമുണ്ടായി. വിജയ ചിത്രങ്ങളുടെ സംവിധായക നിരയില്‍ കണ്ണോടിച്ചാല്‍ ഇതു മനസിലാകും. സത്യന്‍ അന്തിക്കാട്‌, ലാല്‍, രഞ്‌ജിത്‌ എന്നിവര്‍ മാത്രമാണ്‌ പതിനഞ്ച്‌ വര്‍ഷത്തെയെങ്കിലും സര്‍വീസുമായി വിജയചിത്രങ്ങള്‍ ഒരുക്കിയത്‌. സൂപ്പര്‍താര നിരയിലാകട്ടെ ശക്‌തമായ സാന്നിധ്യമായത്‌ മമ്മൂട്ടി മാത്രം.

സത്യന്റെയും ലാല്‍ ജോസിന്റെയും മികച്ച അഞ്ചു ചിത്രങ്ങളില്‍ ഒന്നുപോലുമാകാന്‍ സാധ്യതയില്ലാത്ത സിനിമകള്‍ പോലും ഈവര്‍ഷം ബോക്‌സ് ഓഫീസില്‍ ആശ്വാസമായി.

കഴിഞ്ഞവര്‍ഷം കേരളാ കഫേയും പാലേരിമാണിക്യവും സമ്മാനിച്ച രഞ്‌ജിത്തിന്റെ വ്യത്യസ്‌ത ചിത്രം 'പ്രാഞ്ചിയേട്ടന്‌' കാണികള്‍ നല്‍കിയ കൈയടിയാണ്‌ ഈ വര്‍ഷത്തെ ഹൈലൈറ്റ്‌. കലാപരമായ തൃപ്‌തിയും കച്ചവട വിജയവും പ്രാഞ്ചിയേട്ടന്‍ നേടി. ഇത്തരം ചിത്രങ്ങളാണ്‌ വേണ്ടതെന്നു കാണികള്‍ക്ക്‌ അവകാശപ്പെടാം. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ പോലുള്ള ഒറ്റപ്പെട്ട വിജയങ്ങള്‍ എക്കാലവും സംഭവിച്ചിട്ടുണ്ട്‌. അതൊരു ട്രെന്‍ഡായി മാറുന്നില്ല എന്നതാണ്‌ പോരായ്‌മ.

ആദ്യം മടിച്ചുനിന്ന പ്രേക്ഷകര്‍ മമ്മൂട്ടി അവതരിപ്പിച്ച അരിപ്രാഞ്ചിയെന്ന കേന്ദ്ര കഥാപാത്രത്തിന്റെ രസനീയതയില്‍ തിയറ്ററിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. മികച്ച മാര്‍ക്കറ്റിംഗിന്റെ പിന്‍ബലവും ചിത്രത്തിനു ലഭിച്ചു. എന്നാല്‍ ചിരിപ്പിക്കുന്ന നായകനു കീഴടങ്ങുന്ന പ്രേക്ഷകര്‍ മറ്റു രസഭാവങ്ങളോടു കാണിക്കുന്ന 'ചീപ്പ്‌ സെന്റിമെന്റ്‌സ്' ഭാവം കഥയെ സമീപിക്കുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു സന്ദേഹമുണ്ടാക്കുന്നുണ്ട്‌. നമ്മുടെ തിരശീലയില്‍ നിന്ന്‌ ആര്‍ദ്രതയെന്ന വികാരം വറ്റിപ്പോയെന്നു ലോഹിതദാസ്‌ വിലപിച്ചത്‌ ഓര്‍ക്കുക. മറ്റൊന്ന്‌ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന മുന്‍വിധിയാണ്‌്. പല മലയാള സിനിമകളും സാമാന്യബോധത്തെ പോലും ചോദ്യം ചെയ്യുന്ന ദയനീയ കാഴ്‌ചകളായിരുന്നു. ഇത്തരം സിനിമകള്‍ക്ക്‌ ഒരിക്കലെങ്കിലും തലവച്ചവര്‍ വീണ്ടുമൊരു പരീക്ഷണ വസ്‌തുവാകാന്‍ നിന്നു കൊടുക്കില്ല. അവാര്‍ഡ്‌ പരിവേഷമുള്ള ചില സിനിമകള്‍ സമ്മാനിച്ച പീഡനവും മറക്കുന്നതെങ്ങനെ. ഇതിന്റെ അനന്തരഫലമാണ്‌് ഭേദപ്പെട്ട ചിത്രങ്ങള്‍ക്കുപോലും കിട്ടാതെ പോകുന്ന പരിഗണന. പ്രേക്ഷക ധാരണ തിരുത്തി അവരെ തിയറ്ററുകളിലേക്ക്‌ ആകര്‍ഷിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ അത്യധ്വാനം വേണ്ടിവരും. ഇതിനിടയിലാണ്‌ ചലച്ചിത്ര പ്രവര്‍ത്തകരും ഫാന്‍സ്‌ അസോസിയേഷനുകളും ചേരിതിരിഞ്ഞു കൂട്ടത്തല്ലു നടത്തുന്നത്‌. ഇത്തരം 'കലാപരിപാടികള്‍' സിനിമയില്‍ നിന്നു പ്രേക്ഷകരെ അകറ്റുന്നതിനു മാത്രമേ സഹായിക്കൂ.
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySun Jan 02, 2011 12:52 am

നല്ല ശ്രമങ്ങള്‍

[You must be registered and logged in to see this image.]

പ്രാഞ്ചിയേട്ടന്റെ കാര്യം പറഞ്ഞു. പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം നേടാന്‍ പോകുന്നത്‌ ഈ സിനിമയായിരിക്കും. സംസ്‌ഥാന അവാര്‍ഡ്‌ കമ്മിറ്റി വെട്ടിനിരത്തിയ ഷാജി എന്‍. കരുണിന്റെ കുട്ടിസ്രാങ്കിനു 'കേന്ദ്ര' ഇടപെടലിലൂടെ പുതുജീവന്‍ ലഭിച്ച കാഴ്‌ച ആഹ്‌ളാദകരമായി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ദേശീയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സ്രാങ്ക്‌ വ്യത്യസ്‌ത പരിസരങ്ങളും ഓജസുള്ള കാഴ്‌ചകളും സമ്മാനിച്ചു. മൂന്നു പെണ്ണുങ്ങളുടെ ഓര്‍മയിലൂടെ ഒരു പുരുഷന്റെ ജീവിതം പറയാനാണ്‌ ഷാജി ശ്രമിച്ചത്‌. പക്ഷേ പുതിയ തലമുറയുടെ കഥ പറയുന്നില്ല എന്നത്‌ സ്രാങ്കിന്റെ പോരായ്‌മയും പ്രാഞ്ചിയുടെ പ്ലസും ആവുന്നു.

മോഹന്‍ രാഘവന്റെ ആദ്യ സംരംഭമായ 'ടി.ഡി. ദാസന്‍ സ്‌റ്റാന്‍ഡേഡ്‌ സിക്‌സ് ബി' ഏറെ ശ്ലാഘിക്കപ്പെട്ടു. സ്വാഭാവികത നിലനിര്‍ത്തി കെട്ടുകാഴ്‌ചകള്‍ ലവലേശമില്ലാതെ ഭേദപ്പെട്ട സിനിമയൊരുക്കാന്‍ മോഹനു കഴിഞ്ഞു. ആകര്‍ഷിക്കാന്‍ കഴിയുന്ന പുറംകാഴ്‌ചകള്‍ ഇല്ലാത്തതാവാം ഈ സിനിമയുടെ ഉള്ളു കാണാന്‍ കൂടുതല്‍ ആളുകള്‍ ഇല്ലാതെ പോയത്‌. മുകളില്‍ സൂചിപ്പിച്ച മൂന്നു ചിത്രങ്ങളുടെ നിലവാരമില്ലെങ്കിലും പ്രേംലാലിന്റെ ആത്മകഥയും അവതരണത്തിലെ സത്യസന്ധതയുടെ പേരില്‍ ഈ ഗണത്തില്‍ പെടുത്താവുന്നതാണ്‌
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySun Jan 02, 2011 12:54 am

നല്ല ശ്രമങ്ങള്‍

[You must be registered and logged in to see this image.]

പ്രാഞ്ചിയേട്ടന്റെ കാര്യം പറഞ്ഞു. പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം നേടാന്‍ പോകുന്നത്‌ ഈ സിനിമയായിരിക്കും. സംസ്‌ഥാന അവാര്‍ഡ്‌ കമ്മിറ്റി വെട്ടിനിരത്തിയ ഷാജി എന്‍. കരുണിന്റെ കുട്ടിസ്രാങ്കിനു 'കേന്ദ്ര' ഇടപെടലിലൂടെ പുതുജീവന്‍ ലഭിച്ച കാഴ്‌ച ആഹ്‌ളാദകരമായി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ദേശീയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സ്രാങ്ക്‌ വ്യത്യസ്‌ത പരിസരങ്ങളും ഓജസുള്ള കാഴ്‌ചകളും സമ്മാനിച്ചു. മൂന്നു പെണ്ണുങ്ങളുടെ ഓര്‍മയിലൂടെ ഒരു പുരുഷന്റെ ജീവിതം പറയാനാണ്‌ ഷാജി ശ്രമിച്ചത്‌. പക്ഷേ പുതിയ തലമുറയുടെ കഥ പറയുന്നില്ല എന്നത്‌ സ്രാങ്കിന്റെ പോരായ്‌മയും പ്രാഞ്ചിയുടെ പ്ലസും ആവുന്നു.

മോഹന്‍ രാഘവന്റെ ആദ്യ സംരംഭമായ 'ടി.ഡി. ദാസന്‍ സ്‌റ്റാന്‍ഡേഡ്‌ സിക്‌സ് ബി' ഏറെ ശ്ലാഘിക്കപ്പെട്ടു. സ്വാഭാവികത നിലനിര്‍ത്തി കെട്ടുകാഴ്‌ചകള്‍ ലവലേശമില്ലാതെ ഭേദപ്പെട്ട സിനിമയൊരുക്കാന്‍ മോഹനു കഴിഞ്ഞു. ആകര്‍ഷിക്കാന്‍ കഴിയുന്ന പുറംകാഴ്‌ചകള്‍ ഇല്ലാത്തതാവാം ഈ സിനിമയുടെ ഉള്ളു കാണാന്‍ കൂടുതല്‍ ആളുകള്‍ ഇല്ലാതെ പോയത്‌. മുകളില്‍ സൂചിപ്പിച്ച മൂന്നു ചിത്രങ്ങളുടെ നിലവാരമില്ലെങ്കിലും പ്രേംലാലിന്റെ ആത്മകഥയും അവതരണത്തിലെ സത്യസന്ധതയുടെ പേരില്‍ ഈ ഗണത്തില്‍ പെടുത്താവുന്നതാണ്‌
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySun Jan 02, 2011 1:11 am

വിജയ ചിത്രങ്ങള്‍

[You must be registered and logged in to see this image.]

ഹാപ്പി ഹസ്‌ബന്റ്‌സ് (സജി സുരേന്ദ്രന്‍), ഇന്‍ ഗോസ്‌റ്റ് ഹൗസ്‌ ഇന്‍ (ലാല്‍), പാപ്പി അപ്പച്ചാ(മാമാസ്‌), പോക്കിരിരാജ (വൈശാഖ്‌), കഥ തുടരുന്നു (സത്യന്‍ അന്തിക്കാട്‌), മമ്മി ആന്‍ഡ്‌ മീ (ജിത്തു ജോസഫ്‌), മലര്‍വാടി ആര്‍ട്‌സ് ക്ലബ്‌ (വിനീത്‌ ശ്രീനിവാസന്‍), പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ സെയ്‌ന്റ് (രഞ്‌ജിത്‌), ശിക്കാര്‍ (പത്മകുമാര്‍), എല്‍സമ്മ എന്ന ആണ്‍കുട്ടി (ലാല്‍ ജോസ്‌), കാര്യസ്‌ഥന്‍ (തോംസണ്‍), ബെസ്‌റ്റ് ആക്‌ടര്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട്‌) എന്നിവയെ വിജയ ചിത്രങ്ങളുടെ ലീഗില്‍ പെടുത്താം. പലവട്ടം ആവര്‍ത്തിച്ച കഥയും കഥാപാത്രവും പുതിയൊരു പാക്കേജില്‍ അവതരിപ്പിച്ചതിലൂടെ വിജയം നേടിയെന്നു പൊതുവായി നിരീക്ഷിക്കാം. ഇതില്‍ പാപ്പി അപ്പച്ചാ, മലര്‍വാടി ആര്‍ട്‌സ് ക്ലബ്‌, പോക്കരിരാജ, കാര്യസ്‌ഥന്‍, ബെസ്‌റ്റ് ആക്‌ടര്‍ എന്നിവയിലൂടെ പുതുമുഖ സംവിധായകരുടെ 'സെയ്‌ഫ് ലാന്‍ഡിംഗ്‌' കണ്ടു. പ്രാഞ്ചിയായും സ്രാങ്കായും തിളങ്ങിയ മമ്മൂട്ടിക്കു മികച്ച ഒരു വേഷം നല്‍കാന്‍ പ്രക്കാട്ടിനു കഴിഞ്ഞത്‌ ഈ ചിത്രങ്ങളില്‍ ബെസ്‌റ്റ് ആക്‌ടറിനെ വേറിട്ടു നിര്‍ത്തുന്നു. സാധാരണ സത്യന്‍ ചിത്രങ്ങളായിരുന്നെങ്കില്‍ ഇത്തവണ എല്‍സമ്മയും കഥയിലെ പുതുമയിലൂടെ മമ്മി ആന്‍ഡ്‌ മീയും കുടുംബങ്ങളുടെ പ്രിയപ്പെട്ട സിനിമകളായി.

റീമേക്കുകളും വിജയ ചിത്രങ്ങളുടെ തുടര്‍ച്ചയും ട്രെന്‍ഡായി തുടരുന്നു. ഇഷ്‌ടപ്പെട്ടവരെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ സുഖം സമര്‍ത്ഥമായി വിനിയോഗിച്ചാല്‍ ഹരിഹര്‍ നഗറിലെ നാല്‍വര്‍സംഘം നേടിയ വിജയം ആര്‍ക്കും സ്വന്തമാക്കാം. ഇഷ്‌ടമുണ്ടെങ്കിലും ബോറടിപ്പിക്കുന്ന സാന്നിധ്യമുണ്ടായാല്‍ ആരായാലും ഇറങ്ങിപ്പോകും. അതുകൊണ്ടു ജാഗ്രത പുലര്‍ത്തണമെന്നു മാത്രം.

ബോഡിഗാര്‍ഡ്‌ (സിദ്ദിഖ്‌), അന്‍വര്‍ (അമല്‍ നീരദ്‌), കോക്ക്‌ടൈല്‍ (അരുണ്‍കുമാര്‍) എന്നിവയ്‌ക്കും നേരിയ പ്രതികരണമുണ്ടായി. പ്രമേയത്തിലും അവതരണത്തിലും വിമര്‍ശനങ്ങളേറെയുണ്ടായെങ്കിലും അമല്‍ നീരദിന്റെ കാമറയില്‍ കാര്യങ്ങള്‍ക്കൊരു വ്യത്യസ്‌ത സ്‌റ്റൈല്‍ തന്നെയുണ്ട്‌. മെച്ചപ്പെട്ട തിരക്കഥയില്‍ വലിയ വാണിജ്യ ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന സംവിധായക സാന്നിധ്യമായി അമലിനേയും കൂട്ടാം. യുക്‌തിയുള്ള കഥ പറയാന്‍ ബോഡിഗാര്‍ഡില്‍ സിദ്ദിഖിനു കഴിഞ്ഞില്ല. കണ്ടിരിക്കാവുന്ന കോക്ക്‌ടൈല്‍ കോപ്പിയടിയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടു
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySun Jan 02, 2011 1:14 am

പരാമര്‍ശം അര്‍ഹിക്കുന്ന ചിത്രങ്ങള്‍

[You must be registered and logged in to see this image.]

പ്രേക്ഷകര്‍ കൈയൊഴിഞ്ഞെങ്കിലും മെച്ചപ്പെട്ടൊരു തിരക്കഥയുണ്ടായിരുന്നെങ്കില്‍ സ്‌ഥാനക്കയറ്റം ഉറപ്പായിരുന്ന ചില സിനിമകളുമുണ്ടായി. നായകന്‍ (ലിജോ ജോസ്‌ പല്ലിശേരി), ഒരുനാള്‍ വരും (എം. രാജീവ്‌ കുമാര്‍), ജനകന്‍ (എസ്‌.ആര്‍. സഞ്‌ജീവ്‌്), അപൂര്‍വ രാഗം(സിബി മലയില്‍), പെണ്‍പട്ടണം (വി.എം. വിനു), സൂഫി പറഞ്ഞ കഥ (പ്രിയനന്ദനന്‍), യുഗപുരുഷന്‍ (ആര്‍. സുകുമാരന്‍), സഹ്രസം ( ഡോ. എസ്‌. ജനാര്‍ദനന്‍) തുടങ്ങിയവ. ആക്ഷന്‍ നായകനു മറ്റൊരു വേഷപ്പകര്‍ച്ച നല്‍കാനായിരുന്നു നായകന്റെ ശ്രമം.

ഇന്ദ്രജിത്തിന്റെ 'പുതിയമുഖ'മാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ചിത്രം നിരാശയില്‍ ഒതുങ്ങി. ശ്രീനിവാസന്റെ പുതുമയില്ലാത്ത രചന രാജീവ്‌ കുമാര്‍ ചിത്രത്തിനു തിരിച്ചടിയായി. കെ.പി. രാമനുണ്ണിയുടെ നോവലിനു ചലച്ചിത്രാവിഷ്‌കാരമൊരുക്കുന്നതില്‍ പ്രിയനന്ദനന്‍ വിജയിച്ചില്ല. യുഗപുരുഷനാകട്ടെ ഫീച്ചര്‍ ഫിലിമിന്റെ നിലവാരത്തിലേക്ക്‌ എത്താതെ പോയി. ആദ്യം ചെയ്‌ത മഹാസമുദ്രത്തേക്കാള്‍ മെച്ചപ്പെട്ട സിനിമയായിട്ടും സഹ്രസം കാണികളെ ആകര്‍ഷിച്ചില്ല.
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySun Jan 02, 2011 1:19 am

ശ്രദ്ധേയ ചലനങ്ങള്‍

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഹിറ്റുകളിലും ചിത്രങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. സംവിധായകര്‍ക്കും നടീനടന്‍മാര്‍ക്കും പുറമേ സാങ്കേതിക വിഭാഗങ്ങളിലും കൂടുതല്‍ പുതുമുഖങ്ങള്‍ക്ക്‌ 'സ്‌പേസ്‌' ലഭിച്ചു തുടങ്ങിയത്‌ ശുഭകരമായ കാര്യമാണ്‌. പൃഥ്വിരാജ്‌ നേടുന്ന ഇനീഷ്യല്‍ പുള്‍ സൂപ്പര്‍താരനിര കൂടുതല്‍ വിശാലമാക്കി.

നായകനിരയില്‍ തമിഴ്‌സിനിമ നേടിയ സമ്പന്നത ചിത്രങ്ങളുടെ നിലവാരത്തിലും പ്രതിഫലിച്ചിരുന്നു. കൂടുതല്‍ നായകന്‍മാര്‍ മലയാളത്തിനും വേണം. 'നീലത്താമര'യിലേപ്പോലെ ഏറെ മൂളിയ വരികളോ പഴശിരാജ പോലെ വലിയ സംരഭങ്ങളോ ഇത്തവണ ഉണ്ടായില്ല.

***** ******* ******

വലിയ പരാജയങ്ങളും നിരാശകളും തല്‍ക്കാലം പേരെടുത്തു പറഞ്ഞ്‌ ഇവിടെ പരാമര്‍ശിക്കുന്നില്ല. തിയറ്ററിലും പിന്നെ ഡി.വി.ഡിയായും ടെലിവിഷന്‍ സ്‌ക്രീനില്‍ ബ്ലോക്ക്‌ ബ്ലസ്‌റ്ററായും വാണിജ്യവിജയം ഉറപ്പാക്കേണ്ട ചിത്രങ്ങളെ ഒരു വാക്കുകൊണ്ടു പോലും ഉപദ്രവിക്കേണ്ട എന്ന കണക്കുകൂട്ടലിലാണ്‌ ഇത്‌. പ്രത്യേകിച്ച്‌ സാമ്പത്തിക പ്രതിസന്ധിയുടെ ഇക്കാലത്ത്‌. കണക്കുകൂട്ടലുകള്‍ പിഴച്ചതുകൊണ്ടു പാളിപ്പോയ സിനിമകള്‍ മാറ്റിനിര്‍ത്തി കാണികള്‍ക്കു കടുത്ത ഉപദ്രവങ്ങള്‍ നല്‍കിയ സിനിമയുടെ അണിയറക്കാര്‍ ഇതൊരു ആനുകൂല്യമായി മാത്രം എടുക്കരുത്‌.

(ഡിസംബര്‍ രണ്ടാം വാരത്തിനുള്ളില്‍ റിലീസ്‌ ചെയ്‌ത ചിത്രങ്ങള്‍ മാത്രമാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌.



Courtesy : Mangalam...

[You must be registered and logged in to see this link.]
Back to top Go down
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 43
Location : thrissur

2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... EmptySun Jan 02, 2011 6:19 am

മലയാള സിനിമ 2010

[You must be registered and logged in to see this image.]

2010- വിടവാങ്ങുമ്പോള്‍ പ്രേക്ഷകന് ഓര്‍മയില്‍ സൂക്ഷിക്കാവുന്ന സിനിമയും കഥാപാത്രങ്ങളും വിരളം. ചലച്ചിത്രലോകാത്തിന് കാമ്പും കരുത്തും നല്‍കുന്ന എഴുത്തുകാരും അഭിനേതാക്കളും കഴിഞ്ഞവര്‍ഷവും ജന്മം കൊണ്ടില്ല. പുതിയ ചില സംവിധായകരുടെ രംഗപ്രവേശം മാത്രമാണ് തെല്ല് ആശ്വാസം നല്‍കുന്നത്. പുതുമയും വൈവിധ്യവും നിറഞ്ഞ പ്രമേയങ്ങളുടെ കുറവ് മലയാള സിനിമയുടെ മാറ്റ് കുറച്ചു. വികലമായ അവതരണരീതികളില്‍ പിറവികൊണ്ട നിരവധി സിനിമകള്‍ ഇക്കുറിയും പ്രേക്ഷകനെ ബോറഡിപ്പിച്ചെന്നു പറയാതെ വയ്യ. 'അമ്മ'ത്തറവാട്ടിലെ പിടിവാശികളും - ചേരിപ്പോരുകളും സിനിമയ്ക്കകത്തെ അനാരോഗ്യ പ്രവണതകളെ സദാ വിളിച്ചുപറഞ്ഞപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട ചില വിജയങ്ങള്‍ മാത്രമാണ് 2010-ലെ മലയാള സിനിമയിലുണ്ടായത്.

എട്ട് ഡബ്ബിങ് ചിത്രങ്ങളടക്കം 93 സിനിമകളാണ് കഴിഞ്ഞവര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയത്. സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവര്‍ക്കുപോലും കടന്നുപോയ വര്‍ഷത്തില്‍ കൈ പൊള്ളി. ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രം 'ദ്രോണ', കമലിന്റെ ദിലീപ് ചിത്രം 'ആഗതന്‍', ശ്രീനിവാസന്‍-മോഹന്‍ലാല്‍ ടീമിന്റെ 'ഒരു നാള്‍വരും', സിദ്ധിഖിന്റെ 'ബോഡിഗാര്‍ഡ്', തുളസീദാസിന്റെ 'എഗെയ്ന്‍ കാസര്‍കോട് കാദര്‍ബായ്' എന്നിവയെല്ലാം പരാജയ ചിത്രങ്ങളുടെ ഘോഷയാത്രയില്‍ തലപ്പത്തുതന്നെ ഇടം നേടി.

കുടുംബചിത്രം, ആക്ഷന്‍ ചിത്രം തുടങ്ങിയ വകഭേദങ്ങള്‍ നോക്കിയായിരുന്നില്ല ഇത്തവണ പ്രേക്ഷകന്‍ തീയേറ്ററിലെത്തിയത്. യുവത്വത്തിന്റെ സിനിമ എന്ന ലേബലില്‍ അടിപൊളിയും-ക്യാമ്പസ് ഭാഷ്യവും കൂട്ടിയിണക്കി പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍ നിരവധിയായിരുന്നു. പ്ലസ്ടു, ഫിഡില്‍, ത്രീചാര്‍ ചൗബീസ്, ഹോളി ഡേയ്‌സ്, കൂട്ടുകാര്‍, കോളേജ് ഡേയ്‌സ്, ബെസ്റ്റ് ഓഫ് ലക്ക്, എന്നീ സിനിമകളെല്ലാം നിരന്തരം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരുന്നു.

ഇവ പലതിന്റെയും പേരുപോലും ഇന്ന് കേട്ടതായി ഓര്‍ക്കുന്നില്ല. ശിക്കാര്‍, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, കഥ തുടരുന്നു, പോക്കിരി രാജ, ഇന്‍ഗോസ്റ്റ് ഇന്‍ഹൗസ്, പാപ്പി അപ്പച്ചാ, ഹാപ്പി ഹസ്ബന്റ്‌സ്, മമ്മി ആന്‍ഡ് മി, മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് തുടങ്ങിയ പത്ത് സിനിമകള്‍ വിജയ പട്ടികയില്‍ ഇടം നേടി. പുതുമുഖ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടര്‍, മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാര്‍, ഷാഫിയുടെ ദിലീപ് ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാട്, നവാഗതരെ വെച്ച് ലാല്‍ ഒരുക്കിയ ടൂര്‍ണമെന്റ് എന്നിവയാണ് പ്രേക്ഷക വിധി കാത്തിരിക്കുന്ന 2010 ലെ മറ്റു ചിത്രങ്ങള്‍.

അടിപിടിയും അടിപൊളിയും ചേര്‍ത്തൊരുക്കുന്ന സ്ഥിരം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍നിന്ന് മാറി, മലയാളികളുടെ മനസ്സിന് ബോധിക്കുന്ന ലളിതമായൊരു ചിത്രമായി മാറിയതാണ് പ്രാഞ്ചിയേട്ടന്‍ നേടിയ വിജയം. കഥയിലുടനീളം പരാജയം ഏറ്റുവാങ്ങുന്ന മെഗാസ്റ്റാറിന്റെ കഥാപാത്രവും തൃശ്ശൂര്‍ ഭാഷയുടെ കടന്നുകയറ്റവും ചില കേന്ദ്രങ്ങളില്‍ ചിത്രത്തിന് തിരിച്ചടിയുണ്ടാക്കി. പോക്കിരിരാജയുടെ ഇമേജിനെ തകര്‍ത്തെറിഞ്ഞ് മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യതകള്‍ ചൂഷണം ചെയ്ത സിനിമകൂടിയാണ് പ്രാഞ്ചിയേട്ടന്‍ ആഡ് ദി സെയ്ന്റ്.
ദ്രോണ, പോക്കിരിരാജ, യുഗപുരുഷന്‍, പ്രമാണി, കുട്ടിസ്രാങ്ക്, വന്ദേമാതരം, ബെസ്റ്റ് ഓഫ് ലക്ക്, ബെസ്റ്റ് ആക്ടര്‍ തുടങ്ങി ഒമ്പത് മമ്മൂട്ടി ചിത്രങ്ങള്‍ 2010ല്‍ പുറത്തിറങ്ങി.

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും ചേര്‍ത്തുവെച്ച് താരമൂല്യങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച സിനിമയാണ് 'പോക്കിരിരാജ'. തമിഴ്‌സിനിമകളുടെ അവതരണരീതി പിന്തുടര്‍ന്നെത്തിയ ചിത്രം കുഴപ്പങ്ങളേറെ ഉണ്ടെങ്കിലും വിജയം നേടി. മസാല ചേരുവകള്‍ കുത്തിനിറച്ച ചിത്രം ഫാന്‍സുകാരുടെ കയ്യടി വാങ്ങി. 'കുട്ടസ്രാങ്കാണ്' ദേശീയ തലത്തില്‍ ശ്രദ്ധനേടിയ കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിചിത്രം. ബെസ്റ്റ് ആക്ടര്‍ വിജയത്തിലേയ്ക്കടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റു ചിത്രങ്ങളെല്ലാം നിരാശാജനകമായിരുന്നു.

ശിക്കാറിലൂടെ മോഹന്‍ലാല്‍ ശക്തമായ സാന്നധ്യമറിയിച്ചു. കഥപറയുന്നതില്‍ സംവിധായകന്‍ എം. പത്മകുമാര്‍ അവലംബിച്ച അവതരണരീതിയും മികച്ച ഗാനങ്ങളും സിനിമയിലെ സാഹസിക രംഗങ്ങളും ചിത്രത്തെ ജനകീയമാക്കി. സുരേഷ്‌ഗോപിക്കൊപ്പം അഭിനയിച്ച ജനകന്‍, ശ്രീനിവാസന്‍ ടീമിന്റെ ഒരുനാള്‍വരും, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്നിവ ശ്രദ്ധിക്കപ്പെടാതെ പോയ ലാല്‍ ചിത്രങ്ങളാണ്
Back to top Go down
Sponsored content





2010 ..cinema.... Empty
PostSubject: Re: 2010 ..cinema....   2010 ..cinema.... Empty

Back to top Go down
 
2010 ..cinema....
Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» Cinema Mangalam - 8th March 2010
» AMMA , FEFKA, MACTA, and other film association news......
» Cinema Niroopanam ............!!!!!!!!!!!!!!!!

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: