|
| 2010 ..cinema.... | |
|
+6sanjeev willy kannan nair deathrace manikandan machan 10 posters | |
Author | Message |
---|
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: 2010 ..cinema.... Sun Jan 02, 2011 6:25 am | |
| [You must be registered and logged in to see this image.] മേജര്‍ മഹാദേവന്റെ ദേശസ്‌നേഹവും ഹൈജാക്ക് ദൗത്യവുമായി പുറത്തുവന്ന കാണ്ഡഹാറിന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇന്‍ ഹരിഹര്‍ നഗറിന്റെ വിജയലഹരി വിടാതെ ലാല്‍ നടത്തിയ മൂന്നാം പരീക്ഷണം സാമ്പത്തിക വിജയം നേടിയെങ്കിലും സിനിമ തൃപ്തി നല്‍കിയില്ല. ചിത്രത്തിലെ തമാശകള്‍ക്ക് സംഭവിച്ച നിലവാര ഇടിവും അപ്പുക്കുട്ടന്‍ (ജഗദീഷ്) എന്ന കഥാപാത്രത്തില്‍ കുത്തിനിറച്ച ചേഷ്ടകള്‍ പലതും തീയേറ്ററില്‍ വിരസത ഉണ്ടാക്കി.
സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് മത്സരിച്ചാണ് ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി വിജയിച്ചത്; നായികയായെത്തിയ ആന്‍ അഗസ്റ്റിന്‍ മലയാളം സിനിമ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. മനോഹരമായ ഗാനരംഗങ്ങള്‍ അവതരിപ്പിച്ച ലാല്‍ ജോസ് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകമനസ്സില്‍ ഇടംനേടി.കാവ്യാമാധവന്റെ തിരിച്ചുവരിന് വഴിയൊരുക്കിയ ദിലീപ് ചിത്രം പാപ്പി അപ്പച്ച, ബോക്‌സ് ഓഫീസില്‍ വിജയം കണ്ടു. ബോഡിഗാര്‍ഡ്, ആഗതന്‍, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയാണ് പുറത്തിറങ്ങിയ മറ്റു ദിലീപ് ചിത്രങ്ങള്‍.
മമ്മി ആന്‍ഡ് മിയില്‍ അതിഥിതാരമായി വേഷമിടാന്‍ കഴിഞ്ഞതാകും സുരേഷ്‌ഗോപിക്ക് ആശ്വാസം പകരുക. വര്‍ത്തമാനകാല പ്രസക്തിയുള്ള വിഷയമാണ് മമ്മി ആന്‍ഡ് മിയിലൂടെ സംവിധായകന്‍ ജിത്തു ജോസഫ് കൈകാര്യം ചെയ്തിരിക്കുന്നത്. ജനകന്‍, കടാക്ഷം, റിങ്‌ടോണ്‍, രാമരാവണന്‍, സദ്ഗമയ, കന്യാകുമാരി എക്സ്പ്രസ്സ്, സഹസ്രം തുടങ്ങിയവയെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞ സുരേഷ്‌ഗോപി ചിത്രങ്ങളാണ്.
മനുഷ്യജീവിതത്തിലെ സ്‌നേഹബന്ധങ്ങളുടെ കഥപറയുന്ന സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രവും വിജയം നേടി. ജയറാം ചിത്രങ്ങളുടെ പട്ടികയില്‍ എടുത്തുപറയാവുന്ന വിജയവും 'കഥ തുടരുന്നു'വാണ്. വന്‍ താരസന്നാഹവുമായെത്തിയ സജി സുരേന്ദ്രന്റെ 'ഹാപ്പി ഹസ്ബന്റ്‌സും ഫോര്‍ ഫ്രന്‍സ്സു'മാണ് മറ്റ് രണ്ട് ജയറാം ചിത്രങ്ങള്‍. കഥപറച്ചിലില്‍ പഴയകാല പ്രിയദര്‍ശന്‍ സിനിമകളുടെ ചുവടുപിടിച്ചെത്തിയ ഹാപ്പി ഹസ്ബന്റ്‌സും ജയം നേടി.യുവനിരയില്‍ ഏറ്റവും ശ്രദ്ധേയമായ പൃഥ്വിരാജ് 'ആക്ഷന്‍ ഹീറോ' പദവിയില്‍ ഒതുങ്ങിനിന്ന വര്‍ഷമാണ് 2010. താന്തോന്നി, അന്‍വര്‍, ത്രില്ലര്‍ എന്നിവയ്‌ക്കൊന്നും വേണ്ടത്ര വിജയം നേടാനായില്ല. തകഴിയുടെ കൊച്ചുമോന്‍ രാജ് നായര്‍ സംവിധാനം ചെയ്ത 'പുണ്യം അഹം' എന്ന ചിത്രത്തിലും പൃഥ്വിരാജ് വേഷമിട്ടിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, വ്യത്യസ്തമായ പ്രമേയവുമായി മോഹന്‍ രാഘവ് അവതരിപ്പിച്ച ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി നവാഗത സംവിധായകന്‍ പ്രേംലാലിന്റെ ആത്മകഥ, രഞ്ജിത് തിരക്കഥ രചനയില്‍ വി.എം. വിനു ഒരുക്കിയ സ്ത്രീപക്ഷ സിനിമയായ പെണ്‍പട്ടണം, അരുണ്‍കുമാര്‍ ഒരുക്കിയ കോക്കടൈല്‍, സിബിമലയില്‍ ഒരുക്കിയ അപൂര്‍വരാഗം എന്നിവയും മാറ്റം കൊതിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലിടം നേടി.
ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ പൊതുവെ കുറവായിരുന്ന 2010-ല്‍ ശ്വേതാമേനോന്‍, മംമ്താ മോഹന്‍ദാസ്, സംവൃതാസുനില്‍, ഉര്‍വശി തുടങ്ങിയവര്‍ സാന്നിധ്യം അറിയിച്ചു. കടാക്ഷം ടി.ഡി.ദാസന്‍ സ്റ്റാന്റേര്‍ഡ് 6ബി, പെണ്‍പട്ടണം, സദ്ഗമയ എന്നിവയില്‍ ശ്വേതാമേനോനും. കഥതുടരുന്നു, നിറക്കാഴ്ച, അന്‍വര്‍ എന്നിവയില്‍ മംമ്തയും അഭിനയിച്ചു. ഉര്‍വ്വശി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മമ്മി ആന്റ് മി, സകുടുംബം ശ്യാമള, ബസ്റ്റ് ഓഫ് ലക്ക് എന്നിവയാണ് മറ്റ് ഉര്‍വശി ചിത്രങ്ങള്‍. ഹാപ്പി ഹസ്ബന്റ്‌സ്, പുണ്യം അഹം, ചേകവര്‍, കോക്‌ടെയ്ല്‍ എന്നിവയാണ് സംവൃതാസുനിലിന്റെ ചിത്രങ്ങള്‍ Courtesy : Mathrubhumi [You must be registered and logged in to see this link.] | |
| | | innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: 2010 ..cinema.... Sun Jan 02, 2011 6:32 am | |
| ഏഷ്യാനെറ്റ് സിനിമാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപി [You must be registered and logged in to see this image.] തിരുവനന്തപുരം: 2010ലെ മികച്ച ചിത്രത്തിനുള്ള ഏഷ്യാനെറ്റ് പുരസ്‌കാരത്തിന് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയ്ന്‍റ് അര്‍ഹമായി. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി നയന്‍താരയെയും തിരഞ്ഞെടുത്തു. ഏഷ്യാനെറ്റ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് എം.ആര്‍.രാജനാണ് പ്രത്രസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചത്.
പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍ എന്നീ ചലച്ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനാണ് നയന്‍താരയക്ക് പുരസ്‌കാരം. ഏഷ്യനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് മോഹന്‍ലാലിന് സമ്മാനിക്കും. മികച്ച സംവിധായകന്‍ ലാലാണ്. ചിത്രം ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. മറ്റ് പുരസ്‌കാരങ്ങള്‍: ജനപ്രിയ തമിഴ് നടന്‍-വിജയ്, ജനപ്രിയ നായകന്‍-ദിലീപ്, ജനപ്രിയ നായിക-മംമ്ത മോഹന്‍ദാസ്, പ്രത്യേക ജൂറി അവാര്‍ഡ്-ശ്രീനിവാസന്‍(ആത്മകഥ), യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍-ജയസൂര്യ, ദേശീയോദ്ഗ്രഥനത്തിനുള്ള പ്രത്യേക പുരസ്‌കാരം-കാണ്ഡഹാര്‍, താരജോടി-കുഞ്ചാക്കോബോബന്‍, അര്‍ച്ചന കവി(മമ്മി ആന്‍ഡ് മി), പുതുമുഖ താരം-ആന്‍ അഗസ്റ്റിന്‍(എത്സമ്മ എന്ന ആണ്‍കുട്ടി), ബാലനടി-ബേബി അനിഖ(കഥ തുടരുന്നു), ബാല നടന്‍- മാസ്റ്റര്‍ അലക്‌സാണ്ടര്‍(ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ഢക ബി), ചിത്രസംയോജകന്‍-അരുണ്‍കുമാര്‍(കോക്‌ടെയില്‍), ഛായാഗ്രാഹകന്‍-വേണു(ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രാഞ്ചിയേട്ടന്‍), ഗായിക-ശ്രേയ ഘോഷാല്‍(ആഗതന്‍), ഗായകന്‍-ഹരിഹരന്‍(കഥ തുടരുന്നു), സംഗീത സംവിധായകന്‍-എം.ജി.ശ്രീകുമാര്‍(ഒരു നാള്‍ വരും), ഗാന രചയിതാവ്-മുരുകന്‍ കാട്ടാക്കട(ഒരു നാള്‍ വരും), തിരക്കഥാകൃത്ത്-സത്യന്‍ അന്തിക്കാട്(കഥ തുടരുന്നു), ഹാസ്യ താരം-സുരാജ് വെഞ്ഞാറമൂട്, വില്ലന്‍-ആസിഫ് അലി(അപൂര്‍വ രാഗങ്ങള്‍), സഹനടി-ലക്ഷ്മിപ്രിയ(കഥ തുടരുന്നു), സഹ നടന്‍-നെടുമുടി വേണു(എത്സമ്മ എന്ന ആണ്‍കുട്ടി, ബെസ്റ്റ് ആക്ടര്‍), സ്വഭാവ നടി-സംവൃത സുനില്‍(കോക്‌ടെയില്‍), സ്വഭാവ നടന്‍-ഇന്നസെന്‍റ്(കഥ തുടരുന്നു).
ജനവരി ഒന്‍പതിന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. | |
| | | menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: 2010 ..cinema.... Sun Jan 02, 2011 7:02 am | |
| പോക്കിരി രാജ 2010-ലെ ബോക്‌സ് ഓഫീസ് ഹിറ്റ് [You must be registered and logged in to see this image.] മമ്മൂട്ടി-പൃഥീരാജ് അഭിനയിച്ച പോക്കിരിരാജ 2010ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മോളിവുഡ് സിനിമ. വൈശാഖ് സംവിധാനം ചെയ്‌ത പോക്കിരിരാജ നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപാടമാണ്. 6.25 കോടിയാണ് സിനിമയുടെ മുടക്കുമുതല്‍. 10.7 കോടി തിരിച്ചുകിട്ടി. ഉപഗ്രഹ സപ്രേഷണാവകാശം കൈമാറിയ വകയില്‍ 2.3 കോടി ലഭിച്ചു. ഹാപ്പി ഹസ്‌ബന്‍ഡ്‌സ്,പാപ്പി അപ്പച്ചാ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ സിനിമകള്‍ 100 ദിവസത്തിനുമേല്‍ തിയേറ്ററുകളില്‍നിന്നു നിര്‍മാതാവിനു പണം നേടിക്കൊടുത്ത സിനിമകളാണ്. ശിക്കാര്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, കാര്യസ്‌ഥന്‍, അപൂര്‍വരാഗം, മമ്മി ആന്‍ഡ് മി തുടങ്ങിയ ഹിറ്റുകളും പോയവര്‍ഷം മലയാളത്തിലുണ്ടായി. ഫോര്‍ ഫ്രണ്ട്‌സ്, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, വന്ദേമാതരം എന്നീ ചിത്രങ്ങളാണ് കൂടുതല്‍ നഷ്‌ടം വരുത്തിയ സിനിമകള്‍. | |
| | | bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: 2010 ..cinema.... Mon Jan 03, 2011 7:07 am | |
| പ്രേക്ഷകരുടെ വിധി തീര്‍പ്പുക [You must be registered and logged in to see this image.] താരങ്ങളുടെ പേരുകൊണ്ട് ജനം തിയേറ്ററിലെത്തിയേക്കാം, എന്നാല്‍, സിനിമ നന്നെന്നു തോന്നിപ്പിക്കാനായില്ലെങ്കില്‍ എത്രവലിയ താരവും മൂക്കുകുത്തി വീഴും- തമിഴ് പ്രേക്ഷകര്‍ ഇക്കൊല്ലം പഠിപ്പിച്ച പാഠമാണിത്. വമ്പന്‍ സിനിമകളെന്ന ഘോഷത്തോടെ വന്ന പലതും തകര്‍ന്നടിഞ്ഞപ്പോള്‍, നിത്യജീവിതത്തിന്റെ വ്യത്യസ്തചിത്രങ്ങള്‍ കാട്ടിയ ചെറുചിത്രങ്ങള്‍ വിജയം വരിക്കുന്നതിനു കോളിവുഡ് സാക്ഷിയായി.
പ്രേക്ഷകരുടെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന വസ്തുത ഇത്രമേല്‍ അടിവരയിട്ട ഘട്ടം തമിഴ് സിനിമയ്ക്ക് നേരത്തേ അത്രപരിചിതമല്ല. ദൈവതുല്യരായി ആരാധിക്കുന്ന താരങ്ങളെ നിഷ്‌കരുണം കൈവിടാന്‍ ഒരുജനത കാണിച്ച ധൈര്യത്തിന്റെ പേരിലാവും ഇക്കൊല്ലം കോളിവുഡ് ചരിത്രത്തില്‍ ഇടം നേടുക.
ഇരുനൂറോളം സിനിമകളാണ് തമിഴ്‌പേശിക്കൊണ്ട് വെള്ളിത്തിരയിലെത്തിയത്. അതില്‍ നാലിലൊന്ന് മറുഭാഷകളില്‍നിന്നു മൊഴിമാറ്റി വന്നവയാണ്. മലയാളവും തെലുങ്കും ഇംഗ്ലീഷും മുതല്‍ ഇറ്റാലിയന്‍ ഭാഷവരെ അക്കൂട്ടത്തില്‍പ്പെടും. ഇവയിലെത്രയെണ്ണത്തിനു നേരാംവണ്ണം പ്രേക്ഷകര്‍ക്കുമുന്നിലെത്താനായി എന്നതുതന്നെ വലിയൊരു ചോദ്യമാണ്.
നിര്‍മാതാക്കള്‍, വിതരണക്കാര്‍, താരങ്ങള്‍, സംവിധായകര്‍- ഇവരൊക്കെ വമ്പന്മാരല്ലെങ്കില്‍ തിയേറ്ററുകള്‍ കിട്ടില്ലെന്നതാണ് തമിഴകത്തെ സ്ഥിതി. വിചാരിച്ച സമയത്ത് തിയേറ്ററിലെത്താന്‍ കഴിയാത്തതിനാല്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നവയില്‍ താരരാജാക്കന്മാരുടെസിനിമകള്‍ പോലുമുണ്ട്. പിന്നെ പാവം, പുതുക്കക്കാരുടെ കാര്യം പറയേണമോ?
എങ്കിലും വ്യത്യസ്തതയിലാണ് തമിഴ്‌പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതെന്നതിന് ഒട്ടേറെ തെളിവുകള്‍ ഇക്കൊല്ലം കാണാനുണ്ട്. 'മൈന'യും 'കളവാണി'യും 'തമിഴ്പട'വും അതിനു നല്ല ഉദാഹരണങ്ങള്‍. പണക്കൊഴുപ്പില്ലെങ്കിലും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കാമെന്ന് തെളിയിച്ച കൂട്ടത്തിലാണ് 'അങ്ങാടിത്തെരു'വും 'നന്ദലാല'യും. എങ്കിലും വ്യത്യസ്തമായ പ്രമേയങ്ങളും പുതുമുഖങ്ങളുമായി വരുന്നവര്‍ക്ക് തിയേറ്ററുകളിലെത്താന്‍ വല്ലാതെ പാടുപെടേണ്ടിവരുന്നുണ്ടെന്നത് കാണാതിരിക്കാനാവില്ല | |
| | | bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: 2010 ..cinema.... Mon Jan 03, 2011 7:13 am | |
| [You must be registered and logged in to see this image.]ഏറ്റവും വലിയ വിജയം ഷങ്കര്‍ സംവിധാനം ചെയ്ത 'യന്തിരനു'തന്നെ. പണമൊഴുക്കി പണം വാരുകയായിരുന്നു ആ ത്രിഭാഷാചിത്രം. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇക്കുറി തമിഴ്‌മൊഴിയറിയുന്നവരെ മാത്രമല്ല, ഇന്ത്യക്കാരെയൊട്ടാകെ അതിശയിപ്പിച്ചുവെന്നാണ് യന്തിരവിജയമാഘോഷിക്കുന്ന പാണന്മാര്‍ പാടിനടക്കുന്നത്. ഉലകഅഴകി ഐശ്വര്യറായിയാണ് രജനീകാന്തിന്റെ ഇരട്ടവേഷത്തിനൊപ്പം ഈ ചിത്രത്തില്‍ അഭിനയിച്ചത്. അവര്‍ അഭിനയിച്ച മറ്റൊരു ചിത്രം 'രാവണന്‍' ആയിരുന്നു. അതും ത്രിഭാഷാസിനിമ തന്നെ. സാക്ഷാല്‍ മണിരത്‌നം സംവിധായകന്‍. വിജയതരംഗം പ്രതീക്ഷിച്ചുവന്ന ചിത്രത്തിനു തണുപ്പന്‍ സ്വീകരണമാണ് കിട്ടിയത്.
വിക്രം എന്ന താരരാജാവിന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമാണ് 'രാവണനെ' പ്രേക്ഷകര്‍ നിരസിച്ചപ്പോള്‍ വെള്ളത്തിലായത്. ഇക്കൊല്ലം തിരിച്ചടി നേരിട്ടത് വിക്രം മാത്രമല്ല. സുവര്‍ണജൂബിലി ചിത്രമായ 'സുര' തകര്‍ന്നത് വിജയിനെ വിഷമത്തിലാക്കി. പടം ഓടുന്നില്ലെങ്കില്‍ നായകനില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന ഭീഷണിയും ആ താരം നേരിട്ടു.
സ്ഥിരം സമവാക്യങ്ങളനുസരിച്ച് നിര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ ആരാധകര്‍പോലും സ്വീകരിക്കില്ലെന്ന പാഠം അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അജിത്തിന്റെ 'അസല്‍' എന്ന ചിത്രത്തിനാകട്ടെ, വന്നതും പോയതും ആരുമറിഞ്ഞില്ലെന്ന അവസ്ഥയാണ് നേരിടേണ്ടിവന്നത്. 'വാരണം ആയിര'ത്തിലൂടെ സൃഷ്ടിച്ച വിജയനായികാപ്രതിച്ഛായ സമീര റെഡ്ഡിക്ക് ഈ ചിത്രത്തിലൂടെ നഷ്ടമായി. നടി ഭാവനയും 'അസലി'ല്‍ അജിത്തിനൊപ്പം പ്രത്യക്ഷപ്പെട്ടു.
തനിത്തമിഴ് സിനിമയുടെ മസാലക്കൂട്ടുകളെല്ലാം ഒപ്പിച്ചൊരുക്കിയ 'സിങ്ക'മാണ് ഇക്കൊല്ലത്തെ വന്‍വിജയങ്ങളിലൊന്ന്. സൂര്യയുടെ വിപണിമൂല്യം വര്‍ധിപ്പിക്കാന്‍ ഈ ചിത്രം നന്നായി സഹായിച്ചു. അനുഷ്‌കയെന്ന താരറാണിയെ അരിയിട്ടുവാഴിക്കുകയും ചെയ്തു. എന്നാല്‍, വര്‍ഷാവസാനം തിയേറ്ററിലെത്തിയ സൂര്യയുടെ 'രക്തചരിത്ര'ത്തിന് ബോക്‌സ്ഓഫീസില്‍ നിരാശയായിരുന്നു ഫലം. ത്രിഭാഷാചിത്രമായി സാക്ഷാല്‍ രാംഗോപാല്‍വര്‍മയാണ് 'രക്തചരിത്ര'മൊരുക്കിയത്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ ഫലം വിപരീതമായി. | |
| | | bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: 2010 ..cinema.... Mon Jan 03, 2011 7:17 am | |
| സൂര്യയുടെ അനുജന്‍ കാര്‍ത്തിയു വര്‍ഷമായിരുന്നു 2010 എന്നു പറയുന്നത് തെറ്റാവില്ല. 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രത്തോടെയാണ് അദ്ദേഹം വര്‍ഷം തുടങ്ങിയത്. ആദ്യചിത്രമായ 'പരുത്തിവീരന്‍' കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് കാര്‍ത്തി അഭിനയിച്ച അടുത്ത ചിത്രമെന്ന വിശേഷണത്തോടെ 'ആയിരത്തില്‍ ഒരുവന്‍' തിയേറ്ററിലെത്തിയത്. കാര്‍ത്തി പ്രശംസിക്കപ്പെട്ടുവെങ്കിലും ഹോളിവുഡ് കോപ്പിയടിയുടെ പേരില്‍ ഈ ചിത്രം ഏറെ വിമര്‍ശിക്കപ്പെട്ടു.
[You must be registered and logged in to see this image.] സെല്‍വരാഘവന്‍ എന്ന സംവിധായകന്റെയും കാര്‍ത്തി, റീമാസെന്‍, പാര്‍ഥിപന്‍, ആന്‍ഡ്രിയ തുടങ്ങിയ അഭിനേതാക്കളുടെയും അധ്വാനത്തിന് ആനുപാതികമായ ഫലം ഈ ചിത്രത്തിന് ബോക്‌സ്ഓഫീസില്‍നിന്നു കിട്ടിയില്ലെന്നതാണ് വാസ്തവം. എന്നാല്‍ അടുത്ത ചിത്രമായ 'പയ്യ'യിലൂടെ കാര്‍ത്തി വിജയപതാക നാട്ടുകതന്നെ ചെയ്തു.
ലിംഗുസ്വാമി സംവിധാനം ചെയ്ത 'പയ്യ', പ്രമേയത്തിലൂടെയും ആവിഷ്‌കാരത്തിലൂടെയും ഗാനങ്ങളിലൂടെയും പ്രേക്ഷകരെ കൈയിലെടുത്തു. തമന്ന എന്ന നായിക തമിഴ് സിനിമയില്‍ അനിവാര്യഘടകമായി. എന്നാല്‍, 'സുര', 'തില്ലാലങ്കടി' എന്നീ ചിത്രങ്ങളില്‍ തമന്നയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാനായില്ല. 'നാന്‍ മഹാന്‍ അല്ലൈ' എന്ന അടുത്ത ചിത്രത്തിലും കാര്‍ത്തി വിജയം കൊയ്തു. അതില്‍ കാജല്‍ അഗര്‍വാളായിരുന്നു നായിക.
ആര്യ നായകനായ 'മദ്രാസ്പട്ടണം' ഇക്കൊല്ലം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ്.'ബോസ് എങ്കിറ ഭാസ്‌കരനി'ലൂടെ ആര്യ ചിരിയുടെ തിരമാലകള്‍തന്നെ സൃഷ്ടിച്ചു. നയന്‍താരയായിരുന്നു ഈ ചിത്രത്തില്‍ അദ്ദേഹത്തിനു ജോഡി. എന്നാല്‍, ശ്രിയയ്‌ക്കൊപ്പം ആര്യ അഭിനയിച്ച 'ചിക്ക്ബുക്ക്' വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല.
ചിമ്പുവിന്റെ വ്യത്യസ്തമുഖമാണ് 'വിണ്ണൈത്താണ്ടി വരുവായാ' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ഗൗതംമേനോന്‍ കാട്ടിത്തന്നത്. തൃഷയ്ക്ക് ഇക്കൊല്ലത്തെ മികച്ച വേഷങ്ങളിലൊന്നായി അതിലെ ജെസ്സി. വര്‍ഷാവസാനമെത്തിയ 'മന്മഥന്‍ അമ്പി'ലൂടെ കമലഹാസന്റെ നായികയാവാനും തൃഷയ്ക്കു കഴിഞ്ഞു. കമലും മാധവനുമൊന്നിച്ച 'മന്മഥന്‍ അമ്പി'ന് തിയേറ്ററുകളില്‍ നല്ല പ്രതികരണമാണ് തുടക്കത്തില്‍ കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധനുഷിന് ഇതു നല്ല വര്‍ഷമായിരുന്നില്ല. ജെനീലിയ കൂടെയുണ്ടായിരുന്നിട്ടും 'ഉത്തമപുത്തിരന്' നല്ല വിജയം നേടാനായില്ല. 'ആര്യ'യെന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കായ 'കുട്ടി'യോടെയാണ് അദ്ദേഹം ഇക്കൊല്ലം തുടങ്ങിയത്. ശ്രിയയായിരുന്നു നായിക. ചിത്രം ബോക്‌സ്ഓഫീസില്‍ ദുരന്തമായി. തെലുങ്ക്ഉത്പന്നങ്ങള്‍ തമിഴ്‌വത്കരിക്കുന്നത് വിജയമുറപ്പാക്കില്ലെന്ന പാഠം താരം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് സൂചന. വിശാലിന്റെ 'തീരാത്ത വിളയാട്ടുപിള്ളൈ', ശരത്കുമാറിന്റെ 'ജഗ്ഗുഭായി', ജീവയുടെ 'കച്ചേരി ആരംഭം', ജയംരവിയുടെ 'തില്ലാലങ്കടി', ഭരതിന്റെ 'തമ്പിക്ക് ഇന്ത ഊര്'തുടങ്ങിയ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കുന്നതില്‍ വിജയിച്ചില്ല.
തമിഴ് സിനിമയുടെ നടപ്പുരീതികളെയാകെ പരിഹസിച്ച 'തമിഴ്പടം' ഇക്കൊല്ലമാദ്യം വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്. എന്നാല്‍ വ്യത്യസ്തതയുള്ള എല്ലാ ചിത്രങ്ങള്‍ക്കും ഇത്തരത്തിലുള്ള വിജയം നേടാനായില്ല. 'അങ്ങാടിത്തെരു' സംവിധാനം ചെയ്ത വസന്തബാലനും 'നന്ദലാല' ഒരുക്കിയ മിസ്‌കിനും നേരത്തേ വിജയം തെളിയിച്ചവരായിട്ടുപോലും സിനിമകള്‍ തിയേറ്ററിലെത്തിക്കാന്‍ പാടുപെടേണ്ടിവന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് മിസ്‌കിന്റെ 'നന്ദലാല' തിയേറ്ററിലെത്തിയത്. അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. മലയാളികളായ രണ്ടു നായികമാര്‍ (ഓവിയ-'കളവാണി',അമല-'മൈന') ഇക്കൊല്ലം തമിഴകത്ത് ഏറെ ശ്രദ്ധനേടി. 'അങ്ങാടിത്തെരു'വിലൂടെ അഞ്ജലിയും പുതുമുഖം മഹേഷും വലിയ പ്രതീക്ഷയുണര്‍ത്തി Courtesy ; Mathrubhumi [You must be registered and logged in to see this link.] | |
| | | nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: 2010 ..cinema.... Tue Jan 04, 2011 9:51 am | |
| 2010 ഇലെ സിനിമ കളെ കുറിച്ച് നിഷ്പക്ഷന്‍ ടെ വിലയിരുത്തല്‍...... വരുന്നു ...... ഉടന്‍ തന്നെ.. | |
| | | nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: 2010 ..cinema.... Tue Jan 04, 2011 9:57 am | |
| 2010..... കടന്നു പോകുമ്പോള്‍....
90 ഓളം പടങ്ങള്‍ ആണ് 2010 ഇല മലയാളത്തില്‍ റിലീസ് ചെയ്തത് ... ഭൂരിഭാഗത്തിന്റെയും നിര്‍മാതാക്കള്‍ക്ക് കൈപോള്ളിയെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഭേദപെട്ട സ്ഥിതി ആണ് 2010 ഇല .... ഒരു പിടി നല്ല ചിത്രങ്ങളും നല്ല സംരഭങ്ങളും മലയാള സിനിമ ഇല സംഭവിച്ചു ... ചെരുപ്പക്കരുടെതായ ചില ചിത്രങ്ങള്‍ പുത്തന്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു ... മലര്‍വാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് , അപൂര്വരാഗം , സൂഫി പറഞ്ഞ കഥ , ടി.ഡി . ദാസന്‍ std VI.B , കൊക്ക്ടെഇല് , അങ്ങിനെ ചില നല്ല ചിത്രങ്ങള്‍ 2010 ഇന്റെ എടുത്ത പറയത്തക്ക നേട്ടങ്ങള്‍ ആണ്... | |
| | | nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: 2010 ..cinema.... Tue Jan 04, 2011 10:06 am | |
| 2010 ..ഇലെ താരം...
2010 ഇലെ താരം ആര് എന്നാ ചോദ്യത്തിനുത്തരം എന്റെ അഭിപ്രായത്തില്‍ ദിലീപ് ആണ്... മമ്മൂട്ടി യും തൊട്ടുപിന്നില്‍ തന്നെ ഉണ്ട്..മോഹന്‍ലാല്‍ ഇനെ സംബന്ധിച്ചിടത്തോളം ..ശിക്കാര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഉണ്ടെങ്കിലും ..അത്ര ഭദ്രം അല്ലായിരുന്നു കാര്യങ്ങള്‍... 7 ചിത്രങ്ങളില്‍ ആയിരുന്നു ..മമ്മൂട്ടി 2010 ഇല അഭിനയിച്ചത്.. ദ്രോണ, പ്രഞ്ചിയെട്ടന്‍ , ബെസ്റ്റ് ആക്ടര്‍ , പോക്കിരിരാജ ,കുട്ടിശ്രന്ക് ,യുഗപുരുഷന്‍ ,പ്രമാണി ,എന്നിവയായിരുന്നു അത് .. ഇതില്‍ ദ്രോണ ഉം പ്രമാണി യും ..ബോക്സ് ഓഫീസി ഇല മൂക്കും കുത്തി വീണു ...പോക്കിരിരാജ 2010 ഇലെ ബ്ലോക്ക് ബുസ്റെര്‍ ആയി മാറി ..പ്രഞ്ചിയെട്ടന്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് ആക്കാന്‍ മമ്മൂട്ടി ക്ക് സാധിച്ചു.. അതോടൊപ്പം തന്നെ ...നിരൂപക സ്രെധ പിടിച്ചു പട്ടനും കഴിഞ്ഞു ..2010 ഇലെ ഏറ്റവും നല്ല ചിത്രം ആയി ആണ് പ്രാഞ്ചിയെട്ടന വിലയിരുതപെടുന്നത് ...ഡിസംബര്‍ അവസാനം പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടര്‍ മറ്റൊരു ഹിറ്റ് ഇലേക്ക് കുത്തിക്കുന്നു... യുഗപുരുഷന്‍ ഇല അതിഥി താരം ആയി ആണ് മമ്മൂട്ടി പ്രത്യേക്ഷപെട്ടത് ...എങ്കിലും പടം സ്രെധിക്കപെടാതെ പോയി ...കുട്ടിശ്രന്ക് ..രാജ്യാന്തര തലത്തില്‍ സ്രെദ്ധിക്കപെടുകയും ചെയ്തു .. മമ്മൂട്ടി യെ സംബന്ധിച്ചെടുത്തോളം നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വര്ഷം ആയിരുന്നെകിലും .. നെട്ട്നഗല്‍ ആയിരുന്നു കൂടുതല്‍. [You must be registered and logged in to see this image.] | |
| | | nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: 2010 ..cinema.... Tue Jan 04, 2011 10:16 am | |
| [You must be registered and logged in to see this image.] 2010 ഇനെ കുറിച്ച് പറയുമ്പോള്‍ ദിലീപ് ഇന്റെ തിരിച്ചു വരവിന്റെ വര്ഷം എന്ന് കൂടി പറയേണ്ടതായിട്ടുണ്ട്... 5 പടങ്ങള്‍ ആണ് 2010 ഇല ദിലീപ് ഇന്റെതായി പുറത്തിറങ്ങിയത് ..ബോടിഗാദ് , ആഗതന്‍ , പാപ്പി അപ്പച്ച , കാര്യസ്ഥന്‍ , മേര്രിക്കുണ്ടൊരു കുഞ്ഞാട് .. ഇതില്‍ ബോടിഗാടും ആഗതന്‍ ഉം ബോക്സ് ഓഫീസി ദുരന്തം ആയപ്പോള്‍ ..അതിനു ശേഷം ഉള്ള മൂന്ന് ചിത്രങ്ങളും വിജയമാക്കി ദിലീപ് തന്റെ തിരിച്ചു വരവ് ഗംഭീരമാക്കി ... അവസാനമായി ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട് ..വന്‍ ഹിറ്റ് ഇലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.. | |
| | | nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: 2010 ..cinema.... Tue Jan 04, 2011 10:22 am | |
| [You must be registered and logged in to see this image.]മറ്റൊരു സൂപ്പര്‍ താരം ആയ സുരേഷ് ഗോപി യെ സംബന്ധിച്ചെടുത്തോളം നഷ്ടങ്ങളുടെ മാത്രം കണക്കു പറയാനുള്ള വര്ഷം ആണ് 2010 കാലത്തിനു അനുസരിച്ചുള്ള മാറ്റം ഈ നടന്‍ വരുത്തിയില്ലെങ്കില്‍ പഴയത് പോലെ സിനിമ ഇല നിന്നും പുറത്താകാന്‍ അധികം സമയം എടുക്കില്ലെന്നുള്ളത് വ്യക്സ്തമാണ് .പിന്നെ ഒരു തിരിച്ചു വരവ് തന്നെ സാധ്യമാകില്ല എന്ന് ള്ളത് ഏറക്കുറെ ഉറപ്പാണ്.. സുരേഷ് ഗോപി ചിത്രങ്ങള്‍ എല്ലാം ബോക്സ് ഓഫീസി ദുരന്തം ആയപ്പോള്‍ മുംമി ആന്‍ഡ് മി ഇലെ അധിതി വേഷം മാത്രം ആണ് ഈ നാടാണ് എടുത്തു കാണിക്കാന്‍ ഉള്ളത്..സഹസ്രം നല്ല പടം എന്ന് നിര്രോപക പ്രശംസ നേടിയെങ്കിലും സ്രെധികപെട്ടില്ല എന്നുള്ളത് സ്ഥിതി കൂടുതല്‍ ദയനീയമാക്കി.കഥാപാത്രങ്ങള്‍ തിരെഞ്ഞെടുക്കുന്നത് സുരേഷ് ഗോപി കൂടുതഅല സ്രെധിക്കണം എന്നുള്ള പാഠം ആണ് കഴിഞ്ഞു പോകുന്ന വര്ഷം കാണിച്ചു തരുന്നത്.... | |
| | | Sponsored content
| Subject: Re: 2010 ..cinema.... | |
| |
| | | | 2010 ..cinema.... | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |