Subject: Rajini --- latest News -- Official thread Thu Jan 14, 2010 8:35 pm
On Monday (Jan 11) morning superstar Rajinikanth flew to Thiruvananthapuram for one day work for his Shankar directed Sun Pictures Endhiran (Robot).
Rajini who arrived in a Paramount Airways flight around 11am in the morning went straight to KINFRA Park (the equivalent of Tidel Park in Chennai) in Kazhakootam.
The superstar had to do “Motion Capturing” for Endhiran’s animation part towards the climax. It means using six to seven cameras to get his facial structure, body movement correct and mix it with the animation. In other words finally when we see it on screen the ‘Robot’ he plays will look real and lifelike.
Inside the KINFRA office he signed autographs and also posed for pictures with the techies who were awed by him. When the word spread that Rajinikanth is in town nearly 5000 people turned up outside the huge gates of KINFRA, just to get a glimpse of the superstar!
He went out and waved to the crowd and made their day. The superstar after finishing his work flew back to Chennai the same night.
Subject: Re: Rajini --- latest News -- Official thread Mon Jan 31, 2011 11:58 am
റാണയില്‍ രജനി മൂന്നു റോളില്‍
ശേഷം രജനീകാന്ത് ഏത് ചിത്രത്തിലായിരിക്കും അഭിനയിക്കുകയെന്നകാര്യം വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും വന്നിരുന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ രജനിയുടെ അടുത്ത പടം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണ എന്ന ചിത്രത്തിലാണ് രജനി ഇനി അഭിനയിക്കുന്നത്. ഇതിലാവട്ടെ അദ്ദേഹം മൂന്ന് റോളുകളാണ് ചെയ്യുക.
തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം ചിത്രം പുറത്തിറങ്ങുമെന്നുമറിയുന്നു. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഹരാസ് പിക്‌ചേഴ്‌സും ഈറോസും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുക. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാനാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിക്കുക.
ചിത്രത്തിലെ നായിക ആരാണെന്നകാര്യം ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.
ആനിമേഷന് പ്രാധാന്യം നല്‍കുന്നതായിരിക്കും ചിത്രം. നല്ലൊരു സ്‌ക്രീന്‍ അനുഭവമായിരിക്കും റാണയെന്ന് രജനിതന്നെ ഗ്യാരണ്ടി നല്‍കുന്നുണ്ട്. മാര്‍ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.
മുത്തു, പടയപ്പ തുടങ്ങി എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങള്‍ രജനി-കെഎസ് രവികുമാര്‍ കൂട്ടുകെട്ടില്‍ പിറന്നവയയാണ്. ഇപ്പോള്‍ മൂന്നാം തവണയും ഇവര്‍ ഒന്നിക്കുമ്പോള്‍ ഒരു തകര്‍പ്പന്‍ ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രജനിയുടെ ത്രിബിള്‍ റോള്‍ ചിത്രത്തിന്റെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ജോണ്‍ ജോണി ജനാര്‍ദ്ദനന്‍, മൂന്നുമുഖം തുടങ്ങിയ ചിത്രങ്ങളില്‍ ഇതിന് മുമ്പ് രജനി ത്രിബിള്‍ റോള്‍ ചെയ്തിട്ടുണ്ട്.
Subject: Re: Rajini --- latest News -- Official thread Tue Feb 01, 2011 12:31 am
തിരക്ക് വിനായായി; രജനിയ്‌ക്കൊപ്പം ദീപികയില്ല
രജനീകാന്തിന്റെ പുതിയ ചിത്രമായ റാണയില്‍ അഭിനയിക്കാനുള്ള ക്ഷണം ബോളിവുഡ് താരം ദീപിക പദുകോണ്‍ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്.
ബോളിവുഡ് ചിത്രങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് മാറ്റിവയ്ക്കാന്‍ കഴിയാത്തത്രയും തിരക്കിലായതുകൊണ്ടാണത്രേ ദീപിക ഈ റോള്‍ നിരസിച്ചത്.
ഇതിന് മുമ്പ് പലവട്ടം രജനീകാന്തിനൊപ്പം അഭിനയിക്കുന്നത് തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞ ദീപികയ്ക്ക് ആ ഭാഗ്യം കൈവന്നപ്പോള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്ത് ഒരു നായിക നടിയ്ക്ക് നല്ല കരിയര്‍ കിട്ടാന്‍ വേണ്ടി അടിസ്ഥാന യോഗ്യതയായി പരിഗണിക്കപ്പെടുന്ന കാര്യമാണ് രജനിയുടെ നായികയായിരുന്നുവെന്ന വിശേഷണം.
ഇതുവരെ തെന്നിന്ത്യയില്‍ സാന്നിധ്യമറിയിച്ചിട്ടില്ലാത്ത ദീപികയ്ക്ക് വലിയൊരു അവസരമാണ് ബോളിവുഡിലെ തിരക്കുകാരണം നഷ്ടമായിരിക്കുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഡേറ്റുകള്‍ മാറ്റി രജനിച്ചിത്രത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്താന്‍ താരം പാടുപെട്ട് ശ്രമിച്ചെങ്കിലും വിഫലമായെന്നാണ് റിപ്പോര്‍ട്ട്.
Subject: Re: Rajini --- latest News -- Official thread Sat May 07, 2011 5:11 pm
രജനിയ്ക്ക് വീണ്ടും ശാരീരികാസ്വാസ്ഥ്യം
ചെന്നൈ: നടന്‍ രജനീകാന്തിനെ ശ്വാസതടസ്സത്തെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് രജനിയ്ക്ക് ശാരീരികാസ്വാസ്ഥ്യവും ശ്വാസതടസ്സവുമുണ്ടാകുന്നത്.
ചെന്നൈയിലെ സെന്റ് ഇസബെല്ല ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്ന അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നാലു ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിശ്രമം ഉറപ്പുവരുത്താനായി രണ്ടു ദിവസം അദ്ദേഹം ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ തുടരുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. Read: In English രജനിയ്ക്ക് നെഞ്ചില്‍ അണുബാധയും ബ്രൊങ്കൈറ്റിസുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് രജനി ചികിത്സ തേടിയത്.
പുതിയ ചിത്രം റാണയുടെ ഷൂട്ടിങ് തുടങ്ങിയ ഏപ്രില്‍ 29നും ഇതേപോലെ ശാരീരികാസ്വാസ്ഥ്യവും നിര്‍ജ്ജലീകരണവും കാരണം രജനി വൈദ്യ പരിശോധനയ്ക്ക് എത്തിയിരുന്നു. അന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും രജനി ജോലിത്തിരക്കിലായിരുന്നു.
Subject: Re: Rajini --- latest News -- Official thread Tue May 17, 2011 7:37 pm
രജനികാന്തിന് എന്തു പറ്റി?
രജനീകാന്തിന്റെ ആരോഗ്യം മോശമാകാന്‍ കാരണം പുതിയ ചിത്രത്തിനായി ശരീരഭാരം കുറച്ചതോ? കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റാണയ്‌ക്കു വേണ്ടി രജനീകാന്ത് 15 കിലോഗ്രാമാണ് കുറച്ചത്. രജനിയുടെ ആരോഗ്യനില വഷളാകാന്‍ കാരണം ഇതാണെന്നുമാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുള്ളത്. റാണയ്‌ക്ക് വേണ്ടി ശരീരഭാരം കുറച്ചതിനാലാണ് രജനി രോഗബാധിതനായതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സത്യനാരായണ റാവുവാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഈശ്വര കാരുണ്യത്താല്‍ രജനിക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും അടുത്തുതന്നെ അദ്ദേഹം ആരാധകരെ കാണാനെത്തുമെന്നും രജനിയുടെ ഭാര്യ ലതാ രജനീകാന്ത് ആശുപത്രിയില്‍ വച്ച് ആരാധകരോട് പറഞ്ഞു. രജനിയെ പറ്റി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് രജനിയുടെ മരുമകനും നടനുമായ ധനുഷ് മാധ്യമങ്ങളോട് അപേക്ഷിച്ചിട്ടുണ്ട്.അതിനിടെ ചെന്നൈയിലെ പോരൂരിലുള്ള രാമചന്ദ്രാ മെഡിക്കല്‍ കൊളേജില്‍ ചികിത്സയില്‍ കഴിയുന്ന സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്തിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
റാണയുടെ ഷൂട്ടിംഗ് തുടങ്ങിയ ഏപ്രില്‍ 29നാണ് രജനിയെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൈലാപ്പൂരിലെ ഇസബെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രജനി പിന്നീട് വീട്ടില്‍ തിരിച്ചെത്തുകയും ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് വിശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ മേയ് നാലാം തീയതി വീണ്ടും രജനിയെ ഇസബെല്ലില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഒരാഴ്‌ചക്കാലം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക് മടങ്ങിയെങ്കിലും പതിമൂന്നാം തീയതി വീണ്ടും രോഗം മൂര്‍ച്‌ഛിച്ചു. തുടര്‍ന്നാണ് രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ രജനിയെ പ്രവേശിപ്പിച്ചത്.
മദ്യപാനവും അമിതമായ പുകവലിയുമാണ് രജനിയുടെ ആരോഗ്യനില വഷളാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. രജനിയുടെ വൃക്കയും ശ്വാസകോശവും തകരാറിലാണ് എന്നറിയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലും പ്രശ്‌നങ്ങളുണ്ട്. ഹൃദയത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പേസ്‌മേക്കര്‍ ഘടിപ്പിക്കേണ്ടി വരാം എന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്
courtesy : www.mangalam.com
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
Subject: Re: Rajini --- latest News -- Official thread Sun May 22, 2011 5:19 pm
രജനിയുടെ ചിത്രം; ധനുഷ് പുലിവാല് പിടിച്ചു
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജനീകാന്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നടന്‍ ധനുഷ് കുരുക്കിലായി. പേരൂരിലെ ശ്രീരാമനചന്ദ്ര ആശുപത്രിയില്‍ കഴിയുന്ന രജനി മകള്‍ ഐശ്വര്യയ്‌ക്കൊപ്പം ആശുപത്രി മുറിയില്‍ നില്‍ക്കുന്ന ഫോട്ടോയാണ് രജനിയുടെ മരുമകന്‍ കൂടിയായ ധനുഷ് ട്വിറ്ററില്‍പോസ്റ്റ് ചെയ്തത്.
രനജിയുടെ കാര്യത്തില്‍ ആശങ്കയുമായി കഴിയുന്ന ആരാധകര്‍ക്ക് ഒരാശ്വാസമാകട്ടെ എന്നുകരുതിയാണ് ധനുഷ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനെതിരെ രജനിയുടെ ആരാധകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് ശ്രീരാമചന്ദ്ര ആശുപത്രിയല്ലന്നും രജനി മുമ്പ് ചികിത്സ തേടിയിരുന്ന ഇസബെല്ല ആശുപത്രിയാണെന്നുമാണ് ആളുകള്‍ പറയുന്നത്.
ഫോട്ടോയിലെ കലണ്ടറില്‍ കാണുന്ന പരിശുദ്ധമാതാവിന്റെ രൂപം ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ ഇക്കാര്യം പറയുന്നത്. അങ്ങനെയെങ്കില്‍ ഇസബെല്ലയില്‍ അഡ്മിറ്റ് ചെയ്തപ്പോഴുള്ള ഫോട്ടോയെടുത്ത് ഇപ്പോഴത്തേതാണെന്ന് പറഞ്ഞ് ധനുഷ് ട്വിറ്ററിലിട്ട് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് ആരാധകരുടെ പരാതി. ശ്രീരാമചന്ദ്ര ആശുപത്രിയില്‍ കഴിയുന്ന രജനിയുടേത് എന്ന പേരിലാണ് ധനുഷ് ഇത് പോസ്റ്റ് ചെയ്തതും.
എന്നാല്‍ ഇപ്പോള്‍ ധനുഷ് പറയുന്നത് ആളുകള്‍ക്ക് ആശ്വാസമാകട്ടെഎന്നുവച്ചാണ് താനിത് ചെയ്തതെന്നും ഈ ഒരു ഫോട്ടോമാത്രമേ ഇപ്പോള്‍ തന്റെ ഫോണിലുള്ളുവെന്നുമാണ്. ഇക്കാര്യവും ട്വിറ്ററിലൂടെ തന്നെയാണ് ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ രജനിയുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്യണമെന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം. രജനികാന്ത് സുഖം പ്രാപിച്ചു വരുന്നതായും, ആരാധകര്‍ സംയമനം പാലിക്കണമെന്നും ധനുഷ് അഭ്യര്‍ത്ഥിച്ചു.
Subject: Re: Rajini --- latest News -- Official thread Wed May 25, 2011 10:22 pm
രജനിയുടെ ആരോഗ്യനില മോശം; 5 ഡയാലിസിസ് കഴിഞ്ഞു!
ശ്രീരാമചന്ദ്ര മെഡിക്കല്‍ കൊളേജില്‍ ചികിത്സയില്‍ കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ഒരു മാറ്റവുമില്ലെന്ന് പുതിയ അപ്‌ഡേറ്റ്. ഇതുവരെ രജനിക്ക് അഞ്ച് തവണ ഡയാലിസിസ് ചെയ്തുകഴിഞ്ഞു. രജനിയുടെ വൃക്ക ശരിക്ക് പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇപ്പോള്‍ അറിയുന്നത്. അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രജനിക്ക് ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കിവന്ന അമേരിക്കയിലെ വിദഗ്ധ ഡോക്‌ടര്‍മാരുടെ സംഘം ചൊവ്വാഴ്ച മെഡിക്കല്‍ കൊളേജില്‍ എത്തിയിട്ടുണ്ട്. അവരുടെ നിര്‍ദേശ പ്രകാരം രജനിയെ ലണ്ടനില്‍ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ മാസം 29-ന് ‘റാണ’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച സമയത്താണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. ചെന്നൈയിലെ മൈലാപ്പൂരിലുള്ള ഇസബെല്‍ ആശുപത്രിയില്‍ രണ്ടുതവണ രജനിയെ പ്രവേശിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം ശ്രീരാമചന്ദ്ര മെഡിക്കല്‍ കൊളേജിലേക്ക് രജനിയെ മാറ്റുകയായിരുന്നു. ഏകദേശം ഒരുമാസക്കാലമായി രജനി കിടപ്പില്‍ തന്നെയാണെങ്കിലും എന്താണ് രോഗവിവരമെന്നോ രജനിയുടെ ആരോഗ്യനില എത്രമാത്രം മോശമാണെന്നോ വെളിപ്പെടുത്താന്‍ രജനിയുടെ കുടുംബം തയ്യാറായിട്ടില്ല.
രജനിയുടെ ഹൃദയത്തിനും വൃക്കകള്‍ക്കും കരളിനും ഗുരുതരമായ പ്രശ്നമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൃക്കകള്‍ ശരിക്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ രജനിയെ അഞ്ച് തവണ ഹീമോ-ഡയാലിസിസിന് വിധേയമാക്കേണ്ടി വന്നു. എങ്കിലും രോഗനിലയില്‍ ഒരുമാറ്റവും കാണാത്തിനെ തുടര്‍ന്നാണ് അമേരിക്കയില്‍ നിന്ന് വിദഗ്ധരുടെ സംഘം ചെന്നൈയില്‍ എത്തിയിരിക്കുന്നത്. മൂന്നുദിവസം ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ആയിരിക്കും രജനിക്ക് ചികിത്സ ലഭ്യമാക്കുക. എന്നിട്ടും പുരോഗതിയൊന്നും ഉണ്ടായില്ലെങ്കില്‍ ലണ്ടനില്‍ കൊണ്ടുപോയേ പറ്റൂ എന്നാണ് വിദഗ്ധ സംഘം അറിയിച്ചിരിക്കുന്നത്. രജനിക്കും കുടുംബത്തിനും ലണ്ടനില്‍ പോകാനുള്ള വിസാ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന് പ്രമുഖ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Subject: Re: Rajini --- latest News -- Official thread Tue Dec 13, 2011 8:14 am
സ്‌റ്റൈല്‍ മന്നന് 62ാം പിറന്നാള്‍
സ്‌റ്റൈല്‍ എന്താണെന്ന് തമിഴ് ജനതയെ പഠിപ്പിച്ചത് ആര് എന്നതിന് ഒരുത്തരം മാത്രം. രജനീകാന്ത്. തമിഴകം മുഴുവന്‍ തങ്ങളുടെ സൂപ്പര്‍സ്‌റ്റാറിന്റെ 62ാം പിറന്നാള്‍ 'സ്‌റ്റെലായി'തന്നെ ആഘോഷിക്കണമെന്നുറച്ചാണ്. മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി തമിഴ് സിനിമയുടെ അരങ്ങത്ത് സൂപ്പര്‍സ്‌റ്റാറായും പൊതുജീവിതത്തില്‍ 'റിയലാ'യും ജീവിച്ച രജനിയുടെ പിറന്നാള്‍ തമിഴകത്തിന് ഉല്‍സവം തന്നെയാണ്. ഇടയ്‌ക്ക് അസുഖബാധിതനായി അവശനായ രജനി പൂര്‍വാധികം ശക്‌തിയോടെ തിരിച്ചെത്തിയതിന് തമിഴ് മക്കള്‍ നല്‍കുന്ന സമ്മാനം. ഡിസംബര്‍ 13ന് വള്ളുവര്‍ക്കോട്ടത്താണ് ആഘോഷം.
തമിഴ് ജനതയ്‌ക്ക് സിനിമ വെറും നേരം പോക്കല്ല. നായകന്‍മാര്‍ക്ക് ദൈവത്തോളം ആരാധന നല്‍കുന്ന ജനം. ചിലപ്പോള്‍ ആരാധന മൂത്ത് അധികാരത്തിന്റെ കടിഞ്ഞാണ്‍ വരെ നല്‍കിയെന്നിരിക്കും. നിലവിലെ മുഖ്യമന്ത്രി ജയലളിത പോലും കോളിവുഡിന്റെ സ്വന്തം നായികയായിരുന്നു എന്നത് ചരിത്രം. വെള്ളിത്തിരയില്‍ നായകനായി തിളങ്ങാനുള്ള മുഖസൗന്ദര്യമോ കുടുംബപാരമ്പര്യമോ ഒന്നുമില്ലാതെ ആത്മബലം ഒന്നുകൊണ്ടു മാത്രം സിനിമയിലെത്തി. തമിഴില്‍ തന്നെ നൂറുചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. തനിക്കു വഴങ്ങാത്ത ചിത്രങ്ങള്‍ മടി കൂടാതെ ഉപേക്ഷിച്ചു. ഇതിനിടെ തന്നെ രജനി കാട്ടുന്ന സ്‌റ്റൈലുകളോ ഡയലോഗുകളോ മനപാഠമാക്കാത്ത തമിഴന്‍മാരില്ല എന്ന തരത്തില്‍ വളര്‍ന്നു. മാഡം തുസ്സാഡ്‌സില്‍ രജനിയുടെ മെഴുകുപ്രതിമയ്‌ക്കായി ഫാന്‍സുകാര്‍ ഓണ്‍ലൈന്‍ കാംപെയ്‌ന്‍ തുടങ്ങിക്കഴിഞ്ഞു.
1949 ഡിസംബര്‍ 12 നാണ് ജനനം. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മറാത്തി കുടുംബമായിരുന്നു രജനിയുടെ പിതാവിന്റേത്. പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറ്റി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ മകനെ കോളേജില്‍ പഠിക്കാന്‍ വിടണമെന്നായിരുന്നു പിതാവ് റാണോജിറാവുവിന് ആഗ്രഹം. എന്നാല്‍ കോളജില്‍ പഠിക്കാനൊന്നും ശിവാജിക്ക് താത്‌പര്യമില്ലായിരുന്നു. മദ്രാസിലേക്കു വണ്ടി കയറി. തമിഴ്‌നാട്ടിലേക്കു വണ്ടി കയറിയത് സിനിമയില്‍ മുഖം കാണിക്കുക എന്ന ആഗ്രഹം കൊണ്ടു മാത്രമായിരുന്നു. മദ്രാസില്‍ കുറെ അലഞ്ഞെങ്കിലും അവസരങ്ങള്‍ ലഭിച്ചില്ല. ദാരിദ്ര്യം മൂത്തപ്പോള്‍ വീണ്ടും ബാംഗ്ലൂരേക്ക് തിരിച്ചുപോയി. പിന്നീട് സഹോദരന്‍ മുന്‍കൈയെടുത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടില്‍ കണ്ടക്‌ടറായി ജോലി ലഭിച്ചു. മദ്രാസ് ഫിലിം ഇന്‍സറ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന രജനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്ന രജനീകാന്തിനെ തമിഴ് സിനിമയിലേക്കു കൊണ്ടുവന്നത് പ്രശസ്‌ത സംവിധായകന്‍ കെ ബാലചന്ദര്‍ ആണ്. ശിവാജി റാവു ഗെയ്‌ക്ക്വാദ് എന്ന പേരുമാറ്റി രജനീകാന്ത് എന്നാക്കിയതും ബാലചന്ദര്‍ ആണ്. കമലഹാസന്റെ വില്ലനായി 1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മോഹന്‍ ലാലിനെപ്പോലെ സിനിമയുടെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക് കിട്ടിയിരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് രജനിക്ക് നായകന്റെ റോള്‍ ലഭിക്കുന്നത്. അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളാണ് രജനിയെ താരപദവിയിലേക്ക് ഉയര്‍ത്തിയതെന്നു പറയാം.
ഇന്ത്യന്‍ സിനിമാരംഗത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണെങ്കിലും മറ്റു നടന്‍മാരെപ്പോലെ പരസ്യങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിക്കാന്‍ രജനി ഇനിയും സമ്മതിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ തന്നാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് രജനിയും കമല്‍ഹാസനും ഈയിടെ വ്യക്‌തമാക്കിയിരുന്നു. 2000ല്‍ പദ്‌മഭൂഷണ്‍ ലഭിച്ചെങ്കിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഇനിയും കിട്ടിയിട്ടില്ലാത്തത് സ്വകാര്യദുഖമായി രജനി കൊണ്ടുനടക്കുന്നു.
Subject: Re: Rajini --- latest News -- Official thread Sat Jan 28, 2012 6:56 pm
പൃഥ്വി 'കൊച്ചടി യാനി'ല്‍ കാമുകന്‍
ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ രജനീകാന്തിന്റെ പുതിയ ചിത്രമായ 'കൊച്ചടി യാനി'ല്‍ പൃഥ്വിയും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നതാണ്. പക്ഷേ പൃഥ്വിക്ക് എന്തു വേഷമാണ് എന്നതിനെക്കുറിച്ചൊന്നും അന്ന് വ്യക്‌തമായിരുന്നില്ല. രജനിയുടെ സഹോദരീ വേഷത്തിലെത്തുന്ന സ്‌നേഹയുടെ കാമുക വേഷമാണ് പൃഥ്വിക്കെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. രജനിയുടെ പുത്രി സൗന്ദര്യ സംവിധാനം ചെയ്യുന്ന 'കൊച്ചടിയാന്റെ' തിരക്കഥ രചിച്ചിരിക്കുന്നത് കെ.എസ്.രവി കുമാറാണ്. ഇദ്ദേഹമാണ് പൃഥ്വിയെ ഈ ചിത്രത്തിലഭിനയിക്കാനായി ക്ഷണിച്ചതും. പൃഥ്വിക്ക് തമിഴ്‌നാട്ടില്‍ കൂടുതല്‍ ശ്രദ്ധേയനാകാന്‍ കിട്ടുന്ന മികച്ച അവസരമാകും ഇത്.