malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
yeldo987
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
real hero
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
allambans
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
mohan.thomas
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
ajith_mc86
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
deathrace
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
dracula
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
maadambi
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
mohan
Gossips ----HOT  Latest news.... - Page 29 I_vote_lcapGossips ----HOT  Latest news.... - Page 29 I_voting_barGossips ----HOT  Latest news.... - Page 29 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Gossips ----HOT  Latest news.... - Page 29 Image
Powered by website-hit-counters.com .
flag
Gossips ----HOT  Latest news.... - Page 29 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Gossips ----HOT Latest news....

Go down 
+57
pandit
kannan nair
achayan
manzoor
shyam
meeshamadhavan
mancheri majeed
appukuttan
baasha
neelakandan
willy
smitha
nishpakshan
perumal
manikandan
vikalan
nair
Alexander
avatar
bharathchandran
machan
kiwi
thalathil dineshan
mithravishnu
menon
thanthonni
M.R.P
narendrannair
maadambi
allambans
vettukuzhi
thambi
yeldo987
naayakan
balram
roshanpeter
raja
sanjeev
safalpu
bellari raja
dracula
ombhatia
innhotel2010
merlin
manavalan
devan
mangalasseri
MANGALASSERY KARTHIKEYAN
dilipfan
suku
ajith_mc86
Anoop
deathrace
mohan
MANNADIYAR
mohan.thomas
real hero
61 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 33 ... 38  Next
AuthorMessage
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Nov 25, 2010 7:46 pm

[You must be registered and logged in to see this image.]
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Nov 25, 2010 7:47 pm

[You must be registered and logged in to see this image.]
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Nov 25, 2010 7:58 pm



ചലച്ചിത്ര ലോകത്ത് അപൂര്‍വമായി മാത്രം സംഭവിയ്ക്കുന്ന ഒരു കാഴ്ചയ്ക്ക് കോളിവുഡ് സാക്ഷിയായിരിക്കുന്നു. ഒരു നടി മറ്റൊരു നടിയുടെ അഭിനയത്തെ പുകഴ്ത്തുകയെന്ന അപൂര്‍വദൃശ്യം നേരില്‍കാണാനാണ് ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭാഗ്യം ലഭിച്ചത്.

ആറ് വര്‍ഷം മുമ്പ് സൂര്യ നായകനായ ഗജിനിയില്‍ ഒന്നിച്ചതോടെയാണ് നയന്‍സും അസിനും തമ്മിലുള്ള പോരിന് ചൂടേറിയത്. ഗജിനിയില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടത് കരിയറിലെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായാണ് നയന്‍സ് പിന്നീട് വിശേഷിപ്പിച്ചത്. ഷൂട്ടിങിനിടെ ക്യാമറമാന്‍ ആര്‍ഡി രാജശേഖറും അസിനും ചേര്‍ന്ന് തന്റെ റോള്‍ ചെറുതാക്കാനും സ്‌ക്രീനില്‍ മോശമാക്കി കാണിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നും നയന്‍സ് ആരോപിച്ചിരുന്നു.ഇതിന് ശേഷം ഒരിയ്ക്കല്‍ പോലും സിനിമകളിലും പൊതുവേദികളും ഒന്നിയ്ക്കാന്‍ മലയാളി താരങ്ങള്‍ തയാറായിരുന്നില്ല.

എന്നാല്‍ കാലം ഇവര്‍ക്കിടയിലുള്ള ശത്രുത ഒഴിയ്ക്കുകളഞ്ഞുവെന്ന് വേണം കരുതാന്‍. പുതിയ ചിത്രമായ കാവലന്റെ പ്രസ് മീറ്റില്‍ പങ്കെടുത്ത അസിന്‍, നയന്‍സിന്റെ അഭിനയത്തെ പുകഴ്ത്തിയത്രേ. കാവലന്റെ ഒറിജിനല്‍ പതിപ്പായ ബോഡിഗാര്‍ഡില്‍ നയന്‍താരയുടെ അഭിനയത്തെയാണ് അസിന്‍ അകമഴിഞ്ഞ് പ്രശംസിച്ചത്
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptySat Nov 27, 2010 1:57 am

ചുംബിയ്ക്കാന്‍ തയ്യാറെന്ന് ദീപിക

[You must be registered and logged in to see this image.]
ഈയിടെയായി കാര്യങ്ങളെല്ലാം തുറന്നടിച്ചു പറയുന്ന ഒരു ബോള്‍ഡ് ഗേള്‍ ആയി മാറിയിരിക്കുകയാണ് ദീപിക പദുകോണ്‍.

മുന്‍ കാമുകനായ രണ്‍ഭീറിനെക്കുറിച്ചും മറ്റും ദീപിക പറഞ്ഞകാര്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചുംബന സീനില്‍ അഭിനയിക്കുന്നതിന് തനിക്ക് മടിയൊന്നുമില്ലെന്ന് ദീപിക വ്യക്തമാക്കിയിരിക്കുന്നു.

സിനിമയിലെ ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു. ചുംബനം ആധുനിക ലോകത്തിലും പ്രണയത്തിലും പതിവുള്ള കാര്യമാണ്. അത് സിനിമയിലും ഉപയോഗിക്കാന്‍ തയ്യാറാണ്. ഈ പ്രവര്‍ത്തി സാധാരണയായ ഒരു കാര്യംമാത്രമമാണ്-ദീപിക പറയുന്നു.

ബോളിവുഡിന്റെ പുതിയ റൊമാന്റിക് ഹീറോ ആയ ഇമ്രാന്‍ ഖാനുമൊത്തുള്ള പുതിയ ചിത്രമായ ഭബ്രേക് കെ ബാദി'ന്റെ പ്രമോഷണല്‍ പരിപാടിയ്ക്കിടെയാണ് ദീപിക തീര്‍ത്തും പ്രൊഫഷണലായ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.

ഞങ്ങള്‍ സിനിമക്കാര്‍ ഒരുദിവസത്തെ ഷൂട്ടിംഗിനുശേഷം ഭക്ഷണമേശയ്ക്കുരുവശത്തുമരുന്ന് സംസാരിച്ച് സ്‌നേഹപൂര്‍വം ചുംബിക്കുന്നതുപോലെയുള്ള ഒന്ന് മാത്രമാണ് സിനിമയിലേയും കിസ്സിംഗ്. ഇത് വളരെ പ്രശ്‌നമാണെന്ന് വളച്ചൊടിക്കേണ്ട കാര്യമില്ല-ദീപിക പറയുന്നു. ബ്രേക്ക് കെ ബാദ്



[You must be registered and logged in to see this link.]
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptySat Nov 27, 2010 2:08 am

[You must be registered and logged in to see this image.]
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptySun Nov 28, 2010 2:38 pm


വേശ്യയെന്ന് മുദ്രകുത്തി അച്ഛനെന്നെ കുടുക്കും!

[You must be registered and logged in to see this image.]
പ്രശസ്ത തമിഴ് നടന്‍ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളായ വനിത വീണ്ടും അച്ഛനും കുടുംബത്തിനും എതിരെ കടുത്ത ആരോപണം ഉന്നയിച്ചു. വിജയകുമാറിന്റെ വീട്ടില്‍ നടക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങള്‍ ആണെന്നും അതൊക്കെ താന്‍ പുറത്തുപറഞ്ഞാല്‍ നാറിപ്പോകുമെന്നും പറഞ്ഞ വനിതയിപ്പോള്‍ ആരോപിക്കുന്നത് വേശ്യയെന്ന് മുദ്രകുത്തി തന്നെ ജയിലില്‍ തള്ളാന്‍ അച്ഛന്‍ കരുക്കള്‍ നീക്കുകയാണ് എന്നാണ്.

ചെന്നൈയില്‍ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖ സമയത്ത് കരഞ്ഞുകൊണ്ടും ഇടക്കിടെ പൊട്ടിത്തെറിച്ചുമാണ് തന്റെ അവസ്ഥയെ പറ്റി വനിത സംസാരിച്ചത്. വനിത വെളിപ്പെടുത്തിയതിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാ -

“രാജ്‌കിരണ്‍ നായകനായ ‘മാണിക്കം’ എന്ന സിനിമയില്‍ പതിനാല് വയസില്‍ എന്നെ അച്ഛന്‍ അഭിനയിപ്പിച്ചു. അപ്പോള്‍ തുടങ്ങിയതാണ് എന്റെ കഷ്‌ടകാലം. പലതും സഹിക്കാന്‍ വയ്യാതായപ്പോള്‍ പതിനാറ് വയസില്‍ ഞാന്‍ വീടുവിട്ടിറങ്ങി. ഒരു കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ചിരുന്ന എന്നെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ട് അച്ഛന്‍ കൂട്ടിക്കൊണ്ട് പോയി.”

“ഞാന്‍ സീരിയലുകളില്‍ അഭിനയിക്കുമ്പോഴാണ് ആകാശ് പ്രേമാഭ്യര്‍ത്ഥന നടത്തുന്നത്. വീട്ടില്‍ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയതിനാല്‍ ഞാന്‍ സമ്മതം മൂളി. എന്നാല്‍ ഇതറിഞ്ഞ അച്ഛന്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. ”

“അവസാനം കല്യാണം നടന്നു. ഞങ്ങള്‍ക്ക് രണ്ട് കുട്ടികളും ഉണ്ടായി. എന്നാല്‍ എന്തിനും കോപിക്കുന്ന സ്വഭാവക്കാരനായ ആകാശുമൊത്ത് എനിക്ക് തുടരാന്‍ ആകുമായിരുന്നില്ല. അങ്ങിനെ ഏഴ് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ പിരിഞ്ഞു. തുടര്‍ന്നാണ് ഞാന്‍ ആനന്ദ് രാജനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ ഹൈദരാബാദില്‍ വച്ച് വിവാഹം ചെയ്തു. രാജനില്‍ എനിക്ക് ഒരു കുട്ടിയുണ്ട്.”

“ദീപാവലിക്ക് അച്ഛന്‍ കൊണ്ടുപോയ എന്റെ മൂത്തകന്‍ വിജയശ്രീഹരിയെ ഞങ്ങളുടെ കൂടെ പറഞ്ഞയയ്ക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണമായത്. അപ്പോള്‍ അരുണ്‍ കുമാര്‍ എന്നെ കാലുകൊണ്ട് തൊഴിച്ചു. ഞാന്‍ ഇതേപ്പറ്റി 7-ന് തന്നെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാല്‍ 15-ന് അച്ഛന്‍ എന്റെ ഭര്‍ത്താവിനെതിരെ മധുരവയല്‍ സ്റ്റേഷനില്‍ പരാതി നല്‍കി. അച്ഛന് വലിയ പിടിപാട് ഉള്ളതിനാല്‍ എന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു”

“എന്റെ അച്ഛനായ വിജയകുമാറിന്റെ വീട്ടില്‍ നടക്കുന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ പൊതുജനങ്ങളെ അറിയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഞാന്‍ വേശ്യാവൃത്തി ചെയ്യുകയാണെന്ന് തെളിയിച്ച് എന്നെ ജയിലില്‍ അടയ്ക്കാനാണ് അച്ഛന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മാനം പോയാലും എന്നെയും ഭര്‍ത്താവിനെയും ജയിലില്‍ തള്ളാനാണ് എന്റെ അച്ഛന്റെ ശ്രമം. ഇതുകൊണ്ടൊന്നും ഞാന്‍ കുലുങ്ങില്ല. ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതുകയും വേണ്ട. അവസാന നിമിഷം വരെ ഞാന്‍ പോരാടും.”

നടന്‍ വിജയകുമാറെയും കുടുംബത്തെയും പറ്റി പല ആരോപണങ്ങളും മുമ്പ് ഉയര്‍ന്നിരുന്നു. നടി ഭുവനേശ്വരി വ്യഭിചാരക്കേസില്‍ അറസ്റ്റിലായപ്പോള്‍ വിജയകുമാറിനെയും കുടുംബത്തെയും പറ്റി പൊലീസിനോട് പറഞ്ഞതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആ സംഭവത്തെ തുടര്‍ന്ന് പ്രശസ്ത തമിഴ് ദിനപ്പത്രമായ ദിനമലര്‍ പ്രസിദ്ധീകരിച്ച വേശ്യാപ്പട്ടികയില്‍ വിജയകുമാറിന്റെ ഭാര്യയായ മഞ്ജുളയുടെ പേര് ഉണ്ടായിരുന്നു. എന്തായാലും, വനിതയുടെ വെളിപ്പെടുത്തലോടെ കോടമ്പാക്കം കൂടുതല്‍ ചീഞ്ഞുനാറും എന്നുറപ്പ്
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyMon Nov 29, 2010 3:49 am

പൃഥ്വിരാജുമായി പ്രണയത്തിലല്ല: ഭാവന
[You must be registered and logged in to see this image.]
സിനിമയില്‍ വന്ന കാലം മുതല്‍ തനിക്കെതിരെ ഗോസിപ്പുകള്‍ പരക്കുന്നുണ്ടെന്നും ഇതും അക്കൂട്ടത്തില്‍ ഒന്നായേ കാണുന്നുള്ളൂ വെന്നുമാണ് ഭാവന പറയുന്നത്.

മാധ്യമങ്ങള്‍ അവരുടെ ഇഷ്ടം പോലെ എനിക്ക് കാമുകന്‍മാരെ കണ്ടെത്തുന്നു. അപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കേണ്ട ബാധ്യതയും അവര്‍ക്കാണ്, എനിക്കല്ല. ഓരോ മേഖലയിലും തിളങ്ങി നില്‍ക്കുന്നവരോടാണ് എന്നും മാധ്യമങ്ങള്‍ക്കു പ്രിയം. അതുകൊണ്ടുതന്നെയാണ് ഗോസിപ്പുകളും ഉണ്ടാകുന്നത്- ഭാവന പറഞ്ഞു.

എന്നോടൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളയാളും ഇപ്പോഴും അഭിനയിക്കുന്നയാളും എന്ന നിലയില്‍ പൃഥ്വിരാജുമായി നല്ല അടുപ്പമുണ്ട്. നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. അതിനപ്പുറം ഒരു ബന്ധവുമില്ല. ഞങ്ങള്‍ പ്രണയജോടികളാണെന്നു വിളിച്ചുകൂവി നടക്കുന്നവരുടെ വായടപ്പിക്കേണ്ട ബാധ്യത എനിക്കില്ല- താരം വ്യക്തമാക്കി.

വിവാഹം ഉടനില്ലെന്നും സിനിമയില്‍ ഒട്ടേറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്നും പറഞ്ഞ ഭാവന ഇക്കാര്യം അച്ഛനമ്മമാര്‍ സമ്മതിച്ചുകഴിഞ്ഞതാണെന്നും വ്യക്തമാക്കി
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyWed Dec 01, 2010 2:28 am

നടി ശരണ്യയെ കാണാനില്ലെന്ന് അമ്മയുടെ പരാതി
[You must be registered and logged in to see this image.]
കാതല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടി ശരണ്യയെ കാണാനില്ലെന്ന് പരാതി. നടിയുടെ അമ്മ മഞ്ജുളയാണ് മകളെ ഒരു മാസമായി കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം സിനിമ ഷൂട്ടിങിനായി പോയ മകള്‍ തിരിച്ചുവന്നിട്ടില്ലെന്നാണ് മഞ്ജുളയുടെ പരാതി. ശരണ്യയെ കാമുകന്‍ തടഞ്ഞുവെച്ചിരിയ്ക്കുകയാണെന്നും വീട്ടിലേക്ക് തിരികെ പോകാന്‍ സമ്മതിയ്ക്കുന്നില്ലെന്നും മഞ്ജുള പൊലീസിന് നല്‍കിയ പരാതിയിലുണ്ട്.

കാതല്‍ എന്ന ചിത്രത്തില്‍ സന്ധ്യയുടെ സുഹൃത്തായി അഭിനയിച്ച ശരണ്യ, ജയം രവി നായകനായ പേരാണ്മയിലൂടെയാണ് കോളിവുഡില്‍ ശ്രദ്ധിയ്ക്കപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരുപിടി ചിത്രങ്ങളില്‍ ഇരുപത്തിരണ്ടുകാരി ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

അതേ സമയം അമ്മയുടെ പരാതിയില്‍ യാതൊരു വാസ്തവമില്ലെന്ന് ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ആരുടെയും തടവിലല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നതെന്നും ശരണ്യ പറഞ്ഞു. അമ്മയുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് വീട് വിട്ടത്. താന്‍ ചെന്നൈയില്‍ തന്നെയുണ്ടെന്നും മഴൈക്കാലം എന്ന സിനിമയുടെ ഷൂട്ടിങില്‍ പങ്കെടുക്കുന്നുണ്ടെന്നും ശരണ്യ വെളിപ്പെടുത്തുന്നു
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyWed Dec 01, 2010 2:31 am

അനുസ്മരണ ചടങ്ങിനിടെ സോനാക്ഷിയെ കയറിപ്പിടിച്ചു
[You must be registered and logged in to see this image.]
തിരക്കിനിടയില്‍ നടിമാരെ അടുത്തുകിട്ടിയാല്‍ തൊട്ടുനോക്കി സ്‌നേഹം പ്രകടിപ്പിയ്ക്കുന്ന ഞരമ്പുരോഗികള്‍ എല്ലായിടത്തുമുണ്ട്. ദില്ലിയിലും ചെന്നൈയിലും കേരളത്തിലും എല്ലാം ഇക്കൂട്ടര്‍ ഇടയ്ക്കിടെ തങ്ങളുടെ സാന്നിധ്യമറിയിക്കാറുമുണ്ട്.

സാധാരണയായി ഉദ്ഘാടനചടങ്ങുകളിലും മറ്റു കലാപരിപാടികള്‍ക്കുമിടെയാണ് നടിമാര്‍ ഇത്തരം തൊട്ടുനോക്കലിന് ഇരയാകാറ്. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ ബോളിവുഡ് താരം സോനാക്ഷിയ്ക്കുണ്ടായ അനുഭവം ലേശം കടുത്തതായിപ്പോയി. മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക അനുസ്മരണ ചടങ്ങിനിടെയാണ് സോനാക്ഷി അപമാനിയ്ക്കപ്പെട്ടത്.

അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയ്ക്കിടെയായിരുന്നു സംഭവം. അഭിഷേക് ബച്ചന്‍ ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ക്കൊപ്പമായിരുന്നു സോനാക്ഷിയും ചടങ്ങിനെത്തിയത്. റാലിയില്‍ പങ്കെടുക്കുന്നതിനിടെ നടി ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോയി.

ഇത് മുതലാക്കിയ ഒരു സംഘം യുവാക്കള്‍ നടിയുടെ അടുത്തുകൂടുകയും ശരീരത്തില്‍ കൈവെയ്ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സോനാക്ഷിയുടെ അംഗരക്ഷകര്‍ സ്ഥലത്തെത്തി നടിയെ രക്ഷപ്പെടുത്തിയെങ്കിലും സ്‌നേഹം പ്രകടിപ്പിച്ച വിരുതന്മാരെല്ലാം സ്ഥലം വിട്ടിരുന്നു
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyWed Dec 01, 2010 4:34 am

അപകീര്‍ത്തിക്കേസ്: നവ്യാ നായര്‍ ഹാജരാകണം

കൊച്ചി: ഷ്വാസ് ഹോംസ് സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ ചലച്ചിത്ര നടി നവ്യാനായര്‍ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചു.

ഡിസംബര്‍ 21നാണ് ഹാജരാകേണ്ടത്. ഷ്വാസ് ഹോംസിന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിനെപ്പറ്റി മാധ്യമങ്ങളിലും ബ്ലോഗിലും അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് ഹര്‍ജിക്കാരനുവേണ്ടി അഡ്വ.കെ.രാംകുമാര്‍ വാദിച്ചത്. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. ചലച്ചിത്ര അഭിനേതാക്കള്‍, കളിക്കാര്‍, കവികള്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ വാക്കുകള്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന വാദം പരിഗണിച്ചാണ് കോടതി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി നവ്യാ നായര്‍ ഫ്‌ളാറ്റിന്റെ വിലയിനത്തില്‍ അടയേ്ക്കണ്ട ഗഡുക്കളില്‍ മുടക്കം വരുത്തിയെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. നിലവില്‍ 16,33,600 രൂപ കുടിശ്ശികയുണ്ടെന്നാണ് പരാതി.

ഫ്‌ളാറ്റ് 23,93,600 രൂപയ്ക്ക് വാങ്ങാനാണ് കരാറുണ്ടാക്കിയതെന്ന് നവ്യാ നായര്‍ പറയുന്നു. ഇതില്‍ 9.6 ലക്ഷം രൂപ നാല് ഗഡുക്കളായി നല്‍കി. എന്നാല്‍ ഇപ്പോഴും ഫ്‌ളാറ്റിന് 14 നിലയ്ക്കുള്ള അനുമതി നിര്‍മാതാക്കള്‍ക്ക് ലഭ്യമായിട്ടില്ലെന്നും നവ്യാ നായര്‍ പറയുന്നു
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Dec 02, 2010 1:56 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Dec 02, 2010 2:02 am

[You must be registered and logged in to see this image.]
Back to top Go down
devan
Active member
Active member
devan


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Dec 02, 2010 3:47 pm

ഗുസാരിഷ് പട്ടി പോലും കാണില്ല: സല്‍മാന്‍

[You must be registered and logged in to see this image.]

ബോളിവുഡിന്റെ പ്രിയ നായകന്‍ സല്‍മാന്‍ ഖാനും സംവിധായകന്‍ സഞ്ജയ് ലീലാബന്‍സാലിയും ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇന്ന് രണ്ടുപേരും കണ്ടാല്‍ തമ്മില്‍ത്തല്ലുന്ന തരത്തില്‍ ശത്രുക്കളാണ്.

പുതിയ ചിത്രമായ ഗുസാരിഷന്റെ പേരിലാണ് രണ്ടുപേരും തമ്മില്‍ ഇടഞ്ഞതെന്നാണ് കേള്‍ക്കുന്നത്. ഗുസാരിഷില്‍ സല്‍മാനെ നായകനാക്കാനായിരുന്നുവത്രേ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ഈ റോള്‍ ഋത്വിക് റോഷന് നല്‍കുകയായിരുന്നു. ഇതോടെ സല്‍മാന്‍ ഇടയുകയായിരുന്നു.

ഇപ്പോള്‍ ഗുസാരിഷിനെതിരെ വളരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് സല്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്. പട്ടികള്‍ക്കുപോലും കാണ്ടാല്‍ ഇഷ്ടപ്പെടാത്ത ചിത്രമാണ് ഗുസാരിഷ് എന്നാണ് സല്‍മാന്‍ പറയുന്നത്.

ഒരു പൊതുപരിപാടിയ്ക്കിടെ ഒരു കുട്ടിയുടെ ചോദ്യത്തിനും ഗുസാരിഷിനെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിനുമുള്ള മറുപടിയിലാണ് സല്‍മാന്‍ ഗുസാരിഷിനെ പുച്ഛിച്ചിരിക്കുന്നത്.

1999 ല്‍ സല്‍മാനെയും ഐശ്വര്യയേയും നായികാനായകന്മാരാക്കി സൂപ്പര്‍ ചിത്രമായ ഹം ദില്‍ ദേ ചുക്കേ സനം' ഒരുക്കിയത് ബന്‍സാലിയാണ്. ഈ സമയത്ത് ഐശ്വര്യയും സല്ലുവും തമ്മില്‍ വളരെ അടുപ്പത്തിലുമായിരുന്നു.

എന്തായാലും സല്‍മാന്റെ പട്ടിപ്രയോഗത്തിനുള്ള മറുപടിയുമായി ബന്‍സാലിയും ഇതിന് പിന്നാലെ ഇരുവരുടെയും പക്ഷം പിടിക്കാന്‍ മറ്റുള്ളവരും എത്തുന്നതോടെ ഗുസാരിഷ് വാര്‍ത്തകളില്‍ ചൂടുള്ള വിഷയമാകും
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyFri Dec 03, 2010 7:19 am

നടി യുവറാണിയുടെ ഭര്‍ത്താവിന് മാംസക്കച്ചവടം!

[You must be registered and logged in to see this image.]

മസാജ് പാര്‍ലറിലെ ജോലിക്കാണെന്ന് പറഞ്ഞ് തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്ന്, നടി യുവറാണിയുടെ ഭര്‍ത്താവ് തങ്ങളെക്കൊണ്ട് ലൈംഗികവൃത്തി ചെയ്യിപ്പിച്ചുവെന്ന് 15 പെണ്‍‌കുട്ടികള്‍ പൊലീസില്‍ പരാതിപ്പെട്ടു. നല്ല ശമ്പളമുള്ള മസാജ് പാര്‍ലര്‍ ജോലി നല്‍‌കാമെന്ന് വാഗ്ദാനം ചെയ്താണ് നടി യുവറാണിയുടെ ഭര്‍ത്താവായ രവീന്ദ്രന്‍ തങ്ങളെ കൊണ്ടുവന്നതെന്നും എന്നാല്‍ മസാജ് ജോലിക്കൊപ്പം ലൈംഗികവൃത്തിയും തങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെയ്യിച്ചെന്നുമാണ് ലായ്‌ലന്റില്‍ നിന്നുള്ള പെണ്‍‌കുട്ടികള്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍‌കിയിരിക്കുന്നത്.

ചെന്നൈ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയാണ് പെണ്‍‌കുട്ടികള്‍ പരാതി നല്‍‌കിയത്. എങ്ങിനെയെങ്കിലും രവീന്ദ്രനില്‍ നിന്ന് തങ്ങളെ രക്ഷിച്ച് സ്വന്തം‌നാട്ടിലേക്ക് അയയ്ക്കാന്‍ കനിവുണ്ടാകണമെന്ന് പെണ്‍‌കുട്ടികള്‍ കമ്മീഷണറുടെ മുമ്പില്‍ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. മസാജ് പാര്‍ലറില്‍ മസാജിനായി എത്തുന്നവരുടെ ലൈംഗികദാഹം തീര്‍ക്കേണ്ട ജോലിയും തങ്ങള്‍ക്കുണ്ടായിരുന്നു എന്ന് പെണ്‍‌കുട്ടികള്‍ വിശദീകരിച്ചു. പത്തും പതിനഞ്ചും ‘കസ്റ്റമര്‍’മാരെയാണെത്രെ ഇവര്‍ ദിവസവും എണ്ണയിട്ട് തിരുമ്മേണ്ടത്.

യുവറാണിയും ഭര്‍ത്താവും വിവാദങ്ങളില്‍ പെട്ടുഴലുകയാണ്. നടി രഞ്ജിതയ്ക്കൊപ്പം യുവറാണിയുടെ പേരും ‘സെക്സ് സ്വാമി’ നിത്യാനന്ദനെ പൊലീസ് പൊക്കിയപ്പോള്‍ പൊന്തിവന്നിരുന്നു. എന്നാല്‍ തനിക്കും നിത്യാനന്ദനും ഒരു ബന്ധവുമില്ലെന്ന് യുവറാണി മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. യുവറാണിയുടെ ഭര്‍ത്താവ് പണം തട്ടിയെടുത്തു എന്നൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

വേശ്യാവൃത്തിക്ക് പേരുകേട്ട നാടാണ് തായ്‌ലന്റ് എന്നിരിക്കേ, പെണ്‍‌കുട്ടികളുടെ പരാതി പ്രതിഫലവുമായി ബന്ധപ്പെട്ടതായിരിക്കാം എന്ന് സംശയിക്കപ്പെടുന്നു. ‘മസാജ് പാര്‍ലര്‍’ എന്ന് വെണ്ടക്കാ അക്ഷരത്തില്‍ വരുന്ന പരസ്യങ്ങളുടെയൊക്കെ പിന്നില്‍ ഇത്തരം സെറ്റപ്പുകളാണെന്ന് അധികൃതര്‍ക്ക് അറിയാം. എന്നിട്ടും രാജ്യത്ത്, പ്രത്യേകിച്ച് ചെന്നൈയും ബാംഗ്ലൂരും പോലുള്ള നഗരങ്ങളില്‍, മസാജ് പാര്‍ലറുകള്‍ കൂണുകള്‍ പോലെ പൊന്തുവരികയാണ്.
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyFri Dec 03, 2010 7:22 am


‘രതി’യെ പെര്‍ഫെക്ഷനോടെ അവതരിപ്പിക്കും: ശ്വേത


[You must be registered and logged in to see this image.]

‘രതിനിര്‍വേദ’ത്തിലെ രതി എന്ന കഥാപാത്രത്തെ താന്‍ എല്ലാ പെര്‍ഫെക്ഷനോടും‌കൂടി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ശ്വേതാ മേനോന്‍. തന്നെ ഇഷ്ടപ്പെടുന്ന എല്ലാവരും താന്‍ ‘രതിച്ചേച്ചി’യാകുന്നതില്‍ സന്തോഷിക്കുകയാണെന്നും ശ്വേത പറയുന്നു.

“എന്നേക്കാള്‍ പ്രായം കുറഞ്ഞ പയ്യനാണ് ചിത്രത്തിലെ നായകന്‍. ആ രീതിയില്‍ ചെറിയൊരു ചമ്മലുണ്ട്. പിന്നെ സിനിമയല്ലേ? ജീവിതത്തില്‍ അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ചെറിയൊരു ആകാംക്ഷയുണ്ട്.” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്വേത വെളിപ്പെടുത്തി.

പത്മരാജന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ എന്ന ക്ലാസിക്ക് റീമേക്ക് ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ ജയഭാരതി അനശ്വരമാക്കിയ ‘രതിച്ചേച്ചി’യെ വീണ്ടും അവതരിപ്പിക്കുന്ന ത്രില്ലിലാണ് ശ്വേത.

“മലയാളികള്‍ മുഴുവന്‍ നെഞ്ചേറ്റിയ സിനിമയാണ് രതിനിര്‍വേദം. രതിയെന്ന കഥാപാത്രത്തിന് മലയാള സിനിമാചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. സത്യം പറഞ്ഞാല്‍, മറ്റേതൊരു നടിക്കുകിട്ടും ഇങ്ങനെയൊരു ഭാഗ്യം?” - ആവേശത്തോടെ ശ്വേത ചോദിക്കുന്നു.

“രതിച്ചേച്ചി എന്ന കഥാപാത്രം എനിക്കൊരു വെല്ലുവിളിയാണ്. പ്രണയത്തിന്‍റെ ആ അവസ്ഥകള്‍ അതേ തീവ്രതയോടെ അവതരിപ്പിച്ചേ പറ്റൂ. തന്നേക്കാള്‍ മുതിര്‍ന്ന സ്ത്രീയോട് ഒരു പയ്യന് പ്രണയം തോന്നുന്നത് തെറ്റാണോ? നമ്മുടെ മനസിന്‍റെ കാര്യമാണത്. എല്ലാവര്‍ക്കും ഇത്തരം ചിന്തകള്‍ ഉണ്ടായിട്ടുണ്ടാകും. പിന്നെ സ്ത്രീ എപ്പോഴും പുരുഷന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാവരും തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്ന മനസാണ് സ്ത്രീയുടേത്. അതും ഒരിക്കലും തെറ്റല്ല. ഞാന്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നുപറഞ്ഞപ്പോള്‍ എന്‍റെ അച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞത് - നീ രതിയായി മാത്രം അഭിനയിക്കുക, ശ്വേതാ മേനോന്‍ ആകരുത് - എന്നാണ്” - ശ്വേത വെളിപ്പെടുത്തുന്നു
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptySat Dec 04, 2010 12:15 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptySat Dec 04, 2010 12:32 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptySat Dec 04, 2010 12:48 am

[You must be registered and logged in to see this image.]


Courtesy ; [You must be registered and logged in to see this link.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptySat Dec 04, 2010 11:59 pm

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyMon Dec 06, 2010 3:43 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyTue Dec 07, 2010 5:01 am

[You must be registered and logged in to see this image.]
Back to top Go down
deathrace
Moderator
Moderator
deathrace


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyTue Dec 07, 2010 10:24 am

Exclamation Ithavalku kuduthirunnel clarity koodiya pics kitiyene
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Dec 09, 2010 12:26 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Dec 09, 2010 12:28 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 EmptyThu Dec 09, 2010 12:37 am

[You must be registered and logged in to see this image.]
Back to top Go down
Sponsored content





Gossips ----HOT  Latest news.... - Page 29 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 29 Empty

Back to top Go down
 
Gossips ----HOT Latest news....
Back to top 
Page 29 of 38Go to page : Previous  1 ... 16 ... 28, 29, 30 ... 33 ... 38  Next
 Similar topics
-
» Hot ... Hot .... Hot .... Latest hot news....
» Janapriyanayakan --- DILEEP ---- Latest news..!!!!!
» Filim News ...Latest Updates....

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: