| Gossips ----HOT Latest news.... | |
|
+57pandit kannan nair achayan manzoor shyam meeshamadhavan mancheri majeed appukuttan baasha neelakandan willy smitha nishpakshan perumal manikandan vikalan nair Alexander avatar bharathchandran machan kiwi thalathil dineshan mithravishnu menon thanthonni M.R.P narendrannair maadambi allambans vettukuzhi thambi yeldo987 naayakan balram roshanpeter raja sanjeev safalpu bellari raja dracula ombhatia innhotel2010 merlin manavalan devan mangalasseri MANGALASSERY KARTHIKEYAN dilipfan suku ajith_mc86 Anoop deathrace mohan MANNADIYAR mohan.thomas real hero 61 posters |
|
Author | Message |
---|
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Gossips ----HOT Latest news.... Thu Dec 09, 2010 1:13 am | |
| സമീറയുടെ ചൂടന്‍ വീഡിയോ നെറ്റില്‍ [You must be registered and logged in to see this image.] താരങ്ങള്‍ കിട്ടുന്ന മിക്ക അവസരങ്ങളും സ്വയം പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നത് പതിവുള്ളകാര്യമാണ്. ഒരു ഇന്റര്‍വ്യൂ കിട്ടിയാല്‍, ഒരു ഉത്ഘാടനച്ചടങ്ങ് കിട്ടിയാല്‍ ഒന്നും വെറുതെ വിടില്ല. ഇപ്പോഴാണെങ്കില്‍ പ്രമോഷന് അനന്ത സാധ്യതകളുമായി ഇന്റര്‍നെറ്റുണ്ട്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുണ്ട്. ഏത് വേണമെന്ന് തിരഞ്ഞെടുക്കേണ്ട ബുദ്ധിമുട്ട് മാത്രമേയുള്ള ഫോട്ടോകളായിട്ടോ വീഡിയോകളായിട്ടോ ആര്‍ക്കും സ്വയം പ്രമോട്ട് ചെയ്യാം. ഈ ബുദ്ധി ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ഉപയോഗിച്ചിരിക്കുന്നത് നടി സമീര റെഡ്ഡിയാണ്.
തെക്കും വടക്കുമുള്ള സിനിമാ ലോകത്ത് പയറ്റിയിട്ടും രക്ഷയില്ലെന്ന അവസ്ഥ വന്നിരിക്കുന്ന താരം നേരേ ഇന്റര്‍നെറ്റില്‍ കയറി നല്ല ചൂടന്‍ വീഡിയോകള്‍ പോസ്റ്റ്ചെയ്തു. അതേ സ്വന്തം വെബ് ചാനലിലാണ് സമീര തന്റെ സെക്സി വീഡിയോ പോസ്റ്റിയിരിക്കുന്നത്.
ഇത്തരത്തിലെങ്കിലും ആരാധകരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരം. മുംബൈ നഗരത്തിലൂടെ സാഹസികമായി ബൈക്കോടിക്കുന്നതിന്റെ വീഡിയോയാണ് സമീറ അടുത്തിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമീരയുടെ ഊഹം തെറ്റിയില്ലെന്നാണ് സൂചന. ഈ വീഡിയോ ഇതിനകം ഒട്ടേറെ ആരാധകര്‍ കണ്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ സമീരയുടെ ബൈക്കഭ്യാസം ചെറുപ്പാക്കാരെ കോരിത്തരിപ്പിച്ചു എന്നുതന്നെ.
സ്വന്തമായി പ്രമോഷന് പരിപാടികളുമായി രംഗത്തിറങ്ങിയ സമീറയ്ക്ക് ബോളിവുഡില്‍ അടുത്തുതന്നെ പിന്ഗാമികളുണ്ടാകുമെന്നാണ് കരുതുന്നത്. എന്ത് ചെയ്തിട്ടും സ്ക്രീനില്‍ രക്ഷയില്ലാതെ നില്ക്കുന്ന സുന്ദരിമാരൊക്കെ അടുത്തുതന്നെ മുതല്‍ സ്വയം പ്രമോഷന് തുടങ്ങുമെന്ന് പ്രീതക്ഷിക്കാം. | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Gossips ----HOT Latest news.... Thu Dec 09, 2010 1:26 am | |
| കൂട്ടുകുടുംബത്തോട് ഇണങ്ങാതെ മനീഷ [You must be registered and logged in to see this image.] നേപ്പാളി സുന്ദരി മനീഷ കൊയ്രാളയുടെ ദാമ്പത്യം തകര്‍ച്ചയിലാണെന്ന് ഈയിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഭര്‍ത്താവ് സാമ്രാട്ട് ദഹാലില് നിന്നും വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണെന്ന് ട്വീറ്റ് ചെയ്തതിലൂടെ മനീഷ തന്നെയാണ് ഇത്തരമൊരു അഭ്യൂഹത്തിന് വഴിയൊരുക്കിയത്.
അധികം വൈകാതെ മനീഷ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ഭര്‍ത്താവുമായി പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുവെങ്കിലും ഇരുവര്‍ക്കുമിടയില്‍ എന്തോ പുകയുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് തോന്നിയിരുന്നു. എന്തായാലും താരത്തെ അലട്ടുന്ന പ്രശ്നത്തെക്കുറിച്ചുള്ള സൂചനകള്‍ പതുക്കെ പുറത്തുവരികയാണ്.
സാമ്രാട്ടിന്റെ കൂട്ടുകുടുംബമാണ് മനീഷയ്ക്ക് തലവേദനയായിരിക്കുന്നത്. നടിയോട് അടുത്തവൃത്തങ്ങള്‍ തന്നെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്.
ഭര്‍ത്താവുമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കൂട്ടുകുടുംബവ്യവസ്ഥയുമായി ഒത്തുപോകാന്‍ നടിയ്ക്ക് സാധിയ്ക്കുന്നില്ലെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും പ്രശ്നങ്ങള്‍ പരിഹരിച്ച് സാമ്രാട്ടുമായി ജീവിയ്ക്കാന്‍ തന്നെയാണ് മനീഷയുടെ ശ്രമം. അത് വിജയിക്കുമെന്ന് തന്നെ നമുക്ക് കരുതാം | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Gossips ----HOT Latest news.... Thu Dec 09, 2010 5:49 am | |
| കരുണാനിധിയെയും നമിത ഞെട്ടിച്ചു [You must be registered and logged in to see this image.] സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളും മറ്റു പരിപാടികളും ചില നടിമാര്‍ തങ്ങളുടെ ഗ്ലാമര്‍ പ്രദര്‍ശനത്തിനായി ഉപയോഗിക്കാറുണ്ട്. സാധാരണ തമിഴ് ചലച്ചിത്ര പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ഗ്ലാമറസായി എത്തുന്നത് നടി കിരണാണ്. അവസരങ്ങളില്ലാത്ത കിരണ്‍ ചടങ്ങിനെത്തുന്ന സിനിമാ സംവിധായകരുടെയും നിര്‍മാതാക്കളുടെയും കണ്ണില്‍പ്പെടാനാണ് ഇത്തരത്തില്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് പണ്ടു മുതല്ക്കേ ആരോപണമുണ്ട്. ഇപ്പോഴിതാ കിരണിനൊരു പിന്‍ഗാമിയെ ലഭിച്ചിരിക്കുന്നു. മറ്റാരുമല്ല, നമിത തന്നെ.
എന്നാല്‍ കലൈഞ്ജര്‍ കരുണാനിധിയുടെ മുന്നിലായിരുന്നു നമിതയുടെ വേഷംകെട്ടല് (അഴിക്കല്‍) എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. കഴിഞ്ഞ ദിവസം ഇളൈഞ്ജന്‍ എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നു. മുഖ്യമന്ത്രി കരുണാനിധിയും മകള്‍ കനിമൊഴിയും രജനീകാന്തും തൃഷയുമടക്കം പ്രമുഖര്‍ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ സദസ്സിന്റെയും മാധ്യമങ്ങളുടെയും കഴുകന് കണ്ണുകള്‍ വട്ടമിട്ടു പറന്നത് നമിതയിലാണ്. കറുത്ത സുതാര്യമായ സാരി അണിഞ്ഞെത്തിയ നമിതയില്‍ ഉറച്ചുനിന്നു. [You must be registered and logged in to see this image.] ഇതിനിടെ വേദിയില്‍വച്ച് പിന്തിരുന്ന നടന്ന നമിത കാണികളെ വീണ്ടും ഞെട്ടിച്ചു. പിന്‍ഭാഗം ഏറെക്കുറേ മുഴുവന്‍ അനാവൃതമായിട്ടുള്ള ബ്ലൗസായിരുന്നു നമിത ധരിച്ചിരുന്നത്. പോരാത്തതിന് പിന്‍ഭാഗത്തൊരു പച്ചകുത്തലും. അതോടെ അവിടെ ഉണ്ടായിരുന്ന വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും നമിതയുടെ പിന്‍ഭാഗത്ത് ക്യാമറ ഫോക്കസ് ചെയ്തു. കരുണാനിധിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രസ് മീറ്റ് നമിതയുടെ നഗ്നതാപ്രദര്‍ശനത്തില്‍ മുങ്ങിപ്പോയത്തില് ചിലര്‍ രോഷം കൊള്ളുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇങ്ങനെ വസ്ത്രം ധരിച്ചെത്തിയത് ശരിയായില്ലെന്ന് ചില അസൂയലാക്കുകള് അടക്കം പറഞ്ഞെങ്കിലും നമിതയ്ക്ക് തെല്ലും കൂസലുണ്ടായിരുന്നില്ല.
കരുണാനിധി രചിച്ച നോവലിനെ അടിസ്ഥാനമാക്കി ലോട്ടറി രാജാവായ സാന്റിയാഗോ മാര്ട്ടിന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ്കൃഷ്ണയാണ്. മലയാളിനടിമാരായ മീരാ ജാസ്മിന്, രമ്യാ നമ്പീശന് എന്നിവര്‍ക്ക് പുറമെ ഖുശ്ബു, സുമന്, മീനാക്ഷി, പി വിജയ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. നമിതയെയും മീരയെയും ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത് കരുണാനിധിയാണെന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Fri Dec 10, 2010 5:19 am | |
| | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Fri Dec 10, 2010 5:41 am | |
| മണിക്കെതിരെ പരാതിയുമായി പ്രവാസി മലയാളികള്‍ [You must be registered and logged in to see this image.] നടന് കലാഭവന്‍ മണിയ്ക്കെതിരെ പരാതിയുമായി പ്രവാസി മലയാളികള്‍. ആസ്ത്രേലിയയിലെ മലയാളി കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്ട്രേലിയന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നടത്തിയ 'മണികിലുക്കം 2010' സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിയ്ക്കുന്നത്.
കലാഭവന്‍ മണിക്കു പുറമെ നടി നിത്യാ ദാസ്, ജാഫര്‍ ഇടുക്കി , മനോജ് ഗിന്നസ്, ധര്മജന് ഗായകന് സോമദാസ്, ഗായിക മനീഷ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
കനത്ത പ്രതിഫലം വാങ്ങി നിലവാരമില്ലാത്ത പരിപാടികള്‍ അവതരിപ്പിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. പരിപാടിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സംഘടനാ യോഗത്തില്‍ കലാഭവന്‍ മണിയ്ക്കെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് പരാതി നല്‍കാനും തീരുമാനമായി.
നവംബര്‍ 12,13,14 തിയതികളിലാണ് ഓസ്ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ 'മണികിലുക്കം 2010' നടന്നത്. ഇതില്‍ മെല്‍ബണിലെ കിസ്ബ്രോ സെര്‍ബിയന്‍ ഹാളില്‍നടന്ന പരിപാടിയെക്കുറിച്ചാണ് പരാതി. വൈകുന്നേരം അഞ്ചരയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടികള്‍ മണിയുടെ പിടിവാശിമൂലം വൈകിയാണ് തുടങ്ങിയതെന്നും പരിപാടിക്കിടയില്‍ മണി ഇടവേള അനുവദിച്ചില്ലെന്നും സംഘാടകര്‍ കുറ്റപ്പെടുത്തുന്നു
കലാഭവന്‍ മണിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരുടെ പിഴവാണ് പരിപാടി പരാജയമാകാന്‍ കാരണമെന്നും യോഗം വിലയിരുത്തി. | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Fri Dec 10, 2010 6:35 am | |
| | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Fri Dec 10, 2010 6:35 am | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Gossips ----HOT Latest news.... Sat Dec 11, 2010 4:14 am | |
| പ്രിയാമണി വിവാദം ക്ഷണിച്ചുവരുത്തുന്നു [You must be registered and logged in to see this image.] പ്രിയാമണി വളരെക്കുറച്ചുകാലം കൊണ്ട് ചലച്ചിത്രലോകത്ത് പേരെടുത്ത നടിയാണ്. ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന പ്രിയയുടെ പ്രൊഫഷണലിലും വളരെ പ്രശസ്തമാവുമാണ്.
ഒരേസമയം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഗ്ലാമര്‍ റോളുകളും കൈകാര്യംചെയ്യാന്‍ ഈ താരത്തിന് മടിയില്ല. മലയാളത്തിലേക്കാളേറെ നല്ല വേഷങ്ങള്‍ പ്രിയയ്ക്ക് ലഭിച്ചത് തമിഴില്‍ നിന്നായിരുന്നു.
ദേശീയ പുരസ്കാരം വരെ എത്താന്‍ പ്രിയയ്ക്ക് നിമിത്തമായത് തമിഴ് ചിത്രമാണ്. എന്നാല്‍ ഈയിടെ തമിഴ് പ്രേക്ഷകരെയും ചലച്ചിത്രലോകത്തെയും പിണക്കുന്ന രീതിയില്‍ പ്രിയാമണി ഒരു പ്രസ്താവന നടത്തിക്കളഞ്ഞു.
ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്ത് നല്ല ചിത്രങ്ങളൊന്നും വരുന്നില്ലെന്നായിരുന്നു പ്രിയാമണിയുടെ കമന്റ്. അതുകൊണ്ടാണ് താന്‍ തമിഴ്ചിത്രങ്ങളിലൊന്നുമില്ലാത്തതെന്ന വ്യങ്യത്തിലായിരുന്നു പ്രിയയുടെ പരാമര്‍ശം.
എന്നാല്‍ ഇതിനെതിരെ പ്രിയയ്ക്കെതിരെ തമിഴ് വികാരം ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ താരം ലക്ഷ്യം വെയ്ക്കുന്നത് കൂടുതലായും ബോളിവുഡ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലാണത്രേ. അതുകൊണ്ടാണത്രേ തമിഴില്‍ ചിത്രങ്ങള്‍ക്കൊന്നും കാള്‍ഷീറ്റ് നല്‍കാത്തത്.
മാത്രമല്ല ബന്ധുകൂടിയായ വിദ്യാ ബാലനെ മുന്നിര്ത്തിയാണത്രേ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ പ്രിയാമണി ശ്രമിക്കുന്നത്. ഇതിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പേരും പ്രശസ്തിയും നല്കിയ തമിഴ് സിനിമയെ ഇങ്ങനെ അവഗണിക്കുന്നത് താരത്തിന് നന്നാവില്ലെന്നാണ് എല്ലാവരും പറയുന്നത്. | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Sun Dec 12, 2010 4:12 am | |
| | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Gossips ----HOT Latest news.... Sun Dec 12, 2010 4:20 am | |
| അരവിന്ദും ഗായത്രിയും ഇനി രണ്ടുവഴിയ്ക്ക്[You must be registered and logged in to see this image.] കോളിവുഡിലെ മുന്‍ ചോക്ലേറ്റ് ഹീറോ അരവിന്ദ് സ്വാമിയും ഭാര്യ ഗായത്രി രാമമൂര്‍ത്തിയും വേര്‍പിരിഞ്ഞു. വെള്ളിയാഴ്ച ചെന്നൈ കുടുംബകോടതിയില്‍ വെച്ചാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്.
പ്രിന്‍സിപ്പല്‍ കുടുംബ കോടതി ജഡ്ജ് എ മീനാക്ഷി സുന്ദരമാണ് വിവാഹമോചനം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 1994ല്‍ വിവാഹിതരായ ദമ്പതികള്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് വേര്‍പിരിഞ്ഞത്.
ഡിസംബര്‍ ഒന്നിന് അരവിന്ദും ഗായത്രിയും ചേര്‍ന്ന് കോടതിയില്‍ ഉഭയകക്ഷി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നഷ്ടപരിഹാരത്തിന് പുറമെ കുട്ടികളുടെ സംരക്ഷണയും അവരെ സന്ദര്‍ശിയ്ക്കുന്നതിനുള്ള അവകാശങ്ങളും ഈ രേഖകളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
ഇതുപ്രകാരം അരവിന്ദ് സ്വാമി ഗായത്രിയ്ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ഇതിന് പുറമെ പ്രതിമാസം ഒരു ലക്ഷം രൂപ നല്‍കുമെന്നും വിവാഹമോചന കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട് | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Gossips ----HOT Latest news.... Sun Dec 12, 2010 4:26 am | |
| “തന്റെ മോന്ത കണ്ടാല്‍ ഷൂട്ട് ചെയ്യാനാവില്ല”[You must be registered and logged in to see this image.] “തന്റെ മോന്ത കണ്ടാല്‍ എനിക്ക് ഷോട്ട് ചെയ്യാന്‍ പറ്റില്ല. തന്നെ ഇനി ലൊക്കേഷനില്‍ കണ്ടാല്‍ ഷൂട്ടിംഗ് ഞാന്‍ പാക്ക് അപ് ചെയ്യും.” ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്നു ചിന്തിച്ച് തല കേടാക്കേണ്ടെന്നേ. ഒരു സംവിധായകന് തന്റെ ചിത്രത്തിനായി കോടികള്‍ മുടക്കിയ നിര്‍മ്മാതാവിനോട് പറഞ്ഞ ഡയലോഗാണിത്. എങ്ങനെയുണ്ട്?
ആരാണ് ആ സംവിധായകനെന്നും ആരാണ് നിര്‍മ്മാതാവെന്നും അറിയണ്ടേ? സംവിധായകന് സാക്ഷാല്‍ അമല്‍ നീരദ്. നിര്‍മ്മാതാവ് - അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അന്‍വര്‍’ നിര്‍മ്മിച്ച രാജ് സഖറിയ. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അന്‍വറിന്റെ ലൊക്കേഷനിലെത്തി പറഞ്ഞപ്പോഴാണത്രെ അമല്‍ നീരദ് കലിതുള്ളിയത്. രാജ് സഖറിയ തന്നെയാണ് ഒരു ചലച്ചിത്രവാരികയോട് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
2.75 കോടി രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കാം എന്ന് സംവിധായകന് വാക്കു നല്‍കുകയും ചിത്രീകരണം തുടങ്ങിയതോടെ പറഞ്ഞ വാക്കുകളെല്ലാം പഴയ ചാക്കിനേക്കാള്‍ കഷ്ടമാകുകയും ചെയ്ത കഥയാണ് രാജ് സഖറിയ വെളിപ്പെടുത്തുന്നത്. ഒടുവില്‍ അന്‍വര്‍ തിയേറ്ററിലെത്തിയപ്പോള്‍ നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് പോയത് 5.20 കോടി രൂപ!
“അന്‍വറിന്റെ ക്യാമറാ വര്‍ക്കിനും സംവിധാനം ചെയ്യുന്നതിനുമായി 20 ലക്ഷം രൂപ മതിയെന്നാണ് അമല്‍ നീരദ് ആദ്യം പറഞ്ഞത്. പിന്നീടുപറഞ്ഞു, സാഗര്‍ എലിയാസ് ജാക്കിക്ക് വാങ്ങിയത് 20 ലക്ഷമാണ്. ഇതിന് 25 തരണം എന്ന്. അതും സമ്മതിച്ചു. ഷൂട്ടിംഗ് തുടങ്ങും മുമ്പേ 15 ലക്ഷം എന്റെ കൈയില്‍ നിന്ന് വാങ്ങിക്കഴിഞ്ഞു. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാണ് ഞാന്‍ സംവിധായകന്റെ യഥാര്‍ത്ഥ മുഖം കണ്ടത്. അതുവരെ കണ്ട ആളേ ആയിരുന്നില്ല.” - രാജ് സഖറിയ പറയുന്നു.
“പൃഥ്വിരാജിന്റെ പ്രതിഫലം 40 ലക്ഷം രൂപയാണെന്നറിഞ്ഞപ്പോഴാണ് മൊത്തം പ്രശ്നമായത്. പൃഥ്വിരാജിനെപോലെ മാര്ക്കറ്റുള്ളയാളാണ് ഞാനും. എനിക്ക് 50 ലക്ഷം രൂപ വേണം. അല്ലെങ്കില്‍ പടം ഇവിടെ ഇട്ടേച്ച് പോകും. എനിക്ക് പ്രഭുദേവയുടെ പടമുണ്ട്. അങ്ങോട്ടുപോയാല്‍ പിന്നെ ഇത് നടക്കില്ല. ഞാന്‍ ഇട്ടേച്ചുപോയെന്ന് താന്‍ എവിടെ വേണമെങ്കിലും പരാതി കൊടുത്തോ, എനിക്കൊരു ചുക്കുമില്ല.” - അമല്‍ നീരദ് തന്നോട് പറഞ്ഞ വാക്കുകള്‍ രാജ് സഖറിയ ഓര്‍ക്കുന്നു. പലപ്പോഴായി 40 ലക്ഷം രൂപ അമല്‍ നീരദ് കൈപ്പറ്റിയെന്നും ഇനിയും 10 ലക്ഷം കൂടി നല്കിയെങ്കില് മാത്രമേ അന്‍വറിന്റെ തമിഴ് പതിപ്പ് ഇറക്കാന്‍ സമ്മതിക്കൂ എന്ന് അമല്‍ പറഞ്ഞിരിക്കുകയാണെന്നും രാജ് സഖറിയ പറയുന്നു.
“സിനിമ റിലീസായി നാലാം ദിവസം മുതല്‍ ആള് കുറഞ്ഞു. റിലീസ് സെന്ററുകളില്‍ നിന്ന് പടം മാറ്റി. ഇപ്പോള്‍ ബി, സി സെന്ററുകളിലാണ് പടം കളിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുകോടി 18 ലക്ഷം രൂപ കൂടി കിട്ടിയെങ്കില്‍ മാത്രമേ എനിക്ക് മുതല്‍ മുടക്ക് തിരിച്ചുകിട്ടുകയുള്ളൂ. ഇപ്പോഴത്തെ അവസ്ഥയില്‍ ഇനി എത്ര രൂപ പിരിഞ്ഞുകിട്ടുമെന്ന് കണ്ടറിയണം.” - നിര്‍മ്മാതാവ് തന്റെ ദുഃഖം പങ്കുവയ്ക്കുന്നു | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Mon Dec 13, 2010 5:12 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Mon Dec 13, 2010 5:37 am | |
| | |
|
| |
thambi Active member
Posts : 244 Points : 270 Reputation : 1 Join date : 2010-01-17 Location : kothamangalam
| Subject: Re: Gossips ----HOT Latest news.... Tue Dec 14, 2010 12:00 am | |
| എന്‍എഫ് വര്‍ഗീസോ ലോഹിയോ വലുത്? [You must be registered and logged in to see this image.] ഇടതുമുന്നണി ആലുവാ നഗരസഭ ഭരിക്കുമ്പോള്‍, പ്രശസ്ത സംവിധായകന് ലോഹിതദാസിന് വേണ്ടി പണിത സ്മൃതിമണ്ഡപം വിവാദച്ചുഴിയില്‍. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റമ്പുകയും വലതുമുന്നണി ആലുവ നഗരസഭ പിടിക്കുകയും ചെയ്തതോടെ സ്മൃതിമണ്ഡപം വിവാദമണ്ഡപമായി മാറി. അറിയപ്പെടുന്ന ഇടതുപക്ഷക്കാരനായ ലോഹിതദാസിന്റെ പേരില്‍ സ്മൃതിമണ്ഡപം ഉയരുന്നത് സഹിക്കാന്‍ ആവാഞ്ഞിട്ടോ എന്തോ ചില വലതുമുന്നണിക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത് എന്തിനാണ് ലോഹിതദാസിന്റെ പേരില്‍ സ്മൃതിമണ്ഡപം എന്നാണ്. പകരം, ആലുവാക്കാരനായി ജീവിച്ച് മരിച്ച എന്‍എഫ് വര്‍ഗീസിന്റെ പേരാകണം സ്മൃതിമണ്ഡപത്തിന് നല്‍കേണ്ടതെന്നാണ് ഇവരുടെ വാദം.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് ലോഹി ജനിച്ചതെങ്കിലും ആലുവയിലാണ് അധികകാലവും കഴിച്ചുകൂട്ടിയത്. ലോഹിതദാസ് ആലുവായെ ഒട്ടേറെ സ്നേഹിച്ചിരുന്നു. പെരിയാറിനെ കേന്ദ്രീകരിച്ച് നദി പോലെ പുതിയൊരു സിനിമ കൂടി സംവിധാനം ചെയ്യണമെന്ന് ലോഹിതദാസിന് മോഹമുണ്ടായിരുന്നു. ഇതൊക്കെക്കൊണ്ടാണ് ആലുവയില്‍ ലോഹിതദാസിനൊരു സ്മൃതിമണ്ഡപം ഒരുക്കാന്‍ നഗരസഭ തയ്യാറായത്. എന്നാല്‍, കാശുണ്ടായപ്പോള്‍ പെരിയാറിനെ വിട്ട് ഭാരതപ്പുഴയുടെ തീരത്ത് വീട് വച്ച ലോഹിക്ക് ആലുവയില്‍ സ്മൃതിമണ്ഡപം വേണ്ട എന്നാണ് ചിലരെങ്കിലും പറയുന്നത്.
ആലുവാ മണപ്പുറത്തിന്റെ തീരത്ത് ലോഹിതദാസ് വീടു പണികഴിപ്പിച്ചിരുന്നു. എന്നാല്‍ ലോഹിതദാസിനെ ‘ഗോഡ് ഫാദര്‍’ എന്നൊക്കെ വിളിച്ചിരുന്ന ഒരു നടിക്ക് നല്‍കാനുണ്ടായിരുന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഈ വീട് വില്‍പ്പന നടത്തുകയായിരുന്നു. ഇവിടെ ഇപ്പോള്‍ വന്‍ മണിമാളിക ഉയര്‍ന്നുവന്നിരിക്കുകയാണ്. വീടു വിറ്റിട്ടും ആലുവായില്‍ തന്നെ ലോഹിതദാസ് ഒരു വാടക വീടെടുത്ത് താമസിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് ലോഹിതദാസ് അന്ത്യവിശ്രമം കൊള്ളുന്നത്.
ലോഹിയുടെ പേരില്‍ സ്മൃതിമണ്ഡപത്തെച്ചൊല്ലി വിവാദം വേണ്ടെന്നാണ് പത്നി സിന്ധു പറയുന്നത്. നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ച് കേരള ജനതയുടെ മനസില്‍ ഇടം തേടിയ ലോഹിയ്ക്ക് നഗരസഭ ആദരം നല്കിയില്ലെങ്കിലും തനിക്ക് പരിഭവമില്ലെന്നും സിന്ധു പറയുന്നു. എന്തായാലും, സ്മൃതിമണ്ഡപ വിവാദത്തില്‍ ലോഹിതദാസ് പക്ഷം ജയിക്കുമോ എന്‍എഫ് വര്‍ഗീസ് പക്ഷം ജയിക്കുമോ എന്ന് വരും നാളുകളില്‍ അറിയാം. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Gossips ----HOT Latest news.... Tue Dec 14, 2010 10:51 am | |
| വിജയ്യുടെ വീട് വിറ്റു [You must be registered and logged in to see this image.] കോളിവുഡ് നടന് വിജയ് ചെന്നൈയിലെ സാലിഗ്രാമിലുള്ള തന്റെ വസതി വിറ്റു. നീലന്കരയിലുള്ള ആഡംബര വസതി നിര്‍മിയ്ക്കുന്നതിന് മുമ്പ് വിജയ് കുടുംബം താമസിച്ചിരുന്നത് സാലിഗ്രാമിലുള്ള വീട്ടിലായിരുന്നു.
വീട് വില്‍ക്കാനുള്ള യഥാര്‍ത്ഥകാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹമാണ് കോടമ്പാക്കത്ത് പ്രചരിയ്ക്കുന്നത്. കുടുംബ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് വീട് വിറ്റതെന്നാണ് വിജയ്യോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
അടുത്ത കാലത്തായി സിനിമകള്‍ തുടരെ പരാജയപ്പെട്ടതും പുതിയ സിനിമ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടതുമാണ് ജ്യോത്സ്യന് ഉപദേശം തേടാന്‍ വിജയ് യെ നിര്‍ബന്ധിതനാക്കിയത്. എന്തായാലും വിജയ് യുടെ നീക്കം പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധായകന് വിജയ് ആന്റണിയാണ് വീട് വാങ്ങിയിരിക്കുന്നത്.
കാവലാന്റെ പ്രമോഷനും അവധിക്കാലം ചെലവഴിയ്ക്കുന്നതിനുമായി വിജയ് ഇപ്പോള്‍ അമേരിക്കയിലാണ് | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: Gossips ----HOT Latest news.... Wed Dec 15, 2010 5:54 pm | |
| 1കോടി വാഗ്ദാനം ലഭിച്ചിട്ടില്ല: യാന ഗുപ്ത [You must be registered and logged in to see this image.]
തന്റെ നഗ്നതയ്ക്ക് ആരും വിലയിട്ടിട്ടില്ലെന്ന് നോ പാന്റി ഗേള്‍ യാന ഗുപ്ത. അടിവസ്ത്രമിടാതെ പൊതുചടങ്ങിനെത്തി വാര്‍ത്ത സൃഷ്ടിച്ച യാനയെത്തേടി ഒരുകോടി ഓഫര്‍ വന്നുവെന്നായിരുന്നു വാര്‍ത്ത. യാനയുടെ നഗ്നത പകര്‍ത്താനായിരുന്നു ഈ ഓഫര്‍.
എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നാണ് യാന പറയുന്നത്. അത്തരം ഒരു ഓഫര്‍ വന്നാല്‍ ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ. ആര്‍ക്കാണ് കോടികള്‍ നേടാന്‍ ആഗ്രഹമില്ലാത്തത് ട്വിറ്ററില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ താരം ചോദിക്കുന്നു.
പൊതുസ്ഥലത്ത് അടിവസ്ത്രം ധരിക്കാതെയെത്തിയതിന്റെ പേരില്‍ തനിക്കെതിരെ ആരെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയില്ലെന്നും യാന പറഞ്ഞു. മാത്രമല്ല അടിവസ്ത്രം താന്‍ മറന്നുപോയതല്ലെന്നും യാന ട്വീറ്റ് ചെയ്തിട്ടുണ്ട്.
എന്തായാലും അടിവസ്ത്രമില്ലാതെ പുറത്തിറങ്ങി പബ്ലിസിറ്റിയുണ്ടാക്കിയശേഷം യാന തന്റെ ട്വിറ്റര്സുഹൃത്തുക്കളുമായി വളരെ കുസൃതി നിറഞ്ഞ സംവാദങ്ങളാണ് ഈ വിഷയത്തില്‍ നടത്തുന്നത്. ഇതു കേള്‍ക്കുന്നവരെല്ലാം പറയുന്നത് യാനയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നാണ് | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Thu Dec 16, 2010 2:31 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Thu Dec 16, 2010 2:32 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Thu Dec 16, 2010 2:34 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Fri Dec 17, 2010 4:28 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Fri Dec 17, 2010 4:40 am | |
| | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Gossips ----HOT Latest news.... Sat Dec 18, 2010 5:06 am | |
| ലേഡി ഗാഗയുടെ ഇറച്ചി വേഷം ക്ലിക്ഡ്! [You must be registered and logged in to see this image.] പോപ് ഗായിക ലേഡി ഗാഗ ഇറച്ചി വസ്ത്രവും ഇറച്ചിത്തലപ്പാവും ഒക്കെയണിഞ്ഞ് വേദിയിലെത്തിയപ്പോള്‍ എന്തായിരുന്നു പുകില്. ലോകത്തെ മൃഗസ്നേഹികളെല്ലാം ഗാഗയ്ക്കെതിരെ ഒരേ വീറോടെ ആഞ്ഞടിച്ചു.
എന്നാല്‍ ഇപ്പോള്‍ കഥയെന്തായി ഗാഗയുടെ ഈ ഇറച്ചിവസ്ത്രം 2010ലെ മികച്ച ഫാഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിമര്‍ശിച്ചവരുടെ നേരേ നോക്കി കൊഞ്ഞനം കുത്താന്‍ ഗാഗയ്ക്ക് തോന്നുന്നുണ്ടാവും ഇപ്പോള്‍.
അത്രയധികമായിരുന്നു ഇറച്ചി വേഷത്തിനെതിരെയുള്ള പ്രതികരണങ്ങള്‍. സെപ്റ്റംബറില്‍ എംടിവി അവാര്‍ഡ് ഷോയിലാണ് ഗാഗ പച്ചമാസം കൊണ്ടുള്ള വസ്ത്രമണിഞ്ഞെത്തിയത്. ഇപ്പോള്‍ 2010ലെ മികച്ച ഫാഷനമായി ടൈം മാഗസിനാണ് ഈ വസ്ത്രത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
മാംസവസ്ത്രത്തിനെതിരെ എല്ലാ മാധ്യമങ്ങളിലൂടെയും വിമര്‍ശനങ്ങള്‍ പടരുകയായിരുന്നു. ശ്രീലങ്കന്‍ വംശജയും റാപ് പാട്ടുകാരിയുമായ മായാ അരുള്‍പ്രകാശം, ടെന്നിസ് താരം വീനസ് വില്യംസ്, പോപ് താരം റിഹാന എന്നിവരാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഗാഗയ്ക്കുപിന്നാലെയുള്ള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത് | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Gossips ----HOT Latest news.... Wed Dec 22, 2010 3:26 am | |
| അമ്മാവനറിയാതെ അമീഷയുടെ അടിച്ചുമാറ്റല്‍ [You must be registered and logged in to see this image.] സിനിമകള്‍ കാര്യമായി ഒന്നുമില്ലെങ്കിലും ബോളിവുഡ് സുന്ദരി നടി അമീഷാ പട്ടേലിന് ഇപ്പോഴും വലിയ തിരക്കാണ്. വേറൊന്നുമല്ല, പൊലീസും കേസുമൊക്കെയാണ് നടിയെ ഏറെ ബിസ്സിയാക്കുന്നത്.
ഇപ്പോള്‍ ഒരു മോഷണക്കേസിലും അമീഷ കുടുങ്ങിയിരിക്കുകയാണ്. സ്വന്തം അമ്മാവന്റെ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ അടിച്ചുമാറ്റിയെന്നാണ് നടിയ്ക്കെതിരെയുള്ള പരാതി.
കഴിഞ്ഞ കുറെക്കാലമായി അമ്മാവനായ നളിന്‍ രജനി പട്ടേലും അമീഷയും ഒരു സ്വത്ത് തര്‍ക്ക കേസില്‍ കക്ഷികളാണ്. അമ്മാവനും കുടുംബവും താമസിയ്ക്കുന്ന വീട് തന്റേതാണെന്ന് കാണിച്ച് അമീഷ പരാതി നല്‍കിയതോടെയാണ് ഇവരുടെ നിയമയുദ്ധം ആരംഭിച്ചത്.
അമീഷയുടെ അവകാശവാദം തള്ളിയ നളിന്‍ വീട് കൈവശം വെച്ച് അതില്‍ താമസിച്ചു പോരുകയാണ്. ഈയിടെ താനറിയാതെ വീടിനുള്ളില്‍ കയറിയ അമീഷ അവിടെ നിന്നും ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുപോയെന്നാണ് നളിന്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.
താനും കുടുംബവും വീട്ടിലില്ലാതിരിയ്ക്കുന്ന സമയത്ത് വേലക്കാരിയെ സ്വാധീനിച്ചാണ് നടി വീട്ടിനുള്ളില്‍ കയറിപ്പറ്റിയതെന്നും നളിന്‍ പറയുന്നു | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Gossips ----HOT Latest news.... Sat Dec 25, 2010 2:55 am | |
| നിത്യാനന്ദയും രഞ്ജിതയും വീണ്ടും ഒന്നിയ്ക്കുന്നു? [You must be registered and logged in to see this image.] ആത്മീയത മറയാക്കി ലൈംഗിക കേളികള്‍ നടത്തി വിവാദ സ്വാമി നിത്യാനന്ദയുടെ കഥ വെള്ളിത്തിരയിലേക്ക്.
നിത്യാനന്ദ വിവാദത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മതത്തിന്റെ മറവില്‍ മഠങ്ങളിലും ആശ്രമങ്ങളിലും മറ്റും നടക്കുന്ന അനാശാസ്യ പ്രവണതകളെപ്പറ്റി ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ സിനിമയൊരുക്കുന്നതിന് പിന്നാലെ നിത്യാനന്ദയുടെ യഥാര്‍ത്ഥ കഥയും അഭ്രപാളികളില്‍ എത്തുന്നത്.
കന്നഡ സംവിധായകനായ മദന്‍ പട്ടേലാണ് സത്യാനന്ദ എന്ന പേരില്‍ സിനിമയൊരുക്കുന്നത്. ചിത്രത്തില്‍ നിത്യാനന്ദയെയും രഞ്ജിതയേയും തന്നെ അഭിനയിപ്പിയ്ക്കാനാണ് മദന്‍ ആഗ്രഹിയ്ക്കുന്നത്.
ഈ വേഷങ്ങള്‍ അവതരിപ്പിയ്ക്കാന്‍ അവര്‍ തന്നെയാണ് ഏറ്റവും മികച്ചതെന്നും സംവിധായകന് പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കും വെവ്വേറെ കത്തെഴുതും. ചമയങ്ങളും മറ്റു കൃത്രിമത്വങ്ങളൊന്നുമില്ലാതെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്നാണ് കത്തില്‍ ചോദിയ്ക്കുകയെന്നും മദന്‍ വെളിപ്പെടുത്തുന്നു | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Gossips ----HOT Latest news.... Sat Dec 25, 2010 3:56 am | |
| | |
|
| |
Sponsored content
| Subject: Re: Gossips ----HOT Latest news.... | |
| |
|
| |
| Gossips ----HOT Latest news.... | |
|