ട്വന്‍റി-20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന്‍റെ പേരില്‍ പ്രതിക്കൂട്ടിലായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഒരു അവസരം കൂടി നല്‍കാന്‍ ബി സി സി ഐ തീരുമനിച്ചു. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ കിരീടം നേടാനായില്ലെങ്കില്‍ ധോണിയുടെ തല ഉരുളുമെന്നാണ് ബി സി സി ഐവൃത്തങ്ങള്‍ള്‍ നല്‍കുന്ന സൂചന. നായകനെന്ന നിലയില്‍ ധോണിയ്ക്ക് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇത്.
നായകനെന്ന നിലയിലുള്ള ധോണിയുടെ പ്രകടനങ്ങള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും ബി സി സി ഐ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ട്വന്‍റി-20 ലോകകപ്പുകളിലും ചാമ്പ്യന്‍സ് ട്രോഫിയിലും ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം നടത്തിയ ദയനീയ പ്രകടനങ്ങളാണ് അദ്ദേഹത്തിനെതിരെ ബോര്‍ഡില്‍ അതൃപ്തിയുണ്ടാക്കിയത്.
ഇതിനുപുറമെ ഐ പി എല്ലിനെതിരെ ധോണി നടത്തിയ വിവാദ പ്രസ്താവനയും ബോര്‍ഡില്‍ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ധോണിയെ മാറ്റുകയാണെങ്കില്‍ വീരേന്ദര്‍ സേവാഗായിരിക്കും നായക സ്ഥാനത്ത് അവരോധിക്കപ്പെടുക എന്നും റിപ്പോര്‍ട്ടുണ്ട്. നായക സ്ഥാനത്തേയ്ക്ക് ഗംഭീറിന്‍റെ പേരും ബി സി സി ഐയുടെ പരിഗണനയിലുണ്ട്.
ടീം മാന്‍ എന്ന നിലയിലും ഡ്രസ്സിംഗ് റൂമിലെ എല്ലാവരുടെയും പ്രിയങ്കരന്‍ എന്ന നിലയിലും ഗംഭീറിനെ നായകനാക്കുന്നതിനെ ആരും എതിര്‍ക്കാന്‍ സാധ്യത ഇല്ലെങ്കിലും പരിചയക്കുറവ് അദ്ദേഹത്തിന് ചിലപ്പോള്‍ തിരിച്ചടിയായേക്കും