സ്പാനിഷ് ലീഗില്‍ ബാര്‍സലോണ തന്നെ രാജാക്കന്‍മാര്‍. അവസാന ലീഗ് മത്സരത്തില്‍ വല്ലാലോയ്ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് മെസിയും കൂട്ടരും റയല്‍ മാഡ്രിഡിന്‍റെ കിരീടസ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞത്. പതിവു പോലെ മെസ്സി തന്നെയാണ് ഇത്തവണയും ബാര്‍സയുടെ താരം. കിരീടത്തിലേക്ക് ഒരു ജയമകലെ കളത്തിലിറങ്ങിയ ബാര്‍സ പതര്‍ച്ചയോടെയാണ് തുടങ്ങിയത്.
27ആം മിനുറ്റില്‍ വല്ലലോയ്ഡ് ഡിഫന്‍ഡര്‍ ലൂയിസ് പ്രൈറ്റോ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ബാര്‍സയ്ക്ക് ശ്വാസം നേരെ വീണു. നാലു മിനുറ്റിന് ശേഷം മെസ്സിയുടെ ക്രോസില്‍ പെഡ്രോ വീണ്ടും വല്ലലോയ്ഡ് വലയനക്കി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബാര്‍സ രണ്ടു ഗൊളിന് മുന്നിലായിരുന്നെങ്കില്‍ മാഡ്രിഡില്‍ മലഗയോട് ഏറ്റുമുട്ടിയ റയല്‍ ഒരു ഗോളിന് പിന്നിലായിരുന്നു.
61 ആം മിനുറ്റി മെസ്സി ബാര്‍സയ്ക്ക് വേണ്ടി വീണ്ടും സ്കോര്‍ ചെയ്തതോടെ റയല്‍ പ്രതീക്ഷ അസ്തമിച്ചു. 75 ആം മിനുറ്റില്‍ സീസണിലെ 34 ആം ഗോളും ബാര്‍സയുടെ കിരീടം ഉറപ്പിച്ച ഗോളും മെസ്സി നേടി. ഇതോടെ 1997ല്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോ നേടിയ 34 ഗോളുകളെന്ന റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താനും മെസ്സിയ്ക്കായി.
മിക സ്ട്രൈക്കര്‍ക്കുളള ബാലൊണ്‍ ഡി’ഓര്‍ പുരസ്കാരവും മെസ്സി സ്വന്തമാക്കി. കഴിഞ്ഞ ആറു സീസണുകളില്‍ ബാര്‍സ നേടുന്ന നാലാം ലീഗ് കിരീടമാണിത്. 99 പോയന്‍റോടെയാണ് ബാര്‍സയുടെ കിരീടധാരണം. ഇതും സ്പാനിഷ് ലീഗിലെ മറ്റൊരു റെക്കോര്‍ഡാണ്. മലഗയുമായി സമനിലയില്‍(1-1) പിരിഞ്ഞ റയല്‍ ബാര്‍സയ്ക്ക് മൂന്നു പോയന്‍റ് പുറകില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു