ലണ്ടന്‍: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമല്‍സരത്തില്‍ കരുത്തരായ
ഹോളണ്ടിനും ഫ്രാന്‍സിനും ജയം. കരുത്തരുടെ പോരാട്ടത്തില്‍ ഹോളണ്ട് 2-1ന്
മെക്‌സിക്കോയെ മറികടന്നപ്പോള്‍, ഫ്രാന്‍സ് ഇതേ സ്‌കോറിന്
കോസ്റ്റാറിക്കയെയാണ് കീഴടക്കിയത്. ഫ്രാന്‍സിനു വേണ്ടി സൂപ്പര്‍താരം
ഫ്രാങ്ക് റിബറിയും അരങ്ങേറ്റക്കാരന്‍ മത്യേ വാല്‍ബുനെ എന്നിവരാണ് ഗോള്‍
നേടിയത്. ഹെര്‍ണാണ്ടസാണ് കോസ്റ്റാറിക്കയുടെ ഗോള്‍ നേടിയത്.
ആര്‍സണല്‍ താരം റോബിന്‍ വാന്‍ പേഴ്‌സിയുടെ ഇരട്ടഗോളാണ്
മെക്‌സിക്കോയ്‌ക്കെതിരെ ഹോളണ്ടിന് ജയമൊരുക്കിയത്. അര്യന്‍ റോബന്‍,
മാര്‍ക്ക് വാന്‍ ബൊമ്മല്‍, റാഫേല്‍ വാന്‍ഡെര്‍വാട്ട്, വെസ്‌ലി
സ്‌നെയ്‌ഡര്‍ എന്നീ പ്രമുഖരെ കൂടാതെയാണ് ഹോളണ്ട് ഇറങ്ങിയത്. വാന്‍
പേഴ്‌സിയ്‌ക്കൊപ്പം ഡിര്‍ക്ക് കുയ്‌റ്റ് മാത്രമാണ് കളിച്ച പ്രമുഖന്‍.
അന്തിമ 23 അംഗ ടീമിനെക്കുറിച്ച് ഏകദേശ ധാരണയായതായി ഡച്ച് പരിശീലകന്‍
ബെര്‍ട്ട് വാന്‍ മാര്‍ജിക്ക് മല്‍സരശേഷം പറഞ്ഞു.
മറ്റ് സന്നാഹ മല്‍സരങ്ങളില്‍ ചെക്ക് റിപ്പബ്‌ളിക്ക് 4-2ന് അമേരിക്കയെയും
തുര്‍ക്കി മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വടക്കന്‍ അയര്‍ലണ്ടിനെയും
പരാജയപ്പെടുത്തി.