മുംബൈ: ട്വന്റി20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സെന്റ്ലൂസിയയിലെ ബാറിലുണ്ടായ കയ്യാങ്കളിയുടെ പേരില്‍ യുവ്രാജ് സിങ് അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു.
സഹീര്ഖാന്, ആശിഷ് നെഹ്റ, പിയൂഷ്ചൗള, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റുള്ളവര്‍. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ യുവ്രാജ്സിംഗ്, രോഹിത് ശര്‍മ്മ, ആശിഷ് നെഹ്റ, രവീന്ദ്ര ജഡേജ എന്നിവരെഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കാനും ബോര്‍ഡ് ആലോചിയ്ക്കുന്നുണ്ട്.
ലോകകപ്പ് ടീം മാനേജര്‍ രണ്‍ജിബ് ബിസ്വാളിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ യോഗമാണ് തീരുമാനമെടുത്തത്