സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ തകര്‍പ്പന്‍ തോല്‍വിയേറ്റു വാങ്ങിയതിന്റെ അരിശം
ഇന്ത്യ ന് കളിക്കാര്‍ തീര്‍ത്തത് പബ്ബിലെത്തിയ ആരാധകരുടെ നെഞ്ചത്ത്. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം തെഖില ജോയ്സ് എന്ന ലോക്കല്‍ പബ്ബിലെത്തിയ കളിക്കാരെ ചില ആരാധകര്‍ കൂക്കിവിളിച്ചതാണ് കശപിശയ്ക്കിടയാക്കിയത്.
കളിയാക്കല്‍ തുടര്‍ന്നപ്പോള്‍ സഹികെട്ട ആശിഷ് നെഹ്റയും സഹീര്‍ ഖാനും പ്രതികരിച്ചു. വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ യുവരാജ് ഇടപെട്ട് പ്രശ്നം തീര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം ഹര്ഭജന് സിങും രോഹിത് ശര്‍മയും സുരേഷ് റെയ്നയും പബ്ബ് സന്ദര്‍ശിച്ചിരുന്നുവെന്ന് സൂചനകളുണ്ട്.
അതേസമയം സംഭവം യുവരാജ് നിഷേധിച്ചു. 'ഒരു പ്രശ്നവുമുണ്ടായിട്ടില്ല. ആരുമായു വഴക്കടിച്ചിട്ടില്ല യുവി ട്വിറ്ററില്‍ പറഞ്ഞു. മാധ്യമങ്ങള്‍ കഥമെനയരുതെന്നും യുവി ഉപദേശിച്ചു'.
ഐപിഎല്‍ കൊട്ടിക്കലാശത്തിന് ശേഷം കരീബിയന്‍ മണ്ണില്‍ നിന്നും വെറുംകയ്യോടെ മടങ്ങുന്ന ഇന്ത്യന്‍ ടീമിനെതിരെ നിശിത വിമര്‍ശനമാണ് ഉയരുന്നത്. കളിക്കാര്‍ തന്നിഷ്ടക്കാരാണെന്ന കോച്ച് ഗ്യാരി കേസ്റ്റന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വിന്‍ഡീസില്‍ നിന്നും വരുന്നത്