ട്വന്‍റി-20 ലോകകപ്പ് പോലുള്ള ടൂര്‍ണമെന്‍റുകളില്‍ ‘ബെസ്റ്റ് ഓഫ് ത്രീ’ ഫൈനല്‍ സമ്പ്രദായം നടപ്പാക്കണമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഫൈനല്‍ വരെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഓസ്ട്രേലിയ ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്ന പശ്ചാത്തലത്തിലാണ് പോണ്ടിംഗിന്‍റെ പ്രസ്താവന.
‘ഇത്തരം ടൂര്‍ണമെന്‍റുകളില്‍ വിജയിയെ ഒറ്റ മത്സരം കൊണ്ട് തീരുമാനിക്കരുത്. ബെസ്റ്റ് ഓഫ് ത്രീ ഫൈനലുകള്‍ കളിക്കുകയാണെങ്കില്‍ കുറച്ചു കൂടി നന്നായിരിക്കുമെന്നാണ് എന്‍റെ അഭിപ്രായം. ഫൈനലിലെ ഓസ്ട്രേലിയയുടെ തോല്‍വിയില്‍ നിരാശയുണ്ട്. എങ്കിലും ഫൈനല്‍ വരെ അവര്‍ കാഴ്ചവെച്ച പ്രകടനത്തില്‍ അഭിമാനവുമുണ്ട്’.
അവസാന കടമ്പ കടക്കുന്നതില്‍ ഓസീസ് പരാജയപ്പെട്ടുവെങ്കിലും ടൂര്‍ണമെന്‍റിലെ മൊത്തം പ്രകടനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും പോണ്ടിംഗ് പറഞ്ഞു. മൈക്കല്‍ ക്ലാര്‍ക്കിന് സ്വന്തം പ്രകടനത്തെക്കുറിച്ച് വലിയ മതിപ്പില്ലെങ്കിലും മറ്റ് താരങ്ങള്‍ക്ക് അങ്ങനെയല്ലെന്നും പോണ്ടിംഗ് വ്യക്തമാക്കി.
‘ക്ലാര്‍ക്ക് മികച്ച രീതിയിലാണ് ഓസീസിനെ നയിച്ചത്. ഓരോ തവണയും ക്ലാര്‍ക്ക് തന്‍റെ നായക മികവ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ ഭാവി ശോഭനമാണെന്നാണ് തെളിയിക്കുന്നത്. വീട്ടിലിരുന്ന് കളി കണ്ടപ്പോള്‍ ഈ ടീമില്‍ അംഗമാവാന്‍ എനിക്കും തോന്നി. എന്നാല്‍ ഈ അമിതഭാരം കൂടി താങ്ങാന്‍ എന്‍റെ ശരീരം അനുവദിക്കുന്നില്ല’. അതിനാല്‍ ട്വന്‍റി-20യില്‍ നിന്ന് വിരമിക്കാനുളള തീരുമാനത്തില്‍ ഖേദമില്ലെന്നും പോണ്ടിംഗ് പറഞ്ഞു.ലോകകപ്പിന്‘ബെസ്റ്റ് ഓഫ് ത്രീ’ ഫൈനല്‍ വേണം