ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കൌണ്ടി ടീമുകള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സെപ്റ്റംബറില്‍ കൌണ്ടി സീസണിലെ മത്സരങ്ങള്‍ നടക്കുന്നതിനാലാണ് ചാമ്പ്യന്‍സ് ലീഗിന് ടീമിനെ അയക്കാനാവില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.
ഒക്ടോബറില്‍ നടത്താനിരുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 ടൂര്‍ണമെന്‍റ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയുടെ പശ്ചാത്തലത്തില്‍ നേരത്തെയാക്കുകയായിരുന്നു. കൌണ്ടിയിലെ പ്രൊവിഡന്‍സ് ട്വന്‍റി-20 ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്നത്. ബി സി സി ഐയ്ക്ക് മുന്നില്‍ തലകുനിക്കേണ്ടെന്ന നിലപാടാണ് കൌണ്ടി ടീമുകളും സ്വീകരിച്ചിരിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്നതിന് ഓരോ ടീമിനും ഒരു മില്യണ്‍ പൌണ്ടാണ് ഇ സി ബി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 1.2മുതല്‍ 1.5 മില്യണ്‍ പൌണ്ട് നല്‍കണമെന്ന് കൌണ്ടി ടീമുകള്‍ ആവശ്യപ്പെട്ടിരുന്നു