yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: അവര്‍ കളത്തില്‍ ഒന്നിച്ചു Sat May 22, 2010 3:29 pm | |
| വഴക്കെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം. പരസ്പരം കണ്ടാല്‍ കടിച്ചു കീറാന്‍ നില്ക്കുകയാണു രണ്ടുപേരും. ബോളിവുഡിനെ രണ്ടായി വിഭജിക്കാന്‍ തന്നെ ഇവരുടെ ശത്രുതയ്ക്കു കഴിഞ്ഞു. ഒരാളുടെ ഇഷ്ടക്കാരെ അടുത്ത പക്ഷത്തുള്ളവര്‍ നോക്കുന്ന പ്രശ്നമേയില്ലെന്ന അവസ്ഥ. എന്തൊക്കെ പറഞ്ഞാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശത്രുതയൊക്കെ മറക്കാനാണു ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ ഷാരുഖ് ഖാന്റെയും സല്മാന് ഖാന്റെയും തീരുമാനം. ശ്രീലങ്കയില്‍ ഒരുങ്ങുന്ന ഐഐഎഫ്എ അവാര്‍ഡ് നൈറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചാരിറ്റി ക്രിക്കറ്റ് മാച്ചിലാണ് ഇരുതാരങ്ങളും പങ്കെടുക്കുക. ഒരാള്‍ പങ്കെടുക്കുന്ന ഇവന്റുകളില്‍ നിന്നു മാറിനില്ക്കാന് പരമാവധി ശ്രമിക്കുന്നവരാണു ഷാരുഖും സല്‍മാനും. എന്തായാലും ഒടുവില്‍ ഒന്നിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേയുള്ള മത്സരത്തില്‍ നിന്നു കിട്ടുന്ന തുക, എല്‍ടിടിയില്‍ ചാവേറുകളായി നിയോഗിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി വിനിയോഗിക്കും. 2008ല്‍ സല്‍മാന്റെ കാമുകി കത്രീന കൈഫിന്റെ പിറന്നാള്‍ പാര്‍ട്ടിക്കിടെയാണു ഷാരുഖും സല്‍മാനും നന്നായി കോര്‍ത്തത്. അതിനു ശേഷം ഇരുവരും കണ്ടുമുട്ടുന്ന ഇവന്റുകള്‍ അപൂര്‍വമായിരുന്നു. ജൂണ്‍ മൂന്നു മുതല്‍ അഞ്ചു വരെ സംഘടിപ്പിക്കുന്ന അവാര്‍ഡ് സെറിമണിയില്‍ ബോളിവുഡിലെ താരനിര തന്നെ പങ്കെടുക്കും. ബിപാഷ ബസുവും സഞ്ജയ് ദത്തും ചേര്‍ന്നാണ് ചാരിറ്റി ക്രിക്കറ്റിന് ടോസ് ഇടുക. കരീന കപൂര്‍, സെയ്ഫ് അലി ഖാന്, റിതേഷ് ദേശ്മുഖ്, വിവേക് ഒബ്റോയ് തുടങ്ങിയവരും ഒപ്പം ഷാരുഖും ചടങ്ങില്‍ പെര്‍ഫോം ചെയ്യും. ഐഐഎഫ്എ ക്രിക്കറ്റിലൂടെ ഷാരുഖും സല്‍മാനും സമാധാനത്തിന്റെ പാതയില്‍ എത്തുമെന്നു തന്നെയാണ് സുഹൃത്തുക്കളുടെ പ്രതീക്ഷ. | |
|